പേര് അന്വര്‍ത്ഥമാക്കുന്നതുപോലെ പൂര്‍ണമായും പ്രകൃതിയോട് ഇണങ്ങി നില്‍ക്കുന്നതാണ് ഗുഡ് എര്‍ത്തിന്റെ വില്ലകളും അപ്പാര്‍ട്ട്‌മെന്റുകളും. നിറയെ പച്ചപ്പുനിറഞ്ഞ ഇടങ്ങളിലാണ് ഇവര്‍ ഭൂരിഭാഗവും പ്രോജക്ടുകള്‍ തീര്‍ത്തിരിക്കുന്നത്. ഇന്ത്യയിലെ പ്രത്യേകിച്ച് കേരളത്തിന്റെ വീടുകളുടെ നിര്‍മാണത്തിലും ഡിസൈനിലും മുഖ്യസംഭാവനകള്‍ നല്‍കിയ ലോകപ്രശസ്ത ആര്‍ക്കിടെക്ടായ ലോറി ബേക്കറില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഗുഡ് എര്‍ത്ത് ഹോംസ് വീടുകളും വില്ലകളും തീര്‍ത്തിരിക്കുന്നത്. കേരളത്തിന്റെ കാലാവസ്ഥയ്ക്ക് തീര്‍ത്തും അനുയോജ്യമായ രീതിയിലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരിക്കുന്നതും. ഏകദേശം 19 വര്‍ഷത്തെ പരിചയമാണ് ഗുഡ് ഏര്‍ത്തിന്റെ കോഴിക്കോട് വിഭാഗത്തിന് വില്ലകളുടെയും ഫ്‌ളാറ്റുകളുടെയും നിര്‍മാണത്തിനുള്ളത്. ഇത് മുതല്‍ക്കൂട്ടാക്കുന്നതാണ് ഇവരുടെ പ്രോജക്ടുകള്‍.

ബെയര്‍ഫൂട്ട് ഓണ്‍ ദ ഹില്‍സ്
 

Good Earth

പ്രകൃതിയുടെ സുന്ദരസുരഭിലമായ കാഴ്ചകള്‍ ചേര്‍ന്നെത്തുന്ന ഇടം. കോഴിക്കോട്ടെ മുണ്ടിക്കല്‍താഴത്ത് നിറയെ മരങ്ങളും പച്ചപ്പും നിറഞ്ഞ ശാന്തസുന്ദരമായ സ്ഥലത്താണ് ബെയര്‍ഫൂട്ട് ഓണ്‍ ദ ഹില്‍സ് സ്ഥിതി ചെയ്യുന്നത്. ഇവിടെ വില്ല പ്ലോട്ടുകളും വില്ലമെന്റുകളും ടൗണ്‍ഹൗസുകളും ഉള്‍പ്പെടുന്നു. ഒരു കുന്നിനു മുകളില്‍ ആകാശത്തെ തൊടുന്ന രീതിയില്‍ തീര്‍ത്തിരിക്കുന്ന പ്രോജക്ട് കണ്ണിനും ഇമ്പമേകുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും നഗരത്തിന്റെ സുപ്രധാന ഇടങ്ങളിലേക്കും ഇവിടെനിന്ന് വളരെ വേഗം എത്താന്‍ കഴിയും.

പ്ലോട്ട്‌സ് ഫോര്‍ വില്ല

എട്ട് സെന്റിലും പത്ത് സെന്റിലുമായാണ് പ്ലോട്ടുകള്‍ തിരിച്ചിരിക്കുന്നത്. ഓരോ പ്ലോട്ടിനും വെവ്വേറെ പാര്‍ക്കിങ് സൗകര്യവും പൂന്തോട്ടം തുടങ്ങിയ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഓരോ വില്ലയ്ക്കും അതിന്റെ സ്വകാര്യ ഉറപ്പുവരുത്തിയും പ്രകൃതിയിലെ കാഴ്ചകള്‍ തടസ്സമില്ലാതെ കാണുന്നതും ഉറപ്പുവരുത്തിയാണ് വില്ലകള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.

ടൗണ്‍ ഹൗസസ്

കുന്നിന്‍ ചെരുവില്‍ വളരെ വിശാലമായ സ്ഥലത്താണ് ടൗണ്‍ഹൗസുകള്‍ പ്ലാന്‍ ചെയ്തിരിക്കുന്നത്. പ്രകൃതിരമണീയമായ കാഴ്ചകള്‍ക്ക് ഭംഗം വരാത്തരീതിയില്‍ രണ്ടുകുടുംബങ്ങള്‍ക്ക് താമസിക്കാവുന്ന രീതിയാണ് ടൗണ്‍ഹൗസ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഓരോ വീടിനും പച്ചവിരിച്ച മുറ്റവും ഒരുക്കിയിരിക്കുന്നു. സ്വകാര്യതയും വ്യക്തിത്വവും ഉറപ്പുവരുത്തുന്ന രീതിയിലാണ് നിര്‍മാണം.

കൂടുതൽ വിവരങ്ങൾക്ക്
Mob: +91 9496 41 0000  
Web: www.goodearth.org.in
follow us: Facebook.com/gecalicut
catch us@: Instagram.com/goodearthcalicut

നവംബർ 26,27 തീയതികളിൽ ഷാർജ എക്‌സ്‌പോ സെന്ററിൽ നടക്കുന്ന കേരള പ്രോപ്പർട്ടി എക്‌സ്‌പോയിൽ ഗുഡ് എർത്തിന്റെ സ്റ്റാൾ ഉണ്ടായിരിക്കുന്നതാണ്.