കേരളത്തനിമയിൽ പരമ്പരാഗത ശൈലിയിൽ നിർമിച്ച വില്ലകൾ, ആധുനിക ഡിസൈനിൽ തലയെടുപ്പോടെ നിൽക്കുന്ന ഫ്ളാറ്റുകൾ... കെന്റ് കൺസ്ട്രക്ഷൻസിന്റേതാണ് നിർമിതിയെങ്കിൽ അതിന്റെ ചാരുത ഒന്നു വേറെ തന്നെയാണ്. കാരണം, വിശിഷ്ടമായ പ്രോജക്ടുകൾ തികഞ്ഞ ഗുണമേന്മയോടെ നിർമിക്കുന്ന ബിൽഡർ ആയിരിക്കണം കെന്റ് എന്ന വീക്ഷണത്തോടെയാണ് ചെയർമാൻ ടി. പി. വിനയനും മാനേജിംഗ് ഡയറക്ടർ കെ.സി രാജുവും ഈ ബ്രാൻഡിനെ മുന്നോട്ട് നയിക്കുന്നത്. കെന്റ് നാലുകെട്ട്, കെന്റ് ഇല്ലം, കെന്റ് കോവിലകം, 13 ഏക്കറിൽ 110 വില്ലകളോടെ ഒരുക്കിയിട്ടുള്ള കെന്റ് പാം വില്ലാസ് തുടങ്ങിയ പ്രോജക്ടുകളിൽ, കേരളത്തിന്റെ പരമ്പരാഗത വാസ്തുവിദ്യയോട് അവർക്കുള്ള താൽപര്യം പ്രതിഫലിക്കുന്നുണ്ട്. അതേസമയം ഓക് വിലേ, മഹൽ, ഹെയ്ൽ ഗാർഡൻ, പാം ഗ്രോവ്, ബേവാച്ച് പോലുള്ള അൾട്രാ മോഡേൺ ഹൈ റൈസ് പ്രോജക്ടുകളും പൂർണതയോടെ കെന്റ് നിർമിക്കുന്നു. ഈ നിർമാണ മികവിന് എൻഡിടിവിയുടെ റിയൽ എസ്റ്റേറ്റ് ഡെവലപ്പർ ഓഫ് ദ ഇയർ, കൊച്ചിൻ ഹെറാൾഡ് ആൻഡ് ഇൻഡ്യൻ ചേമ്പർ ആൻഡ് ഇൻഡസ്ട്രിയുടെ ടോപ് ബിൽഡർ അവാർഡ് തുടങ്ങിയ നിരവധി പുരസ്‌കാരങ്ങൾ കെന്റ് നേടിയിട്ടുണ്ട്. നേതൃനിരയിൽ ഉള്ളവരുടെ നേരിട്ടുള്ള ഇടപെടൽ, നേരിട്ടുള്ള നിർമാണം, സ്വതന്ത്രമായ ക്വാളിറ്റി കൺട്രോൾ ടീം, സ്വതന്ത്ര ഓഡിറ്റ് ടീം, ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ, കാ്വളിറ്റി മാനേജ്സിസ്റ്റം എന്നിവയാണ് കെന്റ് കൺസ്ട്രക്ഷൻസിന്റെ കരുത്ത്.

കെന്റ് പാം ഗ്രോവ് ഫെയ്സ് 2

 K-RERA/PRJ/118/2020 - www.rera.kerala.gov.in

എറണാകുളത്ത് കലൂരിൽ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിനടുത്ത് സ്റ്റേഡിയം ലിങ്ക് റോഡിലാണ് കെന്റ് പാം ഗ്രോവ് ഫെയ്സ് 2 സ്ഥിതി ചെയ്യുന്നത്. പോഷ് റെസിഡൻഷ്യൽ ഏരിയകളിൽ ഒന്നാണിത്. ഇവിടെ നിന്ന് നഗരത്തിന്റെ ഏത് ഭാഗത്തേക്കും എളുപ്പത്തിൽ എത്താം. ജവഹർലാൽ നെഹൃ സ്‌റ്റേഡിയത്തിലേക്ക് 600 മീറ്റർ ദൂരമേ ഈ പ്രോജക്ടിലേയ്ക്കുള്ളു.
1.97 ഏക്കറിലാണ് ഈ ലക്ഷ്വറി അപ്പാർട്ട്മെന്റ് പ്രോജക്ട് സ്ഥിതി ചെയ്യുന്നത്.ഇതിൽ രണ്ട്് ടവറുകളിലായി 180 അപ്പാർട്ട്‌മെന്റുകൾ ഉണ്ട്. ഫെയ്‌സ് വൺ വിജയകരമായി ഹാൻഡ്ഓവർ ചെയ്തുകഴിഞ്ഞ പ്രോജക്ടാണ്. ഫെയ്‌സ് ടുവിൽ രണ്ടും മൂന്നും ബെഡ് റൂമുകളോട് കൂടിയ 90 ലക്ഷ്വറി അപ്പാർട്ട്മെന്റുകളാണ് ഉള്ളത്. 1208 മുതൽ 1948 വരെ സ്‌ക്വയർ ഫീറ്റ് വലിപ്പത്തിൽ ഇവ രൂപകൽപ്പന ചെയ്തിരിക്കുന്നു. ഒരു ഫ്ളോറിൽ ആറ് അപ്പാർട്ട്മെന്റുകൾ വീതം ഉണ്ടായിരിക്കും.

