നോയൽ വില്ലാസ് ആൻഡ് അപ്പാർട്ട്‌മെന്റ്സ് എന്ന് കേൾക്കുമ്പോൾ അതിമനോഹരങ്ങളായ ഇക്കോഫ്രണ്ട്‌ലി ബിൽഡിംഗുകളാണ് ഓർമയിൽ എത്തുക. അഴകും ആഢ്യത്വവും മുഖമുദ്രയാക്കി പ്രകൃതിയെ പുൽകി നിൽക്കുന്ന ആ നിർമിതികളെല്ലാം ഗുണമേന്മയിൽ ഏറ്റവും ഉയർന്ന മാനദണ്ഡങ്ങൾ പാലിക്കുന്നവയാണ്. നവീനമായ ഡിസൈനിൽ ഒരുക്കപ്പെടുന്ന റെസിഡൻഷ്യൽ - കൊമേഴ്‌സ്യൽ ബിൽഡിംഗുകളെല്ലാം സമയബന്ധിതമായി കൈമാറ്റം ചെയ്യുവാനും നോയൽ വില്ലാസ് ആൻഡ് അപ്പാർട്ട്‌മെന്റ്‌സ് ശ്രദ്ധിക്കുന്നു. 1995ൽ സ്ഥാപിതമായ സ്ഥാപിതമായ നോയൽ ചുരുങ്ങിയ കാലത്തിനുള്ളിൽ കേരളത്തിലെ മുൻനിര ബിൽഡറായിതിനു കാരണവും ഈ പ്രോഫഷണലിസം തന്നെയാണ്.

നോയൽ വില്ലാസ് ആൻഡ് അപ്പാർട്ട്‌മെന്റ്‌സിന്റെ മാനേജിംഗ് പാർട്ണർ ജോൺ തോമസും എക്‌സിക്യൂട്ടിവ് പാർട്ണർ ഗീത ജോണും, കൺസ്ട്രക്ഷൻ രംഗത്ത് രണ്ട് പതിറ്റാണ്ടിന്റെ അനുഭവ സമ്പത്തുമായി തുടക്കമിട്ട നോയൽ ഇന്ന് കൊച്ചിയിലെ ടോപ് 10 റിയൽറ്റി ബ്രാൻഡുകളിൽ ഒന്നാണ്. സത്യസന്ധത, വിശ്വാസ്യത, ഉപഭോക്താക്കൾക്കു നൽകുന്ന കുറ്റമറ്റ സേവനം, പ്രകൃതിയോട് ചേർന്നു നിൽക്കുന്ന മനോഹരമായ ആർക്കിടെക്ചർ എന്നിവ നോയലിനെ വേറിട്ടതാക്കുന്നു.

