റിയൽ എസ്റ്റേറ്റ് മേഖല എന്നുള്ളത് ഒരു നാടിന്റെ വികസനത്തിന്‌ ചുക്കാൻ പിടിക്കുന്ന ഒരു പ്രധാന കണ്ണിയാണ്. ഗ്രാമീണ, നാഗരിക സംസ്കാരങ്ങൾ തമ്മിലുള്ള അന്തരം ഈ പറഞ്ഞ സംരഭത്തിലൂടെ ഇല്ലാതാവുന്നു എന്നുള്ള സാവിശേഷതയും നാം മനസിലാക്കേണ്ടിയിരിക്കുന്നു.ഏതൊരു നാടിന്റെ വികസനവും നമ്മൾ നോക്കികാണുന്നത് അവിടുത്തെ വാണിജ്യ വ്യാപാര സ്ഥാപനങ്ങൾ, പാർപ്പിട സമൂചയങ്ങൾ, വാണിജ്യ ഇടങ്ങൾ, മാളുകൾ, കൺവെൻഷൻ സെന്ററുകൾ, റോഡുകൾ, പാലങ്ങൾ, ഹോട്ടൽ കോംപ്ലക്സുകൾ തുടങ്ങിയവയാണ് എന്നുള്ള വസ്തുത നമുക്കെല്ലാം അറിയുന്നതാണല്ലോ. അതുകൊണ്ട് തന്നെ റിയൽ എസ്റ്റേറ്റ് മേഖല എന്നുള്ളത് കേവലം ഒരു ഭൂമി ഇടപാടും അതിനു മേലെ നിർമാണവും മാത്രമല്ല എന്നും അതിനപ്പുറം ഒരു ലോകം റിയൽ എസ്റ്റേറ്റ് സംരംഭത്തിന് ഉണ്ട് എന്നും അറിയണം.

ഈ റിയാലറ്റി മേഖല ബിൽഡേർസ് ആൻഡ് ഡവലപ്പേഴ്സ്  എന്ന പേരിൽ ഒതുങ്ങി കൂടുന്ന ഒന്നല്ല. അതിനപ്പുറം, ഒരു മനുഷ്യന് ജനനം മുതൽ ജീവിതാവസാനം വരെ വേണ്ടുന്ന എല്ലാം ഒരു കുടക്കീഴിൽ അണിനിരത്തുന്ന ടൗൺഷിപ്പ് പ്രൊജക്ടുകളിലൂടെ സാമൂഹ്യ സാം‌സ്ക്കാരിക സാമ്പത്തിക മേഖലയ്ക്കു മുതൽക്കൂട്ടായി മാറുന്ന ഒരു മേഖലയാണ്.

ഇന്നത്തെ കേരള റിയൽ എസ്റ്റേറ്റ് മാർക്കറ്റ് വാല്യു 12000 കോടി എന്നത്, 2040 ആകുമ്പോഴേക്കും 65000 കോടിയിലേക്ക് എത്തും എന്നുള്ളതിന്റെ സൂചന നമുക്ക് തരുന്നത, മറ്റുള്ള വ്യവസായങ്ങളെ താരതമ്യം ചെയ്യുമ്പോൾ ഗവണ്മെന്റിനു നികുതി ഇനത്തിലും മറ്റുമായി വരുമാനത്തിൽ വലിയ തോതിൽ വർധന വരുത്തുന്നതിലും ഈ മേഖല നിസീമമായ പങ്ക് വഹിക്കുന്നു എന്നുള്ളതാണ്. തൊഴിൽ മേഖല എടുത്തു നോക്കിയാലും റിയാലിറ്റി മേഖല നേരിട്ടും അല്ലാതെയും ലക്ഷകണക്കിന് ആളുകൾക്കു ദിനംപ്രതി ജോലി നൽകുന്നതിൽ വർധന വരുത്തുന്നു എന്നുള്ളത് തന്നെയാണ്.
ദൈവത്തിന്റെ സ്വന്തം നാടായ കേരളം (God's Own Country) ഇന്ത്യയിലെ തന്നെ ഉയർന്നു വരുന്ന ഏറ്റവും പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നാവുന്നതിന്റെ പിന്നിലും റിയൽ എസ്റ്റേറ്റ് സംരംഭത്തിന്റെ കുതിച്ചുചാട്ടം (rapid growth) തന്നെയാണ്.

അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചു കൊണ്ടുള്ള നിർമ്മാണ പ്രവർത്തനങ്ങൾ, സാങ്കേതിക വിദ്യക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ്  വിദ്യാഭ്യാസമേഖലയിൽ ആധുനികവൽകരണം,ആതുര സേവന രംഗത്ത് വന്നുകൊണ്ടിരിക്കുന്ന പുതുപുത്തൻ മാറ്റങ്ങൾ, വിനോദസഞ്ചാരമേഖലക്ക് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള വികസന പ്രവർത്തനങ്ങൾ തുടങ്ങി എണ്ണി യാൽ തീരാത്തത്ര ഗുണപരമായ മാറ്റങ്ങൾ, സാംസകാരിക കേരളത്തിനെ അന്താരാഷ്ട്ര തരത്തിൽ ഉന്നത ശ്രേണിയിൽ എത്തിക്കുന്നു. ഇന്ത്യയിലും വിദേശത്തും ഉള്ള മലയാളികൾ, തൊഴിൽ ആവശ്യർത്ഥം കേരളത്തിൽ ചേക്കേറിയ അന്യ സംസ്ഥാന /രാജ്യക്കാർ തുടങ്ങിയവരെല്ലാം ഇന്ന് Gods Own Country ആയ നമ്മുടെ കേരളത്തിൽ നിക്ഷേപം നടത്തുന്നതിന്റെ അന്തസത്ത / പ്രാധാന്യം നമ്മൾ ദീർഘവീക്ഷണം നടത്തുന്നതിലും എത്രയോ അപ്പുറമാണ്. ഇത് കേരളത്തിൽ എന്തിന് നിക്ഷേപിക്കണം എന്ന് രണ്ടുവട്ടം ചിന്തി ക്കുന്നവർക്കുള്ള മറുപടിയാണ്. നിക്ഷേപങ്ങൾക്ക് ഉള്ള മൂല്യം വർഷങ്ങൾ തോറും കൂടി കൂടി വരുന്നതും മുകളിൽ പറഞ്ഞ സംരംഭങ്ങളെല്ലാം അന്താരാഷ്ട്ര നിലവാരത്തിൽ ഫോഫിറ്റബിൾ ബിസിനസ്ആയി മാറിക്കൊണ്ടിരിക്കുന്നു എന്ന സത്യം വിദേശ നിക്ഷേപകർക്ക് പോലും വിശ്വാസയോഗ്യമായതും, ഇന്ത്യയിലെ മറ്റു മെട്രോപൊളിറ്റൻ നഗരങ്ങളിൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ ഇൻവെസ്റ്റ്മെന്റ് ലാഭകരമായതുപോലെ ഇപ്പോൾ കേരളത്തിലും നിക്ഷേപ സൗഹൃദ മാർക്കറ്റ്, നിക്ഷേപകർക്ക് ഇൻവെസ്റ്റ്‌ ചെയുന്നതിന്റെ സെക്യൂരിറ്റി ഇതെല്ലാം തന്നെ ഗവണ്മെന്റ് തലത്തിൽ പോലും സുരക്ഷ ഏർപ്പെടുത്തി എന്നുള്ളതിന് ഏറ്റവും വലിയ ഉദാഹരണമാണ് കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി യുടെ നടപ്പാക്കൽ.


