ഹാമാരിയിലൂടെ കടന്നുപോയ  കഴിഞ്ഞ് രണ്ടു വർഷക്കാലത്തെ ദുരിതങ്ങളും പ്രതിസന്ധികളും നിറഞ്ഞ അനുഭവങ്ങൾ വ്യക്തമാക്കുന്നത് ആരോഗ്യത്തെ പോലെ തന്നെ പ്രധാന്യം  അർഹിക്കുന്ന  ഒന്നാണ് സുരക്ഷിതവും സ്വകാര്യവുമായ ഒരു ഭവനം എന്ന ആവശ്യം. രാജ്യത്തെ മറ്റുള്ള സംസ്ഥാനങ്ങളെ  അപേക്ഷിച്ചു കേരളം പല കാരണങ്ങളാലും വ്യത്യസ്തമാണെന്ന് ഈ മഹാമാരിയുടെ കാലഘട്ടത്തിലും തെളിയിച്ചിരിക്കുന്നു . ഭേദപ്പെട്ട ജീവിത മാർഗ്ഗങ്ങൾ തേടി സംസ്ഥാനത്തിന് പുറത്ത് പോയി ജോലി ചെയ്യുന്ന മലയാളികളുടെ എണ്ണം വളരെ വലുതാണെങ്കിൽ കൂടിയും പ്രകൃതിദത്തമായ സൗന്ദര്യം കൊണ്ടും ഉയർന്ന സൗകര്യങ്ങളും  ജീവിതനിലവാരങ്ങളും കൊണ്ട് വളരെ പ്രധാനപ്പെട്ട വിനോദസഞ്ചാര മേഖലകളിൽ ഒന്നായി മാറാൻ കേരളത്തിന് കഴിഞ്ഞിട്ടുണ്ട് എന്നത് നിക്ഷേപങ്ങളെ സംസ്ഥാനത്തിലേക്ക് ആകർഷിക്കുന്നതിൽ മുഖ്യ പങ്ക് വഹിക്കുന്നു. സമൂഹത്തിലെ വ്യത്യസ്ത വിഭാഗങ്ങളുടെ പ്രത്യേക ആവശ്യങ്ങൾ നിറവേറ്റുന്നതിനായി വർഷങ്ങളായി സംസ്ഥാനത്തുടനീളമുള്ള നിരവധി മികച്ച ഭവന പദ്ധതികളുടെ സാന്നിധ്യം മലയാളികളെ  സ്വന്തമായി  ഒരു ഭവനം  എന്ന ആഗ്രഹത്തിലേയ്ക്കു ആകർഷിക്കുന്നു .

ഭവന നിർമ്മാണ വികസനനേട്ടങ്ങൾ താരതമ്യപ്പെടുത്തുമ്പോൾ കേരളത്തിലെ വിപണിയും മറ്റു സംസ്ഥാനങ്ങളുടെ വിപണിയും തമ്മിൽ ഗണ്യമായ വ്യത്യാസങ്ങൾ കാണാവുന്നതാണ്. കേരളത്തിലെ നഗര മേഖലകളിൽ വികസനം സാധ്യമായ ഭൂമിയുടെ ലഭ്യത പരിമിതവും വില ഉയർന്നതും ആയതിനാൽ ഈ മേഖലകളിൽ ഭവന വികാസങ്ങൾ പരിമിതപ്പെട്ടു കൊണ്ടിരിക്കുന്നു.  അടിസ്ഥാന  സൗകര്യങ്ങളുടെ കാര്യത്തിൽ  നഗരങ്ങൾ എന്നും പട്ടണങ്ങൾ എന്നും  ഗ്രാമങ്ങൾ എന്നും ഉള്ള വിഭജനം വളരെ കുറവാണെങ്കിലും, കേരളത്തിലെ നഗരങ്ങളിൽ സ്വകാര്യ സർക്കാർ സംരംഭങ്ങൾ നൽകുന്ന സാമൂഹിക സൗകര്യങ്ങൾ നഗരജീവിതം സുഗാമവും ആരോഗ്യപ്രദവും ആക്കുന്നതിനും അതുവഴി അതിൻറെ  ആകർഷണീയത  മെച്ചപ്പെടുത്തുന്നതിനും ഏറെ സഹായകരമാകുന്നു.

