പുതുമയുടെയും ആധികാരികതയുടെയും പര്യായമായ ഹൈലൈറ്റ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ദക്ഷിണേന്ത്യയിലെ ഏറ്റവും വിശ്വാസ്യതയുള്ള ബിൽഡർമാരിൽ ഒന്നാണ്. കൊമേഴ്‌സ്യൽ സ്‌പെയ്‌സ് ആയാലും റെസിഡൻഷ്യൽ സ്‌പെയ്‌സ് ആയാലും ഉപഭോക്താക്കൾക്ക് കൂടുതൽ സുന്ദരമായ ജീവിതാനുഭവം പ്രദാനം ചെയ്യുന്ന ഇടങ്ങൾ വിജയകരമായി കെട്ടിപ്പടുക്കുന്ന ഈ ബ്രാൻഡിന് രൂപം നൽകിയത് ചെയർമാനും മാനേജിംഗ് ഡയറക്ടറും ആയ പി. സുലൈമാൻ ആണ്. പുതിയ വെല്ലുവിളികൾ ഏറ്റെടുത്ത്, കുറ്റമറ്റ രീതിയിൽ അവ നടപ്പിലാക്കുന്നതിൽ അദ്ദേഹത്തിനുള്ള പ്രാവീണ്യത്തെ ടൈംസ് ഗ്രൂപ്പ് 'ഗെയിം ചെഞ്ചെർ ഇൻ കേരള റിയാൽറ്റി സെക്ടർ' എന്ന പദവി നൽകി ആദരിച്ചിട്ടുണ്ട്.

രണ്ട് പതിറ്റാണ്ട് മുൻപ് ഹൈലൈറ്റ് കൺസ്ട്രക്ഷൻസ് എന്ന നിലയിൽ പ്രവർത്തനം ആരംഭിച്ച കമ്പനി ഇന്ന് റിയൽ എസ്റ്റേറ്റ്, ഹോം ഇന്റീരിയർ സൊല്യൂഷൻസ്, വിദ്യാഭ്യാസം, ഫുഡ് ആൻഡ് ബിവറേജസ് സർവീസസ് തുടങ്ങിയ വിവിധ മേഖലകളിലേക്ക് വ്യാപിച്ചു; ഇത്രയറെ വൈവിധ്യമുള്ളതും വിപുലവുമാണ് ഇന്നത്തെ ഹൈലൈറ്റ് ഗ്രൂപ്പ്. റെഡിഡൻഷ്യൻ- കൊമേഴ്യസ്യൽ രംഗത്ത് ലാൻഡ്മാർക്ക് ബിൽഡിംഗുകൾ നിർമിച്ചിട്ടുള്ള ഹൈലൈറ്റ് ഗ്രൂപ്പാണ് കേരളത്തിന് മാൾ കൾച്ചർ പരിചയപ്പെടുത്തിക്കൊണ്ട്, കേരളത്തിലെ ആദ്യത്തെ ഷോപ്പിംഗ് മാളായ ഫോക്കസ് മാൾ കോഴിക്കോട് നിർമിച്ചത്. ഫോക്കസ് മാളിന്റെ വൻ വിജയത്തിന് ശേഷം അത്യാധുനിക രീതിയൽ ഹൈലൈറ്റ് മാൾ ഒരുക്കി. ബിസിനസ് പാർക്കും 2000 പ്രീമിയം അപ്പാർട്ട്‌മെന്റുകളും മറ്റ് അനവധി അമിനിറ്റീസുമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ മിക്‌സ്ഡ് യൂസ് ഡെവലപ്‌മെന്റുകളിൽ ഒന്നായ ഹൈലൈറ്റ് സിറ്റിയിലാണ് ഹൈലൈറ്റ് മാൾ. ഈ പ്രോജക്ട് 2016ൽ ഇന്ത്യയിലെ ഏറ്റവും ശ്രദ്ധാർഹമായ പ്രോജക്ടിനുള്ള 'കൺസ്ട്രക്ഷൻ വേൾഡ് ആർകിടെക്ട്‌സ് ആൻഡ് ബിൽഡേഴ്‌സ്' അവാർഡ് നേടി. ഹൈലൈറ്റ് സിറ്റിയിലെ ബിസിനസ് പാർക്ക് 2014ൽ ബിൽഡിംഗ് ക്യാറ്റഗറിയിലെ ബെസ്റ്റ് കൊമേഴ്‌സ്യൽ സ്ട്രക്ചറിനുള്ള ഐസിഐ അവാർഡ് നേടി.

