കഴിഞ്ഞ ഒരു ദശകത്തില്‍ എല്ലാ തലങ്ങളിലുമുള്ള നിക്ഷേപങ്ങളില്‍ തങ്ങളുടേതായ മുദ്ര പതിപ്പിച്ച് ഇന്ത്യയിലെ തന്നെ ഏറ്റവും പ്രമുഖവും വളര്‍ച്ച നേടിയതുമായ റിയല്‍ എസ്റ്റേറ്റ് ഡവലപ്പേഴ്‌സില്‍ ഒന്നായി പ്രസ്റ്റീജ് ഗ്രൂപ്പ് മാറിയിരിക്കുന്നു. 2020 വരെയുള്ള കണക്കനുസരിച്ച് 134 മില്യണ്‍ ചതുരശ്ര അടിയുടെ 247 പ്രോജക്ടുകള്‍ പ്രസ്റ്റീജ് ഗ്രൂപ്പ് പൂര്‍ത്തീകരിച്ചു കഴിഞ്ഞു. 53 മില്ല്യണ്‍ ചതുരശ്ര അടിയുടെ 45 പ്രോജക്ടുകളുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളാണ് നിലവില്‍ നടന്നുകൊണ്ടിരിക്കുന്നത്. കൂടാതെ 56 മില്യണ്‍ ചതുരശ്ര അടിയുടെ പ്രോജക്ടുകളും തയ്യാറായിക്കൊണ്ടിരിക്കുന്നു. തന്നെയുമല്ല 27 മില്യണ്‍ ചതുരശ്ര അടിയുടെ വികസന ക്ഷമതയുള്ള 262 ഏക്കര്‍ ഭൂമിയും പ്രറ്റീജ് ഗ്രൂപ്പിന്റെ പക്കലുണ്ട്. പല നഗരങ്ങളിലായി വ്യാപിച്ചു കിടക്കുന്ന 205 വികസന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലൂടെ ചെന്നൈ, ഹൈദരാബാദ്, കൊച്ചി, മൈസൂര്‍, മാംഗ്ലൂര്‍ തുടങ്ങിയ ദക്ഷിണേന്ത്യന്‍ നഗരങ്ങളിലും ഗോവ, മുംബൈ, ഡല്‍ഹി തുടങ്ങിയ ഉത്തരേന്ത്യന്‍ നഗരങ്ങളിലും തങ്ങളുടെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. ഫോറം മാതൃകയിലുള്ള മാളുകള്‍, വലിയ ടൗണ്‍ഷിപ്പുകള്‍, ടെക് പാര്‍ക്കുകള്‍, ഹോട്ടലുകള്‍ ആഢംബര വില്ലകള്‍, സെസ് തുടങ്ങിയവയിലൂടെ ഓരോ നഗരത്തിനും സമാനതകളില്ലാത്ത അനുഭവമാണ് പ്രസ്റ്റീജ് ഗ്രൂപ്പ് പടുത്തുയര്‍ത്തുന്നത്.

പ്രസ്റ്റീജിന്റെ നെപ്ട്ട്യൂണ്‍സ് കോര്‍ട്ടിയാര്‍ഡ് എന്ന് ലക്ഷ്വറി ലാന്‍ഡ്മാര്‍ക്ക് വാട്ടര്‍ഫ്രണ്ട് പ്രൊജക്ടിന്റെ വിജയകരമായ പൂര്‍ത്തീകരണത്തിനു ശേഷം വരാനിരിക്കുന്ന മറ്റു പ്രൊജക്ടുകള്‍ക്കൊപ്പം പ്രസ്റ്റീജ് ഹില്‍സൈഡ് ഗേറ്റ്വേ, പ്രസ്റ്റീജ് പനോരമ ആന്റ് സിറ്റിസ്‌കേപ് എന്നീ പ്രൊജക്ടുകള്‍ നിര്‍മ്മാണ ഘട്ടത്തിലാണ്.

