ഭവനനിർമാണ രംഗത്ത് 22 വർഷത്തെ പാരമ്പര്യമുള്ള പ്രമുഖ ബിൽഡറാണ് തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന നികുഞ്ജം കൺസ്ട്രക്ഷൻസ്. ഗുണമേന്മയിൽ തെല്ലും വിട്ടുവീഴ്ചയില്ലാതെ, ഉപഭോക്താവിന്റെ ആവശ്യങ്ങൾ പൂർണതയോടെ പൂർത്തീകരിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിച്ചുകൊണ്ട് സുസ്ഥിരമായ വളർച്ച കൈവരിച്ച ബ്രാൻഡാണിത്. നൂതനവൽക്കരണം, ടീം വർക്ക്, സാങ്കേതിക വൈദഗ്ധ്യം എന്നിവയ്‌ക്കൊപ്പം ഉയർന്ന പ്രതിബദ്ധതയും മൂല്യബോധവുമാണ് ഈ ബ്രാൻഡിന്റെ ബിസിനസിനെ നയിക്കുന്നത്. റെസിഡൻഷ്യൽ പ്രോജക്ടുകളും കൊമേഴ്‌സ്യൽ പ്രോജക്ടുകളും കൃത്യസമയത്ത് കൈമാറുന്ന നികുഞ്ജം, തങ്ങൾ നിർമിച്ച വീടുകളുടെ ഉടമസ്ഥരെ ഏറ്റവും വലിയ അസറ്റായി കണക്കാക്കുന്നു.

തിരുവനന്തപുരത്തെ പ്രധാന റെഡിഡൻഷ്യൽ ഏരിയകളിലാണ് നികുഞ്ജം കൺസ്ട്രക്ഷൻസിന്റെ പ്രോജക്ടുകൾ സ്ഥിതിചെയ്യുന്നത്. കേശവദാസപുരത്തുള്ള നികുഞ്ജം തരംഗിണി, ജഗതിയിലുള്ള നികുഞ്ജം മെറിഡിയൻ, തമ്പാനൂരിലുള്ള നികുഞ്ജം സെനറ്റ്, കഴക്കൂട്ടത്തുള്ള നികുഞ്ജം ഐപാർക്ക് എന്നിവ ഭാവിയിലേക്കുള്ള സുഭദ്രമായ നിക്ഷേപങ്ങൾ കൂടിയാണ്.

നികുഞ്ജം തരംഗിണി
RERA NO - K-RERA/PRJ/003/2020

Nikunjam tharangini

നികുഞ്ജം കൺസ്ട്രക്ഷൻസിന്റെ ഏറ്റവും പുതിയ പ്രോജക്ടാണ് നികുഞ്ജം തരംഗിണി. എൻഎച്ച് 47, എംസി റോഡ് എന്നീ പ്രധാന പാതകൾ ഒരുമിച്ചു ചേരുന്ന കേശവദാസപുരം ജംഗ്ഷനു തൊട്ടടുത്താണ് ഈ പ്രീമിയം റെസിഡൻഷ്യൽ പ്രോജക്ട് നിർമിക്കപ്പെടുന്നത്. തലസ്ഥാന നഗരിയിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ റെസിഡൻഷ്യൽ പ്രോജക്ടാണ് നികുഞ്ജം തരംഗിണി.
കേശവദാസപുരത്ത് ഒരേക്കർ കോമ്പൗണ്ടിൽ 25 നിലകളിലായി തലയെടുപ്പോടെ ഉയരുന്ന നികുഞ്ജം തരംഗിണിയിൽ മൂന്നും നാലും കിടപ്പുമുറികളോടു കൂടിയ 89 അപ്പാർട്ട്‌മെന്റുകളാണ് ഉണ്ടായിരിക്കുക. അവ 1410 മുതൽ 2198 സ്‌ക്വയർ ഫീറ്റ് വരെ വിവിധ വലിപ്പത്തിൽ രൂപകൽപ്പന ചെയ്തിരിക്കുന്നു.

