സ്വച്ഛമായി താമസിക്കാൻ മാത്രമല്ല, സ്വസ്ഥതയോടെ ജോലി ചെയ്യാനും ഉല്ലസിക്കാനും പറ്റുന്ന അർബൻ ലിവിംഗ് സ്‌പെയ്‌സുകൾ ഒരുക്കുന്ന ബിൽഡറാണ് ഷാനൂർ പ്രോജക്ട്‌സ് ആൻഡ് റിയൽറ്റേഴ്‌സ്. തിരുവനന്തപുരത്തെ റിയൽ എസ്റ്റേറ്റ് മേഖലയിൽ, പ്രത്യേകിച്ച് അപ്മാർക്കറ്റ് വിഭാഗത്തിൽ ഏറെ പ്രശസ്തമാണ് ഈ ബ്രാൻഡ്. തികവുറ്റ പ്രീമിയം ലൈഫ്‌സ്റ്റൈൽ വില്ലകളും അപ്പാർട്ട്‌മെന്റുകളും നിർമിച്ചു നൽകിക്കൊണ്ട് 14 വർഷമായി ഭവന നിർമാണ രംഗത്ത് വിജയകരമായ സാന്നിധ്യമായി ഷാനൂർ നിലകൊള്ളുന്നു. ഉയർന്ന ഗുണമേന്മ, മികച്ച ലൊക്കേഷൻ, ആകർഷകമായ വില, സമയബന്ധിതമായ കൈമാറ്റം എന്നിവ ഉറപ്പാക്കുന്ന വിധത്തിലാണ് നിർമാണത്തിന്റെ ഓരോ ഘട്ടത്തിലും ഈ സീറോ - ക്രെഡിറ്റ് കമ്പനിയുടെ പ്രവർത്തനം. നിർമാണം പൂർത്തിയായ എട്ട് പ്രോജക്ടുകളും നിർമാണം പുരോഗമിക്കുന്ന 5 പ്രോജക്ടുകളുമാണ് ക്രെഡായി മെമ്പറായ ഷാനൂറിനുള്ളത്. RERA രെജിസ്‌ട്രേഡ് പ്രോജക്ടുകളാണ് ഇവ.

ഷാനൂർ മെട്രോ സ്‌ക്വയർ

പട്ടത്തുള്ള ഷാനൂർ മെട്രോ സ്‌ക്വയർ നിർമാണം പൂർത്തിയാകാറായ പ്രോജക്ടാണ്. 13 നിലകളിലായി 59 യൂണിറ്റുകളാണ് ഇതിലുള്ളത്. രണ്ടും മൂന്നും ബെഡ്‌റൂമുകളോടു കൂടിയ അപ്പാർട്ട്‌മെന്റുകളാണ് അവ. 57 ലക്ഷം മുതൽ വിലയിൽ അവ ലഭ്യമാണ്. ഹൈ എൻഡ് ജിം, റൂഫ് ടോപ് പാർട്ടി ഏരിയ, ചിൽഡ്രൻസ് പാർക്ക്, സ്വിമ്മിംഗ് പൂൾ തുടങ്ങിയ ലക്ഷ്വറി അമിനിറ്റീസ് എല്ലാം ഇതിലുണ്ട്. പട്ടത്ത് ടി. കെ ദിവാകരൻ റോഡിലുള്ള ഈ പ്രോജക്ടിൽ നിന്ന് കവടിയാർ പാലസിലേക്ക് മൂന്ന് കിലോ മീറ്ററിൽ താഴെയേ ദൂരമുള്ളു. പ്രമുഖ ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റ് സൗകര്യങ്ങളും ഇതിന്റെ സമീപത്തായുണ്ട്.

ഷാനൂർ തക്ഷശില

Shanoor Homes

ശ്രീകാര്യത്ത് സിഇടി എഞ്ചിനീയറിംഗ് കോളേജിന് എതിർവശത്തുള്ള ഷാനൂർ തക്ഷശില നിർമാണം പൂർത്തിയാകാറായ പ്രോജക്ടാണ്. 15 നിലകളിലായി 53 യൂണിറ്റുകൾ ഇതിലുണ്ട്. 1, 2, 3 BHK അപ്പാർട്ട്‌മെന്റുകൾ ആയി അവ ഒരുക്കിയിരിക്കുന്നു. 53.5 ലക്ഷം മുതലാണ് അവയുടെ വില.  പ്രമുഖ സ്‌കൂളുകളും കോളേജുകളും ആശുപത്രികളും ഐടി പാർക്കുകളും സൂപ്പർ മാർക്കറ്റുകളും എല്ലാം അടുത്തുള്ള മികച്ച ലൊക്കേഷനിലാണ് ഈ പ്രോജക്ട്. ഇവിടെ നിന്ന് നടക്കാനുള്ള ദൂരമേ ലുലു മാളിലേക്കുള്ളു.

