സ്വർണവ്യാപര രംഗത്തെ മുൻനിര ബ്രാൻഡായ മലബാർ ഗ്രൂപ്പ് ഓഫ് കമ്പനീസിൽ നിന്നുള്ള ഹൗസിംഗ് ഡെവലപ്‌മെന്റ് ശാഖയായ മലബാർ ഡവലപ്പേഴ്സ് ഇന്ത്യയിലും വിദേശത്തും ശ്രദ്ധേയമായ സാന്നിധ്യമുള്ള റിയൽ എസ്റ്റേറ്റ് ബ്രാൻഡാണ്. 1995 ൽ ഇത് സ്ഥാപിതമായ നാൾ മുതൽ ചെയർമാൻ എം. പി അഹമ്മദിന്റെ നേതൃത്വത്തിൽ ശ്രദ്ധേയമായ മുന്നേറ്റം തുടരുകയാണ്.
 

Malabar Developers

പ്രൗഢിയാർന്ന പരമ്പരാഗത ശൈലിയെന്നോ അനുപമായ സമകാലീന മാതൃകയെന്നോ വ്യത്യാസമില്ലാതെ ഏത് ഡിസൈനിലും ഉപഭോക്താക്കളുടെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന ഭവനങ്ങളാണ് മലബാർ ഡെവലപ്പേഴ്‌സ് നിർമിച്ചു നൽകുന്നത്.  തുടക്കം മുതൽ ഗുണമേന്മയുടെയും വിശ്വാസ്യതയുടെയും മറുവാക്കായി നില കൊള്ളുന്ന മലബാർ ഡവലപ്പേഴ്സ് ഇതുവരെ കേരളത്തിൽ മാത്രമായി, കൊമേഴ്‌സ്യൽ - റസിഡൻഷ്യൽ പ്രോജക്ടുകളിലായി നാല് മില്യൻ സ്‌ക്വയർ ഫീറ്റിന്റെ നിർമാണം പൂർത്തിയാക്കിയിരിക്കുന്നു.

കേരളത്തിൽ കോഴിക്കോട്, കണ്ണൂർ, പെരിന്തൽമണ്ണ, കൊച്ചി, കോട്ടയം, തിരുവനന്തപുരം എന്നീ  ആറ് പ്രമുഖ നഗരങ്ങളിൽ  മലബാർ ഡെവലപ്പേഴ്‌സിന് സാന്നിധ്യമുണ്ട്. അതിൽ നാല് പ്രമുഖ നഗരങ്ങളിലെ 14 പ്രോജക്ടുകൾ പരിചയപ്പെടുത്തുന്നു. അതിൽ നിന്ന് നിങ്ങളുടെ മനസിന് ഇണങ്ങിയ അപ്പർട്ട്‌മെന്റ്/വില്ലകൾ സ്വന്തമാക്കാം.

കോഴിക്കോടുള്ള പ്രോജക്ടുകൾ

Malabar Developers

മലബാർ ഡവലപ്പേഴ്സിന്റെ പ്രധാന പ്രോജക്ടുകളിലൊന്നാണ് കോഴിക്കോടുള്ള മൊണ്ടാന എസ്റ്റേറ്റ്. കോഴിക്കോട് കുറ്റിക്കാട്ടൂരിൽ, സമുദ്ര നിരപ്പിൽ നിന്നും 700 അടി ഉയരത്തിൽ നൂറ് ഏക്കറിലധികം വിസ്തൃതിയിൽ ഉയരുന്ന ടൗൺഷിപ്പ് പ്രോജക്ടാണിത്. വില്ലകൾ, വില്ലാമെന്റുകൾ, അപ്പാർട്ട്മെന്റുകൾ, പ്ലോട്ടുകൾ, ഷോപ്പിംഗ് മാളുകൾ, എന്റർടെയ്ന്റ്മെന്റ് സെന്ററുകൾ, ജൈവകൃഷിയിടങ്ങൾ എന്നിങ്ങനെ സമാനതകളില്ലാത്ത സൗകര്യങ്ങളാണ് ഈ ടൗൺഷിപ്പ് പ്രോജക്ടിലുള്ളത്. ഹരിത സമൃദ്ധിയും ശുദ്ധവായുവും ശുദ്ധജലവും പ്രകൃതി സൗസൗന്ദര്യം കൊണ്ട് സമ്പന്നമായ മൊണ്ടാന എസ്റ്റേറ്റിലെ പാർപ്പിടങ്ങൾ അനുപമമായ രൂപകൽപ്പന കൊണ്ടും സവിശേഷമാണ്. ഈ പ്രോജക്ടിനു പുറമേ നിരവധി സൂപ്പർ ലക്ഷ്വറി അപ്പാർട്ട്മെന്റുകളും ബജറ്റ് അപ്പാർട്ട്മെന്റുകളും മലബാർ ഡവലപ്പേഴ്സിനുണ്ട്.
 