വികസനത്തിനുള്ള അസംസ്‌കൃത വസ്തുക്കളിൽ ഭൂരിഭാഗവും രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്ന് വരുന്ന ഒരു സംസ്ഥാനമായത്തിനാലും ഇന്ത്യയിൽ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് രണ്ട് മുതൽ മൂന്ന് ഇരട്ടി വരെ ഏറ്റവും ഉയർന്ന തൊഴിലാളി വേതനം നൽകുന്നതിലൂടെ ഗണ്യമായ തോതിൽ കുടിയേറ്റ തൊഴിലാളികളെ ആകർഷിക്കുന്ന സംസ്ഥാനം ആയതിനാലും കേരളത്തിൽ ഏതെങ്കിലും റിയൽ എസ്റ്റേറ്റ് ആസ്തി സൃഷ്ടിക്കുന്നതിന്റെ മൂല്യം പുറത്തുള്ള മറ്റ് ടയർ 2 അല്ലെങ്കിൽ 3 നഗരങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലാണ്. ഒട്ടുമിക്ക പാർപ്പിട വികസനങ്ങളും   ഗുണമേന്മയ്ക്ക്  കൂടുതൽ ഊന്നൽ നൽകുന്നതിനാൽ , കേരളത്തിൽ വിവേകത്തോടെ വീട് വാങ്ങുന്നയാളുടെ ഭാവിക്ക് ഇത് ഗുണം ചെയ്യും. അത്തരം സുസ്ഥിരമായ കെട്ടിടങ്ങളുടെ നിർമ്മാണത്തിൽ പ്രമുഖ  ഡവലപ്പർമാർ കൂടുതൽ സമയവും പരിശ്രമവും  ഡിസൈൻ, ഉൽപ്പന്നങ്ങൾ വാഗ്ദാനം ചെയ്യൽ, സേവനങ്ങൾ എന്നിവയ്ക്കായി  നൽകുന്നു.

കഴിഞ്ഞ നാല് വർഷമായി നിർഭാഗ്യവശാൽ കേരളം അനുഭവിക്കേണ്ടി വന്ന നിരവധി പ്രകൃതിക്ഷോഭങ്ങളുടെ സമയത്തും, വിശ്വസ്ഥരും സംഘടിതരും ആയ ഡെവലപ്പർമാരുടെ പാർപ്പിട, വാണിജ്യ പദ്ധതികൾ എല്ലാം തന്നെ  മികവിന്റെയും സുരക്ഷിത നിക്ഷേപത്തിന്റെയും പ്രതീകങ്ങളായി നിലകൊള്ളുന്നു എന്നത് തീർച്ചയായും ശ്രദ്ധേയമാണ്. ഒരു പ്രോപ്പർട്ടി സമ്പാദിക്കാനുള്ള ഏതൊരു തീരുമാനവും  ഉൽപ്പന്നത്തെക്കുറിച്ചും മികവിനെ കുറിച്ചും  പൂർണ്ണമായ ധാരണയെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് ഇത് കാണിക്കുന്നു. എന്നിരുന്നാലും, പ്രവാസികൾ ഉൾപ്പെടെ കേരള സമൂഹമാകെ  കഴിഞ്ഞ ദശകത്തിൽ ഒന്നിന് പുറകെ ഒന്നായി നിരവധി വെല്ലുവിളികൾ അഭിമുഖീകരിക്കേണ്ടി വന്നിട്ടു പോലും അത്തരം പ്രതികൂല സാഹചര്യങ്ങളിലും പ്രയാസങ്ങളിലും അവരുടെ  ദൃഢമായ പ്രതിരോധം തീർച്ചയായും ശ്രദ്ധേയമാണ്.

