സൂപ്പർ ലക്ഷ്വറി ലിവിംഗിന് പ്രാധാന്യം നൽകിക്കൊണ്ട്, നൂതന സാങ്കേതികവിദ്യകളും ഉന്നത ഗുണമേന്മയും ഉറപ്പാക്കിക്കൊണ്ട് ആഢംബരത്തെ പുനർനിർവചിക്കുന്ന നിർമിതികൾ യാഥാർഥ്യമാക്കുന്ന ബിൽഡാണ് സൂപ്പര്‍‌സ്റ്റോൺ പ്രോപ്പർട്ടീസ്. ഇത്തരത്തിൽ കോഴിക്കോട് വെങ്ങാലിയിൽ സൂപ്പർസ്റ്റോൺ അത്യാഢംബരപൂർവം ഒരുക്കിയിട്ടുള്ള റെഡി ടു ഒക്യുപൈ സൂപ്പർ ലക്ഷ്വറി റെസിഡൻഷ്യൽ പ്രോജക്ടാണ് റിവിയേര ഗ്രാൻഡ്. നിർമാണം പൂർത്തിയായ പ്രോജക്ട് ആയതിനാൽ ജി.എസ്.ടി ഇല്ലാതെ ഇതിലെ അപ്പാർട്ട്‌മെന്റുകൾ സ്വന്തമാക്കാം.

ബെയ്‌സ്‌മെന്റ് + ഗ്രൗണ്ട് +  26 നിലകളിലായി തലയെടുപ്പോടെ നിൽക്കുന്ന ഈ പ്രോജക്ടിൽ അത്യാധുനിക സൗകര്യങ്ങളോടും 62 സൂപ്പർ ലക്ഷ്വറി അപ്പാർട്ട്മെന്റുകളാണ് ഉള്ളത്. ഓരേ സമയം 100 കാറുകൾ പാർക്കു ചെയ്യാനുള്ള സൗകര്യവും ഇവിടെയുണ്ട്. കോൺഡോമോണിയം, ഗാർഡൻ വില്ല, സ്‌കൈ വില്ല, ട്രിപ്ലെക്‌സ് പെന്റ്ഹൗസ് എന്നിങ്ങനെ നാലായി ഇതിലെ അപ്പർട്ട്‌മെന്റുകൾ രൂപകൽപന ചെയ്തിരിക്കുന്നു. രണ്ട് മുതൽ എട്ടുവരെയുള്ള നിലകളിൽ 2083 ചതുരശ്ര അടി മുതൽ 3027 ചതുരശ്ര അടി വരെ വിസ്തീർണുള്ള അപ്പാർട്ട്മെന്റുകളാണ് ഉള്ളത്. 9 മുതൽ 12 വരെയുള്ള ഫ്ളോറുകളിൽ 3090 മുതൽ 4009 ചതുരശ്ര അടി വരെ വിസ്തീർണമുള്ള അപ്പാർട്ട്മെന്റുകളാണ് ഉള്ളത്. 13-ാമത്തെ നിലയിൽ പൊതു സൗകര്യങ്ങൾ നൽകിയിരിക്കുന്നു. 14 മുതൽ 19 വരെയുള്ള നിലകളിൽ 4248 മുതൽ 4432 ചതുരശ്ര അടി വരെ വിസ്തീർണമുള്ള അപ്പാർട്ട്മെന്റുകളും 20 മുതൽ 22 വരെയുള്ള നിലകളിൽ 4727 ചതുരശ്ര അടി വിസ്തീർണമുള്ള അപ്പാർട്ട്മെന്റുകളുമാണ് ഉള്ളത്. 23, 24, 25, 26 നിലകളിൽ 16,117 ചതുരശ്ര അടി വിസ്തീർണമുള്ള പെന്റ്ഹൗസുകൾ ഒരുക്കിയിരിക്കുന്നു.

കോഴിക്കോട് നഗരത്തിൽ നിന്ന് പത്ത് കിലോമീറ്റർ അകലെ വെങ്ങാലിലാണ് റിവിയേര ഗ്രാൻഡ് സ്ഥിതി ചെയ്യുന്നത്. കോഴിക്കോട് വിമാനത്താവളത്തിലേക്ക് ഇവിടെ നിന്ന് 38 കിലോമീറ്റർ ദൂരമുണ്ട്. രണ്ട് മുതൽ പത്ത് കിലോമീറ്ററിനുള്ളിൽ സ്‌കൂൾ, ആശുപത്രി സൗകര്യങ്ങളും ലഭ്യമാണ്.