വിദ്യാസമ്പന്നരായ യുവതലമുറ ഫ്ളാറ്റ് സംസ്കാരത്തിന് ഊന്നൽ നൽകികൊണ്ട് നിക്ഷേപങ്ങൾ നടത്തുമ്പോൾ അവർക്ക് ടൗൺഷിപ്പ് പ്രൊജക്ടു‌കളിൽ ഇൻവെസ്റ്റ് ചെയ്യുമ്പോൾ ഉണ്ടാകുന്ന അമ്നറ്റീസിന് പ്രാധാന്യം നൽകുന്നു. ഒരു പ്രൊജക്ടിനോട് നോട്‌ ചേർന്നുള്ള mall, pool, theatre, amusement parks, gym, party area, convention centres, business centres തുടങ്ങിയവ luxury യുടെ ഭാഗമായും സേഫ് ആൻഡ് സെക്യുർ ഇൻവെസ്റ്റ്മെന്റിന്റെ പേരിലായാലും ഇന്ന് മുടക്കിയ തുക നാളെ എന്ത് എന്നുള്ളതിന് കേരളത്തിലെ ഇൻവെസ്റ്റ്മെന്റ് നിക്ഷേപസൗഹൃദ മാർക്കറ്റ് ആണെന്നും ഇൻവെസ്റ്റ്മെന്റ് ചെയ്തതിന്റെ ഇരട്ടി മൂല്യം വരും ദിവസങ്ങളിൽ ലഭിക്കുമെന്നും അത് സുരക്ഷിതമാണെന്നും എന്ന സത്യം നമുക്കെല്ലാം അറിയുന്നതോടൊപ്പം ഇൻവെസ്റ്റ്മെന്റ് മീറ്റിൽ ചർച്ച ചെയ്യപെട്ട്‌ തെളിയിക്കേണ്ടതുമാണ്. 

 കേരളത്തിൽ ഒരു പ്രോപ്പർട്ടി വാങ്ങുക എന്നത് നല്ലൊരു ഫിനാൻഷ്യൽ ഇൻവെസ്റ്റ്മെന്റ് ആണ് എന്നതിൽ യാതൊരു സംശയവുമില്ല. ഇൻവെസ്റ്റ്മെന്റ് ആയി ഫ്ലാറ്റുകൾ മുതൽ പ്രീമിയം ലക്ഷ്വറി വില്ല പ്രൊജക്റ്റ്,ടൗൺഷിപ്പ് പ്രോജക്ട് തുടങ്ങി മറ്റേത് മേഖലയിൽ ഇൻവെസ്റ്റ്മെന്റ് ചെയ്യുന്നതിനേക്കാൾ സേഫ് ആൻഡ് സെക്യൂർ ആണ്. കൊമേർഷ്യൽ സ്പേസിന്റെ കാര്യം മറിച്ചല്ല. നമുക്ക് rental return എന്നത് ഏതൊരു ശരാശരി മലയാളിയെ സംബന്ധിച്ചിടത്തോളവും ആകർഷണീയമായ ഒരു നിക്ഷേപമാണ്. ഒരു  കൊമേർഷ്യൽ സ്പേസിൽ നമ്മൾ ഇൻവെസ്റ്റ് ചെയ്യുന്നതിലൂടെ ആ പ്രോജക്ട് പൂർത്തിയായി അവിടെ spaces ഫംഗ്ഷൻ ആയി വരുന്നതിലൂടെ guaranteed return നിക്ഷേപകർക്ക് ലഭിക്കുന്നു. ഇൻവെസ്റ്റ് ചെയ്തതു own fund  ആണെങ്കിലും borrowed fund ആണെങ്കിലും monthly return ratio/rental return ratio എന്നുള്ളത് borrowed rate of interest നേക്കാൾ എത്രയോ വലുതാണ്.