ഹൈലൈറ്റ് മാളിന്റെ വിജയത്തെ തുടർന്ന് കുട്ടനെല്ലൂരിലെ ഹൈലൈറ്റ് മാളുമായി കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശൂരിലേക്ക് ഹൈലൈറ്റ് ഗ്രൂപ്പ് എത്തി. പിന്നീട്, നഗരങ്ങളിൽ വലിയ മാളുകൾ നിർമിക്കുക എന്ന, അതുവരെ ഉണ്ടായിരുന്ന കാഴ്ചപ്പാടിനെ മാറ്റിമറിച്ചുകൊണ്ട് മലപ്പുറത്ത് ചെമ്മാട് ഹൈലൈറ്റ് കൺട്രിസൈഡ് എന്ന നെയ്ബർഹുഡ് ഷോപ്പിംഗ് മാൾ ഒരുക്കി. ഈ മാളുകളുടെ വിജയത്തോടെ, ചെറുപട്ടണങ്ങളിലും വികസനവും വളർച്ചയും സാധ്യമാക്കുന്നതിൽ ശ്രദ്ധ പതിപ്പിക്കാൻ ലക്ഷ്യമിടുകയാണ് ഹൈലൈറ്റ് ഗ്രൂപ്പ്.

സംസ്ഥാനത്തിന് കൂടുതൽ ആഴത്തിലുള്ള സ്വാധീനം സാധ്യമാക്കുക എന്ന ലക്ഷ്യം മുൻനിർത്തി, ഹൈലൈറ്റ് ഗ്രൂപ്പ് ഇൻഫ്രാസ്ട്ര്ചറൽ വെൻഞ്ചറുകൾക്ക് പുറമേ വിദ്യാഭ്യാസ മേഖലയിലും പ്രവർത്തനം വ്യാപിക്കുകയാണ്. സമകാലിക പാഠ്യപരിസരത്തു നിന്നുകൊണ്ട് സമഗ്രമായ വിദ്യാഭ്യാസം ലഭ്യമാക്കുക എന്നതാണ് ദി വൈറ്റ് സ്‌കൂൾ ഇന്റർനാഷണൽ ലക്ഷ്യമിടുന്നത്. ചുരുങ്ങിയ നാളുകൾക്കുള്ളിൽ ചെറുപ്പക്കാരുടെ പ്രിയപ്പെട്ട സങ്കേതമായി മാറിയ ഹഗ് എ മഗിലൂടെ കഫേ കൾച്ചറിലും സാന്നിധ്യമറിയിച്ചു. ഏറ്റവും പുതിയ സംരംഭമായ ക്ലബ് 6T6 ഫാമിലി ക്ലബുകൾക്ക് പുതിയൊരു മാനം നൽകുകയാണ്. 2000ൽ അധികം വിജയകരമായ പ്രോജക്ടുകൾ ചെയ്തിട്ടുള്ള, പുതിയ ഒട്ടനവധി പ്രോജക്ടുകൾ ചെയ്യാനിരിക്കുന്ന ഹൈലൈറ്റ് ഗ്രൂപ്പ് യഥാർഥത്തിൽ കേരളത്തിന്റെ റിയൽ എസ്‌റ്റേറ്റ് മേഖലയെ ശ്രദ്ധേയമായ വിധത്തിൽ മാറ്റിമറിച്ച ബ്രാൻഡാണ്. ഹൈലൈറ്റിന്റെ ചില പ്രോജക്ടുകൾ പരിചയപ്പെടാം.