അമിനിറ്റീസ്
 

Superstone Properties and Indroyal Properties

മോഷൻ സെൻസിംഗ് ലൈറ്റിംഗ് സിസ്റ്റത്തോടു കൂടിയ വിശാലമായ കാർ പാർക്കിംഗ് സംവിധാനമാണ് ഈ പ്രോജക്ടിൽ ഉള്ളത്. അന്തർദേശീയ നിലവാരത്തിലുള്ള മാർക്കിംഗോടു കൂടിയ എപോക്‌സി കോട്ടഡ്് ഫ്‌ളോറിംഗ് ആണ് നൽകിയിട്ടുള്ളത്. ഡബിൾ വോള്യം ഇറ്റാലിയൻ മാർബിൾ ഫ്‌ളോറിംഗോടു കൂടിയ, ആഢംബരപൂർവം ഇന്റീരിയർ ഡിസൈനിംഗ് ചെയ്ത എയർകണ്ടീഷൻഡ് ലോബി, അഞ്ച് സെന്റിൽ ഒരുക്കിയിട്ടുള്ള കിഡ്‌സ് പ്ലേ ഏരിയ, ഇറക്കുമതി ചെയ്ത ഹൈ സ്പീഡ് ലിഫ്റ്റ് എന്നിവയുണ്ട്.

ഹോം ഓട്ടോമേഷനിലൂടെ വെർച്വൽ പേരന്റിംഗ്, ബർഗ്ലാർ അലാം, റിമോട്ട് ഗേറ്റ് കൺട്രോൾ, ഏസി കൺട്രോൾ, കർട്ടൻ കൺട്രോൾ, മൂഡ് ലൈറ്റിംഗ്, ഗ്യാസ് ലീക്ക് ഡിറ്റക്ടർ, ഫയർ സ്പ്രിംക്ലർ സിസ്റ്റം, 24 x 7 സിസിടിവി മോനിട്ടേഡ് സെക്യൂരിറ്റി സിസ്റ്റം തുടങ്ങിയ നിരവധി ഫീച്ചറുകൾ ഇതിൽ ഒരുക്കിയിട്ടുണ്ട്. 13- ാമത്തെ ഫ്‌ളോറിൽ ഇൻഫിനിറ്റി എഡ്ജ് സ്വിമ്മിംഗ് പൂൾ, ഹെൽത് ക്ലബ്, സോന/സ്റ്റീം റൂം, ജാക്വസി, ജിംനേഷ്യം, ബില്യാഡ് റൂം, ബാങ്ക്വറ്റ് ഹാൾ തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നു. തടസമില്ലാത്ത ശുദ്ധ ജലവിതരണം ഉറപ്പുവരുത്തുന്നതിനായി രണ്ട് കുഴൽകിണറുകളും ഒരു കിണറും ഉണ്ട്. ടെറസിൽ വാട്ടർ ഫിൽട്രേഷൻ സൗകര്യവും ഒരുക്കിയിട്ടുണ്ട്. ജലത്തിന്റെ ഗുണനിലവാരം ഉറപ്പ് വരുത്തുന്നതിനായി കൃത്യമായ ഇടവേളകളിൽ വെള്ളം അംഗീകൃത ലാബുകളിൽ പരിശോധിക്കുന്നു.

ദിവസം മുഴുവൻ എല്ലാ അപ്പാർട്ട്മെന്റുകളിലും വൈദ്യതി ലഭ്യമാക്കുന്നതിന് കെ.എസ്.ഇ.ബി. വൈദ്യുതി കണക്ഷനു പുറമെ ജനറേറ്റർ സൗകര്യവും ഉണ്ട്. വെയ്സ്റ്റ് മാനേജ്‌മെന്റ് സംവിധാനം, സെന്റ്രലൈസ്ഡ് ഗ്യാസ് സിസ്റ്റം തുടങ്ങിയ സംവിധാനങ്ങളെല്ലാം ഈ പ്രോജക്ടിൽ ഉണ്ട്.

കൂടുതൽ വിവരങ്ങൾക്ക്
Mob: 9539 626 666/ 9947 466 622
Web: www.superstoneproperties.com

അന്താരാഷ്ട്ര നിലവാരത്തിൽ ഇൻഡ്രോയൽ പ്രോപ്പർട്ടീസിന്റെ ദി അപ്ടൗൺ തിരുവനന്തപുരം നഗരത്തിൽ ഒരുങ്ങുന്നു

Superstone Properties and Indroyal Properties

മൾട്ടിനാഷണൽ ബിസിനസ് സാന്നിധ്യമായ ഇൻഡ്രോയൽ ഗ്രൂപ്പിന്റെ റിയൽ എസ്റ്റേറ്റ് വിഭാഗമായ ഇൻഡ്രോയൽ പ്രോപ്പർട്ടീസ് ഇന്ത്യയിലെയും മിഡിൽ ഈസ്റ്റിലെയും റെസിഡൻഷ്യൽ, കൊമേഴ്സ്യൽ, ഹോസ്പിറ്റാലിറ്റി സെക്ടറുകളിലെ മുൻനിര ബ്രാൻഡുകളിൽ ഒന്നാണ്.

