നിർമാണത്തിലെ സ്വതസിദ്ധശൈലിക്കൊപ്പം ഗുണമേന്മയുമാണ് തൃശ്ശൂർ ബിൽഡേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ മുഖമുദ്ര. ഗൃഹനിർമാണരംഗത്ത് 32 വർഷത്തെ പ്രവർത്തി പരിചയം മറ്റ് സ്ഥാപനങ്ങളിൽനിന്ന് ഇവരെ വേറിട്ടുനിർത്തുന്നു. 1800-ൽ പരം ഉപഭോക്താക്കളാണ് ടി.ബി.പി.എല്ലിന് നിലവിലുള്ളത്. നിശ്ചയിച്ച സമയത്തിനു മുമ്പ് 49-ൽ അധികം പ്രോജക്ടുകളാണ് ടി.ബി.പി.എൽ ഉപഭോക്താക്കൾക്കു ഇതുവരെ കൈമാറിയത്.

ഉപഭോക്താക്കളുടെ സ്വപ്‌നം യാഥാർഥ്യമാക്കുക എന്നതാണ് ടിബിപിഎലിന്റെയും സ്വപ്‌നം.  വീട് എന്ന സ്വപ്‌നം കെട്ടിപ്പടുക്കുന്നതിൽ ടീമിന്റെ ക്രിയാത്മകതയും കഠിനാധ്വാനവും എന്നും മുതൽക്കൂട്ടാണ്. വാസ്തുശാസ്ത്രത്തിലെ അടിസ്ഥാനതത്വങ്ങൾ പാലിച്ചുകൊണ്ടാണ് പ്രോജക്ട് രൂപകൽപ്പന ചെയ്യുന്നത്. സുതാര്യമായ ഇടപാടുകളും ഉറപ്പായ ഗുണമേന്മയും കൃത്യസമയത്തെ കൈമാറ്റവും കൃത്യമായ വിൽപ്പനാനന്തര സേവനവും ടിബിപിഎലിന്റെ സവിശേഷതകൾ ആണ്.  തൃശ്ശൂരിലെ വ്യത്യസ്ത ലൊക്കേഷനുകളിലായി നിലവിൽ മൂന്ന് ഓൺഗോയിങ് പ്രോജക്ടുകളാണ് ടി.ബി.പി.എല്ലിന് ഉള്ളത്. അതിൽ രണ്ടെണ്ണം അപ്പാർട്ട്മെന്റുകളും ഒരെണ്ണം പ്രീമിയം വില്ലയുമാണ്.

ആഢംബരത്തിന്റെ മറുവാക്ക്; റിയോ ഗ്രാൻഡെ
 

rio

തൃശ്ശൂർ ബിൽഡേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ 50-ാമത് പ്രോജക്ടാണ് റിയോ ഗ്രാൻഡെ. ഗ്രൗണ്ട് ഫ്ളോറിനു പുറമെ 13 നിലകളിൽ തീർക്കുന്ന പ്രോജക്ടാണിത്. മനോഹരമായി രൂപകൽപ്പന ചെയ്ത 3 BHKയുടെ 34 ആഢംബരഫ്ളാറ്റുകളാണ് ഇവിടെയുള്ളത്.

ജയലക്ഷ്മി സിൽക്സിൽ നിന്ന് 150 മീറ്റർ അകലെയായി പൂത്തോളിലാണ് ഈ പ്രോജക്ട് സ്ഥിതി  ചെയ്യുന്നത്. തൃശ്ശൂർ റെയിൽവേ സ്റ്റേഷൻ, കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡ്, സ്‌കൂളുകൾ, കോളേജുകൾ, വാണിജ്യകേന്ദ്രങ്ങൾ, ആരാധനാലയങ്ങൾ തുടങ്ങിയവയെല്ലാം കൈയെത്തും ദൂരത്ത് ഉണ്ട്. എല്ലാ അത്യാധുനിക സൗകര്യങ്ങളോടും കൂടിയാണ് ഇവിടുത്തെ അപ്പാർട്ട്മെന്റുകൾ ഒരുക്കിയിരിക്കുന്നത്. പ്രകൃതിയോടിണങ്ങിയതും എന്നാൽ ആധുനിക ജീവിതസൗകര്യങ്ങളോടും കൂടിയതാണ് അവ.