ഹൈലൈറ്റ് സിറ്റി കോഴിക്കോട്, തൊണ്ടയാട് ബൈപാസ്

റെസിഡൻഷ്യൽ, കൊമേഴ്‌സ്യൽ, റീറ്റെയ്ൽ സ്‌പെയ്‌സുകൾ ഉൾക്കൊള്ളുന്ന ഹൈലൈറ്റ് സിറ്റി, നിർമാണം പൂർത്തിയാകുമ്പോൾ 65 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന പ്രോജക്ടായിരിക്കും. ബിസിനസ് പാർക്കും ഹൈലൈറ്റ് മാളും  2000 പ്രീമിയം അപ്പാർട്ട്‌മെന്റുകളും മറ്റ് വിവിധ അമിനിറ്റീസും ഉൾക്കൊള്ളുന്ന, ഇന്ത്യയിലെ ഏറ്റവും വലിയ മിക്‌സ്ഡ് യൂസ് ഡെവലപ്‌മെന്റുകളിൽ ഒന്നാണ് ഹൈലൈറ്റ് സിറ്റി.

ഹൈലൈറ്റ് മാൾ, കോഴിക്കോട്

mall clt

നിർമിക്കപ്പെട്ട നാൾ മുതൽ, കേരളത്തിന്റെ റിയൽ എസ്റ്റേറ്റ് മേഖലയിലെ 'കംപ്ലീറ്റ് ഗെയിം ചെഞ്ചർ' ആണ് ഹൈലൈറ്റ് മാൾ. 1.26 മില്യൺ സ്‌ക്വയർ ഫീറ്റ് ബിൽറ്റ് അപ് ഏരിയ ഉള്ള ഹൈലൈറ്റ് മാളിൽ 200ൽ അധികം ലോക്കൽ, നാഷണൽ, ഇന്റർനാഷണൽ ബ്രാൻഡുകളും ഫുഡ് കോർട്ടും മറ്റ് അനേകം സൗകര്യങ്ങളുമുണ്ട്.

ഹൈലൈറ്റ് ബിസിനസ് പാർക്ക്, കോഴിക്കോട്

officwe space

ഐടി - നോൺ ഐടി വിഭാഗങ്ങളുടെ ആവശ്യങ്ങൾ ഒരുപോലെ നിർവഹിക്കുന്നതാണ് ഹൈലൈറ്റ് ബിസിനസ് പാർക്ക്. 200 പ്രീമിയം ഓഫീസ് സ്‌പെയ്‌സുകൾ, റൂഫ്‌ടോപ്പ് കഫറ്റേരിയ, ബോർഡ് റൂംസ്, മൾട്ടി പർപ്പസ് ഹാളുകൾ, 1200ൽ അധികം കാറുകൾക്കുള്ള പാർക്കിംഗ് സൗകര്യം തുടങ്ങി ഒട്ടനവധി സൗകര്യങ്ങൾ ഇതിലുണ്ട്.

ഹൈലൈറ്റ് റെസിഡൻസി, കോഴിക്കോട്

hilte residency

ഹൈലൈറ്റ് സിറ്റിയിലെ മനോഹരമായി ലാൻഡ്‌സ്‌കേപ് ചെയ്തിരിക്കുന്ന പരിസരത്ത് ഹൈലൈറ്റ് റെസിഡൻസി ടവേഴ്‌സ് പ്രകൃതിയോട് ഇണങ്ങി സ്ഥിതിചെയ്യുന്നു. എണ്ണമറ്റ ആഢംബര സൗകര്യങ്ങളുമായി മനോഹരമായി ഡിസൈൻ ചെയ്തിരിക്കുന്ന 400ലധികം അപ്പാർട്ട്‌മെന്റുകളാണ് ഇതിൽ ഉള്ളത്. അവ ഓരോന്നും അഴകും ആഢ്യത്വവും പ്രതിഫലിപ്പിക്കുന്നവയാണ്.