Malabar Developers

മലാപ്പറമ്പിൽ പ്രൊവിഡൻസ് കോളേജ് റെഡിലുള്ള റോയൽ മൾബറി അപ്പാർട്ട്‌മെന്റിൽ 43 യൂണിറ്റുകളാണ് ഉള്ളത്. 2,3,4 BHK അപ്പാർട്ട്‌മെന്റുകളാണ് അവ. കോഴിക്കോട് നഗരത്തിൽ നിന്നും 20 മിനിറ്റ് ഡ്രൈവ് ദൂരത്തിൽ പെരുവയലിൽ ഉള്ള ബാംപു പാർക്ക്, ബാംപു പാർക്ക് 2, കുറ്റിക്കാട്ടൂരിലെ ക്ലൗഡ്‌ബെറി വില്ലാമെന്റുകൾ, സരോവരം ബയോപാർക്കിന് എതിർവശത്തുള്ള റോയൽ പൈൻ, മിംസ് ഹോസ്പിറ്റലിന് അടുത്തുള്ള സിൽവർ ലിൻഡെൻ, അഴകോടി ദേവീക്ഷേത്രത്തിന് അടുത്തുള്ള ഗ്രാൻഡ് ഓക്, പെരുവയലിൽ ഉള്ള ഗ്രീൻ കൗണ്ടി ലക്ഷ്വറി വില്ലകൾ എന്നിവയാണ് മലബാർ ഡെവലപ്പേഴ്‌സിന് കോഴിക്കോടുള്ള മറ്റ് പ്രോജക്ടുകൾ.

കൊച്ചിയിലെ ഗ്രാൻഡ് സൈപ്രസ്

Malabar Developers

കൊച്ചിയിൽ കടവന്ത്രയിലാണ് ഗ്രാൻഡ് സൈപ്രസ്. പനമ്പിള്ളി നഗറിൽ നിന്നും ഇവിടേക്ക് എളുപ്പത്തിൽ എത്താം. 35 യൂണിറ്റുകളുള്ള ഈ പ്രോജക്ടിൽ രണ്ടും മൂന്നും നാലും ബെഡ്‌റൂമുകളോടു കൂടിയ അപ്പാർട്ട്‌മെന്റുകളാണ് ഉള്ളത്.

കോട്ടയത്തെ ഗ്രാൻഡ് മേപ്പിൾ

കോട്ടയത്ത് ബേക്കർ ജംഗ്ഷനിലുള്ള സൂപ്പർ ലക്ഷ്വറി അപ്പാർട്ട്മെന്റ് കോംപ്ലക്സാണ് ഗ്രാൻഡ് മേപ്പിൾ. രണ്ടും മൂന്നും കിടപ്പുമുറികളുള്ള മൊത്തം 75 അപ്പാർട്ട്മെന്റ്കളാണ് ഗ്രാൻഡ് മേപ്പിളിൽ ഉള്ളത്.