സംസ്ഥാനത്ത് നിലവിലുള്ള ഏറ്റവും കുറഞ്ഞതും ആകർഷണീയമായ തുമായ ഭവന വായ്പാ പലിശ നിരക്കുകൾ, വിവിധ നിലവാരത്തിലുള്ള ഭവനങ്ങൾ തിരഞ്ഞെടുക്കാനുള്ള സാഹചര്യം , ഗുണമേന്മയോടെ കൂടി സമയബന്ധിതമായി നിർമ്മാണം പൂർത്തീകരിച്ചു നൽകുന്നതിലേ ഉറപ്പ്, റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ നിരീക്ഷണം എന്നീ ഘടകങ്ങൾ, കേരളത്തിലെ റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് പുത്തൻ ഉണർവ്വ് നൽകുന്നു. ഈ പുതിയ ഘടകങ്ങൾ നിസ്സംശയമായും ഭവനനിർമ്മാണത്തിൽ പരിവർത്തനങ്ങൾ സൃഷ്ടിക്കുമെന്നും , ഗുണമേന്മയുള്ള അസറ്റ് മാനേജ്‌മെന്റ് സേവനങ്ങളുടെ ഉൾപ്പെടുത്തൽ,പ്രോപ്പർട്ടിയുടെ നിലവാരം മികച്ചതും ദൈർഘ്യമേറിയതുമാക്കുകയും, ഫർണിഷിംഗ് സൊല്യൂഷനുകളുടെ  വലിയ ശേഖരം , ഇന്റീരിയർ സ്‌പെയ്‌സുകളുടെ നിർമാണത്തിൽ  വൈവിധ്യങ്ങൾ സൃഷ്ടിക്കുകയും ചെയ്യുമെന്ന് ഉറപ്പാണ്.  

ഭാവിയിൽ മികച്ച  നിലവാരമുള്ള റിയൽ എസ്റ്റേറ്റ് അസറ്റിനെ  പുനർ സൃഷ്ടിക്കാനുള്ള  ചെലവ് അത് ആദ്യം സൃഷ്ടിച്ചതിനേക്കാൾ വളരെ കൂടുതലാണെന്ന് ഓർക്കുന്നത് എപ്പോഴും  നല്ലതാണ്.  പണപ്പെരുപ്പം ഒരു ഘടകമായി പ്രവർത്തിക്കുകയും ഉൽപ്പന്നത്തിന്റെ  വിപണിയിലെ  മതിപ്പ്‌വില വർധിച്ചുകൊണ്ട് ഇരിക്കുകയും ചെയ്യുന്നതിനാൽ ,  വീടുകളുടെ  മൂല്യത്തിൽ സ്ഥിരമായ വർദ്ധനവ്  ഉണ്ടായിക്കൊണ്ടിരിക്കുന്നൂ. ദേശീയ, മോഡൽ റെന്റൽ ആക്റ്റ് നടപ്പായി കഴിഞ്ഞാൽ , മെച്ചപ്പെട്ട വാടക വരുമാനത്തിന്റെ ഉറപ്പ് ഒരു അസറ്റ് ക്ലാസെന്ന നിലയിൽ പാർപ്പിട മേഖലയുടെ ആകർഷണീയത ത്വരിതപ്പെടുത്തും .ഈ അസറ്റ് ക്ലാസ് ഇടപാട് നടത്തുന്നതിന് സമയപരിധിയും ഡോക്യുമെന്റേഷൻ പ്രക്രിയയും ഉണ്ടെങ്കിലും, അയൽ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ ഇത്തരം കാര്യങ്ങളുടെ നടപടിക്രമങ്ങൾ വളരെ സുതാര്യവും  മികച്ചതുമാണ്.

