ക്രിസിൽ റേറ്റിംഗിൽ ഉയർന്ന റാങ്കിംഗ് നേടിയിട്ടുള്ള കല്യാൺ ഡെവലപ്പേഴ്സ്, ചുരുങ്ങിയ സമയത്തിനുള്ളിലാണ് കേരളത്തിലെ ഏറ്റവും വിശ്വാസയോഗ്യരായ കെട്ടിട നിർമാതാക്കളിൽ ഒന്നായി മാറിയത്. കുറഞ്ഞ കാലത്തിനുള്ളിൽ നിർമാണ മികവിനുള്ള അംഗീകാരമായി ഒട്ടനവധി അവാർഡുകളും കല്യാണിന് ലഭിച്ചിട്ടുണ്ട്. ഇന്ത്യയിലെയും മിഡിൽ ഈസ്റ്റിലെയും മുൻനിര ജ്വല്ലറി ബ്രാൻഡായ കല്യാൺ ജുവലേഴ്സിൽ നിന്നുള്ള കമ്പനിയാണിത്.  

Kalyan Developers

തിരുവനന്തപുരം, കൊച്ചി, കോട്ടയം, തൃശൂർ, കോഴിക്കോട് എന്നീ പ്രമുഖ നഗരങ്ങളിൽ കല്യാൺ നിർമിച്ചിട്ടുള്ള പ്രോജക്ടുകളെല്ലാം മികവുറ്റവയാണ്. ഉന്നത നിലവാരത്തിലുള്ള സാങ്കേതികവിദ്യയും ലോകോത്തര നിലവാരത്തിലുള്ള ആധുനിക സൗകര്യങ്ങളും സംയോജിപ്പിച്ചുകൊണ്ടാണ് കല്യാൺ വിവിധ വിഭാഗത്തിലുള്ള പ്രോജക്ടുകൾ നിർമിക്കുന്നത്. ഉയർന്ന ഗുണമേന്മ, കരുത്തുറ്റ എഞ്ചിനീയറിംഗ്, കൃത്യസമയത്തെ കൈമാറ്റം എന്നിവയിൽ സ്ഥിരതയാർന്ന പ്രതിബദ്ധത കാത്തുസൂക്ഷിക്കുന്ന ബ്രാൻഡാണിത്. 2011 ൽ പ്രവർത്തനം ആരംഭിച്ച കല്യാൺ ഈ പത്ത് വർഷത്തിനുള്ളിൽ തികവുറ്റ പത്ത് റെഡിഡൻഷ്യൽ പ്രോജക്ടുകൾ കൈമാറ്റം ചെയ്തു. പുരോഗതിയുടെ പാതയിൽ അതിവേഗം മുന്നോട്ടു കുതിക്കുന്ന കല്യാൺ ഡെവലപ്പേഴ്സ് ചെന്നൈയിലും ബാംഗ്ലൂരിലും പുതിയ ഭവനപദ്ധതികൾ ലോഞ്ച് ചെയ്യാൻ ഒരുങ്ങുകയാണ്.

കല്യാൺ ഡെവലപ്പേഴ്‌സിന്റെ പ്രീമിയം പ്രോജക്ടുകൾ

Kalyan Developers

തൃശൂർ, തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ  നാല് പ്രമുഖ നഗരങ്ങളിലായി ആധുനിക സൗകര്യങ്ങളെല്ലാമുള്ള ഒൻപത് പ്രീമിയം പ്രോജക്ടുകളാണ് ഇപ്പോൾ കല്യാൺ ഡെവലപ്പേഴ്‌സിനുള്ളത്.

തലസ്ഥാന നഗരിയിൽ കല്യാൺ ഡെവലപ്പേഴ്‌സിന് മൂന്ന് പ്രീമിയം പ്രോജക്ടുകളുണ്ട്. എൻഎച്ച് ബൈപാസിലുള്ള കല്യാൺ അവന്തി താമസയോഗ്യമായ റെഡി ടു മൂവ് പ്രോജ്കടാണ്. എൻ എച്ച് ബൈപാസിൽ ലുലു മാളിനടുത്തുള്ള ഫ്യൂച്ചറിസ്റ്റിക് ലക്ഷ്വറി റെസിഡൻഷ്യൽ പ്രോജക്ടായ കല്യാൺ ഗെയ്റ്റ്വേയും, ശ്രീവരാഹത്തുള്ള കല്യാൺ ഡിവിനിറ്റിയും ഓൺഗോയിംഗ് ലക്ഷ്വറി അപ്പാർട്ട്‌മെന്റ് പ്രോജക്ടുകളാണ്.
 

