കെട്ടിട നിർമ്മാണ രംഗത്ത് പുതു ട്രെൻഡുകൾ അവതരിപ്പിക്കുന്ന ബിൽഡേഴ്‌സ് ഏതെന്നു ചോദിച്ചാൽ മറുത്തൊന്നും ചിന്തിക്കാതെ മറുപടി വരും അത് പിവിഎസ് ബിൽഡേഴ്സ് ആണെന്ന്. നിർമ്മാണ മേഖലയിൽ ദശാബ്ദങ്ങളുടെ അനുഭവ സമ്പത്തും സദാ പുതുമ നിലനിർത്താൻ ആർജ്ജവവുമുള്ള പിവിഎസ് ഗ്രൂപ്പ്, ഗുണനിലവാരവും ആദർശങ്ങളിലടിയുറച്ച ഉപഭോക്തൃ സേവനവും ഈ വ്യവസായത്തിൽ അത്യന്താപേക്ഷിതമാണെന്ന് അടിവരയിടുന്നു.

ഈ സവിശേഷതകൾ തന്നെയാണ് ഇന്ത്യയിലെ മുൻനിര ബിൽഡർമാരായി നിലകൊള്ളാൻ പിവിഎസ്സിനെ സഹായിക്കുന്നതും. പാരിസ്ഥിതിക സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടാണ് പിവിഎസ് ഗ്രൂപ്പിന്റെ നിർമ്മാണ പദ്ധതികളൊക്കെയും.

തുടക്കം

കെടിസി ഗ്രൂപ്പിന്റെ പ്രോപ്പർടി ഡെവലപ്മെന്റ് വിഭാഗമായ പിവിഎസ് ബിൽഡേഴ്സ് ആന്റ് ഡവലപേഴ്സ് 1991 ലാണ് നിലവിൽ വന്നത്.വിവിധ തരത്തിലുള്ളതും മിതമായ വിലക്കുള്ളതുമായ എക്കണോമി, ലക്ഷ്വറി അപാർട്മെന്റുകൾ നിർമ്മിക്കുക എന്നതായിരുന്നു ലക്ഷ്യം. റെസിഡെൻഷ്യൽ, കൊമേഴ്‌സ്യൽ മേഖലകളിലായി നിരവധി പദ്ധതികൾ പിവിഎസ് നടപ്പിലാക്കുന്നുണ്ട്. ഗുണമേന്മയുടെ കാര്യത്തിലും കെട്ടിടനിർമാണ സാങ്കേതിക വിദ്യയുടെ കാര്യത്തിലും മികച്ച റിസൽട്ട് ഉറപ്പു വരുത്തുന്ന കാര്യത്തിലും പിവിഎസ് ബിൽഡേഴ്‌സിന് വിട്ടുവീഴ്ചകളില്ല.

എല്ലാ ആധുനിക സൗകര്യങ്ങളുമുള്ള സുരക്ഷിതത്വം ഉറപ്പു വരുത്തുന്ന ഉപഭോക്താവിന്റെ അഭിരുചിക്കും ജീവിതരീതിക്കും ഉതകുന്ന വിധത്തിലുള്ള  അൾട്രാ ലക്ഷറി  അപ്പാർട്‌മെന്റുകളും   ലക്ഷ്വറി അപ്പാർട്‌മെന്റുകളും  ബജറ്റ് ഫ്‌ളാറ്റുകളുമാണ് വിഭാവനം ചെയ്യുന്നത്. അതുകൊണ്ടുതന്നെ തെക്കേ ഇന്ത്യയിൽ ഏറ്റവുമധികം പേർ തിരഞ്ഞെടുക്കപ്പെടുന്ന ബിൽഡേഴ്‌സും പിവിഎസ് തന്നെ.

പിവിഎസ് ബിൽഡേഴ്‌സിന്റെ പ്രധാന പ്രൊജക്റ്റുകൾ പരിചയപ്പെടാം.

