തൃശൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന മൾബറി ഹോംസിന് പ്രോജക്ടുകളുടെ നിർമാണത്തിൽ പൂർണതയ്ക്കാണ് പ്രധാന്യം. ഒരേ സമയം ഒട്ടനവധി പ്രോജക്ടുകൾ ഏറ്റെടുക്കാത്തതിനാൽ തുടങ്ങിയ പ്രോജെക്ടുകൾ എല്ലാം തന്നെ കൃത്യ സമയത്തു തന്നെ പൂർത്തിയാക്കിയിട്ടുണ്ട്  എൻജിനീയറിംഗ്, ആർക്കിടെക്ട്, ഇന്റീരിയർ ഡിസൈനിങ്, മാർക്കറ്റിങ് എന്നിവയിൽ പ്രഗദ്ഭരായ ആളുകള് കൂടിച്ചേര്ന്നാണ് മൾബറി ഹോംസിന്റെ തുടക്കകാലം.

നിർമാണ രംഗത്ത് കഴിവും പരിചയസമ്പത്തുമുള്ള ഒരു കൂട്ടം എൻജിനീയർമാരാണ് മൾബറി  ഹോംസിന്റെ മുഖമുദ്ര. കേരളത്തിലെ മികച്ച ഹൈപ്രൊഫൈൽ പദ്ധതികൾ പൂർത്തിയാക്കുന്നതിനു പിന്നിൽ പ്രവർത്തിച്ചത് ഇവരാണ്. എൻജിനീയർമാരായ ജോർജ് ജോൺ മാനേജിങ് ഡയറക്ടറും റോസ്മി ജോർജ് എക്‌സിക്യുട്ടിവ് ഡയറക്ടറുമാണ്. ഇന്റീരിയർ ഡിവിഷൻ നടത്തുന്നത് എൻജിനീയർമാരായ നിതിൻ ജോർജും എലീന തോമസും ആണ്.

നിലവിൽ നാല് പ്രോജക്ടുകളാണ് മൾബറി ഹോംസിന്റേതായി ഉള്ളത്. പൂർണമായും പണി പൂർത്തികരിച്ച പ്രീമിയം അപ്പാർട്‌മെന്റ് പ്രോജക്ടായ തൃശൂർ ഈസ്റ്റ് ഫോര്ട്ടിനു സമീപം ലൂർദ്പുരത്തുള്ള മൾബറി ഹോംസ്-മിസ്റ്റിക് റോസും (ഏതാനും ഫ്‌ളാറ്റുകൾ മാത്രമേ ഇനി വില്പനക്കായുള്ളു) തൃശൂർ പാമ്പൂരിലുള്ള വില്ല പ്രോജക്ടായ പാംവില്ലെയുമാണ്. (നാല് വില്ലകൾ കൂടി ഇനി വില്പനക്കായുണ്ട്)  
രണ്ടു പുതിയ പ്രോജക്ടുകൾ കൂടി മൾബറി ഹോംസ് തുടങ്ങുന്നു. തൃശൂർ പാമ്പൂരിൽ ഒരു ബജറ്റ് ഫ്‌ളാറ്റ് പ്രോജക്റ്റ് - മൾബറി ഹോംസ് പാംറിഡ്ജ്, കോട്ടയം ചുങ്കത്തു പ്രീമിയം വില്ല പ്രോജക്റ്റ് മൾബറി ഹോംസ് - കാസബെല്ല എന്നിവയാണിത്.    

മൾബറി ഹോംസ് - മിസ്റ്റിക് റോസ്
 

Mulberry Homes

ലൂർദ് പള്ളി, അയ്യപ്പക്ഷേത്രം, നിർമല മാതാസ്‌കൂൾ, ജൂബിലി മിഷൻ മെഡിക്കൽ കോളേജ് എന്നിവടങ്ങളിലേക്ക് ചുരുങ്ങിയ ദൂരമാണ് ഇവിടെനിന്ന് ഉള്ളത്. ദേശീയപാതയിൽനിന്ന് 150 മീറ്റർ അകലെയായതിനാൽ നഗരത്തിന്റെ തിരക്കുകളിൽനിന്ന് ഒഴിവാകുകയും വൃത്തിയുള്ള പരിസരം ഉറപ്പുവരുത്തുകയും ചെയ്യുന്നു.

