കേരളത്തിലെ റിയൽ എസ്‌റ്റേറ്റ് മേഖലയിലെ ശക്തമായ സാന്നിധ്യമാണ് കോഴിക്കോട് ആസ്ഥാനമായുള്ള ലാൻഡ്മാർക്ക് ബിൽഡേഴ്‌സ്. 2005ൽ പ്രവർത്തനം ആരംഭിച്ച കാലം മുതൽ ഉപഭോക്താവിന്റെ ആവശ്യങ്ങളും ആഗ്രഹങ്ങളും മനസിലാക്കി, അവർക്കായി വീടുകൾ വിഭാവനം ചെയ്യുന്ന ബിൽഡറാണ് ലാൻഡ്മാർക്ക്. ഉപഭോക്താവിന്റെ ഭാവനയ്ക്ക് അനുസരിച്ച് പുത്തൻ ട്രെൻഡുകളും സാങ്കേതിക വിദ്യയും സ്വപ്‌നങ്ങളും സമന്വയിപ്പിച്ചുകൊണ്ടാണ് ഓരോ നിർമിതിയും ഇവർ രൂപകൽപന ചെയ്യുന്നത്.
 
മികച്ച ലൊക്കേഷനുകളിൽ തികഞ്ഞ ഗുണമേന്മയോടെ അത്യാധുനിക ഡിസൈനുകളിൽ നിർമാണ പ്രവർത്തനങ്ങൾ നടത്തുന്ന ലാൻഡ്മാർക്ക് ബിസിനസിലെ സുതാര്യതയുടെ പേരിലും പ്രശസ്തരാണ്. അതുകൊണ്ടാണ് റിയൽ എസ്റ്റേറ്റ് രംഗത്തെ മികച്ച ചോയ്‌സായി ഈ ഗ്രൂപ്പ് എന്നും നിലനിൽക്കുന്നത്. പുതുമ, സുസ്ഥിരത, മികവ്, ഉത്തരവാദിത്തപൂർണമായ വികസനം എന്നിവയിൽ ലാൻഡ്മാർക്ക് എന്നും വിശ്വാസമർപ്പിക്കുന്നു.

കഴിഞ്ഞ 16 വർഷമായി മികവുറ്റ ഭവനങ്ങൾ സമയബന്ധിതമായി ഉപഭോക്താക്കൾക്കു കൈമാറുന്ന ലാൻഡ്മാർക്കിന് നിലവിൽ ഏഴ് പ്രോജക്ടുകളാണ് ഉള്ളത്. ലാൻഡ്മാർക്ക് വേൾഡ്, ലാൻഡ്മാർക്ക് വില്ലേജ്, ലാൻഡ്മാർക്ക് എന്റർടെയിൻമെന്റ് സിറ്റി, ലാൻഡ്മാർക്ക് ട്രെയ്ഡ് സെന്റർ, ലാൻഡ്മാർക്ക് സെൻട്രിയൊ, ലാൻഡ്മാർക്ക് മാപ്പിൾ, ലാൻഡ്മാർക്ക് മാപ്പിൾ കൊമേഴ്‌സ്യൽ എന്നിവയാണ് അവ.

ലാൻഡ്മാർക്ക് വേൾഡ്

imw

തൊണ്ടയാട് ബൈപാസിലാണ് ലാൻഡ്മാർക്ക് വേൾഡ്. 4.6 ഏക്കർ ഭൂമിയിൽ 6 ടവറുകളാണ് ഈ പ്രോജക്ടിൽ ഉള്ളത്. 1,2,3,4 BHK അപ്പാർട്ട്‌മെന്റുകളും ഡ്യൂപ്ലെക്‌സുകളും ഇതിലുണ്ട്. സ്ത്രീകൾക്കും കുടുംബങ്ങൾക്കുമുള്ള പ്രത്യേക ക്ലബ്ഹൗസുകൾക്കു പുറമേ രണ്ട് റൂഫ് ടോപ് ക്ലബ്ഹൗസുകൾ കൂടിയുള്ള മിനി ടൗൺഷിപ്പ് പ്രോജക്ടാണിത്. ലോകോത്തര നിലവാരത്തിലുള്ള ആധുനിക സൗകര്യങ്ങളെല്ലാം ഇവിടെ സജ്ജമാണ്.

ലാൻഡ്മാർക്ക് വില്ലേജ്

landmark

കോഴിക്കോട് കൈതപ്പൊയിലിൽ പ്രകൃതി രമണീയവും ശാന്തസുന്ദരവുമായ ലൊക്കേഷനിലുള്ള പ്രോജക്ടാണ് ലാൻഡ്മാർക്ക് വില്ലേജ്. അപാർട്‌മെന്റുകളും ഡ്യൂപ്‌ളക്‌സുകളും സ്‌കൈ വില്ലകളും ഇതിലുണ്ട്. ഇതിന്റെ 70 ശതമാനവും ഓപ്പൺ സ്‌പെയ്‌സാണ്. നാൽപ്പതിൽ അധികം വേൾഡ്ക്ലാസ് അമിനിറ്റീസ് ഇതിൽ ഒരുക്കിയിട്ടുണ്ട്.

