ആരെയും വിസ്മയിപ്പിക്കുന്ന പ്രൗഢിയാണ് പ്രൈം മെറിഡിയൻ പ്രോജക്ടുകളുടെ മുഖമുദ്ര. ഉള്ളിൽ കാലുകുത്തിയാൽ,  അഴകാർന്ന ആഢ്യത്വം കൊണ്ട് അവയുടെ അകത്തളങ്ങൾ നമ്മുടെ മനസ് കീഴടക്കും. ലക്ഷ്വറി വില്ലകൾ നിർമിച്ചുകൊണ്ട് 2005ൽ ഭവന നിർമാണ രംഗത്തെത്തിയ ബ്രാൻഡാണിത്. രവി ശങ്കറിന്റെ നേതൃത്വത്തിലുള്ള ഈ ഗ്രൂപ്പ് വളരെ പെട്ടെന്ന് റിയൽ എസ്റ്റേറ്റ് മേഖലയിലെ വിശ്വാസ്യതയുള്ള ലക്ഷ്വറി ബ്രാൻഡുകളിലൊന്നായി മാറി. സ്വന്തം ഉപഭോക്താക്കളെ അങ്ങേയറ്റം വിലമതിക്കുന്ന ഈ ഹൈ- എൻഡ് ഡെവലപ്പർ, എറ്റവും മികച്ച ജീവിതാനുഭവം അവർക്കു പ്രദാനം ചെയ്യുന്നുതിനായി ആദ്യന്തം തികഞ്ഞ പാഷനോടെ പ്രവർത്തിക്കുന്നു.

ഓരോ പ്രോജക്ടും പൂർണമായും വിജയകരമായിരിക്കണം എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന വിദഗ്ധരായ പ്രൊഫഷണലുകളുടെ മികച്ച ടീമാണ് ഇവർക്കുള്ളത്. പരിസ്ഥിതി സൗഹാർദപരവും സുസ്ഥിരവുമായ നിർമാണ രീതികളാണ് പ്രൈം മെറിഡിയൻ നടപ്പാക്കുന്നത്. തികവുറ്റ ഗുണമേന്മയും നൂതനവൽക്കരണവും സുസ്ഥിരതയും ഇവരുടെ ഓരോ പ്രോജക്ടിലും പ്രതിഫലിക്കുന്നു; ഇടപാടുകളിലെ സുതാര്യതയും പ്രൊഫഷണിലിസവും എന്നും ഈ ബ്രാൻഡിനെ വേറിട്ടതാക്കുന്നു. പ്രൈം മെറിഡിയന്റെ എല്ലാ പ്രോജക്ടുകളും റെറ (RERA) യുടെ അംഗീകാരം ഉള്ളവയാണ്.

കൊച്ചിയിലെ മികച്ച ലൊക്കേഷനുകളിൽ ഉന്നത നിലവാരത്തിലുള്ള അമിനിറ്റീസുമായി എറ്റവും ഫാമിലി - ഫ്രണ്ട്ലിയായ ഭവനങ്ങളാണ് പ്രൈം മെഡറിയൻ ഒരുക്കുന്നത്. പ്രൈം മെറിഡിയന്റെ കൊച്ചിയിലെ റെഡി ടു ഒക്യുപൈ, ഓൺ ഗോയിംഗ്, ന്യൂ ലോഞ്ച് വിഭാഗത്തിലുള്ള പ്രോജക്ടുകൾ പരിചയപ്പെടാം.

റെയിൻവുഡ്‌സ്

Prime Meridian

കളമശേരിയിൽ പച്ചപ്പിനു നടുവിൽ തലയെടുപ്പോടെ നിൽക്കുന്ന റെഡി ടു ഒക്യുപൈ ലക്ഷ്വറി റെസിഡൻഷ്യൽ പ്രോജക്ടാണ് റെയിൻവുഡ്‌സ്. കളമശേരി മെട്രോസ്റ്റേഷനിൽ നിന്നും 800 മീറ്റർ ദൂരമേ ഇവിടേക്കുളളു. രാജഗിരി പബ്ലിക് സ്‌കൂളും അപ്പോളോ ജംഗ്ഷനും മറ്റും വളറെ അടുത്താണ്. ലുലു മാൾ, കൊച്ചിൻ യൂണിവേഴ്‌സിറ്റി, അമൃത ഹോസ്പിറ്റൽ, എസ്സിഎംഎസ്, ആസ്റ്റർ മെഡിസിറ്റി, ഇൻഫോപാർക്ക് എന്നിവിടങ്ങളിലേക്കെല്ലാം ഇവിടെ നിന്ന്  എളുപ്പത്തിലെത്താം.

പതിനഞ്ച് നിലകളിലായി 74 യൂണിറ്റുകളാണ് ഈ പ്രോജക്ടിലുള്ളത്. 2 & 3  BHK  ലക്ഷ്വറി അപ്പാർട്ട്‌മെന്റുകളാണ് അവ. ഇനി ഏതാനും യൂണിറ്റുകൾ മാത്രമാണ് ഇതിൽ വിൽപ്പനയ്ക്കുള്ളത്. 24 മണിക്കൂർ സെക്യൂരിറ്റി, ശീതീകരിച്ച ലോബി, ക്ലബ് ഹൗസ്, ഫിറ്റ്‌നസ് കോർണർ, റൂഫ് ടോപ് പാർട്ടി ഏരിയ, സ്വിമ്മിംഗ് പൂൾ, ചിൽഡ്രൻസ് പ്ലേ ഏരിയ തുടങ്ങിയ സൗകര്യങ്ങളെല്ലാം ഇതിൽ ഒരുക്കിയിട്ടുണ്ട്.