Kalyan Developers

കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശൂരിൽ കല്യാൺ ഡെവലപ്പേഴ്‌സിന് മൂന്ന് പ്രോജക്ടുകളാണുള്ളത്. തൃശൂർ പൂങ്കുന്നത്ത് തിരുവമ്പാടി ക്ഷേത്രത്തിനടുത്തുള്ള കല്യാൺ ഹെറിറ്റേജ് റെഡി ടു ഒക്യുപൈ പ്രോജക്ടാണ്. തൃശൂരിലെ ഭരണസിരാകേന്ദ്രമായ അയ്യന്തോളിലുള്ള കല്യാൺ മെറിഡിയനും പാട്ടുരായ്ക്കലിൽ ഉള്ള അപ്ടൗണും ഓൺഗോയിംഗ് പ്രോജക്ടുകളാണ്.
 

Kalyan Developers

കേരളത്തിന്റെ വ്യാവസായിക തലസ്ഥാനമായ കൊച്ചിയിൽ കല്യാൺ ഡെവലപ്പേഴ്‌സിന് രണ്ട് പ്രോജക്ടുകളുണ്ട്. എറണാകുളത്ത് ഗിരി നഗറിലുള്ള കല്യാൺ മാർവെല്ല താമസയോഗ്യമായ റെഡി ടു ഒക്യൂപൈ പ്രോജക്ടാണ്. കടവന്ത്ര മെട്രോ സ്റ്റേഷനിലേക്ക് ഇവിടെ നിന്ന് 750 മീറ്റർ ദൂരമേയുള്ളു. കൊച്ചിയിലെ മറ്റൊരു ഓൺഗോയിംഗ് പ്രോജക്ടാണ് ഇടപ്പള്ളിയിൽ അമൃത സിഗ്‌നലിനടുത്തുള്ള കല്യാൺ ക്രെഡൻസ്. ഇവിടെ നിന്ന് ഹെവേയിലേക്ക് വെറും 90 മീറ്റർ ദൂരമേയുള്ളു. അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസും ആസ്റ്റർ മെഡിസിറ്റിയും ഇതിനു സമീപത്താണ്.  കല്യാൺ ഡെവലപ്പേഴ്സിന്റെ കോഴിക്കോട് ചേവായൂരിലുള്ള ഓൺഗോയിംഗ് പ്രോജക്ടായ കല്യാൺ കോർട്ട്യാഡും ആധുനിക ജീവിതശൈലി ആഗ്രഹിക്കുന്നവർക്ക് മികച്ച ചോയ്സാണ്.

ഈ 9 പ്രോജക്ടുകളും അതാത് നഗരങ്ങളിലെ മികച്ച ലൊക്കേഷനുകളിലാണ് സ്ഥിതിചെയ്യുന്നത്. ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബാങ്കുകൾ/എടിഎം തുടങ്ങിയവയെല്ലാം തൊട്ടടുത്തുണ്ട്. ആഡംബര പൂർണമായ ആധുനിക സൗകര്യങ്ങളെല്ലാം ഈ പ്രോജക്ടുകളിൽ ലഭ്യമാണ്.
   
കൂടുതൽ വിവരങ്ങൾക്ക്
ഫോൺ: 90201 55555

നവംബർ 26,27 തീയതികളിൽ ഷാർജ എക്‌സ്‌പോ സെന്ററിൽ നടക്കുന്ന കേരള പ്രോപ്പർട്ടി എക്‌സ്‌പോയിൽ കല്യാൺ ഡവലപ്പേഴ്‌സിന്റെ സ്റ്റാൾ ഉണ്ടായിരിക്കുന്നതാണ്.