പ്രസ്റ്റീജ് ഹില്‍സൈഡ് ഗേറ്റ്വേ
RERA NO: KRERA/PRJ/315/2020

hill side

ആഡംബര വില്ലകളും പ്രീമയം അപ്പാര്‍ട്ട്‌മെന്റുകളും ഉള്‍പ്പെടുന്ന പ്രസ്റ്റീജ് ഹില്‍സൈഡ് ഗേറ്റ്വേ പ്രോജക്ട് കൊച്ചിയിലെ കാക്കനാട് ആണ് സ്ഥിതി ചെയ്യുന്നത്. ഇന്‍ഫോപാര്‍ക്ക്, സ്മാര്‍ട്ട്‌സിറ്റി, കൊച്ചിന്‍ സെസ് എന്നിവടങ്ങളില്‍നിന്ന് വളരെ അടുത്താണ് പ്രസ്റ്റീജ് ഹില്‍സൈഡ് ഗേറ്റ്വേ. യാഥാര്‍ത്ഥ്യങ്ങളില്‍നിന്ന് അകലെ മാറി, സ്വപ്നതുല്യമായൊരു ലോകത്ത് പ്രസ്റ്റീജിന്റെ വ്യക്തി മുദ്ര പതിപ്പിച്ച് പരവതാനികളും ചരല്‍ പാകിയ വഴികളും നിറഞ്ഞ്, രാജകീയതയും പ്രൗഡിയും ഒത്തിണങ്ങുന്ന പ്രസ്റ്റീജ് ഹില്‍സൈഡ് ഗേറ്റ്വേയുടെ ഭവനങ്ങളില്‍ ജീവിതമാസ്വദിക്കൂ. 1, 2, 2+സ്റ്റഡി, 3, 3+Maid, 4+Maid അപ്പാര്‍ട്ട്‌മെന്റുകളും 4 BHK വില്ലകളുമാണ് ഇവിടെ നിങ്ങളെ കാത്തിരിക്കുന്നത്.

പ്രൊജക്ട് ഹൈലൈറ്റ്‌സ്

ഇന്‍ഫോപാര്‍ക്കിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്നു.
ഇന്‍ഫോപാര്‍ക്കിലക്കും കൊച്ചിലെ മറ്റു പ്രധാന ഹോട്ട്‌സ്‌പോട്ടുകളിലേക്കും ഇവിടെ നിന്ന് വളരെ വേഗത്തില്‍ എത്തിച്ചേരാനാകും. 
9.26 ഏക്കര്‍ സ്ഥലത്താണ് പ്രോജക്ട് സ്ഥിതി ചെയ്യുന്നത്. 
ക്ലബ്ഹൗസും മറ്റു എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയ 602 അപ്പാര്‍ട്ട്‌മെന്റുകളും 27 വില്ലകളും. 
671 മുതല്‍ 2548 ചതുരശ്ര അടി വരെ വിസ്തീര്‍ണ്ണമുള്ള അപ്പാര്‍ട്ട്‌മെന്റുകള്‍.
അതാത് കെട്ടിടങ്ങളുടെ ബേസ്‌മെന്റില്‍ വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്നതിനുള്ള സൗകര്യം.
ലൊക്കേഷന്‍ - കാക്കനാട്, കൊച്ചി. (ഇന്‍ഫോപാര്‍ക്ക് റോഡ്, കളപ്പുരക്കല്‍, കാക്കനാട്, കൊച്ചി - 682030)
അമെനിറ്റീസ്
1. മൂന്ന് മള്‍ട്ടിപര്‍പ്പസ് ഹാള്‍, പാര്‍ട്ടികള്‍ക്കും മറ്റു പരിപാടികള്‍ക്കുമായി ഓപ്പണ്‍ ടെറസ്
2. സ്വിമ്മിങ് പൂള്‍
3. കണ്‍വീനിയന്‍സ് സ്റ്റോര്‍
4. ജിം & യോഗാ റൂം
5. മിനി തിയേറ്റര്‍
6. സ്റ്റീം, സോനാ, ജക്ക്യൂസി, സ്പാ
7. സ്‌ക്വാഷ്, ബാഡ്മിന്റണ്‍ കോര്‍ട്ട്
8. ബില്ല്യാര്‍ഡ്‌സ്, ടേബിള്‍ ടെന്നീസ്, ഇന്‍ഡോര്‍ ഗെയിംസ്, കാര്‍ഡ് റൂം

പ്രസ്റ്റീജ് പനോരമ ആന്റ് പ്രസ്റ്റീജ് സിറ്റിസ്‌കേപ് 
RERA NO: KRERA/PRJ/232/2020
KRERA/PRJ/227/2020

