1994 മുതൽ ഭവനനിർമാണ രംഗത്തുള്ള മുൻനിര ബിൽഡറാണ് പെന്റിയം കൺസ്ട്രക്ഷൻസ്. 27 വർഷങ്ങളുടെ പരിചയസമ്പത്തും സമർപ്പണബോധവുമാണ് കോഴിക്കോട് ആസ്ഥാനമായുള്ള പെന്റിയം കൺസ്ട്രക്ഷൻസിന്റെ കരുത്ത്. കോഴിക്കോടിനു പുറമേ മലപ്പുറത്തും ബാംഗ്ലൂരും സാന്നിധ്യമുള്ള പെന്റിയം, വിട്ടുവീഴ്ചയില്ലാത്ത ഗുണമേന്മയിലൂടെ ഉപഭോക്താക്കളുടെ വിശ്വാസം നേടിയെടുത്ത ബ്രാൻഡാണ്.

മാനേജിംഗ് ഡയറക്ടർ വി. ഗോപിനാഥന്റെ നേതൃത്വത്തിൽ ശ്രദ്ധേയമായ 30ൽ അധികം  പ്രോജക്ടുകൾ നിർമിച്ചിട്ടുള്ള പെന്റിയം കൺസ്ട്രക്ഷന്റെ നിർമിതികൾ എഞ്ചിനീയറിംഗ് വൈദഗ്ധ്യത്തിന്റെയും ആത്മാർപ്പണത്തിന്റെയും പ്രതീകങ്ങളാണ്. ഉപഭോക്താക്കളുടെ പ്രതീക്ഷയ്ക്ക് അപ്പുറത്തുള്ള മികവുറ്റ ഭവനങ്ങൾ നിർമിച്ചു നൽകിക്കൊണ്ട്, അതിവേഗം വളരുന്ന പ്രോപ്പർട്ടി ഡെവലപ്‌മെന്റ് ബ്രാൻഡായി മാറുക എന്നതാണ് ഈ ബ്രാൻഡ് ലക്ഷ്യമിടുന്നത്. സ്ഥിരതയാർന്ന ഗുണമേന്മ - അത് മാത്രമാണ് വിജയമന്ത്രമെന്ന് ഇവർ വിശ്വസിക്കുന്നു.

ഇറ്റേണിയ വെർട്ടിക്കൽ ഹോംസ്

etrnia

കോഴിക്കോട് എരഞ്ഞിപ്പാലം ജംഗ്ഷനടുത്ത് കാരപ്പറമ്പയിലുള്ള ലക്ഷ്വറി അപ്പാർട്ട്മെന്റ് പ്രോജക്ടാണ് ഇറ്റേണിയ വെർട്ടിക്കൽ ഹോംസ്. റെറ അപ്രൂവ്ഡ് പ്രോജക്ടാണിത്. റെഡി ടു ഒക്യുപൈ വിഭാഗത്തിലുള്ള ഈ പ്രോജക്ടിൽ രണ്ടും മൂന്നും ബെഡ് റൂമുകളോടു കൂടിയ 52 ലക്ഷ്വറി അപ്പാർട്ട്മെന്റുകളാണ് ഉള്ളത്. 55.33 സെന്റിലുള്ള പ്ലോട്ടിൽ, ഗ്രൗണ്ട് + 14 നിലകളിലായി ഇവ ഒരുക്കിയിരിക്കുന്നു.

സ്പ്രിംഗ് ഗ്രീൻ വില്ലാസ് (രണ്ടാം ഘട്ടം)

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിൽ പെന്റിയം കൺസ്ട്രക്ഷൻസ് നിർമിച്ചുകൊണ്ടിരിക്കുന്ന പ്രീമിയം വില്ലാ പ്രോജക്ടാണ് സ്പ്രിംഗ് ഗ്രീൻ വില്ലാസ് (രണ്ടാം ഘട്ടം). റെറ അപ്രൂവ്ഡ് പ്രോജക്ടാണിത്. വിശാലമായ 3.67 ഏക്കർ പ്ലോട്ടിാണ് ഈ പ്രോജക്ട് ഒരുക്കുന്നത്. ഇതിൽ നാലും അഞ്ചും ബെഡ് റൂമുകളോടു കൂടിയ 12 വില്ലകളാണ് നിർമിക്കുന്നത്. പ്രകൃതിരണീയമായ മികച്ചൊരു റെസിഡൻഷ്യൽ ഏരിയയിലാണ് ഈ വില്ലാ പ്രോജക്ട്. സ്വിമ്മിംഗ് പൂൾ, ക്ലബ് ഹൗസ്, ഫിറ്റ്‌നസ് സെന്റർ, ഷട്ടിൽ കോർട്ട്, കിഡ്‌സ് പ്ലേ ഏരിയ, ബയോഗ്യാസ് പ്ലാൻ, മിനി പാർക്ക് തുടങ്ങിയ ആഡംബരസൗകര്യങ്ങളെല്ലാം ഇതിൽ ഉണ്ടാകും.

പെന്റിയം ട്രാൻക്വിൽ വെർട്ടിക്കൽ ഹോംസ്

ഇരഞ്ഞിപ്പാലം ജംഗ്ഷന് അടുത്ത് കാരമ്പറമ്പിലാണ് പെന്റിയം കൺസ്ട്രക്ഷൻസിന്റെ പുതിയ ലക്ഷ്വറി റസിഡൻഷ്യൽ പ്രോജക്ടായ പെന്റിയം ട്രാൻക്വിൽ ഹോംസ്. 41 സെന്റിലാണ് ഈ പ്രോജക്ട്്. ഗ്രൗണ്ട് + നാല് നിലകളിലായി 28 യൂണിറ്റുകളാണ് ഉള്ളത്. 2 & 3 BHK അപ്പാർട്ട്‌മെന്റുകളാണ് ഇതിലുള്ളത്.  

ലാറ്ററൈറ്റ് പോലുള്ള നാച്വറൽ സ്റ്റോൺ ആണ് പെന്റിയം നിർമാണത്തിനായി ഉപയോഗിക്കുന്നത്. ധാരാളം വെന്റിലേഷൻ, വിശാലമായ വരാന്തകൾ, ഗ്രീനറി, പുത്തൻ സാങ്കേതിക വിദ്യകൾ എല്ലാം പെന്റിയം ഭവനങ്ങളുടെ പ്രത്യേകതകളാണ്. മികച്ച ബ്രാൻഡുകളുടെ ഫിറ്റിംഗുകളും ആക്‌സസറികളും ആണ് ഉപയോഗിക്കുന്നത്.  

കൂടുതൽ വിവരങ്ങൾക്ക്
ഫോൺ- 9544141000
Email: pentiumconstruction@gmail.com
Web : www.pentiumconstructions.in

നവംബർ 26, 27 തീയതികളിൽ ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന കേരള പ്രോപ്പർട്ടി എക്സ്പോയിൽ പെന്റിയം കൺസ്ട്രക്ഷന്റെ സ്റ്റാൾ ഉണ്ടായിരിക്കുന്നതാണ്