ഈ ഡിജിറ്റൽ യുഗത്തിൽ സ്മാർട്ടായി ചിന്തിക്കുന്നവർക്ക് സ്മാർട്ടായിയിത്തന്നെ  സെക്യൂർ ഇൻവെസ്റ്റ്മെന്റ് നടത്താം എന്നുള്ളതിന് ഉത്തമ ഉദാഹരണമാണ് പണ്ടത്തെ ട്രഡീഷണൽ മാർക്കറ്റ് ടൂൾസ് ഉപയോഗിച്ചുള്ള മാർക്കറ്റിംഗ് മെത്തട്സിനു പകരം ഡിജിറ്റൽ മോഡേൺ മാർക്കറ്റിംഗ് ടൂൾസ് ഉപയോഗിച്ചുകൊണ്ടുള്ള ഡിജിറ്റൽ വേൾഡ് മാർക്കറ്റിങ്. വളരെ ഫാസ്റ്റ് ആയി കൊണ്ട് തന്നെ ഇൻവെസ്റ്റിന്റെ 360° angle പഠിച്ചു തീരുമാനമെടുക്കാൻ ഈ കോംപറ്റീവ് മാർക്കറ്റിൽ കംപാരറ്റീവ് സ്റ്റഡി നടത്തുന്നതും തീരുമാനങ്ങൾ എടുക്കുന്നതും എല്ലാം വളരെ പെട്ടെന്നാണ്. പണ്ട് കാലത്ത് ലക്ഷങ്ങൾ ഇൻവെസ്റ്റ് ചെയ്യാൻ ദിവസങ്ങൾ വേണം അതിന്റെ തീരുമാനത്തിനും ഗുണവും ദോഷവും പഠിക്കാനും ഒക്കെ. എന്നിരുന്നാലോ ഇന്ന് കോടികൾ ഇൻവെസ്റ്റ് ചെയ്യാൻ, ആ തീരുമാനമെടുക്കാൻ വളരെ പെട്ടെന്ന് സാധിക്കുന്നു. അതിന്റെ സേഫ്റ്റി,സെക്യൂരിറ്റി,  റിട്ടേൺ മുതലായവ നമ്മളോടൊപ്പം ധനകാര്യ സ്ഥാപനങ്ങളും ബാങ്കുകളും മറ്റും പഠിച്ചു  നമ്മോടൊപ്പം ഫിനാൻഷ്യൽ അസിസ്റ്റൻസിന് കൂടെ നിൽക്കുന്നു.RBI, SEBI  തുടങ്ങിയവയുടെ നിയന്ത്രണങ്ങളും investors ന് സപ്പോർട്ട് നൽകുന്നു.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, പരിസ്ഥിതി മലിനീകരണ ബോർഡ്, ഫയർ ആൻഡ് റെസ്ക്യൂ വിഭാഗം, തൊഴിലാളി ക്ഷേമനിധി ബോർഡ്, പ്ലാനിങ് വിഭാഗം,ഇലക്ട്രിസിറ്റി ബോർഡ്,വാട്ടർ അതോറിറ്റി തുടങ്ങി KMBR ന് അനുസൃതമായ രീതിയിൽ മാത്രം നിർമാണമേഖല നിയന്ത്രിത മാക്കി ഇരിക്കുന്നതും ധനകാര്യ സ്ഥാപനങ്ങളും ബാങ്കുകളും, Company Law ബോർഡ്‌, Ministry of Corporate affairs തുടങ്ങിയ ഡിപ്പാർട്ട്മെന്റ് കളുടെ ഇടപെടലുകളും നിയന്ത്രണവും കേന്ദ്ര-സംസ്ഥാന ഗവണ്മെന്റ് കൾ ഇൻവെസ്റ്റേഴ്സ്ന് സുരക്ഷ ഉറപ്പാക്കുന്നു.

ഇതൊരു വ്യവസായമാണ്. നിർമാണമേഖല ഇതോടനുബന്ധിച്ച് ലക്ഷക്കണക്കിന് ആളുകൾ ജോലി ചെയ്യുന്നതോടൊപ്പം അനവധി തൊഴിലവസരങ്ങൾ അനുബന്ധ മേഖലകളായ സിമന്റ് ഇൻഡസ്ട്രി, സ്റ്റീൽ ഇൻഡസ്ട്രി, ബ്രിക്സ് ഇൻഡസ്ട്രി, ഇലക്ട്രിക് ആൻഡ് പ്ലംബിംഗ് ഇൻഡസ്ട്രി, ടൂറിസം ഇൻഡസ്ട്രി തുടങ്ങിയ മേഖലയിലും ദിനം പ്രതി കൂടി വരുന്നതിലൂടെ പ്രതിശീർഷ വരുമാനത്തിൽ രാജ്യത്തിന്റെ വളർച്ചയ്ക്ക് ഗുണപരമായ മാറ്റം ഉണ്ടാക്കാനും സാധിക്കുന്നു.

