മികച്ച ഗുണനിലവാരവും സമയ അധിഷ്ഠിതമായ നിർമ്മാണ പൂർത്തീകരണവും വിൽപ്പനാനന്തര സേവനവും കൊണ്ട് തൃശ്ശൂരിലെ പാർപ്പിട നിർമ്മാണ മേഖലയിൽ സജീവസാന്നിധ്യമായ ഹൈലൈഫ് ബിൽഡേഴ്‌സിന്റെ ഏറ്റവും പുതിയ ഗാർഹിക പദ്ധതികളെ പരിചയപ്പെടാം.

രണ്ട് ദശാബ്ദത്തോളം ആയി തൃശ്ശൂരിലെ ഗാർഹിക നിർമ്മാണമേഖലയിൽ ഉപഭോക്താക്കൾ വിശ്വസ്തതയോടെ സമീപിക്കുന്ന ബിൽഡർ ആണ് ഹൈലൈഫ് ബിൽഡേഴ്‌സ് 19 - ഓളം പാർപ്പിട സമുച്ചയങ്ങൾ നിർമ്മിച്ച് താക്കോൽദാനം പൂർത്തീകരിച്ച ഹൈലൈഫ്, നല്ല വായുസഞ്ചാരമുള്ളതും വെളിച്ചം പ്രദാനം ചെയ്യുന്നതുമായ തരത്തിൽ തങ്ങളുടേതായ ഡിസൈനിങ്ങിലൂടെ വേറിട്ടുനിൽക്കുന്നു. ഒപ്പം മികച്ച ഗുണനിലവാരം, കൃത്യസമയത്ത് തന്നെ നിർമ്മാണ പൂർത്തീകരണം, എല്ലാവിധ ആധുനിക സജ്ജീകരണങ്ങൾ തുടങ്ങി ഉപഭോക്താക്കൾ ആഗ്രഹിക്കുന്ന സ്വപ്‌നഭവനങ്ങൾ തൃശ്ശൂർ നഗരത്തിന്റെ എല്ലാവിധ സൗകര്യങ്ങളും ഉറപ്പുനൽകുന്ന റെസിഡൻഷ്യൽ ലൊക്കേഷനുകളിൽ നിർമ്മിച്ചു നൽകിവരുന്നു. ഹൈലൈഫ് തൃശ്ശൂർ ക്രെഡായ്, BAI ചാപ്റ്ററുകളിൽ അംഗത്വം വഹിക്കുന്നു.

ഹൈലൈഫ് ബിൽഡേഴ്‌സ് പ്രധാന നിർമ്മാണ പദ്ധതികൾ.

ഹൈലൈഫ് ഗ്രേഷ്യ അപ്പാർട്ട്‌മെൻറ്‌സ്, തൃശ്ശൂർ (വിയ്യൂർ)
 

Hi-Life Builders

ഹൈ ലൈഫിൻറെ നിർമ്മാണം പൂർത്തീകരിച്ച ഗാർഹിക സമുച്ചയമാണ് വിയ്യൂരിലെ ഗ്രേഷ്യ അപ്പാർട്ട്‌മെൻറ്‌സ്. തൃശൂർ നഗരത്തിൽ, അശ്വിനി ജംഗ്ഷനിൽ നിന്നും വെറും 2.6 കിലോമീറ്ററിനുള്ളിൽ, 3 മിനിറ്റ് ഡ്രൈവ് ദൂരത്തിൽ നിർമ്മാണം പൂർത്തിയായിരിക്കുന്ന ഗ്രേഷ്യയിൽ, 13 നിലകളിലായി 50 താമസയോഗ്യമായ ഫ്‌ളാറ്റുകൾ സജ്ജമാക്കിയിരിക്കുന്നു. ശാന്തമായ റസിഡൻഷ്യൽ ഏരിയയിൽ സ്ഥിതിചെയ്യുന്ന ഭവനങ്ങൾ റിക്രിയേഷൻ ഹാൾ, ഹോം തിയേറ്റർ, ഫിറ്റ്‌നസ് റൂം, കിഡ്‌സ് പൂൾ, ഫർണിഷ്ഡ് ഗസ്റ്റ് ബെഡ്‌റൂം, ചിൽഡ്രൻസ് പ്ലേ ഏരിയ, ഗസ്റ്റ് പാർക്കിംഗ്, ലിഫ്റ്റുകൾ, 24 മണിക്കൂർ സെക്യൂരിറ്റി പ്രൊവിഷൻ, ഓപ്പൺ വെൽവാട്ടർ തുടങ്ങി സ്വസ്ഥവും ഉല്ലാസഭരിതവുമായ ഒരു ജീവിതശൈലി ആഗ്രഹിക്കുന്നവരുടെ മനസ്സിനിണങ്ങിയ ഭവനങ്ങൾ പ്രദാനം ചെയ്യുന്നു. ഷോപ്പിംഗ് സെന്ററുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും തുടങ്ങി എല്ലാ സൗകര്യങ്ങളും വളരെ അടുത്ത നൽകുന്ന ഈ പാർപ്പിട സമുച്ചയം താമസിക്കാനും ഇൻവെസ്റ്റ്‌മെൻറ് ആവശ്യത്തിനും ഉചിതമാണ്.  RERA Registration Number - K - RERA/PRJ/080/2020.

ഹൈലൈഫ് പ്രിസ്റ്റീൻ വില്ലാസ്, തൃശ്ശൂർ (പാടൂക്കാട്)

hilife

ഹൈലൈഫിന്റെ ഏറ്റവും പുതിയ നിർമ്മാണ പദ്ധതിയാണ് ഹൈലൈഫ് പ്രിസ്റ്റീൻ വില്ലാസ്. തൃശൂർ ഷോർണൂർ റോഡിൽ അശ്വിനി ജംഗ്ഷനിൽ നിന്നും വെറും 3.7 കിലോമീറ്ററിനുള്ളിൽ പണി ആരംഭിച്ചിരിക്കുന്ന വില്ലകൾ തൃശ്ശൂർ ടൗണിനോട് ഏറ്റവും അടുത്ത്, പാടൂക്കാട് സ്ഥിതി ചെയ്യുന്നു. ആധുനികരീതിയിലുള്ള എലിവേഷനും മികച്ച ഡിസൈനിങ്ങും ഉള്ള വില്ലകൾ ഷൊർണൂർ റോഡിൽ നിന്നും വെറും 500 മീറ്ററിനുള്ളിൽ ആണ് ഉള്ളത്. 1500 സ്‌ക്വയർ ഫീറ്റ് മുതൽ 2436 സ്‌ക്വയർഫീറ്റ് വരെയുള്ള 2, 3 & 4 BHK വില്ലകൾ ഉപഭോക്താവിന്റെ ആവശ്യാനുസരണം കസ്റ്റമൈസ് ചെയ്യാവുന്നതുമാണ്.

കൂടുതൽ വിവരങ്ങൾക്ക്
മൊബൈൽ : 999 599 0000
ഫോൺ- 0487 2389993

ഇമെയിൽ: hilifebuilders@gmail.com
വെബ്‌സൈറ്റ്- www.hilifebuilders.in

നവംബർ 26 27 തീയതികളിൽ ഷാർജ എക്‌സ്‌പോ സെൻററിൽ നടക്കുന്ന കേരള പ്രോപ്പർട്ടി എക്‌സ്‌പോയിൽ ഹൈലൈഫ് ബിൽഡേഴ്‌സിന്റെ സ്റ്റാൾ ഉണ്ടായിരിക്കുന്നതാണ്.