ഗ്രീൻ ബിൽഡിംഗുകളുടെ നിർമാണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് പ്രകൃതിസംരക്ഷണം എന്ന ആശയം പ്രചരിപ്പിക്കുന്ന നോയൽ, പരിസ്ഥിതിയെ പരിപാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പ്രകൃതി വിഭവങ്ങൾ ഫലപ്രദമായി ഉപയോഗിക്കേണ്ടതിനെ ക്കുറിച്ചും സമൂഹത്തെ ബോധ്യപ്പെടുത്തുന്നു. കാക്കനാട് ഇവർ നിർമിച്ചിട്ടുള്ള നോയൽ ഗ്രീൻനെയ്ചർ ഇന്ത്യൻ ഗ്രീൻ ബിൽഡിംഗ് കൗൺസിലിന്റെ (ഐജിബിസിയുടെ) ഗോൾഡ് റെയ്റ്റിംഗ് സർട്ടിഫിക്കേഷൻ ലഭിച്ച പ്രോജക്ടാണ്. ഈ ബഹുമതി ലഭിച്ച കേരളത്തിലെ ആദ്യത്തെയും ഇന്ത്യയിലെ നാലാമത്തെയും 3 BHK റെസിഡൻഷ്യൽ അപ്പാർട്ട്‌മെന്റ് പ്രോജക്ടാണിത്. നോയൽ സെറിനിയ, നോയൽ ഇക്കോടാറ്റ്, കാസ ടിയേറ, മറ്റീത്ര ഹൈറ്റ്‌സ് എന്നീ പ്രോജക്ടുകൾക്കും ഐജിബിസി സർട്ടിഫിക്കേഷൻ ലഭിച്ചിട്ടുണ്ട്.    
നോയൽ വില്ലാസ് ആൻഡ് അപ്പാർട്ട്‌മെന്റ്‌സിന് നിലവിൽ കൊച്ചിയിലും കോട്ടയത്തും തിരുവല്ലയിലും പ്രോജക്ടുകൾ ഉണ്ട്. ഇടപ്പള്ളിയിലെ നോയൽ ടോൾ ടെറസ് ഓൺഗോയിംഗ് പ്രോജക്ടും കാക്കനാട്ടെ നോയൽ ഇക്കോഡെൻ റെഡി ടു മൂവ് പ്രോജക്ടുമാണ്. കോട്ടയത്ത് ബേക്കർ ജംഗ്ഷനിലെ നോയൽ മറ്റീത്ര ഹൈറ്റ്‌സ് റെഡി ടു മൂവ് പ്രോജക്ടാണ്. തിരുവല്ലയിൽ കിഴക്കൻ മുത്തൂരുള്ള നോയൽ ട്യൂൺസ് എന്നിവയാണ് ആ പ്രോജക്ടുകൾ.

നോയൽ ടോൾ ടെറസ്

tll terrace

സൗന്ദ്യരത്തികവും ശിൽപചാരുതയും അതിന്റെ പുർണതയിൽ സമ്മേളിക്കുന്ന പ്രോജക്ടാണ് കൊച്ചിയിൽ ഇടപ്പള്ളിയിലുള്ള നോയൽ ടോൾ ടവർ. ആകെ 70 യൂണിറ്റുകളാണ് ഈ പ്രോജക്ടിലുള്ളത്. ഇൻഡോർ ബാഡ്മിന്റൺ കോർട്ട്, സ്വിമ്മിംഗ് പൂൾ, മിനി ജോഗിംഗ് ട്രാക്ക്, ഇലക്ട്രിക്കൽ വെഹിക്കിൾ ചാർജിംഗിനുള്ള പ്രോവിഷൻ, കിഡ്‌സ് പ്ലേ ഏരിയ, ശീതീകരിച്ച ജിം, ശീതീകരിച്ച പാർട്ടി ഏരിയ, ഫയർ കൺട്രോൾ റൂം, വീഡിയോ ഡോർ ഫോൺ തുടങ്ങിയ ആധുനിക സൗകര്യങ്ങളെല്ലാം നോയൽ ഈ പ്രോജക്ടിൽ ഒരുക്കുന്നുണ്ട്.

നോയൽ ഇക്കോഡെൻ

ecoden

കാക്കനാട് സീപോർട്ട് എയർപോർട്ട് റോഡിലുള്ള നോയൽ ഇക്കോഡെൻ നിർമാണം പൂർത്തിയായ പ്രോജക്ടാണ്. അതിനാൽ ജിഎസ്ടി ഇല്ലാതെ ഇതിലെ അപ്പാർട്ട്‌മെന്റുകൾ സ്വന്തമാക്കാം. 3 & 4 BHK അപ്പാർട്ട്‌മെന്റുകളാണ് ഈ പ്രോജക്ടിലുള്ളത്.മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും ലൊക്കേഷനിലാണ് നോയൽ ഇക്കോഡെൻ സ്ഥിതിചെയ്യുന്നത്. ലോബി, വിസിറ്റേഴ്‌സ് ലോഞ്ച്, റൂഫ് ടോപ് സ്വിമ്മിംഗ് പൂൾ, എയർകണ്ടീഷൻഡ് പാർട്ടി ഹാൾ, കവേർഡ് ബാഡ്മിന്റൺ കോർട്ട്, എയർകണ്ടീഷൻഡ്  പൂൾ റൂം, എയർകണ്ടീഷൻഡ് ജിം, സ്റ്റീം ആൻഡ് സോന, സിസിടിവി തുടങ്ങി ഉയർന്ന ജീവിതശൈലിക്ക് യോജിച്ച നിരവധി അമിനിറ്റീസ് ഈ പ്രോജക്ടിൽ ഒരുക്കിയിട്ടുണ്ട്.