അറ്റ്‌മോസ്ഫിയർ വില്ല

atmosphere

കൊച്ചിയിൽ പനങ്ങാടുള്ള ഓൺഗോയിംഗ് പ്രോജക്ടാണ് അറ്റ്‌മോസ്ഫിയർ. സ്വച്ഛതയാർന്ന ആഡംബര ജീവിതം യാഥാർഥ്യമാക്കുന്ന  അത്യാഡംബര വില്ലകളാണ് ഇതിലുള്ളത്. ലക്ഷോർ ആശുപത്രിക്ക് പിന്നിലായി 5.5 ഏക്കറിലാണ് ഈ പ്രോജക്ട്. 4136, 3373, 2583, 2361 ചതുരശ്ര അടി വിസ്തീർണത്തിൽ അഞ്ച് ടൈപ്പ് വില്ലകൾ ഉണ്ട്. 8.9 സെന്റിലും 8 സെന്റിലും 6.35 സെന്റിലുമായി ഇവ നിർമിക്കുന്നു.

വിശാലമായ ക്ലബ് ഹൗസ്, സ്വിമ്മിംഗ് പൂൾ, ജിം, ഔട്ട്‌ഡോർ റിക്രിയേഷൻ & പാർട്ടി ഏരിയ, എക്‌സ്‌ക്ലൂസിവ് ചിൽഡ്രൻസ് പ്ലേ ഏരിയ, സിസിടിവി സർവെയിലൻസ്, ശീതീകരിച്ച റിക്രിയേഷൻ ഹാൾ, ഗസീബോ, ഇൻഡോർ ബാഡ്മിന്റൻ കോർട്ട്, ബോട്ട് ഹൗസ്,യാച്ചുകളും സ്പീഡ് ബോട്ടും പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യം, സീനിയർ സിറ്റിസൺ'സ് ഏരിയ, മൾട്ടിപ്പർപ്പസ് ഹാൾ, യോഗ ലോൺ, ടേബിൾ ടെന്നിസ്, ബാങ്ക്വറ്റ് സെന്റർ തുടങ്ങിയ അമിനിറ്റീസ് എല്ലാം ഇതിൽ ഉണ്ടായിരിക്കും.

ഗസീബോ ബോട്ടീക് അപ്പാർട്ട്മെന്റ്സ്

gazeebo

തൃപ്പൂണിത്തുറയിൽ സ്റ്റാച്യൂ ജംഗ്ഷനിൽ നിന്നും 500 മീറ്റർ അകലെ പാലസ് ഓവൽ ഗ്രൗണ്ടിനടുത്താണ് ഗസീബോ എന്ന ്ന്യൂ ലോഞ്ച് പ്രോജക്ട്. 2060 സ്‌ക്വയർ ഫീറ്റ് വലിപ്പമുള്ള 4 BHK അപ്പാർട്ട്മെന്റുകളാണ് ഈ പ്രോജക്ടിലുള്ളത്. ഒരു ഫ്ളോറിൽ രണ്ട് അപ്പാർട്ട്മെന്റുകൾ മാത്രമാണ് ഉണ്ടായിരിക്കുക. ബെയ്സ്മെന്റ് + ഗ്രൗണ്ട് + പ്ത്ത് നിലകളിലായി ആകെ 20 യൂണിറ്റുകൾ മാത്രമാണ് ഇതിലുള്ളത്.

റൂഫ് ടോപ് പാർട്ടി ഏരിയ, സ്വിമ്മിംഗ് പൂൾ, കാർ പാർക്കിൽ ഇലക്ട്രിക്കൽ കാർ ചാർജിംഗ് സോക്കറ്റ്, അഡീഷണൽ കാർ പാർക്കിംഗിനുള്ള പ്രൊവിഷൻ, സിസിടിവി സർവെയ്ലൻസ് സിസ്റ്റം, പൊതുഇടങ്ങളിൽ സോളാർ ബായ്ക്കപ്പ്, ഓട്ടോമാറ്റിക് എൻട്രി ഗെയ്റ്റ് വിത്ത് റിമോട്ട്, ഇൻഡോർ ഗെയിംസ ്ഏരിയ തുടങ്ങിയ അമിനിറ്റീസ് എല്ലാം ഇതിൽ ഉണ്ടായിരിക്കും. സ്റ്റഡി റൂം/ സ്യൂട്ട് റൂമായി കസ്റ്റമൈസ് ചെയ്യാനുള്ള ഓപഷനും ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക് -  9847000030/9947273000

നവംബർ 26, 27 തീയതികളിൽ ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന കേരള പ്രോപ്പർട്ടി എക്സ്പോയിൽ പ്രൈം മെറിഡിയന്റെ സ്റ്റാൾ ഉണ്ടായിരിക്കുന്നതാണ്.