മൂന്നു പതിറ്റാണ്ടിലേറെയായി കേരളത്തിലെ അഭിമാന വിലാസമാണ്‌ സ്‌കൈലൈന്‍. ഗുണമേന്മയോടെ കൃത്യസമയത്ത് പൂർത്തിയാക്കപ്പെട്ട വിവിധ ഭവന പദ്ധതികളിലായി 7550 തില്‍ അധികംപേരുടെ വിശ്വാസവും സംതൃപ്തിയുമാണ്‌ സ്കൈലൈനെ ഒരു അഭിമാന വിലാസമാക്കി മാറ്റിയത്‌. കേരളത്തില്‍ 150 പ്രോജക്ടുകള്‍ ഒരുക്കുന്ന പ്രഥമ ബില്‍ഡര്‍ എന്ന നാഴികക്കല്ല് പിന്നിടാനൊരുങ്ങുകയാണ്‌ സ്‌കൈലൈന്‍.

ലോകോത്തര നിലവാരത്തിലുള്ള ആഡംബര ഭവനങ്ങള്‍ ഗുണമേന്മയോടെ കൃത്യസമയത്തുതന്നെ പണിപൂര്‍ത്തീകരിച്ച്‌ ഉപഭോക്താക്കള്‍ക്ക്‌ കൈമാറുന്നതിലൂടെ നേടിയെടുത്ത വിശ്വാസമാണ്‌ സ്‌കൈലൈനെ ജനപ്രിയ ബ്രാൻഡാക്കി വളര്‍ത്തിയത്‌. കേരളത്തില്‍ ഏറ്റവും അധികം പുരസ്‌കാരങ്ങള്‍ക്ക്‌ അര്‍ഹരായ ബില്‍ഡര്‍മാരില്‍ ഒന്നാണ്‌ സ്‌കൈലൈന്‍. സുപ്രധാന ലൊക്കേഷന്‍, ന്യൂനതകളില്ലാത്ത ഭവനങ്ങള്‍, ആകര്‍ഷണീയവും കാര്യക്ഷമവുമായ വില്‍പ്പനാനന്തര സേവനം, സുതാര്യമായ ഇടപാടുകള്‍ തുടങ്ങി നിരവധി ഘടകങ്ങള്‍ റിയല്‍ എസ്റ്റേറ്റ്‌ രംഗത്ത്‌ ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും സ്‌കൈലൈന്‍ പേരു നേടിക്കൊടുത്തു. ഇന്ത്യയില്‍ ISO 9001:2015 സര്‍ട്ടിഫൈ ചെയ്യപ്പെട്ട ആദ്യ ബില്‍ഡര്‍മാരില്‍ ഒന്നാണ്‌ സ്‌കൈലൈന്‍, കൂടാതെ കേരളത്തില്‍ DA2+ റേറ്റിങ്ങ്‌ നേടിയ ആദ്യ ബില്‍ഡറുമാണ്‌.

ഏകദേശം 53 രാജ്യങ്ങളിലായി 7550 ത്തില്‍ അധികം സംതൃപ്തരായ കുടുംബങ്ങളാണ്‌ സ്കൈലൈന്റെ ഭാഗമായിട്ടുള്ളത്‌. കേരളത്തില്‍ ഉടനീളം 150 ഭവന പദ്ധതികളും 1.53 കോടി സ്‌ക്വയര്‍ ഫീറ്റ്‌ ബില്‍ഡപ്പ്‌ ഏരിയയുമാണ്‌ സ്‌കൈലൈന്റെ പേരിലുള്ളത്‌. ഇതില്‍ 128 പ്രോജക്ടുകള്‍ പൂര്‍ത്തീകരിച്ചു കൈമാറിക്കഴിഞ്ഞു. നിലവില്‍ 8 റെഡി റ്റു മൂവ്‌ ഇന്‍ പ്രോജക്ടുകളും 14 ഓണ്‍ഗോയിങ്ങ്‌ പ്രോജക്ടുകളുമാണ്‌ കേരളത്തിലെ 8 സുപ്രധാന സിറ്റികളിലായി സ്‌കൈലൈന്‍ ഉപഭോക്താക്കള്‍ക്ക്‌ മുന്നിലെത്തിക്കുന്നത്‌.

