വിശ്വാസത്യയുടെ പാരമ്പര്യം ഉയർത്തിപ്പിടിക്കുന്ന ക്വീൻസ് ഹാബിറ്റാറ്റ്‌സ് ഗുണമേന്മ, സുതാര്യത, കൃത്യസമയത്തെ പൂർത്തീകരണം, വിൽപനാനന്തര സേവനം തുടങ്ങി കെട്ടിട നിർമാണത്തിന്റെ എല്ലാ തലങ്ങളിലും മികവ് നിലനിർത്തുന്നന്ന ബിൽഡറാണ്. അതുകൊണ്ടുതന്നെ കോഴിക്കോട്ടെ ബിൽഡറർമാരിൽ ഏറ്റവും വിശ്വാസ്യതയുള്ള ബ്രാൻഡുകളിൽ ഒന്നാണിത്. വില്ലകളും അപ്പാർട്ട്‌മെന്റുകളും അടക്കം നിരവധി പ്രോജക്ടുകൾ മികവോടെ പൂർത്തിയാക്കിയിട്ടുള്ള ക്വീൻസ് ഹാബിറ്റാറ്റ്‌സ് ഉപഭോക്താവിന്റെ ഏറ്റവും ചെറിയ ആവശ്യങ്ങൾ പോലും എന്നും പരിഗണിക്കുന്നു. അതിനാൽ ക്വീൻസ് ഹാബിറ്റാറ്റ്‌സിന്റെ വിശ്വാസ്യതയെക്കുറിച്ച് പറയാൻ നൂറുകണക്കിന് സംത്യപ്തരായ ഉപഭോക്താക്കളുണ്ട്.

ക്വീൻസ് കോർട്ട്യാർഡ്

70.47 സെന്റിൽ നിർമാണം പുരോഗമിക്കുന്ന ലക്ഷ്വറി അപ്പാർട്ട്‌മെന്റ് പ്രോജക്ടാണ് ക്വീൻസ് കോർട്ട്യാർഡ്. ക്വീൻസ് ഹാബിറ്റാറ്‌സിന്റെ പത്താമത് പ്രോജക്ടാണിത്. 12 നിലകളിലായി, മനോഹരമായി രൂപകൽപ്പന ചെയ്തിരിക്കുന്ന 64 യൂണിറ്റുകളാണ് ഇതിലുള്ളത്. ആർക്കും ഇഷ്ടമാകുന്ന, വ്യക്തിപരമായ ആവശ്യങ്ങൾക്കെല്ലാം ഇണങ്ങുന്ന 2 & 3 BHK അപ്പാർട്ട്‌മെന്റുകളാണ് അവ. മെഡിക്കൽ കോളേജിൽ നിന്നും 1.5 കിലോ മീറ്റർ മാറി വെള്ളിപ്പറമ്പയിലാണ് ക്വീൻസ് കോർട്ട്യാർഡ്. ദേവഗിരി സിഎംഐ സ്‌കൂൾ, മെഡിക്കൽ കോളേജ് പോലുള്ള പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഷോപ്പിംഗ് കേന്ദ്രങ്ങളും എല്ലാം അടുത്തുള്ള ലൊക്കേഷനാണിത്. തൊണ്ടയാട് ജംഗ്ഷനിലേക്ക് വെറും അഞ്ച് മിനിറ്റ് ഡ്രൈവ് ദൂരമേയുള്ളു.

അമിനിറ്റീസ് ആൻഡ് ഫീച്ചേഴ്‌സ്

വിശാലമായ ആക്‌സസ് റോഡ്, ലാൻഡ്‌സ്‌കേപിംഗ് ചെയ്ത ഭൂപ്രദേശവും ഡ്രൈവ് വേയും, സ്വിമ്മിംഗ് പൂൾ, ബാഡ്മിന്റൻ കോർട്ട്, ചിൽഡ്രൻസ് പ്ലേ ഏരിയാസ്, ജിംനേഷ്യം, ഇൻഡോർ ഗെയിംസ്, ഹാഫ് ബാസ്‌കറ്റ് ബോൾ കോർട്ട്, റൂഫ് ടോപ് പാർട്ടി ഏരിയ, ലാൻഡ്‌സ്‌കേപ്ഡ് ഗാർഡൻ, ഹൈ സ്പീഡ് ലിഫ്റ്റുകൾ, ജനറേറ്റർ ബായ്ക്കപ്പ് തുടങ്ങിയ അമിനിറ്റീസും ഫീച്ചറുകളും ഈ പ്രോജക്ടിലുണ്ട്. 55 ലക്ഷം രൂപ മുതലാണ് വില. (നിബന്ധനകൾ ബാധകമാണ്). 2023 മെയ് മാസത്തിൽ ഈ പ്രോജക്ടിന്റെ നിർമാണം പൂർത്തിയാകും.

ക്വീൻസ് കോർട്ട്യാർഡിനു പുറമേ തൊണ്ടയാട് - ബൈപാസ് ജംഗ്ഷനിലും നടക്കാവിലും ക്വീൻസ് ഹാബിറ്റാറ്റ്‌സിന്റെ പുതിയ വില്ല - അപ്പാർട്ട്‌മെന്റ് പ്രോജക്ടുകൾ സമീപഭാവിയിൽ വരുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്
ഫോൺ: 91 7561 09 09 09

നവംബർ 26, 27 തീയതികളിൽ എക്സ്പോ സെന്റർ ഷാർജയിൽ നടക്കുന്ന കേരള പ്രോപ്പർട്ടി എക്സ്പോയിൽ ക്വീൻസ് ഹാബിറ്റാറ്റ്‌സിന്റെ സ്റ്റാൾ ഉണ്ടായിരിക്കുന്നതാണ്.