ഒരു പ്രീമിയം റസിഡൻഷ്യൽ പ്രോജക്ടിൽ നിങ്ങൾ പ്രതീക്ഷിക്കുന്നതിലും അപ്പുറത്തുള്ള സൗകര്യങ്ങളാണ് നികുഞ്ജം കൺസ്ട്രക്ഷൻസ് തരംഗിണിയിൽ സജ്ജീകരിക്കുന്നത്.
റൂഫ് ടോപ്പ് സ്വിമ്മിംഗ് പൂൾ, ഡബിൾ ഹൈറ്റ് ലോബി, 40 സീറ്റുകളുള്ള ശീതീകരിച്ച ഹോം തീയേറ്റർ, 150 പേർക്കുള്ള മൾട്ടിപർപ്പസ് ഹാൾ, ഓപ്പൺ പാർട്ടി ഏരിയ, ഹെൽത്ത് ക്ലബ്, ശീതീകരിച്ച പ്രൈവറ്റ് കോഫീ ബാർ കം വർക്ക് ഫ്രം ഹോം സ്‌പെയ്‌സ്, രണ്ട് ഗസ്റ്റ് റൂമുകൾ, കിഡ്‌സ് സോൺ, കാർ സർവീസിംഗ് ഏരിയ, ഇലക്ട്രിക് കാർ ചാർജിംഗ് പോയിന്റ് പ്രൊവിഷൻ, സോളിഡ് വെയ്സ്റ്റ് ഡിസ്‌പോസൽ സിസ്റ്റം, ബയോമെട്രിക് ആക്‌സസ് & ക്യാമറ സംവിധാനം, പ്രധാന ഇടങ്ങളിൽ സിസിടിവി സർവെയ്‌ലൻസ്, ഇന്റർകോം & ടെലിഫോൺ ഫെസിലിറ്റി, റെറ്റിക്കുലേറ്റഡ് ഗ്യാസ്, ആധുനിക രീതിയിലുള്ള ഫയർ ഫൈറ്റിംഗ് സിസ്റ്റം, റെയിൻ വാട്ടർ ഹാർവെസ്റ്റിംഗ് തുടങ്ങിയ സംവിധാനങ്ങളെല്ലാം ഇതിലുണ്ടായിരിക്കും. രണ്ട് പാസഞ്ചർ എലിവേറ്ററുകളും ഒരു സ്‌ട്രെച്ചർ എലിവേറ്ററുമുണ്ടായിരിക്കും. താൽപര്യമുള്ളവർക്ക് ഓപ്ഷണലായി ഹോം ഓട്ടോമേഷൻ, വിആർഎഫ് എയർകണ്ടീഷനിംഗ് എന്നിവ എടുക്കാനുള്ള സൗകര്യവും ഒരുക്കുന്നുണ്ട്.

തിരുവനന്തപുരത്തെ പ്രധാന റസിഡൻഷ്യൽ ഏരിയകളിൽ ഒന്നായ കേശവദാസപുരം ഗതാഗത സൗകര്യവും ജീവിതസൗകര്യവും ഏറെയുള്ള ലൊക്കേഷനാണ്. കേശവദാസപുരം ജംഗ്ഷന് തൊട്ടടുത്താണ് നികുഞ്ജം തരംഗിണി. പ്രമുഖ ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഓഫീസുകൾ, ഷോപ്പിംഗ് കേന്ദ്രങ്ങൾ, റെയിൽവേ സ്റ്റേഷൻ, എയർപോർട്ട് എല്ലാം ഈ പ്രോജക്ടിനു സമീപത്തായുണ്ട്. നികുഞ്ജം തരംഗിണിയുടെ നിർമാണം 2023-ൽ പൂർത്തിയാകും.

നികുഞ്ജം മെറിഡിയൻ
K - RERA/PRJ/278/2020

ജഗതിപ്പാലത്തിനടുത്തുള്ള നികുഞ്ജം മെറിഡിയൻ റെഡി ടു മൂവ് വിഭാഗത്തിലുള്ളതും ഒക്യുപൻസി സർട്ടിഫിക്കറ്റ് ലഭിച്ചതുമായ പ്രോജക്ടാണ്. ജിഎസ്ടി ഇല്ലാതെ ഇതിലെ അപ്പാർട്ട്‌മെന്റുകൾ വാങ്ങാം. 21 ഫ്‌ളോറുകളുള്ള ഈ പ്രോജക്ടിലെ ആദ്യത്തെ മൂന്ന് നിലകളും പാർക്കിംഗ് സപെയ്‌സായും 18 നിലകൾ റെസിഡൻഷ്യൽ സ്‌പെയ്‌സായും ഉപയോഗപ്പെടുത്തിയിരിക്കുന്നു. രണ്ടും മൂന്നും ബെഡ്‌റൂമുകളോടു കൂടിയ അപ്പാർട്ട്‌മെന്റുകളും മൂന്നും നാലും ബെഡ്‌റൂമുകളോടു കൂടിയ ഡ്യൂപ്ലെക്‌സ് അപ്പാർട്ട്‌മെന്റുകളുമാണ് ഇതിലുള്ളത്. 1127 മുതൽ 2451 സ്‌ക്വയർ ഫീറ്റുകളിൽ ഇവ രൂപകൽപ്പന ചെയ്തിരിക്കുന്നു.