പിവിഎസ് ക്ലാസിക്
 

pvs classic
K-RERA/PRJ/087/2020

നിർമാണത്തിലിരിക്കുന്ന പിവിഎസ് ക്ലാസിക് പേരുപോലെ തന്നെ ക്ലാസിക് ഫീലാണ് ഉപഭോക്താവിന് നൽകുക. 67.38 സെന്റിൽ വിശാലമായി കിടക്കുന്ന ക്ലാസിക് കണ്ണൂർ നഗരത്തിൽ നിന്ന് എട്ടുകിലോമീറ്റർ അകലെയുള്ള ചാലയിലാണ് സ്ഥിതി ചെയ്യുന്നത്. കണ്ണൂർ-തെല്ലിച്ചേരി നാഷണൽ ഹൈവേയോട് ചേർന്നാണ് സൈറ്റ് സ്ഥിതി ചെയ്യുന്നത്. 2 & 3 BHK അപാർട്‌മെന്റുകളും 5  BHK ഡ്യുപ്ലെക്‌സ് അപ്പാർട്ട്‌മെന്റുമാണ് ക്ലാസിക്കിലുള്ളത്. അരകിലോമീറ്റർ പരിധിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, 26 കിലോമീറ്ററിനുള്ളിൽ കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട്, അരക്കിലോമീറ്ററിനുള്ളിൽ ആരാധനാലയങ്ങൾ, ഒന്നരകിലോമീറ്ററിൽ അമ്യൂസ്‌മെന്റ് പാർക്ക്, 2.1 കിലോമീറ്ററിൽ മൾട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റൽ, 3.3 കിലോമീറ്ററിനുളളിൽ റെയിൽവേ സ്റ്റേഷൻ എന്നീ സൗകര്യങ്ങൾ ലഭ്യമാണ്.

സിൽവർ ഓക്
 

silver spring
K-RERA/PRJ/331/2020

മികച്ച രീതിയിൽ ഒരുക്കുന്ന 79ഓളം 2ബിഎച്ച്‌കെ അപ്പാർട്‌മെന്റുകളുടെ സമുച്ചയമാണ് സിൽവർ ഓക്. കോഴിക്കോട് ജില്ലയിലെ പെരുമണ്ണയിലാണ് ഈ ഓൺഗോയിംഗ് പ്രോജക്ട്. പത്തുനിലകളിലായി പച്ചപ്പിന്റെ സൗന്ദര്യം പ്രകടമാകുന്ന രീതിയിലാണ് സിൽവർ ഓക്ക് നിർമിക്കുന്നത്. 1.3 കിലോമീറ്റർ പരിധിയിൽ ബസ് സ്റ്റാൻഡ്, 1.3 കിലോമീറ്റർ പരിധിയിൽ മാർക്കറ്റ്, 1.4 കി.മീ പരിധിയിൽ ആരാധനാലയം, 1.6 കി.മീ പരിധിയിൽ പെട്രോൾ പമ്പ്, 2 കി.മീ പരിധിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, 6.6 കി.മീ പരിധിയിൽ ആശുപത്രി, 7.6 കി.മീ പരിധിയിൽ ഷോപ്പിങ് മാൾ, 8.1 കി.മീ പരിധിയിൽ സൈബർ പാർക്ക് എന്നീ സൗകര്യങ്ങളുണ്ട്.

സിൽവർ സ്പ്രിങ്‌സ്

silver oak
K-RERA/PRJ/086/2020

പെരുമണ്ണയിലെ മനോഹരമായ ലൊക്കേഷനിൽ സ്ഥിതി ചെയ്യുന്ന റെഡി ടു മൂവ് പ്രോജക്ടാണ് സിൽവർ സ്പ്രിങ്‌സ്. എട്ടുനിലകളിലായി ഒന്ന്, രണ്ട്, മൂന്ന് ബിഎച്ച്‌കെ അപ്പാർട്‌മെന്റുകളാണ് സിൽവർ സ്പ്രിങ്‌സിൽ ഉള്ളത്. സ്‌റ്റൈലിഷ് ലുക്കിനൊപ്പം ക്വാളിറ്റിയിൽ ഒട്ടും വിട്ടുവീഴ്ച വരുത്താത്ത ഡിസൈനാണ് സ്വീകരിച്ചിട്ടുള്ളത്. 1.3 കി.മീ പരിധിയിൽ ബാങ്ക്, 1.3 കി.മീ പരിധിയിൽ മാർക്കറ്റ്, 1.4 കി.മീ പരിധിയിൽ ആരാധനാലയം, 2 കി.മീ പരിധിയിൽ വിദ്യാഭ്യാസ സ്ഥാപനം, 6.6 കി.മീ പരിധിയിൽ ആശുപത്രി, 7.6 കി.മീ പരിധിയിൽ ഷോപ്പിങ് മാൾ, 8.1 കി.മീ പരിധിയിൽ സൈബർ പാർക് എന്നീ സൗകര്യങ്ങൾ ലഭ്യമാണ്.

