സന്തോഷം കെട്ടിപ്പടുക്കുന്ന ബിൽഡർ- കൊച്ചി ആസ്ഥാനമായുള്ള വർമ ഹോംസിന് ഏറ്റവും അനുയോജ്യമായ വിശേഷണമാണിത്. ഭവന നിർമാണ രംഗത്ത് കാൽനൂറ്റാണ്ടിന്റെ അനുഭവ സമ്പത്തുമായി അനിൽ വർമ ആരംഭിച്ച വർമ ഹോംസ് തുടക്കം മുതൽത്തന്നെ വിശ്വാസ്യതയുള്ള ബ്രാൻഡായി അറിയപ്പെടുന്നു. സിവിൽ എഞ്ചിനീയറിംഗിൽ ബിരുദവും കൺസ്ട്രക്ഷൻ മാനേജ്‌മെന്റിൽ ഡിപ്ലോമയും കരസ്ഥമാക്കിയ അനിൽ വർമ, 1996ൽ വർമ കൺസ്ട്രക്ഷൻസ് ആരംഭിച്ചുകൊണ്ട് ഈ മേഖലയിലെത്തി. 2006 മുതൽ  2016 വരെ അസറ്റ് ഹോംസിന്റെ ഡയറക്ടർമാരിൽ ഒരാളായി പ്രവർത്തിച്ചു. അതിനുശേഷം 2016ലാണ് വർമ ഹോംസിന് തുടക്കമിട്ടത്.

കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന വർമ ഹോംസിന് തൃശൂരും തിരുവനന്തപുരത്തും ബ്രാഞ്ചുകളുണ്ട്. ഈ മൂന്ന് നഗരങ്ങളിലും നിർമാണം പൂർത്തിയായതും പുരോഗമിക്കുന്നതുമായ നിരവധി പ്രോജക്ടുകൾ ഇവർക്കുണ്ട്. വർമ ഹോംസ് വാങ്ങുന്നവർക്ക് ഇന്റീരിയർ, റെന്റൽ, മെയ്ന്റനൻസ്, റീസെയ്ൽ തുടങ്ങിയ മേഖലകളിൽ ആവശ്യമായ സഹായം നൽകുന്നതിനായി 'വി കെയർ' എന്ന പ്രത്യേക വിഭാഗം പ്രവർത്തിക്കുന്നു. മികച്ച ടീം, മികവുറ്റ രൂപകൽപ്പന, ഗുണമേന്മ ഉറപ്പാക്കുന്ന നിർമാണം, ഉചിതമായ സ്ഥലവിനിയോഗം, കൃത്യ സമയത്ത് കൈമാറ്റം, ന്യായമായ വില തുടങ്ങിയവയെല്ലാം വർമ ഹോംസിനെ ഉപഭോക്താക്കൾക്ക് പ്രിയപ്പെട്ടതാക്കുന്നു.

കേരളത്തിലെ മൂന്ന് പ്രമുഖ നഗരങ്ങളിൽ നിലവിൽ വർമ ഹോംസിന് ആറ് ഓൺഗോയിംഗ് പ്രോജക്ടുകളാണ് ഉള്ളത്. ഇതേ നഗരങ്ങളിൽ ആറ് അപ്കമിംഗ് പ്രോജക്ടുകളും ഈ ബ്രാൻഡിനുണ്ട്. (കൊച്ചിയിൽ മൂന്ന്, തിരുവനന്തപുരത്ത് രണ്ട്, തൃശൂരിൽ ഒന്ന്.) സമീപഭാവിയിൽ പുതിയ പ്രോജക്ടുമായി വർമ ഹോംസ് കോഴിക്കോട് എത്തുന്നതാണ്. വർമ ഹോംസിന്റെ ആറ് ഓൺഗോയിംഗ് പ്രോജക്ടുകൾ പരിചയപ്പെടാം.