ഷാനൂർ അമർ വിസ്ത

Shanoor Homes

ടെക്‌നോപാർക്കിനടുത്തുള്ള ഓൺഗോയിംഗ് ലക്ഷ്വറി അപ്പാർട്ട്‌മെന്റ് പ്രോജക്ടാണ് ഷാനൂർ അമർ വിസ്ത. 15 നിലകളിലായി 72 യൂണിറ്റുകളാണ് ഇതിലുള്ളത്. 39 ലക്ഷം മുതൽ വിലയിൽ ഇവ ലഭ്യമാണ്. മികച്ച ലൊക്കേഷനും ആധുനിക സൗകര്യങ്ങളും ഈ പ്രോജക്ടിന്റെയും സവിശേഷതകളാണ്. ലുലു മാളിലേക്ക് ഇവിടെ നിന്ന് നടന്നു പോകാവുന്ന ദൂരമേയുള്ളു.

ഷാനൂർ ടെക് മെറിഡിയൻ

Shanoor Homes

ഇൻഫോസിസിന് എതിർ വശത്ത് ടെക്‌നോപാർക്ക് ഫെയ്‌സ് 3 യുടെ സമീപത്തായി നിർമാണം പുരോഗമിക്കുന്ന പ്രോജക്ടാണ് ഷാനൂർ ടെക് മെറിഡിയൻ. 12 നിലകളിലായി 69 യൂണിറ്റുകളാണ് ഇതിലുള്ളത്. 42 ലക്ഷം മുതലാണ് വില. ഹോം തീയേറ്റർ, ഹൈ എൻഡ് ജിം, ഇൻഫിനിറ്റി പൂൾ, സിസിടിവി സർവെയ്‌ലൻസ് തുടങ്ങിയ ആധുനിക സൗകര്യങ്ങളെല്ലാം എല്ലാം ഇതിലുണ്ട്. പ്രമുഖ ഐടി പാർക്കുകൾ, ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഷോപ്പിംഗ് കേന്ദ്രങ്ങൾ എന്നിവയെല്ലാം അടുത്തുള്ള മികച്ച ലൊക്കേഷനിലാണ് ഈ പ്രോജക്ട്. നടന്നെത്താവുന്ന അത്ര അടുത്താണ് ലുലു മാൾ. സ്ത്രീകളുടെ പേരിലാണ് ഈ പ്രോജക്ട് രജിസ്ട്രർ ചെയ്യുന്നതെങ്കിൽ, രജിസ്‌ട്രേഷൻ തുകയിലെ രണ്ട് ലക്ഷം രൂപ കമ്പനി വഹിക്കുന്നതാണ്.

ഷാനൂർ പാംസ്

Shanoor Homes

കഴക്കൂട്ടത്ത് ഒരേക്കറിൽ ഷാനൂർ ഒരുക്കുന്ന ലക്ഷ്വറി വില്ല പ്രോജക്ടാണ് ഷാനൂർ പാംസ്. 60 ലക്ഷം മുതൽ വിലയിലുള്ള 18 വില്ലകളാണ് ഈ പ്രോജക്ടിൽ ഉണ്ടായിരിക്കുക. ഇവിടെ നിന്ന് നടന്നു പോകാവുന്ന അത്രയും അടുത്താണ് ലുലു മാൾ. ക്ലബ് ഹൗസ്, ബാഡ്മിന്റൻ കോർട്ട്, ചിൽഡ്രൻസ് പ്ലേ ഏരിയ തുടങ്ങി നിരവധി ആഢംബര സംവിധാനങ്ങൾ ഈ പ്രോജക്ടിൽ സജ്ജീകരിക്കുന്നുണ്ട്.

കൂടുതൽ വിവരങ്ങൾക്ക്
ഫോൺ - +91 96450 37770
വെബ്‌സൈറ്റ് - www.shanoorhomes.com

നവംബർ 26, 27 തീയതികളിൽ എക്സ്പോ സെന്റർ ഷാർജയിൽ നടക്കുന്ന കേരള പ്രോപ്പർട്ടി എക്സ്പോയിൽ ഷാനൂരിന്റെ സ്റ്റാൾ ഉണ്ടായിരിക്കുന്നതാണ്