എമറാൾഡ്
 

emarald
K-RERA/PRJ/185/2020

കോഴിക്കോട് നഗരത്തിന്റെ മനോഹാരിത മുഴുവൻ ദൃശ്യമാകുന്ന റെഡി ടു മൂവ് പ്രോജക്റ്റാണ് പൊക്കുന്നിലെ എമറാൾഡ്. 2,3 ബി.എച്ച്.കെ അപ്പാർട്‌മെന്റുകളാണ് എമറാൾഡിലുള്ളത്. ജോഗിങ് ട്രാക്കുകൾപ്പെടെയുള്ള അത്യാധുനിക സൗകര്യങ്ങൾ വിഭാവനം ചെയ്തിട്ടുണ്ട്. 300 മീറ്റർ പരിധിയിൽ കിണാശ്ശേരി മിനി ടൗൺഷിപ്, 800 മീറ്റർ പരിധിയിൽ ഗുരുവായൂരപ്പൻ കോളേജ്, 500 മീറ്റർ പരിധിയിൽ ആരാധനാലയം, 1.5 കി.മീ പരിധിയിൽ മലബാർ ബൊട്ടാണിക്കൽ ഗാർഡൻ, 3.9 കി.മീ പരിധിയിൽ കോഴിക്കോട് ബൈപാസ്(പന്തീരങ്കാവ്), 5.2 കി.മീ പരിധിയിൽ കോഴിക്കോട് റെയിൽവേ സ്റ്റേഷൻ, 6 കി.മീ പരിധിയിൽ മൊഫ്യൂസില് ബസ് സ്റ്റാൻഡ്, 6.5 കി.മീ പരിധിയിൽ കെ.എസ്.ആർ.ടി.സി, 22 കി.മീ പരിധിയിൽ എയർപോർട്ട്, 3.6 കി.മീ പരിധിയിൽ മിംമ്‌സ് ഹോസ്പിറ്റൽ എന്നിവയുണ്ട്.

50 ക്രോസ്‌റോഡ്‌സ്
 

cross roads
K-RERA/PRJ/119/2020

അന്താരാഷ്ട്ര തലത്തിൽ പുരസ്‌കാരത്തിന് അർഹരായ ആർക്കിടെക്റ്റുകൾ ഡിസൈൻ ചെയ്തതാണ് നഗരത്തിന്റെ ഹൃദയത്തിലുള്ള വൈഎംസിഎ റോഡിലെ 50 ക്രോസ്‌റോഡ്‌സ്. വാസ്തുശാസ്ത്രത്തിന്റെ മൂല്യങ്ങളെ കൈവിടാതെ ട്രഡീഷണൽ ടച്ചും ആധുനിക സൗകര്യങ്ങളും ഒരുപോലെ ഇഴചേർത്ത ഡിസൈനാണ് ഇവിടുത്തേത്. 2,3,4 ബി.എച്ച്.കെ അപ്പാർട്‌മെന്റുകളാണ് ഇവിടെയുള്ളത്.

1 കി.മീ പരിധിയിൽ റെയിൽവേ സ്റ്റേഷൻ, 29 കി.മീ പരിധിയിൽ എയർപോർട്ട്, 200 കി.മീ പരിധിയിൽ ബസ് സ്റ്റാൻഡ്, 700 മീറ്റർ പരിധിയിൽ ബീച്ച്, 350 മീറ്റർ പരിധിയിൽ മാനാഞ്ചിറ പാർക്ക്, 150 മീറ്റർ പരിധിയിൽ വിദ്യാഭ്യാസസ്ഥാപനങ്ങൾ, 50 മീറ്റർ പരിധിയിൽ ഷോപ്പിങ് കോംപ്ലെക്‌സ്, 500 മീറ്റർ പരിധിയിൽ റെസ്റ്ററന്റ്, 50 മീറ്റർ പരിധിയിൽ ബാങ്ക്, എ.ടി.എം, 150 മീറ്റർ പരിധിയിൽ ആശുപത്രികൾ, 150 മീറ്റർ പരിധിയിൽ ആരാധനാലയങ്ങൾ, 400 മീറ്റർ പരിധിയിൽ ഫൈവ് സ്റ്റാർ ഹോട്ടലുകൾ എന്നിവയുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് - 97479 00777
 
നവംബർ 26, 27 തീയതികളിൽ ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന കേരള പ്രോപ്പർട്ടി എക്സ്പോയിൽ പിവിഎസ് ബിൽഡേഴ്‌സിന്റെ സ്റ്റാൾ ഉണ്ടായിരിക്കുന്നതാണ്.