ജനസംഖ്യ നിരക്കും അനുബന്ധ സൗകര്യങ്ങളും വർധിച്ചുവരുന്ന സാഹചര്യത്തിൽ നിലവിലുള്ള ഭൂമിക്ക് മാറ്റമൊന്നുമില്ല. അത് ഇനി വർധിക്കാൻ ഒന്നുമില്ല എന്ന സത്യം നാം തിരിച്ചറിയേണ്ടിയിരിക്കുന്നു.അവിടെ പഴയ കൂട്ടുകുടുംബവ്യവസ്ഥ മാറുന്നു. എല്ലാവർക്കും സ്വന്തമായി ഒരു വീട് അതൊരു പ്രൈമറി നീഡ് ആണ്. അന്നന്ന് ജീവിതം മുന്നോട്ടു കൊണ്ടുപോകേണ്ട വർക്ക് പോലും അത്യാവശ്യമാണ് അത്.  എന്നാലോ ഭാവി കൂടുതൽ കരുപ്പിടിപ്പിക്കാൻ പ്രാപ്തി ഉള്ളവർ മുന്നോട്ടുള്ള ജീവിതം ഭദ്രം ആക്കാൻ ഇൻവെസ്റ്റ്മെന്റ് ആയി ആദ്യം തെരഞ്ഞെടുക്കുന്നത് വാഹനമോ കൃഷിയിടങ്ങളോ അല്ല മറിച്ച് സ്ഥിരവരുമാനം ഭാവിയിൽ  ഉറപ്പിക്കാൻ കൊമേർസ്യൽ സ്പേസസ്, സെക്കൻഡ് ഹോം, ഇൻവെസ്റ്റ്മെന്റിന് ടൗൺഷിപ്പ്  തുടങ്ങിയ ഓപ്ഷനുകൾ സ്വീകരിക്കുന്നു. ഇങ്ങനെ തിരഞ്ഞെടുക്കുമ്പോൾ fixed income, guaranteed dividend return  തുടങ്ങിയവ നമുക്ക് വിശ്വസിച്ചു വാഗ്ദാനം ചെയ്യുന്ന സ്ഥാപനങ്ങളെക്കുറിച്ചു നാം പഠിച്ചു മുന്നോട്ട് പോവുക എന്നുള്ളതാണ്.
ഇന്ന് അപ്പാർട്ട്മെന്റ് കളും വില്ലകളും കൊമേഴ്സ്യൽ സ്പേസ് കളും തുടങ്ങി അനുബന്ധ ബിസിനസ് ചെയ്യുന്ന സ്ഥാപനങ്ങളെ അവരുടെ സാമ്പത്തിക സാങ്കേതിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി കേന്ദ്ര സംസ്ഥാന സർക്കാരിന്റെ കീഴിൽ ഗുണനിലവാരം ഉറപ്പുവരുത്തി കൊണ്ടുള്ള നിർമ്മാണ പ്രവർത്തികൾ നടത്തി, സമയബന്ധിതമായി നിക്ഷേപകർക്ക് കൃത്യമായി റിട്ടേൺ വാങ്ങിച്ചു കൊടുക്കുക എന്ന ഉദ്ദേശത്തോടുകൂടി ഉള്ള അതോറിറ്റി ആണ്. ഇത്തരം നിയന്ത്രണങ്ങൾ ഉള്ളതുകൊണ്ട് തന്നെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങി ഫണ്ട് യൂട്ടിലൈസേഷൻ, ഡൈവേർഷൻ  മുതലായവ നിയന്ത്രിക്കാൻ ഉണ്ടാക്കിയ സംവിധാനം എന്തുകൊണ്ടും ഇതേക്കുറിച്ച് അറിവില്ലാത്തവർ ആയാൽ പോലും  സാധാരണക്കാരനുപോലും ഗുണകരമാകുന്നു. അതുകൊണ്ടുതന്നെ പഴയ കാലം പോലെയല്ല, നാടിന്റെ വികസനം നിർമ്മാണ മേഖലയിലൂടെ സാധ്യമാകുന്നു എന്ന വസ്തുത നാം തിരിച്ചറിയേണ്ടിയിരിക്കുന്നു.