റിയൽ എസ്റ്റേറ്റ് മേഖലയിലെ അനിശ്ചിതത്വങ്ങളും വെല്ലുവിളികളും പരമാവധി കുറയ്ക്കുന്നതിനായി സംസ്‌ഥാന, തദ്ദേശ സർക്കാരുകളുമായി കഴിഞ്ഞ 15 വർഷത്തിലേറെയായി ക്രെഡായ് കേരള ക്രിയാത്മകമായി പ്രവർത്തിക്കുന്നു.  കെ ഡബ്ള്യു എ, കെ എസ്  ഇ ബി, പി സി ബി, എൽ എസ് ജി ഡി  റവന്യൂ, തുടങ്ങിയ മിക്ക വകുപ്പുകളും സ്‌ഥാപനങ്ങളും  ഇപ്പോഴും സങ്കീർണ്ണവും സമയമെടുക്കുന്നതുമായ നടപടിക്രമങ്ങൾ പിന്തുടരുമ്പോൾ ഇവയുടെ  പ്രവർത്തനങ്ങൾ പലപ്പോഴും തൃപ്തികരമല്ലതവുകയും  ചെയ്യുന്ന സാഹചര്യത്തിൽ ക്രെഡായി കേരള കൃത്യമായ ഇടപെടലുകൾ നടത്തുകയും  സർക്കാരിന് മുന്നിൽ ഇത്തരം പ്രശ്‌നങ്ങൾ  ഉയർത്തിക്കാട്ടുകയും ചെയ്തു  പ്രശ്നങ്ങൾ പരിഹരിച്ചു കൊണ്ടിരിക്കുന്നു. കെട്ടിടങ്ങൾക്കും മറ്റും സർവീസ് കണക്ഷനുകൾ നൽകുന്നതിലെ  കാലതാമസം  എന്നെന്നേക്കുമായി പരിഹരിച്ചുകഴിഞ്ഞാൽ, വീട്ടുടമകൾക്കും ഡെവലപ്പർമാർക്കും അത് ഏറെ ആശ്വാസകരമാകും. 

ഇന്ത്യയിൽ ഭവന നിർമ്മാണ മേഖലകളിലേക്ക് കടന്നുവരുന്നതിന് പ്രത്യേകിച്ച് മാനദണ്ഡങ്ങൾ ഒന്നും തന്നെ കൽപ്പിച്ചിട്ടില്ല എന്നതിനൽ, അസംഘടിതരായ ഒരുകൂട്ടം നിർമ്മാതാക്കൾ നിർമാണമേഖലയിൽ സൃഷ്ടിക്കുന്ന പരാജയങ്ങൾ, സംഘടിതരായ നിർമ്മാതാക്കളെ ചില ഘട്ടങ്ങളിൽ പ്രതിസന്ധിയിൽ ആകാറുണ്ട്. ഇപ്പോൾ കൂടുതൽ അവബോധത്തോടെ, ഭവനങ്ങൾ വാങ്ങുന്നവർക്ക്  ലഭ്യമായ പ്രായോഗിക ഓപ്ഷനുകളിൽ നിന്ന് അവരുടെ ഇഷ്ടപ്പെട്ട പദ്ധതി  കൂടുതൽ നന്നായി വിലയിരുത്താനും തീരുമാനിക്കാനും കഴിയുന്നു.

കമ്മ്യൂണിറ്റി ലിവിംഗ് എന്നത് പാർപ്പിട സംസ്കാരത്തിൻ്റെ  ഭാവിയാണെന്ന്  ഉപഭോക്താക്കൾ  തിരിച്ചറിഞ്ഞിരിക്കുന്നു. സാമ്പത്തിക അവബോധം ഉണ്ടാക്കുന്നതിനു പുറമേ, പരിസ്ഥിതി പ്രശ്‌നങ്ങളിൽ കമ്മ്യൂണിറ്റി ലിവിങ്  മികച്ചതും ദീർഘകാലാടിസ്ഥാനത്തിൽ കൂടുതൽ സുസ്ഥിരവുമാണ്.  പരിചയസമ്പന്നരായ ഡെവലപ്പർമാർ വർഷങ്ങളായി നമ്മുടെ നഗരങ്ങളിൽ സ്ഥാപിച്ച നൂറുകണക്കിന് എടുത്തുപറയത്തക്ക  പ്രോജക്റ്റുകൾ, മഹത്തായ വികസനത്തിന്റെ ഉജ്ജ്വലമായ ഉദാഹരണങ്ങളാണ്.  ഉത്തരവാദപ്പെട്ട ഒരു റസിഡൻസ് അസോസിയേഷൻ കെട്ടിട ത്തിൻറെ പരിപാലനം ഏറ്റെടുക്കുന്നതോടെ, റസിഡൻഷ്യൽ അസറ്റ് അതിന്റെ ഉന്നത നിലവാരത്തിൽ തന്നേ നിലനിൽക്കുകയും ചെയ്യുന്നു.
 വിശാലവും വിപുലവും ആയ പദ്ധതികളിൽ പ്രോപ്പർട്ടി മാനേജുമെന്റ്   പ്രൊഫഷണലുകളുടെ സേവനങ്ങൾ, എല്ലാ താമസക്കാർക്കും ഉടമകൾക്കും പൂർണ്ണമായ ആശ്വാസവും മനസ്സമാധാനവും നൽകുന്നു.