സ്‌കൈലൈന്‍ അപ്പര്‍ ക്രസ്റ്റ്‌

അപ്പര്‍ ക്രസ്റ്റ്‌ സ്കൈലൈനെ സംബന്ധിച്ച്‌ അഭിമാന മുഹൂര്‍ത്തമാണ്‌. ഇതിലൂടെ കേരളത്തില്‍ ആദ്യമായി 150 പ്രോജക്ടുകള്‍ ഒരുക്കുന്ന ബില്‍ഡറായി സ്‌കൈലൈന്‍ മാറുകയാണ്‌. ആഡംബരത്തോടൊപ്പം അതുല്യമായ ജീവിത സാകര്യങ്ങളുമൊരുക്കിയാണ്‌ തിരുവനന്തപുരം ശാസ്തമംഗലത്ത്‌ സ്‌കൈലൈന്‍ അപ്പര്‍ ക്രസ്റ്റ്‌ ഒരുങ്ങുന്നത്‌. 12 നിലകളിലായി വിശാലമായ സ്ഥലസൌഈകര്യങ്ങളോടെ, 38 എയര്‍ കണ്ടീഷന്‍ചെയ്ത3 & 4 BHK അപ്പാര്‍ട്ടുമെന്റുകളാണ്‌ അപ്പര്‍ ക്രസ്റ്റിലുള്ളത്‌. സുഖകരവും സനകര്യപ്രദവുമായ ജീവിതത്തിനാവശ്യമായ എല്ലാ സൌകര്യങ്ങളും തൊട്ടരികില്‍തന്നെ ഉറപ്പുവരുത്തുന്ന, അനുയോജ്യമായ ഒരു ഇടത്താണ്‌ അപ്പര്‍ ക്രസ്റ്റ്‌ ഉയരുന്നത്‌. ഭരണ സിരാകേന്ദ്രമായ തിരുവനന്തപുരത്ത്‌, രാജകീയ പ്രൗഢിയോടെയുള്ള ജീവിതമൊരുക്കുകയാണ്‌ സ്‌കൈലൈന്‍.

സ്‌കൈലൈന്‍ ഹേസല്‍

hazel

അക്ഷര നഗരിക്ക്‌ മറ്റൊരു സ്‌കൈലൈന്‍ അഭിമാന വിലാസമാവുകയാണ്‌ ഹേസല്‍. കോട്ടയം കളത്തിപ്പടിയിലാണ്‌ ഹേസല്‍ സ്ഥിതിചെയ്യുന്നത്‌. വിദഗ്ദ്ധമായി രൂപകല്‍പ്പനചെയ്ത 60 ആഡംബര അപ്പാര്‍ട്ടുമെന്നുകളാണ്‌ ഹേസലിന്റെ ഭാഗമായുള്ളത്‌. നിക്ഷേപമെന്ന രീതിയിലോ, സ്വപ്ന ഭവനം എന്ന രീതിയിലോ നിങ്ങളെടുക്കുന്ന മികച്ചൊരു തീരുമാനമായിരിക്കും ഈ ഡിസൈനര്‍ ഫ്ളാറ്റുകള്‍. സ്‌കൈലൈന്‍ ഒരുക്കുന്ന ആഡംബര ജീവിതം അനായാസം സ്വന്തമാക്കുവാന്‍ കഴിയുന്നവിധം ആകര്‍ഷകമായ പ്രൈസ്‌ റേഞ്ചിലാണ്‌ ഹേസല്‍ ഒരുക്കിയിട്ടുള്ളത്‌. അതോടൊപ്പം സൗകര്യപ്രദമായ ഫിനാന്‍ഷ്യല്‍ ഓപ്ഷനുകളും കോട്ടയത്തെ പ്രധാനപ്പെട്ട വിദ്യാലയങ്ങള്‍ക്ക്‌ സമീപത്തുള്ള ഈ സ്‌കൈലൈന്‍ പ്രോജക്ടിനെ ഏവര്‍ക്കും പ്രിയപ്പെട്ടതാക്കുന്നു. 