ഇൻഫ്രാസ്ട്രക്ടർ ഡെവലപ്മെന്റ്  എന്നത് കൊണ്ട് ഒരു നാടിന്റെ വികസനം എന്ന് വേണം നാം കരുതാൻ. ക്വാളിറ്റി പ്രൊജക്ട്സ് സമയബന്ധിതമായി പൂർത്തിയാക്കുന്നതോടൊപ്പം കാലത്തിനനുസൃതമായ രീതിയിൽ മാറ്റങ്ങൾ ഉൾക്കൊള്ളുകയും നൂതന സാങ്കേതിക വിദ്യയ്ക്ക് ഊന്നൽ നൽകിക്കൊണ്ട് പുത്തൻ ആശയങ്ങൾ കാലാനുസൃതമായ രീതിയിൽ പ്രാബല്യത്തിൽ കൊണ്ടുവരികയും ആണ്. പരസ്പരം മത്സര പാരമ്പര്യമുള്ള ഈ ലോകത്ത് ഏതൊരു വ്യക്തിയുടെയും, സ്ഥാപനത്തിന്റെയും, സ്ഥാപനങ്ങളുടെ കൂട്ടായ്മയുടെയും vision, mission തുടങ്ങിയവ ഒരേ ലക്ഷ്യപ്രാപ്തിയിലേക്ക് വേണ്ടിയാകണം. അതിനു വേണ്ടി പ്രവർത്തിക്കുന്ന പല സന്നദ്ധസംഘടനകൾ ഉണ്ടെങ്കിലും  CREDAI ഇതിൽ നിന്നെല്ലാം വിഭിന്നമായി നിർമ്മാണ മേഖലയിൽ പ്രവർത്തിക്കുന്നു.

സംഘടനയിൽ അംഗങ്ങളായുള്ള ബിൽഡേർസ് ആൻഡ് സെവലപ്പേഴ്സിന്റെ പ്രവർത്തനങ്ങളെ ഏകോപിപ്പിച്ച് ഒരേ ലക്ഷ്യത്തിന് ഗുണ നിലവാരത്തിന് ഊന്നൽ  നൽകിക്കൊണ്ട് കസ്റ്റമർ സാറ്റ്സ്ഫാക്ഷൻ ലക്ഷ്യമിട്ട് കൊണ്ട് എല്ലാ സ്ഥാപനങ്ങളെയും നിയന്ത്രിച്ച് കൊണ്ടുപോകുന്ന ഒരു അസോസിയേഷൻ ആണ് CREDAI. കസ്റ്റമേഴ്സിന് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യം ഉണ്ടായാൽ credai ഇടപെട്ട് അതിന് പരിഹാരം കാണുന്നതും നിഷ്പക്ഷ  നിലപാടോ ടെ  കാര്യങ്ങൾ നോക്കിക്കാണുന്നതും പ്രശംസാർഹമാണ്. ഇത്തരം മഹനീയമായ പ്രവർത്തനം നടത്തുന്ന CREDAI , ഗവൺമെന്റ് തലത്തിലും ഈ ഇൻഡസ്ട്രി യുടെ പ്രവർത്തനങ്ങൾ ജനങ്ങൾക്കും കൂടി ഉപകാരപ്രദമാകുന്ന രീതിയിൽ നികുതി ഇനത്തിലും മറ്റും ഇളവുകൾ അനുവദിച്ചു കിട്ടാൻ സഹായകരമാകുന്ന രീതിയിലുള്ള ഭേദഗതികൾ വരുത്താൻ സർക്കാർ  തലത്തിൽ ശ്രദ്ധ ചെലുത്തി നടത്തിക്കൊടുക്കുന്നു.