 ഹോം തീയേറ്റർ, എൻട്രൻസിൽ ബയോമെട്രിക് ആക്‌സസ്, പാർട്ടി ഏരിയ, ചിൽഡ്രൻസ് പ്ലേ ഏരിയ, ഹെൽത്ത് ക്ലബ്, എമർജൻസി ബായ്ക്ക്അപ്പ്, റൗണ്ട് ദ ക്ലോക്ക് സെക്യൂരിറ്റി, മൂന്ന് എലിവേറ്ററുകൾ, കാർ പാർക്കിംഗ്, റെറ്റിക്കുലേറ്റഡ് ഗ്യാസ് സപ്ലൈ തുടങ്ങിയ അമിനിറ്റീസെല്ലാം ഇതിൽ ഒരുക്കിയിട്ടുണ്ട്. ട്രിവാൻഡ്രം ക്ലബ്, ശ്രീമൂലം ക്ലബ്, രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജി, റെയിൽവേ സ്റ്റേഷൻ, ഓൾ ഇന്ത്യാ റേഡിയോ എന്നിവയെല്ലാം ഈ പ്രോജക്ടിനടുത്താണ്.

നികുഞ്ജം ഐപാർക്ക്

i park

തിരുവനന്തപുരത്ത് കഴക്കൂട്ടത്തുള്ള ഐപാർക്ക്, നിർമാണം പൂർത്തിയായി ഒക്യുപൻസി സർട്ടിഫിക്കറ്റ് ലഭിച്ച പ്രോജക്ടാണ്. ഇതിലെ അപ്പാർട്ട്‌മെന്റുകൾ വാങ്ങുമ്പോൾ ജിഎസ്ടി നൽകേണ്ടതില്ല. 36 ഫ്‌ളോറുകളുള്ള ഈ പ്രോജക്ട് തിരുവനന്തപുരത്തെ ഏറ്റവും ഉയരമുള്ള പ്രോജക്ടാണ്. കേരളത്തിലെ രണ്ടാമത്തെ ഏറ്റവും ഉയരമുള്ള പ്രോജക്ടും ഇതുതന്നെയാണ്.

കഴക്കൂട്ടം ജംഗ്ഷനിൽ എൻ എച്ച് 66ന് അടുത്ത് 1.38 ഏക്കറിലാണ് ഈ പ്രോജക്ട് 106 മീറ്റർ ഉയരത്തിൽ തലയുയർത്തി നിൽക്കുന്നത്. ടെക്‌നോപാർക്ക്, ടെക്‌നോസിറ്റി, ഇൻഫോസിസ്, ഇന്റർനാഷണൽ സ്‌റ്റേഡിയം, കാര്യവട്ടം യൂണിവേഴ്‌സിറ്റി ക്യാംപസ്, ലുലു മാൾ, പ്രമുഖ ആശുപത്രികൾ, പ്രമുഖ സ്‌കൂളുകൾ, ഷോപ്പിംഗ് മാളുകൾ എല്ലാം ഇതിനടുത്തുണ്ട്. അറബിക്കടലിന്റെയും തലസ്ഥാന നഗരിയുടെയും മനോഹാരിത കാണിച്ചു തരുന്ന 2,3 BHK, 4 BHK ഡ്യൂപ്ലെക്‌സ് അപ്പാർട്ട്‌മെന്റുകളാണ് ഇതിലുള്ളത്.