ഹൈലൈറ്റ് ലെപ്റ്റിസ്, കോഴിക്കോട്

ഹൈലൈറ്റ് സിറ്റിയിലെ ഈ 75 അപ്പാർട്ട്‌മെന്റുകൾ പൂർണതയും സൗന്ദര്യാത്മകതയും വിളിച്ചോതുന്നവയാണ്. ജീവിതത്തിന് 'ക്ലാസ് ആൻഡ് കംഫർട്ട്' സമ്മാനിക്കുന്ന റസിഡൻഷ്യൽ പ്രോജക്ടാണ് ഹൈലൈറ്റ് ലെപ്റ്റിസ്.

ഹൈലൈറ്റ് കോറിന്ത്, കോഴിക്കോട്

corinth

നഗരജീവിതത്തിന്റെ രസങ്ങളിലേക്കും പ്രകൃതിയുടെ സ്വച്ഛതയിലേക്കും വഴി തുറക്കുന്നതാണ് ഹൈലൈറ്റ് സിറ്റിയിലുള്ള ഹൈലൈറ്റ് കോറിന്ത്. 112 അത്യാധുനിക അപ്പാർട്ട്‌മെന്റുകളാണ് ഇതിലുള്ളത്.

ദി വൈറ്റ് സ്‌കൂൾ ഇന്റർനാഷണൽ, പെരുമണ്ണ, കോഴിക്കോട്

ലോകത്തിലെ മുൻനിര സ്‌കൂളുകളിൽ ഒന്നായി മാറണമെന്ന ലക്ഷ്യത്തോടെ ഹൈലൈറ്റ് ഗ്രൂപ്പ് ചെയർമാൻ പി. സുലൈമാൻ സ്ഥാപിച്ച ദി വൈറ്റ് സ്‌കൂൾ ഇന്റർനാഷണൽ ഒരു കെ - 12 റെസിഡൻഷ്യൽ സ്‌കൂൾ ആണ്. ഐബി, എഡെക്‌സൽ, സിബിഎസ്ഇ എന്നീ മൂന്ന് സിലബസുകൾ ലഭ്യമാക്കുന്ന, കേരളത്തിലെ ഏക സ്‌കൂളാണിത്.

ഹഗ് എ മഗ്, ഹൈലൈറ്റ് സിറ്റി, കോഴിക്കോട്

കോഴിക്കോട് നഗരത്തിന്റെ കഫേ കൾച്ചർ അടിമുടി മാറ്റിമറിച്ച ഹഗ് എ മഗ് വളരെ പെട്ടെന്നാണ് എല്ലാ വിഭാഗത്തിലുമുള്ളവരുടെ പ്രിയപ്പെട്ട ഹാങ്ഔട്ട് പ്ലെയ്‌സ് ആയി മാറിയത്. രുചികരമായ ഭക്ഷണവും വൈവിധ്യമുള്ള കാപ്പികളും ലഭ്യമാക്കുന്ന ഹഗ് എ മഗ് ഏറ്റവും മികച്ച കഫേകളിൽ ഒന്നാണിത്.

വരാനുള്ള പ്രോജക്ടുകൾ- ഹൈലൈറ്റ് ഒളിംപസ്, ഹൈലൈറ്റ് അതീന, ഹൈലൈറ്റ് ഫ്്‌ളോറിന, െൈഹലൈറ്റ് അറ്റ്‌ലാന്റിസ്, ഹൈലൈറ്റ് സിറീൻ, െൈഹലൈറ്റ് മാൾ (തൃശൂർ), ഹൈലൈറ്റ് കൺട്രിസൈഡ് (നെയ്ബർഹുഡ് മാൾ, ചെമ്മാട്), ക്ലബ് 6T6

കൂടുതൽ വിവരങ്ങൾക്ക്
Mob: +9847332244, 0495-2352500
Email- info@hilitebuilders.com
www.hilitebuilders.com

നവംബർ 26, 27 തീയതികളിൽ എക്സ്പോ സെന്റർ ഷാർജയിൽ നടക്കുന്ന കേരള പ്രോപ്പർട്ടി എക്സ്പോയിൽ ഹൈലൈറ്റ് ഗ്രൂപ്പിന്റെ സ്റ്റാൾ ഉണ്ടായിരിക്കുന്നതാണ്.