2000 ത്തിന്റെ തുടക്കം കാലത്തുള്ള റിയൽ എസ്റ്റേറ്റ് മേഖല ഇന്ന് വളർന്ന് പന്തലിച്ച് രാജ്യത്തെ തൊഴിൽ ദാതാക്കളുടെ ഉന്നതശ്രേണിയിൽ ഇടം പിടിച്ചതും, ഗവൺമെന്റിന് വരുമാനം ഉണ്ടാക്കുന്നതിൽ നിസ്സീമമായ പങ്കു വഹിക്കുന്നതും, അന്തിമ ഉപഭോക്താക്കൾക്ക് അവരുടെ വരുമാനത്തിന് അനുസൃതമായി വിവിധ തരത്തിലുള്ള പ്രോജക്റ്റുകൾ ചെയ്തും 2021 ആവുമ്പോഴേക്കും മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന രീതിയിലും ഗുണപരമായ ധൃതഗതിയിലുള്ള വളർച്ച വന്നത് തികച്ചും നല്ല ലക്ഷ്യവും ആ ലക്ഷ്യപ്രാപ്തിയിലേക്ക് എത്താനുള്ള  focused ആയിട്ടുള്ള പ്രവർത്തനങ്ങളുടെയും ഫലമാണ്.
 നമുക്കറിയാം നമ്മുടെ ഉദ്ദേശശുദ്ധി നന്നായാൽ ഏതൊരു സംരംഭത്തിനും വളർച്ച മാത്രമേ ഉണ്ടാകൂ. അതിനു ഉത്തമ ഉദാഹരണമാണ് റിയൽ എസ്റ്റേറ്റ് മേഖല.

Customer Satisfaction through continuing improvement എന്ന Quality Policy യിലൂടെ മുന്നോട്ടു പോയാൽ ഏതു പ്രതിസന്ധിയും തരണം ചെയ്ത് മുന്നോട്ടു പോകാനാകും എന്ന സത്യത്തിന് റിയാലിറ്റി ഇൻഡസ്ട്രിമാതൃക തന്നെയാണ്. രക്ഷിതാക്കൾ സ്വന്തം മക്കൾക്ക് ഗിഫ്റ്റ് കൊടുക്കാൻ മൂല്യ മുള്ളത് എന്ത് എന്ന് ചിന്തിക്കുമ്പോൾ സ്വർണം, കാർ തുടങ്ങിയവയെ താരതമ്യം ചെയ്യുമ്പോൾ, ഭാവിയിൽ സുരക്ഷിതമായ, ഭദ്രമായ ഒരു  നിക്ഷേപം റിയൽ എസ്റ്റേറ്റ് തന്നെ ആണ് എന്നത് അടുത്ത കാലത്തുള്ള പഠനങ്ങളിൽ വ്യക്തമാകുന്നു.

അടുത്ത കാലത്ത് പ്രളയവും മറ്റു പ്രകൃതി ക്ഷോഭങ്ങളും ഒക്കെ നാട്ടിൽ തണ്ഡവമാടുമ്പോൾ ടൗൺഷിപ് പ്രൊജക്റ്റ്‌ ആശ്വാസയോഗ്യമായി എന്നതും നാം ഓർക്കണം.
പേരെന്റ്സ്ന് കൊടുക്കാൻ ഇന്ന് മക്കളും തിരഞ്ഞെടുക്കുന്ന ഗിഫ്റ്റ് കമ്മ്യൂണിറ്റി ലിവിങ് സാധ്യമാകുന്ന township പ്രൊജക്ടകളിൽ ഒരു ഫ്ലാറ്റ് / ഇൻവെസ്റ്റ്മെന്റ് എന്നതാണ്. ഇന്ന് ഏറ്റവും സുരക്ഷിതവും സുദൃഡവും ആയ  ജിവിതത്തിന്  പാർപ്പിട സമൂച്ചയങ്ങൾ വളരെ വിലപ്പെട്ട പങ്കു വഹിക്കുന്നു.

(ക്രെഡായ് കാലിക്കറ്റ് സോൺ പ്രസിഡന്റുും ലാൻഡ് മാർക്ക് ബിൽഡേർസ് മാനേജിംഗ് ഡയറക്ടറുമാണ് ലേഖകൻ)