വർമ കണക്ട്

connet

എറണാകുളത്ത് വെണ്ണലയിലുള്ള ലക്ഷ്വറി അപ്പാർട്ട്‌മെന്റ് പ്രോജക്ടാണ് വർമ കണക്ട്. ഇവിടെ നിന്നും കാക്കനാട് ഐടി ഹബിലേക്ക് എളുപ്പത്തിൽ എത്താം. 10 നിലകളിലായി 26, 3BHK അപ്പാർട്ട്‌മെന്റുകളാണ് ഇതിലുള്ളത്. മികച്ച ഗതാഗത സൗകര്യങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റ് അനുബന്ധ സൗകര്യങ്ങളുമുള്ള ലൊക്കേഷനിലാണ് ഈ പ്രോജക്ട്.
രണ്ട് ലെവലുകളിലായി വിശാലമായ കാർ പാർക്കിംഗ്, ഹെൽത് ക്ലബ്, ചിൽഡ്രൻസ് പ്ലേ ഏരിയ, റൂഫ്‌ടോപ് പാർട്ടി ഏരിയ, ടെറസ് ഗാർഡൻ, റിക്രിയേഷൻ സ്‌പെയ്‌സ്, അസോസിയേഷൻ റൂം/ ക്ലബ് ഹൗസ്, ഫുള്ളി ഓട്ടോമാറ്റിക് ലിഫ്റ്റുകൾ, വാട്ടർ ഫിൽറ്റർ, ഇന്റർകോം സൗകര്യം, 24 മണിക്കൂർ സെക്യൂരിറ്റി, ഡ്രൈവർമാരുടെ റൂം, ഫയർ ഫൈറ്റിംഗ് സിസ്റ്റം, 24 മണിക്കൂർ വൈദ്യുതിക്കും വെള്ളത്തിനുമുള്ള സംവിധാനം, സീവിജ് മാനേജ്‌മെന്റ്, റെയിൻവാട്ടർ ഹാർവെസ്റ്റിംഗ്, ലാൻഡ്‌സ്‌കേപ് ചെയ്ത മുറ്റം തുടങ്ങിയവയെല്ലാം ഇതിൽ ഉണ്ടായിരിക്കും.

വർമ പ്രൈം

Varma Homes

എറണാകുളത്തെ പ്രൈം സ്‌പോട്ടുകളിൽ ഒന്നായ വൈറ്റില മൊബിലിറ്റി ഹബിനടുത്താണ് വർമ പ്രൈം എന്ന ലക്ഷ്വറി അപ്പാർട്ട്‌മെന്റ് പ്രോജക്ട്. 2, 3 BHK അപ്പാർട്ട്‌മെന്റുകളാണ് ഇതിലുള്ളത്.
ഹെൽത് ക്ലബ്, ചിൽഡ്രൻസ് പ്ലേ ഏരിയ, റൂഫ്‌ടോപ് പാർട്ടി ഏരിയ, ടെറസ് ഗാർഡൻ, റിക്രിയേഷൻ സ്‌പെയ്‌സ്, അസോസിയേഷൻ മിനി ഹാൾ, ഫുള്ളി ഓട്ടോമാറ്റിക് ലിഫ്റ്റ്, വാട്ടർ ഫിൽറ്റർ, ഇന്റർകോം സൗകര്യം, 24 മണിക്കൂർ സെക്യൂരിറ്റി, ഫയർ ഫൈറ്റിംഗ് സിസ്റ്റം, 24 മണിക്കൂർ വൈദ്യുതിക്കും വെള്ളത്തിനുമുള്ള സംവിധാനം, സീവിജ് മാനേജ്‌മെന്റ്, റെയിൻവാട്ടർ ഹാർവെസ്റ്റിംഗ്, ലാൻഡ്‌സ്‌കേപ് ചെയ്ത മുറ്റം, ഗസ്റ്റ് ബെഡ്‌റൂം തുടങ്ങിയ സൗകര്യങ്ങൾ ഇതിലുണ്ട്.

