real estateകേരളത്തിലെ റിയൽ എസ്റ്റേറ്റ് മേഖല ഇന്ന് വളർച്ചയുടെ പാതയിലാണ്. കോവിഡാനന്തര കാലഘട്ടം വിപണിക്ക് ഒരു പുത്തനുണർവ് തന്നെയാണ് സമ്മാനിച്ചിരിക്കുന്നത്. ജനിച്ച നാട്ടിൽ സ്വന്തമായി ഒരു ഭവനം എന്നത് ഏതൊരു ആളുടെയും സ്വപ്നമാണ്. കേരളത്തിനകത്തും പുറത്തും ജോലിചെയ്യുന്നവരുടെ ആത്യന്തികമായ മോഹം, ദൈവത്തിന്റെ സ്വന്തം നാട്ടിൽ ഒരു സ്വന്തം വീട് എന്നതു തന്നെയാണ്. അതിനു കാരണങ്ങൾ പലതുണ്ട്. കേരളത്തിന്റെ അനുകൂലമായ കാലാവസ്ഥയാകാം, വൈവിധ്യപൂർണമായ ഭൂപ്രകൃതിയാകാം, സമാധാനപൂർണ്ണമായ ജീവിതസാഹചര്യമാകാം, മതസ്വൗഹാർദം മുറ്റിനിൽക്കുന്ന ജീവിതാന്തരീക്ഷമാകാം. മറ്റു നാടുകളിൽ നിന്നും കേരള റിയൽ എസ്റ്റേറ്റ് മാർക്കറ്റിനെ വ്യത്യസ്തമാക്കുന്നത്, ഇവിടുത്തെ സുരക്ഷിതമായ നിക്ഷേപ സാഹചര്യങ്ങളും കറ കളഞ്ഞ പണിക്കൂട്ടുകളും തന്നെയാണ്. പ്രത്യേകിച്ച്, CREDAI മെമ്പർമരായ ബിഎൽഡേഴ്‌സ് ഏറ്റവും സത്യസന്ധമായ രീതിയിലും, തികച്ചും സുതാര്യമായ തരത്തിലുമാണ് ഉപഭോക്താക്കളുമായി ഇടപെടലുകൾ നടത്തുന്നത്.

കേരളത്തിലെ CREDAI മെമ്പർമാർ തമ്മിലുള്ള മത്സരം, ആരാണ് നല്ല രീതിയിൽ ഓരോ പ്രൊജക്റ്റും ചെയ്യുന്നത് എന്ന വളരെ ആരോഗ്യകരമായ ഒരു തലത്തിലാണ് എന്നുള്ളതും അഭിമാനർഹമായ ഒരു വസ്തുതയാണ്. കേരളത്തിലെ എല്ലാ ചെറുതും വലുതുമായ പട്ടണങ്ങളിലും CREDAI മെമ്പർമാരായ ബിൽഡഴ്സിന്റെ സാന്നിധ്യമുണ്ട് എന്നുള്ളതും എടുത്തു പറയേണ്ട ഒരു കാര്യമാണ്. കോവിഡിന് ശേഷം, പ്രവാസികളായ(ഭാരതത്തിനു അകത്തും പുറത്തും ഉള്ള )ഒരുപാട് പേർ കേരളത്തിൽ, സ്വന്തം ഭൂപ്രദേശത്ത് ഒരു താമസസ്ഥലം വേണം എന്ന് പറഞ്ഞു വരുന്നുണ്ട്. അത് ഒരു നിക്ഷേപം എന്ന നിലയിലാകാം, തിരിച്ചെത്തുമ്പോൾ ഒരു വാസഗൃഹം എന്ന നിലയിലാകാം, കുടുംബത്തെ നാട്ടിലേക്കയക്കേണ്ടി വന്നാൽ ഉണ്ടാകുന്ന സാഹചര്യത്തെ മുന്നിൽ കണ്ടുകൊണ്ടാകാം.

എന്തായാലും അവരുടെ ഈ ആഗ്രഹത്തെ സഫലമാക്കാൻ പൂർണ്ണ പിന്തുണയുമായി ഇവിടത്തെ മുൻനിര ബാങ്കുകളെല്ലാം മുന്നോട്ട് വന്നിട്ടുണ്ട്. ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പലിശ നിരക്കുകളും, ഏറെ ലളിതമായ വ്യവസ്ഥകളും കാരണം, ഇന്ന് ബാങ്ക്‌ലോൺ എല്ലാവർക്കും പ്രാപ്യമാണ്. CREDAI മെമ്പർമാരുടെ ഹൗസിങ് പ്രൊജക്റ്റ്‌ കളെല്ലാം ബാങ്കുകളുടെ അപ്രൂവൽ ലഭിച്ചവയാതുകൊണ്ട് വെറും ഒരാഴ്ച സമയം കൊണ്ട് ലോൺ പാസാക്കുവാനും സാധിക്കുന്നു. ഭവന മേഖലയിലെ ഈ അനുകൂല സാഹചര്യങ്ങൾ പരമാവധി പേരിലേക്കെത്തിക്കുക എന്നത് കൂടി CREDAI യുടെ  ഉത്തരവാദിത്തമായി ഞങ്ങൾ കണക്കാക്കുന്നു.

(ഫോറസ് ബിൽഡേഴ്സ് മാനേജിംഗ് പാർട്നറും ക്രെഡായ് തൃശൂർ സെക്രട്ടറിയുമാണ് ലേഖകൻ)