ധാരാളം തുറസായ ഇടങ്ങൾ ഉള്ള ഈ പ്രോജക്ടിൽ റിക്രിയേഷൻ ഏരിയ, മൾട്ടി ലെവൽ കാർ പാർക്കിംഗ്, ഗസ്റ്റ് പാർക്കിംഗ്, ചിൽഡ്രൻസ് പ്ലേ ഏരിയ, ഡെക്കറേറ്റഡ് ലോബി, മൾട്ടിപർപ്പസ് ഹാൾ, ക്ലബ് ഹൗസ്, ഹെൽത്ത് ക്ലബ്, റൂഫ് ടോപ് പാർട്ടി ഏരിയ, ഇൻഫിനിറ്റി പൂൾ, ലാൻഡ്‌സ്‌പേഡ് ഗാർഡൻ, ഗെയിംസ് റൂം തുടങ്ങിയ സൗകര്യങ്ങൾ എല്ലാം ഇതിലുണ്ട്.

ദ സെനറ്റ്

senet

തിരുവനന്തപുരത്ത്, തമ്പാനൂരിലെ അരിസ്റ്റോ ജംഗ്ഷനിലുള്ള റെഡി ടു ഒക്യുപൈ സർവീസ് അപ്പാർട്ട്മെന്റ് പ്രോജക്ടാണ് ദ സെനറ്റ്. ഇതിനും ഒക്യുപൻസി സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ട്. സ്വന്തമായി വാങ്ങാനും വാങ്ങിയ ശേഷം ലീസിനു നൽകി മാസം തോറും നിശ്ചിത തുക വരുമാനമായി നേടാനും അവസരം നൽകുന്ന പ്രോജക്ടാണിത്. ഇത് വാങ്ങുമ്പോഴും ജിഎസ്ടി നൽകേണ്ടതില്ല.
ഗ്രൗണ്ട് + 10 ഫ്ളോറുകളിലായി, 656 മുതൽ 1376 സ്‌ക്വയർ ഫീറ്റ് വിസ്തീർണത്തിലുള്ള 1,2 ബെഡ് റൂമുകളോടു കൂടിയ ശീതീകരിച്ച ഫുള്ളി ഫർണിഷ്ഡ് സർവീസ് അപ്പാർട്ട്മെന്റുകളാണ് ഇതിലുള്ളത്. കോർപ്പറേറ്റ് മീറ്റിംഗുകൾക്കും താമസത്തിനും ഏറ്റവും യോജിച്ച വിധത്തിലാണ് ദ സെനറ്റ് ഒരുക്കിയിട്ടുള്ളത്. പ്രൗഢിയുള്ള ലോബി, ബിസിനസ് സെന്ററുകൾ, ബോർഡ് റൂം, റെസ്റ്റൊറന്റ് & കിച്ചൺ, ബാങ്ക്വറ്റ്/ കോൺഫറൻസ് ഹാൾ, ഹെൽത്ത് ക്ലബ്, റൂഫ്ടോപ് സ്വിമ്മിംഗ് പൂൾ, കോഫി ഷോപ്പ്, വാഷിംഗ്/ലോൺട്രി സൗകര്യങ്ങൾ എന്നീ കോമൺ അമിനിറ്റീസ് ഈ പ്രോജക്ടിലുണ്ട്. ദ സെനറ്റിൽ നിന്നും റെയിൽവേ സ്റ്റേഷനിലേക്കും ബസ് സ്റ്റാൻഡിലേക്കും 300 മീറ്റർ ദൂരമേയുള്ളു. ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം, സെക്രട്ടറിയേറ്റ് എന്നിവയെല്ലാം രണ്ട് കിലോ മീറ്റർ ചുറ്റളവിലുണ്ട്. ഫുള്ളി ഫർണിഷ്ഡ് ആൻഡ് എയർകണ്ടീഷൻഡ് പ്രോജക്ടാണിത്. റെഡി ടു ഒക്യുപൈ വിഭാഗത്തിൽ ഉള്ളതായതിനാൽ ജിഎസ്ടി ഇല്ലാതെ ദ സെനറ്റ് സ്വന്തമാക്കാം.

കൂടുതൽ വിവരങ്ങൾക്ക്
ഫോൺ:  98470 92200
ഇമെയിൽ: marketing@nikunjambuilders.com,  marketingnikunjam@gmail.com
വെബ്‌സൈറ്റ്: www.nikunjambuilders.com

നവംബർ 26, 27 തീയതികളിൽ ഷാർജ എക്‌സ്‌പോ സെന്ററിൽ നടക്കുന്ന കേരള പ്രോപ്പർട്ടി എക്‌സ്‌പോയിൽ നികുഞ്ജം കൺസ്ട്രക്ഷൻസിന്റെ സ്റ്റാൾ ഉണ്ടായിരിക്കുന്നതാണ്.