വർമ നോർത്ത്‌ലൈറ്റ്

north light

തൃപ്പൂണിത്തുറ വടക്കേക്കോട്ടയിലുള്ള വർമ നോർത്ത്‌ലൈറ്റിൽ രണ്ടും മൂന്നും ബെഡ്‌റൂമുകളോടു കൂടിയ 19 ലക്ഷ്വറി അപ്പാർട്ട്‌മെന്റുകളാണ് ഉള്ളത്. ഹെൽത് ക്ലബ്, ചിൽഡ്രൻസ് പ്ലേ ഏരിയ, റൂഫ്‌ടോപ് പാർട്ടി ഏരിയ, ടെറസ് ഗാർഡൻ, റിക്രിയേഷൻ സ്‌പെയ്‌സ്, അസോസിയേഷൻ റൂം/ ഹെൽത്ത് ക്ലബ്, ഫുള്ളി ഓട്ടോമാറ്റിക് ലിഫ്റ്റകൾ, വാട്ടർ ഫിൽറ്റർ, ഇന്റർകോം സൗകര്യം, 24 മണിക്കൂർ സെക്യൂരിറ്റിക്കുള്ള പ്രോവിഷൻ, ഫയർ ഫൈറ്റിംഗ് സിസ്റ്റം, 24 മണിക്കൂർ വൈദ്യുതിക്കും വെള്ളത്തിനുമുള്ള സംവിധാനം, സീവിജ് മാനേജ്‌മെന്റ്, റെയിൻവാട്ടർ ഹാർവെസ്റ്റിംഗ്, ലാൻഡ്‌സ്‌കേപ് ചെയ്ത മുറ്റം, ഡ്രൈവേഴ്‌സ് റൂം, ബയോബിൻ & ഇൻസിനറേറ്റർ തുടങ്ങിയ സംവിധാനങ്ങൾ ഇതിലുണ്ട്.

വർമ ബൊഗെയ്ൻ ഹൈറ്റ്‌സ് പർപ്പിൾ

heights

തിരുവാങ്കുളത്തിനടുത്ത്, ചോറ്റാനിക്കരയിൽ 66 സെന്റിൽ ഉയരുന്ന പ്രോജക്ടാണ് ബൊഗെയ്ൻ ഹൈറ്റ്‌സ് പർപ്പിൾ. രണ്ടും മൂന്നും ബെഡ്‌റൂമുകളോടു കൂടിയ 64 അപ്പാർട്ട്‌മെന്റുകളാണ് ഇതിൽ ഉള്ളത്.
ഹെൽത്ത് ക്ലബ്, രണ്ട് ഫുള്ളി ഓട്ടോമാറ്റിക് ലിഫ്റ്റുകൾ, ചിൽഡ്രൻസ് പ്ലേ ഏരിയ, ഇന്റർകോം സൗകര്യം, ടെറസ് ഗാർഡൻ, ലാൻഡ്‌സ്‌കേപ്ഡ് യാർഡ്, റൂഫ് ടോപ് പാർട്ടി ഏരിയ, റിക്രിയേഷൻ ഏരിയ, അസോസിയേഷൻ മിനി ഹാൾ, ഫയർ ഫൈറ്റിംഗ് സിസ്റ്റം, റെയിൻ വാട്ടർ ഹാർവസ്റ്റിംഗ്, സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്, വാട്ടർ ഫിൽറ്റർ, 24 മണിക്കൂർ സെക്യൂരിറ്റിക്കും വാട്ടർ സപ്ലൈയ്ക്കും പവറിനുമുള്ള പ്രൊവിഷൻ തുടങ്ങിയ ആധുനിക സംവിധാനങ്ങളെല്ലാം ഇതിലുണ്ട്. ചോറ്റാനിക്കര ക്ഷേത്രം, എംജിഎം സ്‌കൂൾ, ഭവൻസ് വിദ്യാമന്ദിർ, ചോയ്‌സ്, ചിന്മയ, ഗ്ലോബൽ പബ്ലിക് സ്‌കൂളുകൾ എല്ലാം ഇതിനു സമീപത്താണ്.