സൗകര്യങ്ങൾ

റൂഫ് ടോപ് സ്വിമ്മിങ് പൂൾ, കുറഞ്ഞ മെയിന്റനൻസ് ചെലവിനൊപ്പം പൂർണമായും സ്വകാര്യത ഉറപ്പുവരുത്തുന്നതുമാണ് സ്വിമ്മിങ് പൂൾ.

എയർകണ്ടീഷൻ ചെയ്ത ഹോം തിയേറ്റർ

റിലീസ് ദിവസം തന്നെ സിനിമ കാണാൻ കഴിയുന്ന തരത്തിൽ സജ്ജമാക്കിയ ഹോം തിയേറ്റർ.

ഷട്ടിൽ ബാഡ്മിന്റൺ കോർട്ട്

അപ്പാർട്ട്മെന്റ് നിലനിൽക്കുന്ന സ്ഥലത്തെ 40 ശതമാനം മാത്രമാണ് ബിൽഡിങ് ഏരിയയുള്ളത്. അതിനാൽ, ധാരാളം സ്ഥലം ഒഴിഞ്ഞുകിടക്കുന്നുണ്ട്. ഇവിടെ വിശാലമായ ബാഡ്മിന്റൺ കോർട്ടും ബാസ്‌കറ്റ് ബോൾ ബോർഡും കുട്ടികൾക്കുള്ള കളിസ്ഥലവും ഒരുക്കിയിട്ടുണ്ട്.

രണ്ട് തട്ടായി തിരിച്ച് ബേസ്മെന്റിൽ കാർ പാർക്ക് ചെയ്യാനുള്ള സൗകര്യം

എസ്.യു.വികളും വലിയ കാറുകളും പാർക്ക് ചെയ്യാൻ തരത്തിലുള്ള പാർക്കിങ് സൗകര്യമാണ് ഇവിടെയുള്ളത്. ഇത് കൂടാതെ ചെറിയ കാറുകൾ പാർക്ക് ചെയ്യുന്നതിനും സൗകര്യമുണ്ട്.

പൂർണമായും പണി പൂർത്തീകരിച്ച ഈ പ്രോജക്ടിൽ രണ്ട് പ്രീമിയം പെൻറ് ഹൗസ് വില്പനക്കായുണ്ട്.

മൾബറി ഹോംസ് - പാംവില്ല
 

pam villae

സ്വരാജ് റൗണ്ടിൽനിന്നും 4.5 കിലോമീറ്ററും പട്ടുറെയ്ക്കൽ ജംഗ്ഷനിൽനിന്ന് 3.5 കിലോമീറ്ററും അകലെയാണ് ഈ പദ്ധതിയുടെ സ്ഥാനം. ഇവിടെ 19 കണ്ടംപററി വില്ലകളാണ് പൂർത്തിയായി കൊണ്ടിരിക്കുന്നത്. ഒരേ ഡിസൈനിൽ തീർത്ത ഇവ ആധുനികകാലത്തെ കുടുംബംഗങ്ങൾക്കാവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നു. സ്‌കൂളുകൾ, ആശുപത്രികൾ, ആരാധനാലയങ്ങൾ, ദേശീയപാതകൾ എന്നിവിടങ്ങളിലേക്ക് ഇവിടെനിന്ന് വളരെ വേഗത്തിൽ എത്തിച്ചേരാൻ സാധിക്കും.

5.02 സെന്റ്, 7.34 സെന്റ് ഭൂമിയിലാണ് വില്ലകൾ പണിതിരിക്കുന്നത്. 1742 ചതുരശ്ര അടി, 2665 ചതുരശ്ര അടി വലുപ്പത്തിലുള്ള 3 BHK, 4 BHK വില്ലകളാണിത്. കൂടാതെ, അണ്ടർ ഗ്രൗണ്ട് വൈദ്യുതി, പ്ലംബിങ് ലൈനുകളാണ് ഇവിടെ ക്രമീകരിച്ചിരിക്കുന്നത്.