തിരുവനന്തപുരത്തെ പ്രൈം ലൊക്കേഷനുകളിൽ ഒന്നായ പിഎംജി കണ്ണമ്മൂല റോഡിൽ അന്താരാഷ്ട്ര നിലവാരത്തിൽ നിർമാണം പുരോഗമിക്കുന്ന പ്രീമിയം റെസിഡൻഷ്യൽ പ്രോജക്ടായ ദി അപ്ടൗൺ ആണ് ഇൻഡ്രോയൽ പ്രോപ്പർട്ടീസിന്റെ ഏറ്റവും പുതിയ പ്രോജക്ട്. ഉയർന്ന ജീവിതശൈലിക്ക് ഇണങ്ങുന്ന അത്യാധുനിക സൗകര്യങ്ങളും അപൂർവമായ ലക്ഷ്വറി അമിനിറ്റികളും ഉൾക്കൊള്ളുന്ന ഈ പ്രോജക്ട് എലീറ്റ് ക്ലാസിനെ ലക്ഷ്യമിടുന്നു. 1265 സ്‌ക്വയർ ഫീറ്റ് തുടങ്ങി 4665 സ്‌ക്വയർ ഫീറ്റ് വരെയുള്ള 2/3/4 BHK ലക്ഷ്വറി കോൻഡോമിനിയംസ്, പ്രൈവറ്റ് ഗാർഡനോടു കൂടിയ ഗാർഡൻ ഹോംസ്, രണ്ട് നിലകളും അതിനു മുകളിലായി പ്രൈവറ്റ് ടെറസും ജക്വുസിയും മറ്റ് ആധുനിക സൗകര്യങ്ങളോടും കൂടിയ പെന്റ്ഹൗസുകൾ എന്നിവ 'ദി അപ്ടൗൺ ബൈ ഇൻഡ്രോയൽ'ന്റെ മാത്രം സവിശേഷതകളാണ്.

അമിനിറ്റീസ്

ഡബിൾ വോള്യം ലോബി, ഫുള്ളി ഫർണിഷ്ഡ് ഗസ്റ്റ് സ്യൂട്ട്, വലിയ പാർട്ടി ഡെക്കോടു കൂടിയ ഇൻഫിനിറ്റി പൂൾ, ബാർബിക്യൂ കൗണ്ടർ, കിഡ്സ് പൂൾ, റെറ്റിക്കുലേറ്റഡ് ഗ്യാസ്, എയർകണ്ടീഷൻ ചെയ്ത ജിം, സോന/സ്റ്റീം/ജക്വുസി, ബില്ലിയാർഡ്സ്, ടേബിൾ ടെന്നിസ്, യോഗ റൂം, ജോഗിംഗ് ട്രാക്ക്, ആധുനിക സജ്ജീകരണങ്ങളോടു കൂടിയ ഹോം തീയേറ്റർ, സ്മാർട്ട് ഹോം, സിസിടിവി ക്യാമറ, വെർട്ടിക്കൽ ഗാർഡനോടു കൂടിയ ഫുള്ളി ലാൻഡ്സ്‌കേപ്ഡ് ആയ ചുറ്റുപാടുകൾ, സോളാർ പവേർഡ് ഔട്ട്ഡോർ ലൈറ്റുകൾ, വൈ - ഫൈ, പബ്ലിക് അഡ്രസിംഗ് സിസ്റ്റം, മൾട്ടിപർപ്പസ് ഹാൾ, ലിഫ്റ്റ് മാനേജ്മെന്റ് സിസ്റ്റത്തോടു കൂടിയ 10 ഹൈ സ്പീഡ് എലിവേറ്ററുകൾ, മൾട്ടി സ്റ്റോറീഡ് പോഡിയം കാർ പാർക്ക്, ഡ്രൈവേഴ്സ് ഡോർമിട്രി, കാർ വാഷ്, സീവിജ് ട്രീറ്റ്മെന്റ് പ്ലാന്റ് തുടങ്ങിയ അമിനിറ്റീസ് എല്ലാം ഇതിൽ ഇൻഡ്രോയൽ സജ്ജീകരിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്
ഫോൺ - 94970 12000
ഇമെയിൽ - mail@indroyalproperties.com

നവംബർ 26,27 തീയതികളിൽ ഷാർജ എക്‌സ്‌പോ സെന്ററിൽ നടക്കുന്ന കേരള പ്രോപ്പർട്ടി എക്‌സ്‌പോയിൽ സൂപ്പർ സ്റ്റോൺ പ്രോപ്പർട്ടീസിന്റെയും ഇൻഡ്രോയൽ പ്രോപ്പർട്ടീസിന്റെയും സ്റ്റാൾ ഉണ്ടായിരിക്കുന്നതാണ്