ശോഭ - അതിശയിപ്പിക്കുന്ന ഗുണമേന്മാമാനദണ്ഡങ്ങളുടെ പേരിൽ ബഹുമാനിക്കപ്പെടുന്ന പേര്. 25 വർഷത്തിലേറെയായി റിയൽ എസ്റ്റേറ്റ് രംഗത്തുള്ള ശോഭ ലിമിറ്റഡ് ഇക്കാലയളവിൽ ശിൽപ്പചാരുതയാർന്ന നിർമിതികൾ മാത്രമല്ല ഗുണമേന്മയുടെയും വിശ്വാസ്യതയുടെയും പാരമ്പര്യവും, ഉയർന്നുകൊണ്ടിരിക്കുന്ന കീർത്തിയും കെട്ടിപ്പടുത്ത കമ്പനിയാണ്. ഒമാനിലെ മസ്‌കറ്റിലുള്ള സുൽത്താൻ ക്വാബൂസ് ഗ്രാൻഡ് മോസ്‌ക്, അൽ ബുസ്താൻ പാലസ് എന്നിവയുടെ അകത്തളങ്ങൾക്ക് പ്രൗഢി പകർന്നുനൽകിക്കൊണ്ട് രാജകീയ ചരിത്രം കുറിച്ചിട്ട പിഎൻസി മേനോൻ 1995ൽ സ്ഥാപിച്ചതാണ് ശോഭ ലിമിറ്റഡ്. ഇന്ന് പുതിയ നേതൃത്വത്തിന്റെ സാരഥ്യത്തിൽ രവി മേനോൻ ചെയർമാനായുള്ള ഈ സ്ഥാപനം കുരുത്തുറ്റ പ്രയാണം തുടരുന്നു.

 

Sobha Limited

ശോഭ - കേരളം

കേരളത്തിലുടനീളം പൂർത്തിയായതും വരാനിരിക്കുന്നതുമായ പ്രോജക്ടുകളുടെ നിര തന്നെ ശോഭയ്ക്കുണ്ട്. 'കേരളത്തിലെ ഏഴ് അത്ഭുതങ്ങൾ' എന്ന പേരിൽ ഏഴ് പാർപ്പിട സമുച്ചയങ്ങൾ ഇവിടെ അവതരിപ്പിക്കുകയാണ്.

മറീന വൺ, കൊച്ചി

മറൈൻ ഡ്രൈവിൽ സ്ഥിതിചെയ്യുന്ന  മറീന വൺ, സമാനതകളില്ലാത്ത ആഡംബരവും വിസ്മയിപ്പിക്കുന്ന കാഴ്ചകളും വാഗ്ദാനം ചെയ്യുന്നു. 16.74 ഏക്കറിൽ നിർമിച്ചിരിക്കുന്ന ഈ പ്രോജക്ടിൽ 1141 യൂണിറ്റുകളുണ്ട്. 3 BHK + study & 4 BHK അപ്പാർട്ട്‌മെന്റുകളാണ് ഇതിലുള്ളത്.

ശോഭ അറ്റ്‌ലാന്റിസ്, കൊച്ചി

ഗതാഗത സൗകര്യങ്ങളും പ്രശാന്തമായ പ്രകൃതിഭംഗിയും അനന്യതയും കൃത്യമായ അളവിൽ ഒന്നിച്ചുചേർന്ന ശോഭ അറ്റ്‌ലാന്റിസ് സമഗ്രമായ നഗരജീവതം വാഗ്ദാനം ചെയ്യുന്നു. 4.69 ഏക്കറിലുള്ള ഈ പ്രോജക്ടിൽ 384 യൂണിറ്റുകളുണ്ട്. 3 & 4 BHK അപ്പാർട്ട്‌മെന്റുകളാണ് ഇതിലുള്ളത്.

ശോഭ ബെല എൻകോസ്റ്റ, കോഴിക്കോട്

വിശാലമായതും പോർചുഗീസ് ശൈലിയിൽ നിർമിച്ചിട്ടുള്ളതുമായ ഈ വില്ലകൾ ഏറ്റവും മികച്ച സൗകര്യങ്ങളും മനംമയക്കുന്ന കാഴ്ചകളും ഉറപ്പേകുന്നു. 9.6 ഏക്കറിലുള്ള ഈ പ്രോജക്ടിൽ 41 യൂണിറ്റുകളാണ് ഉള്ളത്. 4 & 5 BHK വില്ലകളാണ് ഈ പ്രോജക്ടിലുള്ളത്.

