ത്മവിശ്വാസവും സൗന്ദര്യവും സമന്വയിച്ചയാളാണ് ബിപാഷ  ബസുവെന്ന ബോളിവുഡ് നടി. ബിപാഷയുടെ സൗന്ദര്യത്തിന്റെ പ്രധാന ഘടകം അവര്‍ താമസിക്കുന്ന മുംബൈയിലെ ഫ്‌ളാറ്റിലുണ്ട്. 

 

A step inwards covers a lot more distance. 🔱 #yogimonkey #loveyourself

A post shared by karan singh grover (@iamksgofficial) on

ബിപാഷയുടെ സൗന്ദര്യത്തിന്റെയും ഫിറ്റനസിന്റെയും പ്രധാന രഹസ്യം യോഗയാണ്. അപ്പോള്‍ പിന്നെ ഫ്‌ളാറ്റിനുള്ളില്‍ എന്താകും എന്നല്ലേ?.  സംശയിക്കേണ്ട യോഗ തന്നെ.  ബിപാഷയുടെ മാത്രമല്ല ഭര്‍ത്താവ് കരണ്‍സിങ്ങ് ഗ്രോവറിന്റെയും യോഗ പ്രാക്റ്റീസ് നടക്കുന്നത് മുംബൈയിലെ ഈ മനോഹര വീട്ടില്‍ വെച്ചാണ്.

2016ല്‍ വിവാഹിതരായ ദമ്പതികള്‍ വലിയൊരു ഫ്‌ളാറ്റ് അന്വേഷിച്ച് മുംബൈ മുഴുവന്‍ നടന്നുവത്രെ. യോഗ ചെയ്യാന്‍ സൗകര്യപ്രദമായൊരു ഇടമായിരുന്നുവത്രെ ലക്ഷ്യം.

ഒടുവില്‍  മുംബൈയിലെ ബാന്ദ്രയിലാണത്രെ ഇരുവരും വീട് കണ്ടുപിടിച്ചത്.  വീടിന്റെ ടെറസ് മനോഹരമാക്കി ഇവിടെയാണ് ബിപാഷ പ്രധാനമായും യോഗചെയ്യുന്നത്.  പെയിന്റര്‍ കൂടിയായ കരണ്‍ ചിത്രം വരയ്ക്കുന്നതും.  ബിപാഷ യോഗചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ ഇന്‍സ്റ്റാഗ്രാം വഴി പുറത്ത് വിട്ടിരുന്നു. യോഗ ചെയ്യാന്‍വേണ്ടി വീട് പ്രത്യേകം ഡിസൈന്‍ ചെയ്തതാണോ എന്നുപോലും തോന്നിപ്പോകും

 

 

With the love of my life @iamksgofficial . Dhanteras ❤️ #monkeylove

A post shared by bipashabasusinghgrover (@bipashabasu) on

നല്ല വെന്റിലേഷന്‍ പുറത്തെ കെട്ടിടങ്ങള്‍ അടക്കമുള്ളവയുടെ മനോഹരമായ കാഴ്ച്ച എന്നിവയാണ് റൂഫ് ടോപ്പിലേക്ക് ഇവരെ ആകര്‍ഷിച്ച ഘടകം.  

 സ്വീകരണ മുറിയുടെ ഇന്റീരിയര്‍ ഇരുവരുടെയും വിവാഹ ചിത്രങ്ങള്‍ ഉപയോഗിച്ച് മനോഹരമാക്കിയപ്പോള്‍ കിടപ്പുമുറിയ്ക്ക് വുഡണ്‍ ഫിനിഷിങ്ങ് നല്‍കി. എപ്പോഴും എനര്‍ജി നല്‍കുന്ന കിടപ്പുമുറിക്കായി ഇവര്‍ കടും മെറൂണ്‍ നിറങ്ങളെ കൂട്ടുപിടിച്ചു.  

മനസിനിണങ്ങിയ ഫ്‌ളാറ്റ് നിങ്ങള്‍ക്കും സ്വന്തമാക്കണോ സന്ദര്‍ശിക്കൂ ഷാര്‍ജയില്‍ നടക്കുന്ന മാതൃഭൂമി പ്രോപ്പെര്‍ട്ടി എക്‌സ്‌പോ  

Content Highlight: Bipasha Basu and Karan Singh Grover Mumbai apartment