വിദേശ മലയാളികള്‍ക്കും ആധുനിക സൗകര്യങ്ങളെല്ലാമുള്ള സ്മാര്‍ട് ഹോം ആഗ്രഹിക്കുന്നവര്‍ക്കും ഫ്ളാറ്റുകളോടും വില്ലകളോടും താല്‍പര്യം കൂടുതലുണ്ട്. അതുകൊണ്ടാകാം, നഗരങ്ങളില്‍ മാത്രമല്ല ചെറുപട്ടണങ്ങളിലും ഇന്ന് ഫ്ളാറ്റും വില്ലകളും കൂടുതലായി ഉയരുന്നത്.

മികച്ച ലൊക്കേഷന്‍, ആധുനിക സൗകര്യങ്ങള്‍, സുരക്ഷിതത്വം, കമ്യൂണിറ്റി ലിവിംഗിന്റെ സാധ്യതകള്‍, മികച്ച ആഫ്റ്റര്‍ സെയില്‍സ് സര്‍വീസ് എന്നിവ മികച്ച ഫ്ളാറ്റുകള്‍ക്കെല്ലാമുള്ള പ്രത്യേകതകളാണ്. ആ അര്‍ത്ഥത്തില്‍ സൗഹൃദത്തിന്റെയും സുരക്ഷിതത്തിന്റെയും ചില്ലകളാണ് ഫ്ളാറ്റുകള്‍. അതിലേക്ക് ചേക്കേറുന്നവര്‍ക്ക് ഫ്ളാറ്റുകളെക്കുറിച്ച് പറയാന്‍ നൂറു നന്മകളുണ്ട്.

വിദേശ മലയാളികളെപ്പോലെ വാങ്ങിയ ഫ്ളാറ്റില്‍ സ്ഥിരമായി താമസിക്കാത്തവര്‍ക്ക്, ബില്‍ഡര്‍മാര്‍ നല്‍കുന്ന വില്‍പ്പനാന്തര സേവനം ഏറെ പ്രയോജനകരമാണ്. കൃത്യമായ ഇടവേളകളില്‍ മെയിന്റനന്‍സ് നടത്തി വീട് ഭംഗിയായി സൂക്ഷിക്കാനും, വാടകയക്ക് നല്‍കാനും ആവശ്യമായ സഹായങ്ങള്‍ ബില്‍ഡര്‍മാര്‍ ചെയ്തുനല്‍കുന്നുണ്ട്.

·പ്രായമായവര്‍ക്കും ഒറ്റയ്ക്കു താമസിക്കുന്നവര്‍ക്കും ഫ്ളാറ്റിലെ താമസം കൂടുതല്‍ സുരക്ഷിതത്വമേകുന്നു. കെയര്‍ടെയ്ക്കര്‍മാര്‍ വഴി ബില്‍ഡര്‍മാര്‍ നല്‍കുന്ന സേവനങ്ങള്‍ ഇവര്‍ക്ക് ഏറെ സഹായകരമാണ്. വില്ലകളിലും ഇത്തരം സേവനങ്ങള്‍ ലഭ്യമാണ്. 

·നല്ല സൗഹൃദങ്ങള്‍ക്കും ഒത്തുചേരലുകളും ഫ്ളാറ്റ് കുടതല്‍ അവസരമൊരുക്കുന്നു. ഒരേ കുടുംബത്തിലുള്ളവരും സുഹൃത്തുക്കളും ഒരു ഫ്ളാറ്റില്‍ വിവിധ അപ്പാര്‍ട്ടുമെന്റുകള്‍ വാങ്ങി താമസിക്കാറുണ്ട്.  അത് അവര്‍ക്ക് ഒരു കൂട്ടുകുടുംബത്തിന്റെ താങ്ങും തണലും പകരുന്നു. വീടെന്ന സങ്കല്‍പ്പത്തില്‍ നിന്നും ഫ്‌ളാറ്റിലേക്ക് ചേക്കേറാന്‍ മടിയ്ക്കുന്നവര്‍ക്ക് സുരക്ഷിതമായി തിരഞ്ഞെടുക്കാവുന്ന ഒന്നാണ് വില്ലകള്‍.

ആരോഗ്യത്തില്‍ ശ്രദ്ധിക്കുന്നവര്‍ക്ക് ഹെല്‍ത്ത് ക്ലബും വാക്ക് വേയുമുള്ള ഫ്ളാറ്റുകളും വില്ലകളും വ്യായാമത്തിന് മികച്ച അവസരമൊരുക്കുന്നു. അതിനായി ജിമ്മിലേക്കും മറ്റും പോകേണ്ട. അവിടെ കൊടുക്കേണ്ടി വരുന്ന ഫീസും ലാഭിക്കാം.

ഫ്ളാറ്റുകളിലും വില്ലകളിലും ഇന്ന് പാര്‍ട്ടി ഏരിയകള്‍ സാധാരണമാണ്. പാര്‍ട്ടി ഏരിയ ഉള്ളതിനാല്‍ കുടുംബത്തിലെ ആഘോഷങ്ങള്‍ക്കായി പുറത്ത് ഹാള്‍ ബുക്ക് ചെയ്യേണ്ടി വരുന്നില്ല. അതുപോലെ തന്നെ ചില്‍ഡ്രന്‍സ് പ്ലേ ഏരിയ, ഹോം തീയേറ്റര്‍, ഗസ്റ്റ് റൂംസ് തുടങ്ങിയ സംവിധാനങ്ങളും പ്രയോജനപ്പെടുത്താം. 

സുപ്രധാന ലൊക്കേഷനിലുള്ള ഫ്ളാറ്റുകളിലെയും വില്ലകളിലെയും താമസം ജീവിതെ വളരെ എളുപ്പമാക്കാന്നു. 

നിങ്ങള്‍ കേരളത്തില്‍  ഒരു ഫ്‌ളാറ്റോ വില്ലയോ വാങ്ങാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ ജൂണ്‍ 29-30 തിയ്യതികളില്‍ വെച്ച് നടക്കുന്ന കേരള പ്രോപ്പര്‍ട്ടി എക്‌സ്‌പോ സന്ദര്‍ശിക്കുക.  കൂടുതല്‍ വിവരങ്ങള്‍ക്ക്

 

 

Contant Highlight: Advantages of Living in a Flat or Villa