നോയൽ മറ്റീത്ര ഹൈറ്റ്‌സ്

matehe

കോട്ടയത്തെ ആദ്യത്തെ ഗ്രീൻ പ്രോജക്ടാണ് ബേക്കർ ജംഗ്ഷനിലുള്ള നോയൽ മറ്റീത്ര ഹൈറ്റ്‌സ്. നിർമാണം പൂർത്തിയായ ഈ പ്രോജക്ട് ആയതിനാൽ ജിഎസ്ടി ഇല്ലാതെ ഇതിലെ അപ്പാർട്ട്‌മെന്റുകൾ സ്വന്തമാക്കാം. പാർട്ടി ഹാൾ, ടേബിൾ ടെന്നിസ്, സ്വിമ്മിംഗ് പൂൾ, ജിം, റിക്രിയേഷൻ സ്‌പെയ്‌സ്, പൂൾ റൂം, ബാഡ്മിന്റൺ കോർട്ട്, കിഡ്‌സ് പ്ലേ ഏരിയ, സർവെയ്‌ലൻസ് ക്യാമറ, മെയിൻ എൻട്രൻസിലും വിസിറ്റേഴ്‌സ് ലോഞ്ചിലും ആക്‌സസ് കൺട്രോൾ, വീഡിയോ ഡോർ ഫോൺ തുടങ്ങിയ അനവധി സൗകര്യങ്ങൾ ഈ പ്രോജക്ടിലുണ്ട്.

നോയൽ ട്യൂൺസ്

tuens

തിരുവല്ലയിലെ കിഴക്കൻ മുത്തൂർ ജംഗ്ഷനിൽ നിർമാണം പുരോഗമിക്കുന്ന പ്രോജക്ടാണ് നോയൽ ട്യൂൺസ്. ഗ്രൗണ്ട് + 19 നിലകളിലായി 68 പ്രീമിയം 3 BHK അപ്പാർട്ട്‌മെന്റുകളാണ് ഈ പ്രോജക്ടിലുള്ളത്. സ്വിമ്മിംഗ് പൂൾ, പാർട്ടി ഹാൾ, ജോഗിംഗ് ട്രാക്ക്, ലോബി, വിസിറ്റേഴ്‌സ് ലോഞ്ച്, ഇൻഡോർ റിക്രിയേഷൻ ഏരിയ, കിഡ്‌സ് പ്ലേ ഏരിയ, എയർകണ്ടീഷൻ ചെയ്ത ജിം, ഫയർ കൺട്രോൾ റൂം, സർവെയ്‌ലൻസ് ക്യാമറ, വീഡിയോ ഡോർ ഫോൺ തുടങ്ങിയ നിരവധി പ്രീമിയം അമിനിറ്റീസ് ഈ പ്രോജക്ടിലുണ്ട്.

കൂടുതൽ വിവരങ്ങൾക്ക്
Ph: +91 484 2870800
E.mail Id : sales@noelprojects.com
Website  : www.noelprojects.com

നവംബർ 26,27 തീയതികളിൽ ഷാർജ എക്‌സ്‌പോ സെന്ററിൽ നടക്കുന്ന കേരള പ്രോപ്പർട്ടി എക്‌സപോയിൽ നോയൽ വില്ലാസ് ആൻഡ് അപ്പാർട്ട്‌മെന്റ്‌സിന്റെ സ്റ്റാൾ ഉണ്ടായിരിക്കുന്നതാണ്.