റോയൽ നെസ്റ്റ്; സ്വകാര്യതയുടെ ഇടം

royal nest

തൃശ്ശൂർ ബിൽഡേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ സഹോദരസ്ഥാപനമാണ് പി.ബി. ഹോംസ് പ്രൈവറ്റ് ലിമിറ്റഡ്. പി.ബി. ഹോംസ് പ്രൈവറ്റ് ലിമിറ്റഡിന്റെ തൃശ്ശൂർ നഗരത്തിലെ പ്രീമിയം വില്ല പ്രോജക്ടാണ് റോയൽ നെസ്റ്റ്. ശോഭാ സിറ്റിക്കടുത്തായി മുതുവറ ജംഗ്ഷനിൽനിന്ന് 150 മീറ്റർ അകലെയായാണ് ഈ പ്രോജക്ട് സ്ഥിതി ചെയ്യുന്നത്. നിത്യജീവിതത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളോടും കൂടിയതാണ് റോയൽ നെസ്റ്റ്. തൃശ്ശൂർ-കോഴിക്കോട് സംസ്ഥാന പാതയ്ക്കു സമീപം സ്ഥിതി ചെയ്യുന്ന ഈ പ്രോജക്ട് തൃശ്ശൂർ നഗരത്തിൽനിന്ന് 6 കിലോമീറ്റർ അകലെയാണ്.

ലോയ്റെ; താങ്ങാവുന്ന വിലയിലൊരു പ്രീമിയം അപ്പാർട്ട്മെന്റ്

loire

ടി.ബി.പി.എല്ലിന്റെ 51-ാമത് പ്രീമിയം അപ്പാർട്ട്മെന്റ് പ്രോജക്ടാണ് ലോയ്റെ. എല്ലാ ആധുനിക സൗകര്യങ്ങൾക്കുമൊപ്പം താങ്ങാവുന്ന വിലയിൽ സ്വന്തമാക്കാൻ കഴിയുന്ന അപ്പാർട്ട്മെന്റാണിത്. തൃശ്ശൂരിലെ വാണിജ്യ ഹബ്ബായ മണ്ണൂത്തിയിലാണ് പ്രോജക്ട് സ്ഥിതി ചെയ്യുന്നത്. തൃശ്ശൂർ നഗരത്തിൽനിന്ന് നാലുകിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന ഈ പ്രോജക്ട് എൻ.എച്ച്. 544-ന് സമീപത്തായാണ് ഉള്ളത്. ബേസ്മെന്റ് ഏരിയ, ഗ്രൗണ്ട് ഫ്ളോർ എന്നിവയ്ക്കു പുറമെ 14 നിലകളിലായാണ് ഇത് തീർക്കുന്നത്.

എല്ലാ തലമുറയ്ക്കും ഇഷ്ടപ്പെടുന്ന രീതിയിൽ സ്‌റ്റൈലിഷ് ആയാണ് ഫ്ളാറ്റുകൾ ഡിസൈൻ ചെയ്തിരിക്കുന്നത്. ആകെ 60 ഫ്ളാറ്റുകളാണ് ഇവിടെയുള്ളത്. അതിൽ 33 എണ്ണം 2 BHK ഫ്ളാറ്റുകളും (918 ചതുരശ്രഅടി മുതൽ 977 ചതുരശ്ര അടിവരെ) 27 എണ്ണം 3BHK ഫ്ളാറ്റുകളുമാണ്(1246 ചതുരശ്രഅടി മുതൽ1850 ചതുരശ്രഅടി വരെ). 38.32 സെന്റ് ഭൂമിയിലാണ് സ്ഥിതി ചെയ്യുന്നത്.
സ്‌കൂളുകൾ, ആരാധനാലയങ്ങൾ, ആശുപത്രികൾ, യൂണിവേഴ്സിറ്റി ഓഫ് അഗ്രിക്കൾച്ചറൽ സയൻസസ്, കേരള വെറ്റെറിനറി ആൻഡ് ആനിമൽ സയൻസസ് യൂണിവേഴ്സിറ്റിയ്ക്കും സമീപത്തായാണ് ടി.ബി.പി.എൽ. ലോയ്റെ.

കൂടുതൽ വിവരങ്ങൾക്ക്
ഫോൺ:  8111 923 444
ഇമെയിൽ: marketing@tbpl.in
വെബ്‌സൈറ്റ്: www.tbpl.in

നവംബർ 26,27 തീയതികളിൽ ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന കേരള പ്രോപ്പർട്ടി എക്സ്പോയിൽ ടിബിപിഎലിന്റെ സ്റ്റാൾ ഉണ്ടായിരിക്കുന്നതാണ്.