ശോഭ റിയോ വിസ്ത, കോഴിക്കോട്

പഴമയുടെ പകിട്ടും ആധുനിക സൗകര്യങ്ങളും സമന്വയിപ്പിച്ചുകൊണ്ട് നിർമിച്ചിട്ടുള്ള, പുഴയോരത്തുള്ള ഈ ഭവനങ്ങൾ പരസ്പരം ബന്ധിപ്പിക്കുന്ന ജീവിതശൈലി ഉറപ്പുനൽകുന്നു. 3.6 ഏക്കറിലുള്ള ഈ പ്രോജക്ടിൽ 216 യൂണിറ്റുകളുണ്ട്. 3 & 4 BHK അപ്പാർട്ട്‌മെന്റുകളാണ് ഇതിലുള്ളത്.

ശോഭ സിൽവർ എസ്‌റ്റേറ്റ്, തൃശൂർ

പ്രൗഢിയാർന്ന ജീവിതത്തിന് പ്രചോദനമാകുന്ന, അതിസൂക്ഷ്മതയോടെ രൂപകൽപ്പന ചെയ്തിട്ടുള്ള ഈ പ്രോജക്ട്, പരമാവധി സ്വകാര്യതയും വൈവിധ്യമുള്ള സൗകര്യങ്ങളും വാഗ്ദാനം ചെയ്യുന്നു. ഏഴ് ഏക്കറിലുള്ള ഈ പ്രോജക്ടിൽ 57 യൂണിറ്റുകളുണ്ട്. 3 & 4 BHK അപ്പാർട്ട്‌മെന്റുകളാണ് ഇതിലുള്ളത്.

ശോഭ മെട്രോപൊളിസ്, തൃശൂർ

പുരാതന റോമിന്റെ വാസ്തുവിദ്യയുടെ പാദമുദ്രകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമിച്ചിട്ടുള്ള ഈ പ്രോജക്ട്, ഏറ്റവും മികച്ച സമകാലിക ജീവിതം ഉറപ്പുനൽകുന്നു. 8.4 ഏക്കറിലുള്ള ഈ പ്രോജക്ടിൽ 504 യൂണിറ്റുകളുണ്ട്. 3 & 4 BHK അപ്പാർട്ട്‌മെന്റുകളാണ് ഇതിലുള്ളത്.

ശോഭ ലെയ്ക്ക് എഡ്ജ്, തൃശൂർ

6.5 ഏക്കർ വിസ്തൃതിയുള്ള മനുഷ്യ നിർമിത തടാകത്തിലെ കാഴ്ചകൾ സമ്മാനിക്കുന്ന ലെയ്ക്ക് എഡ്ജ് തൃശൂരിലെ ഏറ്റവും വിസ്മയാവഹമായ വിലാസമാണ്. രണ്ട് ഏക്കറിലുള്ള ഈ പ്രോജക്ടിൽ 72 യൂണിറ്റുകളാണ് ഉള്ളത്. 4 BHK അപ്പാർട്ട്‌മെന്റുകളാണ് അവ.

ശോഭ ലിമിറ്റഡ് - ഇന്ത്യയിലെ ഏക സ്വയാശ്രയ റിയൽ എസ്‌റ്റേറ്റ് കമ്പനി

Sobha Limited

രാജ്യത്ത് ബാക്ക്‌വേർഡ് ഇന്റഗ്രേറ്റഡ് മോഡലിൽ പ്രവർത്തിക്കുന്ന ഒരേയൊരു റിയൽ എസ്‌റ്റേറ്റ് കമ്പനിയായ ശോഭ ലിമിറ്റഡ്, ഒരു പ്രോജക്ട് വിഭാവനം ചെയ്യുന്നതു മുതൽ പൂർത്തിയാക്കുന്നതു വരെയുള്ള വിവിധ ഘട്ടങ്ങളിലെ നിർമാണ പ്രവർത്തനങ്ങളെല്ലാം സ്വയം ചെയ്യുന്നതിന് ആവശ്യമായ നൈപുണ്യങ്ങളും ഇൻ- ഹൗസ് റിസോഴ്‌സുകളുമുള്ള കമ്പനിയാണ്. സമാനതകളില്ലാത്ത ഗുണമേന്മ ഉപഭോക്താക്കൾക്ക് നൽകുന്നതിൽ നൂതനവൽക്കരണം കമ്പനിക്ക് എന്നും സഹായകമാകുന്നു.

കൂടുതൽ വിവരങ്ങൾക്ക്
ഫോൺ - 971553591773
ഇമെയിൽ- marketing@sobha.com
വെബ്‌സൈറ്റ്- www.sobha.com

നവംബർ 26, 27 തീയതികളിൽ ഷാർജ എക്‌സ്‌പോ സെന്ററിൽ നടക്കുന്ന കേരള പ്രോപ്പർട്ടി എക്‌സ്‌പോയിൽ ശോഭ ലിമിറ്റഡിന്റെ സ്റ്റാൾ ഉണ്ടായിരിക്കുന്നതാണ്.