മലയാളികൾക്ക് സ്വർണത്തിനോടും കാറുകളോടും ഉള്ള ഭ്രമം പ്രസിദ്ധമാണല്ലോ,ഈ ഇഷ്ടം കഴിഞ്ഞ കുറെ വർഷങ്ങളായി ഫ്ളാറ്റുകളോടും കൂടി വന്നിട്ടുണ്ട്.

എല്ലാ മലയാളികൾക്കും നാട്ടിലൊരു വീട് എന്നത് സ്വപ്നമാണ്.  മുൻപ് മക്കളുടെ ഉപരി പഠനത്തിനായി  അന്യ സംസ്ഥാനങ്ങളെയും വിദേശ രാജ്യങ്ങളെയും ആശ്രയിച്ചിരുന്ന മാതാപിതാക്കൾ ഇന്ന് അന്താരാഷ്ട്ര നിലവാരത്തിലുള്ള കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കുട്ടികളെ പഠിപ്പിക്കാൻ താൽപര്യം കാണിക്കുന്നു. ഇത് ഫ്ളാറ്റുകളിലേക്ക് കൂടുതൽ താല്പര്യം ഉളവാക്കുന്നുണ്ട്.

ഇന്നത്തെ മാറിയ സാഹചര്യത്തിൽ പ്രത്ത്യേകിച്ചും കോവിഡ്  സാഹചര്യത്തിൽ ന്യൂക്ലീർ ഫാമിലി എന്ന കോൺസെപ്റ് മാറുകയും സ്വന്തം മാതാപിതാക്കളെയും ഫ്ളാറ്റുകളിലേക് കൊണ്ട് വന്നു താമസിപ്പിക്കുന്ന രീതി  അവലംബിക്കുണ്ട് ഇതിനു നന്ദി പറയേണ്ടത് കേരളത്തിലെ ഉന്നത നിലവാരമുള്ള ആരോഗ്യ മേഖലയോടാണ്. ആളുകളുടെ ആയുർ ദൈർഘ്യ  കൂടിയതും നമ്മുടെ ആരോഗ്യ മേഖലയുടെ പുരോഗതി തന്നെ ആണ് സൂചിപ്പിക്കുന്നത്. ഈ കാര ണങ്ങളാൽ തങ്ങളുടെ കുട്ടികളുടെ കൂടെ സ്വന്തം മാതാപിതാക്കളെയും ഫ്ളാറ്റുകളിലേക് കൊണ്ട് വരികയും അവര്ക് മെച്ചപ്പെട്ട പരിചരണം ഉറപ്പാക്കുകയും ചെയ്യുന്ന രീതി കാണുന്നുണ്ട്. ഇതെല്ലാം തന്നെ കേരളത്തിലെ ഫ്‌ളാറ്റുകളുടെ ആവശ്യകത വർധിപ്പിക്കുന്നു. കൂടാതെ ചതുരശ്ര അടി കൂടിയ ഫ്‌ളാറ്റുകളുടെ ഡിമാൻഡും കൂടി വരുന്നു .

കോവിടിന്റെ കടന്നു വരവ് നമ്മുടെ എല്ലാം ജീവിതത്തെ മാറ്റി മറിച്ചിട്ടുണ്ട്. ഇതിൽ പ്രധാനമാണല്ലോ വ്യക്തികളുടെ ശുചിത്വവും. ഇന്നത്തെ ഫ്ലാറ്റുകൾ നിർമിക്കുമ്പോൾ കോവിഡ് പ്രോട്ടോകോൾ പ്രകാരമുള്ള നമ്മുടെ ആവശ്യങ്ങൾ നിറവേറുന്ന രീതിയിലാക്കാൻ പ്രത്ത്യേക ശ്രദ്ധ കൊടുക്കുന്നുണ്ട്. വർക്ക് ഫ്രം ഹോം സീനിയർ സിറ്റിസൺ ഫ്രണ്ട്‌ലി റൂംസ് എന്നിവ ഇതിൽ ചിലതു മാത്രം. കൂടുതൽ സമയം നമ്മൾ ഫ്ലാറ്റുകളിൽ തന്നെ കഴിയുമ്പോൾ ഇൻഡോർ പ്ലാന്റ്സ്, ഹോം ഓട്ടോമേഷൻ ആൻഡ് എന്റർടൈൻമെന്റ് മേഖലകൾക്കും  ഇന്ന് ആവശ്യക്കാർ ഏറെയാണ്. കേരളത്തിലെ മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളും , വൃത്തിയുള്ള അന്തരീക്ഷവും കണക്കിലെടുത്തു മറ്റു സംസ്ഥാനങ്ങളിൽ പോയവർ വർക്ക് ഫ്രം ഹോം ഓപ്ഷൻ എടുത്ത് സ്വന്തം ഗ്രാമങ്ങളോട് ചേർന്ന സ്ഥലങ്ങളിൽ ഫ്ലാറ്റുകൾ വാങ്ങുമ്പോൾ അത്ഭുതപ്പെടേണ്ട കാര്യമില്ലല്ലോ.

