സ്വർണ വ്യാപാര രംഗത്തെ പതിറ്റാണ്ടുകൾ നീണ്ട പരിചയസമ്പത്തും വിശ്വാസവും കൈമുതലാക്കിയാണ് പോൾ ആലുക്കാസ് ഗ്രൂപ്പ് ഹൗസിങ് ബിസിനസിലേക്ക് കടക്കുന്നത്. അതുകൊണ്ടുതന്നെ കുറഞ്ഞ കാലം കൊണ്ട് ഈ മേഖലയിൽ സ്വന്തം മുദ്ര പതിപ്പിക്കാൻ കഴിഞ്ഞു. പ്രകൃതിയെ സംരക്ഷിച്ചുകൊണ്ട് ഗ്രീൻ കോൺസെപ്റ്റിലാണ് പോൾ ആലുക്കാസ് ഡെലവപ്പേഴ്‌സ് പ്രോജക്ടുകൾ നിർമിക്കുന്നത്. പ്രകൃതിയെ നോവിക്കാതും മലിനീകരണം കുറവുള്ളതുമായ സമീപനമാണ് ഈ ബ്രാൻഡിന്റേത്.

കൊച്ചിയിലെ മികച്ച ലൊക്കേഷനുകളിലുള്ള, പോൾ ആലുക്കാസ് ഡെവലപ്പേഴ്സിന്റെ മൂന്ന് പ്രോജക്ടുകൾ പരിചയപ്പെടുത്താം. രണ്ട് അപ്പാർട്ട്മെന്റ് പ്രോജക്ടുകളും ഒരു വില്ലാ പ്രോജക്ടുമാണ് അവ.

ഇവാലിയ

evalila

കച്ചേരിപ്പടിയിലെ അയ്യപ്പൻകാവിലുള്ള റെഡി ടു ഒക്യുപൈ പ്രോജക്ടാണിത്. കൊച്ചിയിലെ ഹോട്ട്സ്പോട്ടുകളിലൊന്നാണ് കച്ചേരിപ്പടി. നഗരത്തിലെ പ്രധാന ആശുപത്രികൾ, കോളേജുകൾ, മാർക്കറ്റുകൾ എന്നിവടങ്ങളിലേക്ക് വേഗത്തിലെത്തിച്ചേരാൻ ഇവിടെനിന്ന് സാധിക്കും. ഗ്രൗണ്ട് ഫ്ളോറടക്കം 13 നിലകളാണ് ഇവിടെയുള്ളത്. ഒരു ഫ്ളോറിൽ അഞ്ച് ഫ്ളാറ്റുകൾ എന്ന രീതിയിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്. 50 സെന്റ് ഭൂമിയിലാണ് അപ്പാർട്ട്മെന്റ് ഒരുക്കിയിരിക്കുന്നത്. 2 BHK, 3 BHK ഫ്ളാറ്റുകളാണ് ഇവിടെ ഉള്ളത്. അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന മൂന്ന് ലിഫ്റ്റുകളും മെക്കാനിക്കൽ കാർ പാർക്കിങ് സൗകര്യവും ഇവിടെയുണ്ട്.

ഇക്കോ പാരഡൈസ്

coparadise

എല്ലാ അത്യാധുനിക സൗകര്യങ്ങളോടും കൂടിയ ഈ പ്രോജക്ട് തീർത്തിരിക്കുന്നത് പേരുപോലെ പ്രകൃതിയെ തൊട്ടറിഞ്ഞുകൊണ്ടാണ്. സ്‌കൈ ഗാർഡനോടു കൂടിയ ക്ലാസിയായ അപ്പാർട്ട്‌മെന്റുകളാണ് ഇക്കോ പാരഡൈസിൽ ഉള്ളത്. കലൂരിലെ സ്റ്റേഡിയം ലിങ്ക് റോഡിലാണ് ഈ പ്രോജക്ട് സ്ഥിതി ചെയ്യുന്നത്.

പോൾ ആലുക്കാസ് ഡെവലപ്പേഴ്സിന്റെ പ്രീമിയം ഗ്രീൻ സെർട്ടിഫൈഡ് അപ്പാർട്ട്മെന്റാണിത്. കലൂർ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽനിന്ന് നടക്കാനുള്ള ദൂരമേ ഇവിടേക്കുള്ളൂ. ലോകോത്തരനിലവാരമുള്ള സൗകര്യങ്ങളാണ് ഇക്കോ പാരഡൈസിൽ ഒരുക്കിയിരിക്കുന്നത്. 13 നിലകളിലായി 49 ഫ്ളാറ്റുകളാണ് ഇവിടെയുള്ളത്. ഒരു ഫ്ളോറിൽ നാലു ഫ്ളാറ്റുകൾ എന്ന നിലയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ക്ലബ് ഹൗസ്, റൂഫ് ടോപ് സ്വിമ്മിങ് പൂൾ, കാർപാർക്കിങ്ങിന് രണ്ട് ബേസ്മെന്റ് ഫ്ളോറുകൾ എന്നീ സൗകര്യങ്ങളും ഇവിടെയുണ്ട്. 2 BHK, 3 BHK, 5 BHK എന്നിങ്ങനെ ഫ്ളാറ്റുകൾ ലഭ്യമാണ്.

ട്രീസാ ഗാർഡൻസ്

terese garden

എളമക്കരയിലുള്ള ട്രീസാ ഗാർഡൻസ് ഓൺഗോയിംഗ് പ്രോജക്ടാണ്. സുഖകരമായ ജീവിതത്തിന് സജ്ജമാക്കുന്ന സമകാലിക ഡിസൈനും ഫീച്ചേഴ്സും ഒത്തുചേരുന്ന പൂർണമായും കസ്റ്റമൈസ്ഡ് വില്ലാ പ്രോജക്ടാണ് ട്രീസാ ഗാർഡൻസ്. 1980, 2421, 2713 ചതുരശ്ര അടി വിസ്തീർണമുള്ള 3BHK, 4BHK വില്ലകളാണ്  ഇവിടെ ഒരുക്കിയിരിക്കുന്നത്. ഒരു ഏക്കർ സ്ഥലത്താണ് പ്രോജക്ട് സ്ഥിതി ചെയ്യുന്നത്. ഇവിടെ 35 ശതമാനം സ്ഥലവും ഓപ്പൺ സ്പെയിസാണ്. രണ്ട് നിലകളിലാണ് വില്ലകൾ തീർക്കുന്നത്. യൂറോപ്യൻ ശൈലിയിയിൽ തീർത്ത വില്ലകൾക്ക് പുറമെ വിക്ടോറിയൻ ഡിസൈനാണ് നൽകിയിരിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക്
Phone-  9745806600
E mail - marketing@paulalukkasdevelopers.com

നവംബർ 26,27 തീയതികളിൽ ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന കേരള പ്രോപ്പർട്ടി എക്സ്പോയിൽ പോൾ ആലുക്കാസ് ഡെവലപ്പേഴ്‌സിന്റെ സ്റ്റാൾ ഉണ്ടായിരിക്കുന്നതാണ്.