തിരുവനന്തപുരത്തെ പ്രോജക്ടുകൾ

Malabar Developers

തിരുവനന്തപുരത്ത് പേയാട് മലബാർ ഡെവലപ്പേഴ്‌സ് നിർമിക്കുന്ന ഓർക്കിഡ് സ്പ്രിംഗ്‌സ് എന്ന വില്ല പ്രോജക്ടിൽ നാലും അഞ്ചും ബെഡ്‌റൂമുകളോട് കൂടിയ 15 യൂണിറ്റുകളാണ് ഉള്ളത്. കവടിയാറിൽ ഗോൾഫ് ലിങ്ക് റോഡിനടുത്തുള്ള ഗ്രാൻഡ് സെഡാറിൽ 37, 3 BHK അപ്പാർട്ട്‌മെന്റുകൾ ഉണ്ട്. തിരുമല - തച്ചോട്ടുകാവ് റൂട്ടിൽ പിടാരത്തുള്ള ഓർക്കിഡ് പാർക്കിൽ രണ്ടും മൂന്നും ബെഡ്‌റൂമുകളോട് കൂടിയ 147 യൂണിറ്റുകളാണ് ഉള്ളത്.

എല്ലാ പ്രോജക്ടുകളിലും  ആധുനിക സൗകര്യങ്ങളെല്ലാം മികവുറ്റ വിധത്തിൽ മലബാർ ഡെവലപ്പേഴ്‌സ് ഒരുക്കുന്നുണ്ട്. സ്വിമ്മിംഗ് പൂൾ, പാർട്ടി ഏരിയ, ശീതീകരിച്ച അസോസിയേഷൻ റൂം, ഫിറ്റ്നസ് സെന്റർ, ഇൻഡോർ ഗെയിംസ്, കിഡ്സ് പ്ലേ ഏരിയ തുടങ്ങിയ സൗകര്യങ്ങൾക്കു പുറമേ താമസക്കാരുടെ സുരക്ഷയ്ക്ക് ആവശ്യമായ സംവിധാനങ്ങളും എല്ലാ പ്രോജക്ടിലും ഉണ്ടായിരിക്കുന്നതാണ്.

വിൽപ്പനാനന്തര സേവനത്തിന് എം24

മലബാർ ഡെവലപ്പേഴ്സിന്റെ വില്ലകളും ഫ്ളാറ്റുകളും വാങ്ങുന്നവർക്ക് മെയിന്റനൻസ്, ബിൽ പേയ്‌മെന്റ്‌സ്, വീടിനകത്തെ അറ്റകുറ്റപണികൾ തുടങ്ങിയ കാര്യങ്ങൾ ചെയ്തു തരാനായി M24 എന്ന വലിയൊരു വിൽപ്പനാനന്തര വിഭാഗം  മലബാർ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട്. ചെറിയ അറ്റകുറ്റപ്പണികൾ മുതൽ ഇന്റീരിയർ വർക്കുകൾ വരെ M24 ഏറ്റെടുത്തു നടത്തുന്നുണ്ട്. കൂടാതെ വൈദ്യുതി - വാട്ടർ ബില്ലുകൾ, മറ്റു വിവിധ നികുതികൾ തുടങ്ങിയ അടക്കാനുള്ള സൗകര്യങ്ങളും, വീടു വാടകയ്ക്ക് കൊടുക്കാനുള്ള സംവിധാനങ്ങളും M24 ഒരുക്കിത്തരുന്നതാണ്.

മലബാർ ഡെവലപ്പേഴ്‌സിന്റെ പ്രോജക്ടുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് - 99959 96226

നവംബർ 26, 27 തീയതികളിൾ ഷാർജ എക്‌സ്‌പോ സെന്ററിൽ നടക്കുന്ന കേരള പ്രോപ്പർട്ടി എക്‌സ്‌പോയിൽ മലബാർ ഡെവലപ്പേഴ്‌സിന്റെ സ്റ്റാൾ ഉണ്ടായിരിക്കുന്നതാണ്.