gateway

ചരിത്രം കൊണ്ട് സമ്പുഷ്ടമായ കൊച്ചിയുടെ മണ്ണില്‍, വൈറ്റില, മരടിലാണ്  പ്രൗഢഗംഭീരമായ വാനം മുട്ടി നില്‍ക്കുന്ന പ്രസ്റ്റീജ് പനോരമ ആന്റ് പ്രസ്റ്റീജ് സിറ്റിസ്‌കേപ് സ്ഥിതി ചെയ്യുന്നത്. ലോകോത്തര നിലവാരമുള്ള ഫോറം മാളിനു ചേര്‍ന്നു നില്‍ക്കുന്ന 2, 3, 4 BHK അപ്പാര്‍ട്ട്‌മെന്റുകള്‍ ഭാവിയിലെ ആര്‍ക്കിടെക്ടുകള്‍ക്ക് ആര്‍ക്കിടെക്ചറിന്റെ പുതുമകളെപ്പറ്റി ഒരു മുഖവുര നല്‍കുന്നു.
വിശാലവും ആഢംബര പൂര്‍ണ്ണവും ഏറ്റവും അനുയോജ്യവുമായ സ്ഥലത്ത് സ്ഥിതി ചെയ്യുന്നതുമായ പ്രസ്റ്റീജ് സിറ്റിസ്‌കേപിനു സമീപം പ്രശസ്തമായ ഫോറം മാളുമുണ്ട്. പല ബ്രാണ്ടുകള്‍ ലഭിക്കുന്ന, വിനോദത്തിനും ഒഴിവു സമയം ചിലവഴിക്കാനും സാധിക്കുന്ന ഷോപ്പിംഗ് മാളുകള്‍ ഉള്ളതും ഈ പ്രദേശത്തെ റസിഡെന്‍ഷ്യല്‍ ആവശ്യങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ സ്ഥലമാക്കി മാറ്റുന്നു. തങ്ങളുടെ തനതു ലാന്‍സ്‌കേപ്പിംഗ് കൂടിയാകുമ്പോള്‍ പ്രസ്റ്റീജ് പനോരമ ആന്റ് പ്രസ്റ്റീജ് സിറ്റിസ്‌കേപ് അതിമനോഹരമാകുന്നു. വരൂ, ഇവിടെ വന്ന് ആഢംബരത്തിന്റെ മടിത്തട്ടില്‍ എല്ലാ സുഖസൗകര്യങ്ങളിലും മതിമറന്നാസ്വദിക്കൂ ജീവിതം.

പ്രസ്റ്റീജ് പനോരമയുടെയും പ്രസ്റ്റീജ് സിറ്റിസ്‌കേപിന്റെയും ടെറസുകളില്‍ നിന്നാല്‍ ഇവയുടെ പേര് സാര്‍ത്ഥകമാകും വിധം അത്യാകര്‍ഷകമായൊരു കൊച്ചി ദര്‍ശിക്കാനാകും. കേരളത്തിന്റെ വാണിജ്യ-വ്യാവസായിക തലസ്ഥാനമായി മാറിയ നഗരത്തിലാണ് ഈ പ്രൗഢഗംഭീരമായ സൗധം നിലകൊള്ളുന്നത്.

പ്രൊജക്ട് ഹൈലൈറ്റ്‌സ്

1. പ്രീമിയം അപ്പാര്‍ട്ട്‌മെന്റുകള്‍
2. കൊച്ചി, കുണ്ടന്നൂര്‍ എന്‍.എച്ച് - 47 സ്ഥിതി ചെയ്യുന്നു
3. പത്തേക്കര്‍ സ്ഥലത്തില്‍, 238 അപ്പാര്‍ട്ട്‌മെന്റുകളും,,ഫോറം മാളും ചേര്‍ന്നതാണ് ഈ പ്രോജക്ട്
5. 1254 ചതുരശ്ര അടി മുതല്‍ 2754 ചതുരശ്ര അടി വരെ വലുപ്പമുള്ള അപ്പാര്‍ട്ട്‌മെന്റുകള്‍.
6. അതാതു ടവറുകളില്‍ ബേസ്‌മെന്റ് പാര്‍ക്കിങ് സൗകര്യം
ലൊക്കേഷന്‍ - മരട്, കൊച്ചി. (എന്‍.എച്ച് - 47, വൈറ്റില-അരൂര്‍ ബൈപാസ്, കുണ്ടന്നൂര്‍ ജംഗ്ഷനു സമീപം, എറണാകുളം, കൊച്ചി - 682304)
അമെനിറ്റീസ്
1. ടെന്നിസ് കോര്‍ട്ട്
2. മള്‍ട്ടിപര്‍പ്പസ് കോര്‍ട്ട്
3. സ്വിമ്മിങ് പൂള്‍
4. ജിം
5. സ്റ്റീം & സോനാ
6. പാര്‍ട്ടി ഹാള്‍
7. ഓരോ കെട്ടിടത്തിലും 18-മത്തെ നിലയില്‍ ക്ലബ് സൗകര്യം

കൂടുതല്‍ വിവരങ്ങള്‍ക്ക്
Website: www.prestigeconstructions.com
Mail us - cochin@prestigeconstructions.com
Call us  +91 98467 22222

നവംബര്‍ 26, 27 തീയതികളില്‍ ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ നടക്കുന്ന കേരള പ്രോപ്പര്‍ട്ടി എക്‌സ്‌പോയില്‍ പ്രസ്റ്റീജ് ഗ്രൂപ്പിന്റെ സ്റ്റാള്‍ ഉണ്ടായിരിക്കുന്നതാണ്.

 നവംബർ 26,27 തീയതികളിൽ ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന കേരള പ്രോപ്പർട്ടി എക്സ്പോയിൽ പ്രസ്റ്റീജ് ഗ്രൂപ്പിന്റെ സ്റ്റാൾ ഉണ്ടായിരിക്കുന്നതാണ്.