 ഇന്ത്യയിൽ ഉടനീളം കഴിഞ്ഞ ഒരു വർഷമായി എല്ലാ അസംസ്‌കൃത വസ്തുക്കളുടെ വിലയും  കുത്തനെ വർധിച്ചതോടെ, റിയൽ എസ്റ്റേറ്റ് മേഖലയിൽ നിർമാണത്തിൻ്റെ ചെലവ് കുത്തനെ ഉയർന്നിരിക്കുന്നൂ. ഇതുമൂലം നിർമ്മാണം പൂർത്തീകരിചു താമസത്തിന് അനുയോജ്യമായ പർപ്പിടങ്ങൾ ആവശ്യത്തിന് അനുസൃതമായി വേഗത്തിൽ വിറ്റ് പോവുകയും , തൻമൂലം കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ നിരവധി പുതിയ പ്രോജക്ടുകൾ സമാരംഭിക്കുന്നതിന് കാരണമായി രിക്കുന്നു. കൂടാതെ  സംസ്ഥാനത്ത് റേറ  നടപ്പിലാക്കിയത് ഉപഭോക്താക്കൾക്ക് പദ്ധതി സമയബന്ധിതമായി പൂർത്തീകരിച്ച് ലഭിക്കുമെന്ന് സുരക്ഷാ ഉറപ്പാക്കുകയും ചെയ്യുന്നു.  നൂതന പദ്ധതികൾ പലതും പുതിയ തലമുറയുടെ ആവശ്യങ്ങൾ പരിഗണിച്ച് ജോലിസ്ഥലത്ത് സംഭവിക്കുന്ന മാറ്റങ്ങൾ, യാത്രാ ആവശ്യങ്ങൾ, ആശയവിനിമയ  പ്ലാറ്റ്ഫോമുകളുടെ ആവശ്യകത എന്നിവ കണക്കിലെടുത്ത്, പദ്ധതികൾ വാഗ്ദാനം ചെയ്യുന്നു.

അതിനാൽ, സംഘടിത റിയൽ എസ്റ്റേറ്റ് വിപണിക്ക് അടുത്ത കുറച്ച് വർഷങ്ങൾ നല്ല നാളുകളാണെന്ന്  കരുതാം. ഇന്ത്യയിൽ മറ്റു ഭാഗങ്ങളിൽ ആയി മികച്ച ജീവിതനിലവാരത്തോടെ   സ്ഥിരതാമസമാക്കിയ മലയാളികൾ പോലും നമ്മുടെ നഗരപ്രദേശങ്ങളിൽ ലഭ്യമായിരിക്കുന്ന ഉയർന്ന ജീവിത നിലവാരം മനസ്സിലാക്കി  സംസ്ഥാനത്തേക്ക്  തിരിച്ചുവരവ് നടത്തുന്നു. കേരള ഡെവലപ്പർമാർ അവരുടെ പ്രോജക്‌ടുകളിൽ നൽകുന്ന ഉയർന്ന ഗുണ നിലവാരവും അതുല്യമായ മൂല്യവും ഇത്  സാക്ഷ്യപ്പെടുത്തുന്നു.

ഡോ. നജീബ് സക്കറിയ 
മാനേജിങ് ഡയറക്ടർ 
അബാദ് ബിൽഡേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ്

Content Highlights: Kerala Property Expo 2021