സ്‌കൈലൈന്‍ റാഞ്ച് 

കൊച്ചിയില്‍ ആഡംര ജീവിതത്തിനുള്ള ഏറ്റവും മികച്ച വിലാസമാണ് സ്‌കൈലൈന്‍ റാഞ്ച് ഗാര്‍ഡന്‍ ബംഗ്ലാസ്. തൃപ്പൂണിത്തുറയില്‍ 12.6 ഏക്കര്‍ സ്ഥലത്ത് 4.5 ഏക്കര്‍ ഓപ്പണ്‍ സ്‌പേസോടുകൂടി, അമേരിക്കന്‍ ജീവിതരീതിയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് തയ്യാറാക്കിയിട്ടുള്ളതാണ് ഈ 3 & 4 BHK ലക്ഷ്വറിവില്ലകള്‍. അതുല്യമായ ഡിസൈന്‍ മാത്രമല്ല അതിമനോഹരമായ ഗാര്‍ഡനുകളും അതിലെ സസ്യജാലങ്ങളും ഒരുക്കുന്ന വേറിട്ട ജീവിതാന്തരീക്ഷവും റാഞ്ചിന്റെ പ്രത്യേകതയാണ്. റാഞ്ച് ഒന്നാം ഘട്ടം പൂര്‍ത്തിയായി. രണ്ടാം ഘട്ടം പുരോഗമിക്കുകയാണ്.

സ്‌കൈലൈന്‍ അവന്യൂ സൂട്ട്‌സ്

avanue suit

തൃശ്ശൂരില്‍ ഏറ്റവുമധികം ശ്രദ്ധയാകര്‍ഷിച്ചിട്ടുള്ള അവന്യൂ റോഡില്‍ സ്‌കൈലൈന്‍ ഒരുക്കുന്ന ആഡംബര അപ്പാര്‍ട്ടുമെന്റുകളാണ് അവന്യൂ സൂട്ട്‌സ്. 14 നിലകളിലായി 75 അപ്പാര്‍ട്ടുമെന്റുകളാണ് അവന്യൂസൂട്ടിലുള്ളത്. മനോഹരമായ പ്രകൃതിയുടെ എല്ലാ സാധ്യതകളും ആസ്വദിക്കാവുന്ന തരത്തിലാണ് ഈ 3 & 4 BHKഅപ്പാര്‍ട്ടുമെന്റുകള്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. രാജകീയ പ്രൗഢിയോടുള്ള ജീവിത ശൈലിക്ക് പേരുകേട്ട അവന്യൂ റോഡില്‍ എല്ലാ ആഡംര സൗകര്യങ്ങളോടു കൂടിയുമാണ് സ്‌കൈലൈന്‍ അവന്യൂ സൂട്ട്‌സ് ഒരുക്കിയിരിക്കുന്നത്.