പ്രവാസികൾക്ക് ആകട്ടെ സ്വന്തം നാട്ടിൽ ഒരു വീട് എന്നത് സ്വപ്ന ഭവനം പോലെ ആണ്. വിദേശ രാജ്യങ്ങളിൽ മുപ്പതോ അതിലേറെയോ വര്ഷങ്ങളായി ജോലി ചെയ്യുന്നവർ ഇന്ന് സ്വന്തം നാട്ടിൽ തന്നെ മികച്ച നിലവാരത്തിലുള്ള ഫ്ലാറ്റുകൾ സ്വന്തമാക്കുന്നു. ഇന്ന് കേരളത്തിലെ മികച്ച ബിൽഡേഴ്‌സ് NRI ആയിട്ടുള്ള ആവശ്യക്കാരുടെ താല്പര്യങ്ങൾക്കനുസരിച് ഉയർന്ന നിലവാരത്തിലുള്ള ഗുണമേന്മയും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പു വരുത്തുന്നു .കേരളീയർ ഇന്ന് അന്താരാഷ്ട്ര നിലവാരത്തിലുള്ള നിർമാണം ആവശ്യപ്പെടുകയും അത് ഉറപ്പു വരുത്തുന്ന ഫ്ളാറ്റുകൾക്കു ആവശ്യക്കാരേറുകയും ചെയ്യുന്നു. ദേശീയപാത വികസനം മികച്ച രീതിയിൽ മുന്നേറുന്നതിനാൽ അതിനു സമീപമായി ഫ്ലാറ്റ് സമുച്ചയങ്ങൾക് ഇന്ന് ആവശ്യക്കാർ ഏറെയാണ്. പ്രത്ത്യേകിച്ചും തിരുവനന്തപുരം കൊച്ചി കോഴിക്കോട് പോലെയുള്ള നഗരങ്ങളിൽ.

ഇന്നത്തെ യുവതലമുറ ആരോഗ്യ കാര്യങ്ങളിൽ അതീവ ശ്രദ്ധ ചെലുത്തുന്നവർ ആണെന്ന് പ്രത്ത്യേകം ശ്രദ്ധിക്കണം. പുതിയ ഫ്ലാറ്റുകൾ അവർ നോക്കുമ്പോൾ ജിം സ്വിമ്മിങ് പൂള് പോലെയുള്ള റീക്രീഷണൽ ഫെസിലിറ്റികൾ എല്ലാം കൊടുക്കുന്ന ഫ്ലാറ്റുകൾ സ്വന്തമാക്കാൻ ആണ് അവർ ശ്രെദ്ധിക്കുന്നത്. കൂടാതെ യൂറോപ്പിലും നോർത്ത് അമേരിക്കയിലും സെറ്റിൽ ചെയ്യുന്നവർ അവിടുത്തെ കഠിനമായ കാലാവസ്ഥ മറികടക്കാൻ നാട്ടിൽ ഒരു ഫ്ലാറ്റ് വാങ്ങുന്ന സ്ഥിതിയും ഇന്ന് ഉണ്ട്. നാട്ടിലുള്ളവരെ കാണാനും പരിചയം പുതുക്കാനും ഇതു വഴി സാധിക്കുന്നു. അവർ ഫ്ലാറ്റുകളിൽ കാണുന്ന മറ്റൊരു ഗുണം ഉയർന്ന സുരക്ഷയും കൂടിയാണ്.

ബിൽഡേഴ്‌സ് ഇന്ന് പുതിയ സംരംഭങ്ങൾ തുടങ്ങുമ്പോൾ അതിന്റെ തീം തിരഞ്ഞെടുക്കുവാൻ അതീവ ശ്രദ്ധ ചെലുത്തുന്നുണ്ട്. വെൽനെസ്സ് തീം ഡിസൈൻ പ്രൊജക്റ്റ് വഴി ആരോഗ്യ കാര്യങ്ങളിൽ ഊന്നൽ നൽകിയുള്ള ആമേനിറ്റീസ് കൊടുക്കാൻ കഴിയുന്നു. യുവ തലമുറക്കായി ഇന്നത്തെ നിർമ്മാണ മേഖല പ്രത്ത്യേക പരിഗണന കൊടുക്കുന്നുണ്ട്.

വർക്ക് ഫ്രം ഹോം / വീഡിയോ മീറ്റിംഗ്  പോലെയുള്ള സൗകര്യങ്ങൾക് അനുസരിച്ചുള്ള റൂമുകൾ ഇന്നത്തെ ആകർഷണങ്ങളിൽ ഒന്നാണ്. ഇതിനായി പ്രത്ത്യേകം സജ്ജീകരിച്ചിരിക്കുന്ന പ്രൈവറ്റ് ടെറസ് കൾ ഇൻഡോർ ഗാർഡൻ എന്നിവ നമ്മുടെ വീടുകൾ ആകര്ഷണീയവും ശുദ്ധമാക്കുകയും ചെയ്യുന്നു.

ഉയർന്ന നിലവാരമുള്ള സെക്യൂരിറ്റി സിസ്റ്റംസ് കുറഞ്ഞ നിരക്കിലുള്ള മൈന്റെനൻസ്‌ എന്നിവ വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്നവരുടെ മാതാപിതാക്കളെ താമസിപ്പിക്കുവാനും കാരണമായി വരുന്നുണ്ട്. ഇത് കൊണ്ട് ഗ്രാമങ്ങളിലും സിറ്റിയിലും ഉള്ള വീടുകൾ വിറ്റു നഗരങ്ങളിലേക് വന്നു ഫ്ലാറ്റുകൾ വാങ്ങുന്നവരും ഇന്ന് ധാരാളമായി ഉണ്ട്. കൂടാതെ കമ്മ്യൂണിറ്റി ലിവിങ് കിട്ടുന്നത് കൊണ്ട് മാതാപിതാക്കളും വളരെ സന്തോഷമായി ഇന്ന് ഫ്ലാറ്റുകളിൽ താമസിക്കുന്നു. 

(എസ്.എഫ്. എസ്. ഹോംസ് മാനേജിങ് ഡയറക്ടറാണ് ലേഖകൻ)