ലാൻഡ്മാർക്ക് എന്റർടെയിൻമെന്റ് സിറ്റി

Landmark Builders

കോഴിക്കോട് വയനാട് റൂട്ടിൽ അടിവാരത്ത് 35 ഏക്കറിൽ നിർമിക്കപ്പെടുന്ന ലാൻഡ്മാർക്ക് എന്റർടെയ്ൻമെന്റ് സിറ്റി കേരളത്തിലെ ഏറ്റവും വലിയ വിനോദകേന്ദ്രമാണ്. കോഴിക്കോട്ട് നിന്ന് 40 കിലോമീറ്റർ മാറി സ്ഥിതി ചെയ്യുന്ന എന്റർടെയന്റ് സിറ്റിയിൽ ഷോപ്പിംഗ് മാളുകൾ, അമ്യൂസ്‌മെന്റ് പാർക്കുകൾ, തീംഡ് വില്ലേജുകൾ, സ്‌പോർട് അരീന, ക്ലബ് റിസോർട്ട്, ഷോപ്പോടെയ്ൻമെന്റ് മാൾ, അക്കാഡമിക് സിറ്റി തുടങ്ങിയവയെല്ലാം ഉണ്ട്. നിക്ഷേപകർക്ക് സുരക്ഷിത നിക്ഷേപത്തിനും സ്ഥിരവരുമാനത്തിനും അനുയോജ്യമായ പ്രോജക്ടാണിത്.

ലാൻഡ്മാർക്ക് ട്രെയ്ഡ് സെന്റർ

കേരളത്തിലെ ആദ്യത്തെ മിക്‌സ്ഡ് യൂസ് കൊമേഴ്‌സ്യൽ ടൗൺഷിപ്പാണ് 12 ഏക്കറിലുള്ള ലാൻഡ്മാർക്ക് ട്രെയ്ഡ് സെന്റർ. തോണ്ടയാട് ബൈപാസിനടുത്താണ് ഈ പ്രോജക്ട്. കൺവെൻഷൻ സെന്റർ, ബിസിനസ് സെന്റർ, റെസിഡൻഷ്യൽ അപ്പാർട്ട്‌മെന്റുകൾ, ഹോട്ടൽ & ക്ലബ്ഹൗസ്, നിർദിഷ്ട ഷോപ്പിംഗ് മാൾ എല്ലാം ഇതിലുണ്ട്.

ലാൻഡ്മാർക്ക് സെൻട്രിയൊ

കോഴിക്കോട് സ്റ്റേഡിയം ജങ്ഷനിലുള്ള സെൻട്രിയൊ വ്യവസായ മേഖലയ്ക്ക് പുത്തൻ ഉണർവ് പകരുന്ന പ്രോജക്ടാണ്. 6 നിലകളിൽ നിർമിക്കുന്ന പ്രീമിയം കൊമേഴ്‌സ്യൽ ടവർ ആണിത്. 87 കൊമേഴ്‌സ്യൽ സ്‌പെയ്‌സ് യൂണിറ്റുകൾ ഈ പ്രോജക്ടിലുണ്ട്. ഓട്ടോമോറ്റഡ് മൾട്ടിലെവൽ പാർക്കിംഗ്, ബെയ്‌സ്‌മെന്റ് പാർക്കിംഗ് സൗകര്യങ്ങളെല്ലാം ഇതിലുണ്ട്.

ലാൻഡ്മാർക്ക് മാപ്പിൾ

mapple1

പന്തീരാങ്കാവ് - മാങ്കാവ് റോഡിൽ 15 നിലകളിലായി നിർമിച്ചിട്ടുള്ള അഫോർഡബിൾ അപ്പാർട്ട്‌മെന്റുകളാണ് ലാൻഡ്മാർക്ക് മാപ്പിൾ. രണ്ടും മൂന്നും ബെഡ്‌റൂമുകളോടു കൂടിയ 107 ലക്ഷ്വറി അപ്പാർട്ട്‌മെന്റുകളാണ് ഇതിലുള്ളത്. ശീതീകരിച്ച ഫിറ്റ്‌നസ് സെന്ററും മിനി തീയേറ്ററും അടക്കം എല്ലാവിധ ആധുനിക സൗകര്യങ്ങളും ഇതിലുണ്ട്.

ലാൻഡ്മാർക്ക് മാപ്പിൾ കൊമേഴ്‌സ്യൽ

mapple commercial

ആധുനിക ജീവിതശൈലിക്ക് ഇണങ്ങുന്ന സൗകര്യങ്ങളോടു കൂടിയ കൊമേഴ്‌സ്യൽ വർക്ക് സ്‌പേസുകളാണ് ലാൻഡ്മാർക്ക് മാപ്പിൾ കൊമേഴ്‌സ്യൽ. കുന്നത്തുപാലത്തുള്ള ഈ പ്രോജക്ടിലെ കൊമേഴ്‌സ്യൽ സ്‌പെയ്‌സുകൾ 25 ലക്ഷം രൂപ മുതലാണ് വിലയിൽ സ്വന്തമാക്കാം.

കൂടുതൽ വിവരങ്ങൾക്ക്
ഫോൺ - 093883 43430
Email- marketing@landmarkbuilders.co.in

നവംബർ 26, 27 തീയതികളിൽ ഷാർജ എക്‌സ്‌പോ സെന്ററിൽ നടക്കുന്ന കേരള പ്രോപ്പർടി എക്‌സ്‌പോയിൽ ലാൻമാർക്ക് ബിൽഡേഴ്‌സിന്റെ സ്റ്റാൾ ഉണ്ടായിരിക്കുന്നതാണ്