സ്‌കൈലൈന്‍ അരിസ്‌റ്റോക്രാറ്റ്

aristocrat

കൊച്ചി എം. ജി. റോഡിനു സമീപം പി.ടി ഉഷ റോഡില്‍ മഹാരാജാസ് കോളേജ് ഗ്രൗണ്ടിന് എതിര്‍വശത്ത് സ്‌കൈലൈന്‍ ഒരുക്കുന്ന സമാനതകളില്ലാത്ത അപ്പാര്‍ട്ടുമെന്റ് പ്രോജക്ടാണ് അരിസ്‌റ്റോക്രാറ്റ്. ഓരോ നിലയിലും രണ്ട് അപ്പാര്‍ട്ടുമെന്റുകള്‍ വീതമുള്ള 11 നിലകളാണ് ഇതിനുള്ളത്. ആഡംബര പൂര്‍ണ്ണമായ ജീവിതത്തിനായി വിശാലമായ സ്ഥലസൗകര്യങ്ങളോടെയുള്ള 3 BHK ലിമിറ്റഡ് എഡീഷന്‍ അപ്പാര്‍ട്ടുമെന്റുകളാണ് സ്‌കൈലൈന്‍ ഇവിടെ ഒരുക്കിയിട്ടുള്ളത്. മെട്രോ, ഹോസ്പിറ്റല്‍, സ്‌ക്കൂള്‍, പാര്‍ക്ക്, ഷോപ്പിംഗ് മാളുകള്‍ തുടങ്ങി എല്ലാവിധ സൗകര്യങ്ങള്‍ക്കും അരികിലാണ് നഗരമദ്ധ്യത്തിലുള്ള ഈസ്കൈലൈന്‍ പ്രോജക്ട്.

സ്‌കൈലൈന്‍ സൈലസ്

കാക്കനാട് ഇന്‍ഫോപാര്‍ക്കിനും സ്മാര്‍ട്ട് സിറ്റിക്കും തൊട്ടരികിലായി സ്‌കൈലൈന്‍ ഒരുക്കുന്ന ഡിസൈനര്‍ ഹോമുകളാണ് സൈലസ്. സ്‌കൈലൈന്റെ ആഡംബര ജീവിതം അനായാസം സ്വന്തമാക്കുന്നതിനായിമി കച്ച പ്രൈസ് റേഞ്ചിലാണ് ഈ പ്രോജക്ട് ഒരുക്കുന്നത്. കൊച്ചിയുടെ സ്‌റ്റൈല്‍ സ്‌റ്റേറ്റുമെന്റുകളായ 51 സ്‌റ്റൈലിസ്റ്റ് 2 & 3 BHK ഡിസൈനര്‍ ഹോമുകളാണ് 14 നിലകളായി ഒരുങ്ങുന്നത്.

സ്‌കൈലൈന്‍ ഗ്രാന്റ് ടെറസ്സ്

സ്‌കൈലൈന്‍ കോഴിക്കോട് ഒരുക്കുന്ന ലിമിറ്റഡ് എഡീഷന്‍ ലക്ഷ്വറി അപ്പാര്‍ട്ടുമെന്റുകളാണ് ഗ്രാന്റ് ടെറസ്സ്. മാവൂര്‍ റോഡില്‍ ഫാത്തിമ ഹോസ്പിറ്റലിനു എതിര്‍വശത്തായി 3 BHK യുടെ 19 യൂണിറ്റുകളാണ് ഈ പ്രോജക്ടിലുള്ളത്. ഓരോ അപ്പാര്‍ട്ടുമെന്റും ഏറ്റവും പുതിയ സ്‌റ്റൈലില്‍ വളരെ സുക്ഷ്മതയോടെ രൂപകല്‍പ്പനചെയ്തിട്ടുള്ളതാണ്. പ്രധാനപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും, ഹോസ്പിറ്റലുകള്‍ക്കും, ഷോപ്പിംഗ് സെന്ററുകള്‍ക്കും സമീപത്തായുള്ള ഈ ആഡംര അപ്പാര്‍ട്ടുമെന്റുകള്‍ അഇ മള്‍ട്ടി പര്‍പ്പസ് റിക്രിയേഷന്‍ ഹാള്‍, ഫിറ്റ്‌നസ് സെന്റര്‍, റൂഫ് ടോപ്പ് പാര്‍ട്ടി ഏരിയ തുടങ്ങി മികച്ച സൗകര്യങ്ങളോടെയാണ് തയ്യാറാക്കിയിരിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക് -
Mobile Number : +91 9744403333
Email Id : marketing@skylinebuilders.com

നവംബർ 26,27 തീയതികളിൽ ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന കേരള പ്രോപ്പർട്ടി എക്സ്പോയിൽ സ്‌കൈലൈൻ ബിൽഡേഴ്‌സിന്റെ സ്റ്റാൾ ഉണ്ടായിരിക്കുന്നതാണ്.