വർമ സ്‌പെക്ട്രം

spectrum

തൃശൂരിൽ എൻഎച്ചിനോട് ചേർന്ന്, ഭവൻസ് വിദ്യാമന്ദിറിനോട് അടുത്ത്, പൂച്ചട്ടിയിലാണ് വർമ സ്‌പെക്ട്രം എന്ന ലക്ഷ്വറി അപ്പാർട്ട്‌മെന്റ് പ്രോജക്ട് സ്ഥിതി ചെയ്യുന്നത്. 2 & 3 BHK അപ്പാർട്ട്്‌മെന്റുകളാണ് ഇതിലുള്ളത്. ഫിറ്റ്‌നസ് സെന്റർ, ഫർണിഷ്ഡ് ലോബി, റൂഫ് ടോപ്പ് പാർട്ടി ഏരിയ, റിക്രിയേഷൻ സ്‌പെയ്‌സ്, ലൈബ്രറി, ഇൻഡോർ പ്ലേ ഏരിയ, വിസിറ്റേഴ്‌സ് ലോഞ്ച്, ഫുള്ളി ഓട്ടോമാറ്റിക് ലിഫ്്റ്റുകൾ, ഇന്റർകോം ഫെസിലിറ്റി, തെരഞ്ഞെടുത്ത ഇടങ്ങളിൽ സൗരോർജ ഉപയോഗം, വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റ്,  24 മണിക്കൂർ വൈദ്യുതിക്കും വെള്ളത്തിനും സൗകര്യം,ഫയർ ഫൈറ്റിംഗ് സിസ്റ്റം, സീവിജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്, തെരഞ്ഞെടുത്ത ഇടങ്ങളിൽ സർവെയ്‌ലൻസ് ക്യാമറ തുടങ്ങിയ സംവിധാനങ്ങൾ എല്ലാം ഇതിലുണ്ട്.

വർമ ലെഗസി

legazy day

തിരുവനന്തപുരത്ത് പൂജപ്പുരയിലുള്ള ഓൺഗോയിംഗ് ലക്ഷ്വറി അപ്പാർട്ട്‌മെന്റ് പ്രോജക്ടാണ് വർമ ലെഗസി. 8 നിലകളിലായി രണ്ടും മൂന്നും ബെഡ്‌റൂമുകളോടു കൂടിയ 32 അപ്പാർട്ടമെന്റുകളാണ് ഇതിൽ ഉണ്ടായിരിക്കുക.മൾട്ടിപ്പർപ്പസ് ഹാൾ/ ക്ലബ് ഹൗസ്, ഹെൽത്ത് ക്ലബ്, ചിൽഡ്രൻസ് പ്ലേ ഏരിയ, റൂഫ് ടോപ് പാർട്ടി ഏരിയ, ടെറസ് ഗാർഡൻ, റിക്രിയേഷൻ സ്‌പെയ്‌സ്, വീഡിയോ ഡോർ ഫോൺ, ഫുള്ളി ഓട്ടോമാറ്റിക് ലിഫ്റ്റുകൾ, വാട്ടർ ഫിൽറ്റർ, തെരഞ്ഞെടുത്ത ഇടങ്ങളിൽ സോളാർ എനർജി, ഇന്റർകോം സൗകര്യം, യോഗ റൂം, സർവെയ്‌ലൻസ് ക്യാമറ, ഫയർ ഫൈറ്റിംഗ് സിസ്റ്റം, 24 മണിക്കൂർ വൈദ്യുതിക്കും വെള്ളത്തിനും സൗകര്യം, സീവിജ് മാനേജ്‌മെന്റ് സിസ്റ്റം, കെയർടെയ്‌ക്കേഴ്‌സ് റൂം, ഡ്രൈവേഴ്‌സ് റൂം, കാർ വാഷ് ഏരിയ, ഫുള്ളി ഫർണിഷ്ഡ് ജിഎഫ് ലോബി, ഇൻഹൗസ് ഉപയോഗത്തിനായി ഷോപ്പിംഗ് ട്രോളികൾ, ഗസ്റ്റ് സ്യൂട്ട് റൂം, 24 X 7 സെക്യൂരിറ്റി, കാർ പാർക്കിംഗിന് വിപുലമായ സൗകര്യം എന്നിവയെല്ലാം ഇതിലുണ്ട്.

കൂടുതൽ വിവരങ്ങൾക്ക്
ഫോൺ - 91 9072597914

നവംബർ 26,27 തീയതികളിൽ ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന കേരള പ്രോപ്പർട്ടി എക്സ്പോയിൽ വർമ ഹോംസിന്റെ സ്റ്റാൾ ഉണ്ടായിരിക്കുന്നതാണ്.