kent

ഫുട്ബോൾ കോർട്ട് വിത്ത് കവേർഡ് നെറ്റ്, ഹാഫ് ബാസ്‌കറ്റ് ബോൾ കോർട്ട്, ബാഡ്മിന്റൺ കോർട്ട്, മൾട്ടി ജിം, മിനി മൂവി തീയറ്റർ, സ്വിമ്മിംഗ് പൂൾ, കിഡ്സ് പൂൾ, സോന, ജാക്വുസി, സ്റ്റീം ബാത്ത്, ബാർബിക്യു കൗണ്ടർ, പ്രൗഢിയുള്ള ലോബി, ബ്രോഡ്ബാൻഡ്, ഇന്റർകോം, സിസിടിവി, ബയോമെട്രിക്, മുഴുവൻ സമയ സെക്യൂരിറ്റി, പ്ലേ ഏരിയ, ഔട്ട്ഡോർ ജിം, തുടങ്ങിയ ആധുനിക സംവിധാനങ്ങൾ എല്ലാം ഈ പ്രോജക്ടിലുണ്ട്. ഗ്രൗണ്ട്, ഫസ്റ്റ് ഫ്‌ളോർ പാർക്കിംഗിനു പുറമേ രണ്ട് ഫ്‌ളോറുകൾ ഉള്ള അഡീഷണൽ ബിൽഡിംഗും കാർ പാർക്കിംഗിനായി ഇതിലുണ്ട്. മനോഹരമായ ലാൻഡ്‌സ്‌കേപ്പിംഗും ഗാർഡനുകളും നടപ്പാതകളും ഒക്കെയുള്ള ഈ ഇക്കോഫ്രണ്ട്്‌ലി പ്രോജക്ടിലെ 49 ശതമാനവും തുറസായ ഇടങ്ങളാണ്. അതിനാൽ ശുദ്ധവായു സുഗമമായി ലഭിക്കും. നിങ്ങൾ മോഹിക്കുന്ന സൗകര്യങ്ങളെല്ലാമുള്ള അപ്പാർട്ട്‌മെന്റുകളാണ് കെന്റ് പാം ഗ്രോവ് ഫെയ്സ് 2വിൽ ഉള്ളത്.

കെന്റ് ബേവാച്ച് സ്യൂട്ട്സ്

kent

എറണാകുളത്ത് ഇടക്കൊച്ചിയിൽ കെന്റ് നിർമിച്ചിട്ടുള്ള ഫോർ സ്റ്റാർ ലക്ഷ്വറി ഹോട്ടൽ അപ്പാർട്ട്മെന്റ് പ്രോജക്ടാണ് ബേവാച്ച് സ്യൂട്ട്സ്. ഹോളിഡേ ഹോം കോൺസെപ്റ്റിൽ ഒരുക്കിയിട്ടുള്ള ഈ പ്രോജക്ട്, നിക്ഷേപ സാധ്യത താൽപര്യപ്പെടുന്ന ഉപഭോക്താക്കൾക്ക് ഏറെ പ്രയോജനകരമാണ്. വേമ്പനാട്ടുകായലിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന ഈ പ്രോജക്ടിൽ നിന്ന് നിങ്ങളുടെ നിക്ഷേപത്തിന് അനുസരിച്ചുള്ള റിട്ടേൺ പ്രതീക്ഷിക്കാം.

kent

പേഴ്‌സണൽ ആവശ്യത്തിന് ഉപയോഗിക്കാത്ത സമയത്ത് ഒരു റെന്റൽ ഇൻകം നിങ്ങളുടെ അപ്പാർട്ട്‌മെന്റിന്റെ സ്‌ക്വയർഫീറ്റിന് ആനുപാതികമായി ലഭിക്കും എന്നതാണ് ഈ പ്രോജക്ടിന്റെ പ്രത്യേകത. ഓരോ നിക്ഷേപകനും ദിവസേന ഈ പ്രോജക്ടിൽ നിന്ന് ലഭിക്കുന്ന വരുമാനവും ലാഭവിഹിതവും പരിശേധിക്കാനായി പ്രത്യേത യൂസർ നെയിമും പാസ്വേഡും നൽകുന്നതാണ്.
ആകെ 108 സ്യൂട്ടുകളാണ് ഈ പ്രോജക്ടിൽ ഉണ്ടായിരിക്കുക. ഒന്നും രണ്ടും ബെഡ്റൂമുകളോടു കൂടിയ സ്യൂട്ടുകളാണ് അവ. സ്വിമ്മിംഗ് പൂൾ, മൾട്ടി ജിം, ജാക്വുസി, സ്റ്റീം ബാത്, മൾട്ടി ക്യുസീൻ റസ്റ്ററന്റ്, ബാങ്ക്വറ്റ്, ചിൽഡ്രൻസ് പ്ലേ ഏരിയ, ഡെയിലി ഹൗസ്‌കീപ്പിംഗ് സർവീസ്, വൈ - ഫൈ, മൾട്ടി ലിങ്ക്വൽ അസോസിയേറ്റ് ടീം തുടങ്ങിയവയെല്ലാം ഇതിൽ ഉണ്ട്്. ലൊക്കേഷന്റെയും നിർമിതിയുടെയും മനോഹാരിത കൊണ്ടും പ്രവർത്തന മികവുകൊണ്ടും അതിഥികൾ വന്നു താമസിക്കാൻ താൽപര്യപ്പെടുന്ന ലക്ഷ്വറി ഹോട്ടൽ അപ്പാർട്ട്മെന്റ് പ്രോജക്ടാണിത്.

കൂടുതൽ വിവരങ്ങൾക്ക്
Phone - 90483 66666
Email - sales@kenthomes.in
website - www.kenthomes.in  

നവംബർ 26, 27 തീയതികളിൽ ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന കേരള പ്രോപ്പർട്ടി എക്സ്പോയിൽ കെന്റ് കൺസ്ട്രക്ഷൻസിന്റെ സ്റ്റാൾ ഉണ്ടായിരിക്കുന്നതാണ്.