ഓരോ വില്ലകൾക്കും വെവ്വേറെ മതിലും 24 മണിക്കൂറും ലഭ്യമായ സുരക്ഷാസംവിധാനവും വാഗ്ദാനം ചെയ്യുന്നു. വിനോദകാര്യങ്ങൾക്കും കുട്ടികൾക്കു കളിക്കന്നതിനുമായി പ്രത്യേകം സ്ഥലം ക്രമീകരിച്ചിരിക്കുന്നു.

മൾബറി ഹോംസ് - പാംറിഡ്ജ്

pam ridge

സ്വരാജ് റൗണ്ടിൽനിന്നും 4.5 കിലോമീറ്റർ മാറി പാമ്പൂരിലാണ് ഈ പ്രോജക്ട് സ്ഥിതി ചെയ്യുന്നത്. മൂന്ന് നിലകളിലായി 18 യൂണിറ്റുകളാണ് ഇവിടെ നിർമിക്കുന്നത്. 770 ചതുരശ്ര അടിയും 1090 ചതുരശ്ര അടിയും വിസ്തീർണവുമുള്ള 2 BHK അപ്പാർട്ട്മെന്റുകളാണ് നിർമിക്കുന്നത്.

മൾബറി ഹോംസ് - കാസബെല്ല
 

casabella

തൃശൂരിൽ ഗുണമേന്മ ഉറപ്പുവരുത്തിയ ഭവനങ്ങൾ നിർമിച്ചശേഷം മൾബറി ഹോം സമീപജില്ലയായ കോട്ടയത്തുകൂടി തങ്ങളുടെ സാന്നിധ്യം വിപുലപ്പെടുത്തുകയാണ്. സമകാലിക ഡിസൈനോടുകൂടിയ 15 വില്ലകളാണ് ഇവിടെ നിർമിക്കുന്നത്. ഉപഭോക്താക്കളുടെ മാറുന്ന ആവശ്യങ്ങൾക്കൊപ്പം പരിസ്ഥിതി സൗഹൃദമായാണ് വില്ലകൾ ഒരുക്കുന്നത്.
4.92 സെന്റ്, 7.43 സെന്റ് ഭൂമിയിൽ യഥാക്രമം 1715 ചതുരശ്ര അടി, 2335 ചതുരശ്ര അടി വിസ്തീർണത്തിലാണ് വീടുകൾ നിർമിക്കുന്നത്. കോട്ടയം നഗരത്തിൽനിന്ന് രണ്ട് കിലോമീറ്റർ മാറിയാണ് പ്രോജക്ട് സൈറ്റ്. കോട്ടയം മെഡിക്കൽ കോളേജ്, സി.എം.എസ്. കോളേജ്, കിംസ് ഹോസ്പിറ്റിൽ എന്നിവടങ്ങളിലേക്ക് വളരെ കുറഞ്ഞ ദൂരം മാത്രമെ ഇവിടെനിന്നുള്ളൂ. 24 മണിക്കൂറും ലഭ്യമായ സുരക്ഷാസംവിധാനം, കുട്ടികൾക്കുള്ള കളിസ്ഥലം, ബാഡ്മിന്റൺ കോർട്ട്, അഞ്ച് മീറ്റർ വീതിയിൽ ടാർ ചെയ്ത ഇന്റേണൽ റോഡ് എന്നീ സൗകര്യങ്ങളും ഇവിടെയുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് -
Call 0487 2251192  
Mob :  9847 924 390, or 9061 555 888
E-mail : mulberryhomes@gmail.com
Website:  www.mulberryhomesindia.com

നവംബർ 26,27 തീയതികളിൽ ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന കേരള പ്രോപ്പർട്ടി എക്സ്പോയിൽ മൾബറി ഹോംസിന്റെ സ്റ്റാൾ ഉണ്ടായിരിക്കുന്നതാണ്