സിവിൽ എഞ്ചിനീയറായ സി. ശ്രീരഞ്ജ് 2001ൽ സ്ഥാപിച്ച വിശ്രാം ബിൽഡേഴ്‌സ് കേരളത്തിലെ റിയൽ എസ്റ്റേറ്റ് രംഗത്ത് വിജയകരമായ രണ്ട് പതിറ്റാണ്ട് പിന്നിട്ട ബ്രാൻഡാണ്. നൂതനമായ മാനേജ്‌മെന്റ്, പ്രൊഫഷണലിസം, വിശ്വാസ്യത എന്നിവയിൽ അധിഷ്ഠിതമായ പ്രവർത്തനങ്ങളിലൂടെ 44 റെസിഡൻഷ്യൽ പ്രോജക്ടുകളാണ് ഇതിനകം വിശ്രാം നിർമിച്ചു നൽകിയിട്ടുള്ളത്. തൃശൂർ, ഗുരുവായൂർ, പാലക്കാട് എന്നിവിടങ്ങളിലായി ഒരു മില്യൺ സ്‌ക്വയർ ഫീറ്റിലുള്ള നിർമിതികളാണ്, ഗുണമേന്മയിലും സുതാര്യതയിലും തെല്ലും വിട്ടുവീഴ്ച വരുത്താതെ സമയബന്ധിതമായി വിശ്രാം കൈമാറ്റം ചെയ്തിരിക്കുന്നത്.
 

Vishraam Builders

ഗുരുവായൂരിലേക്കും കൊച്ചിയിലേക്കും വിപണി വിപുലപ്പെടുത്തിയ വിശ്രാമിന്റെ ലക്ഷ്യം, അടുത്ത അഞ്ച് വർഷത്തിനുള്ളിൽ കേരളത്തിൽ ഉടനീളം സാന്നിധ്യമുള്ള ബ്രാൻഡായി മാറുക എന്നതാണ്. ഉപഭോക്താക്കളുടെ പ്രതീക്ഷയ്ക്കപ്പുറം ഉയർന്നുകൊണ്ട്, അവരുടെ പുഞ്ചിരി കാണുന്നതിനായി അത്യുൽസാഹത്തോടെ പ്രവർത്തിക്കുന്ന വിശ്രാമിന്റെ സമീപനം റിയൽ എസ്റ്റേറ്റ് മേഖലയിൽ ഏറെ അംഗീകാരം നേടിക്കൊടുത്തിട്ടുണ്ട്.  

ക്വാളിറ്റി മാനേജ്‌മെന്റിന് ISO 9001: 2015, എൻവയോൺമെന്റ് മാനേജ്‌മെന്റ് സിസ്റ്റത്തിന് ISO 14001: 2004, കെട്ടിടനിർമാണ മികവിന് കേരള സർക്കാറിന്റെ തൊഴിൽ വൈദഗ്ദ്ധ്യ വകുപ്പ് ഏർപ്പെടുത്തിയ വജ്ര അവാർഡ് 2018 എന്നിവ കേരളത്തിൽ ആദ്യമായി നേടിയത് വിശ്രാം ബിൽഡേഴ്‌സ് ആണ്. കൂടാതെ, തൃശ്ശൂരിലെ ആദ്യത്തെ ഐജിബിസി ബിൽഡിംഗ് (ഗ്രീൻ ബിൽഡിംഗ്) വിശ്രാം പാലെയ്‌സ് ഗ്രാൻഡേ ആണ്. ഏറ്റവും പുതിയ ഓൺഗോയിംഗ് പ്രോജക്ടായ വിശ്രാം സരോജും ഗ്രീൻ ബിൽഡിംഗ് ആണ്.
 

Vishraam Builders

ഇന്ത്യൻ റെയിൽവേയുടെ കേരള വിഭാഗത്തിന്റെ വകയായി, ആദ്യമായി സിഎസ്ആർ സ്‌പോൺസർഷിപ്പ് എഗ്രിമെന്റിന് അവാർഡ് നേടിയതും വിശ്രാം ബിൽഡേഴ്‌സ് ആണ്. പൂങ്കുന്നം റെയിൽവേ സ്റ്റേഷന്റെ സൗന്ദര്യവൽക്കരണത്തിന് ആണ് ഈ അംഗീകാരം ലഭിച്ചത്.
 

Vishraam Builders

വിശ്രാം ബിൽഡേഴ്‌സിന് ഇന്ന് 2000ൽ അധികം ഉപഭോക്താക്കൾ ഉണ്ട്. അവർ തന്നെയാണ് വിശ്രാമിന്റെ ബ്രാൻഡ് അംബാസഡർമാർ. വാങ്ങുന്നവരുടെ ആഗ്രഹങ്ങൾക്കപ്പുറത്തുള്ള ഭവനങ്ങളാണ് ഇവർ കൈമാറ്റം ചെയ്യുന്നത്.
 

visram builders

തൃശൂരിലെ അപ്പാർട്ട്‌മെന്റ് പ്രോജക്ടുകളായ വിശ്രാം ഐക്കൺ, വിശ്രാം മൈൽസ്റ്റോൺ, വിശ്രാം സരോജ്, ഗുരുവായൂരിലുള്ള വിശ്രാം ആനന്ദിത, തൃശൂരിലെ വില്ലാ പ്രോജക്ടായ വിശ്രാം പ്രാണ എന്നിവയാണ് വിശ്രാം ബിൽഡേഴ്‌സിന്റെ ഓൺഗോയിംഗ് പ്രോജക്ടുകൾ. തൃശൂരിലെ വിശ്രാം പ്രാണ നിർമാണ മികവിന്റെയും വിശദാംശങ്ങളിൽ പോലും നൽകുന്ന ശ്രദ്ധയുടെയും നേർസാക്ഷ്യമാണ്. കേരളത്തിൻ ഇനിയും വരാനിരിക്കുന്ന പ്രോജക്ടുകൾ, കേരള വിപണിയിൽ വിശ്രാമിന്റെ സാന്നിധ്യം കൂടുതൽ ശക്തമാക്കും. വിശ്രാമിനെ സംബന്ധിച്ച് മികവിനു വേണ്ടിയുള്ള അന്വേഷണം ഒരിക്കലും അവസാനിക്കുന്നില്ല.

കൂടുതൽ വിവരങ്ങൾക്ക്
ഫോൺ- 91 75919 75919 / +91 99953 37744
വെബ്‌സൈറ്റ് - www.vishraam.com

നവംബർ 26, 27 തീയതികളിൽ ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന കേരള പ്രോപ്പർട്ടി എക്സ്പോയിൽ വിശ്രാം ബിൽഡേഴ്സിന്റെ സ്റ്റാൾ ഉണ്ടായിരിക്കുന്നതാണ്.