ലോകോത്തര നിലവാരമുള്ള വീടുകൾ നിർമ്മിക്കുന്നതിലൂടെ അനന്തപുരിക്ക് പുത്തൻ ജീവിതശൈലികൾ കൂടി സമ്മാനിക്കുകയാണ് ദുബായ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കോൺഡോർ. കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലേറെ കാലമായി ഷോപ്പിംഗ് മാളുകൾ, അമ്യൂസ്‌മെന്റ് പാർക്കുകൾ, ആശുപത്രികൾ ലക്ഷ്വറി അപ്പാർട്‌മെന്റുകൾ തുടങ്ങി വൈവിധ്യമാർന്ന ഒട്ടേറെ പ്രോജക്ടുകളുടെ നിർമാണം കോൺഡോർ ഗ്രൂപ്പ് നിർവഹിച്ചിട്ടുണ്ട്. അന്താരാഷ്ട്ര നിലവാരത്തിനായി എല്ലാ നിർദിഷ്ട മാനദണ്ഡങ്ങളും പൂർണമായി പാലിച്ചു കൊണ്ട് ആവിഷ്‌ക്കാര മികവോടെ നിർമ്മാണം നടത്തുന്ന ഏക ബിൽഡറാണ് കോൺഡോർ ഗ്രൂപ്പ്. യുണൈറ്റഡ് നേഷൻസ് ഗ്ലോബൽ കോംപാക്ട് നെറ്റ് വർക്കിലുള്ള അംഗത്വം ഈ പ്രവർത്തന മികവിനു ലഭിച്ച അംഗീകാരമാണ്. ലോക ശ്രദ്ധ നേടിയ ഒട്ടേറെ പ്രൊജെക്ടുകൾ ദുബായ്, ഖത്തർ തുടങ്ങീ നാല് രാജ്യങ്ങളിൽ കോൺഡോർ ഗ്രൂപ്പിന്റെ അഭിമാന നേട്ടങ്ങളായി ഉയർന്നു നിൽക്കുന്നു. ടെലി കമ്മ്യൂണിക്കേഷൻ കെട്ടിടങ്ങൾ, സൂപ്പർ സ്‌പെഷ്യലിറ്റി ആശുപത്രികൾ, ഷോപ്പിംഗ് മാളുകൾ എന്നിവ കൂടാതെ ദുബായ് രാജവംശത്തിനായി നിർമിച്ച കൊട്ടാരങ്ങളും, ഹെറിറ്റേജ് കെട്ടിടങ്ങളും കോൺഡോർ സാമ്രാജ്യത്തിനെ അടയാളപ്പെടുത്തുന്നു.
അനന്തപുരിയുടെ മാറുന്ന മുഖം മുന്നിൽ കണ്ടു കൊണ്ട് കോൺഡോർ ഗ്രൂപ്പ് വിഭാവനം ചെയ്ത സവിശേഷ പ്രൊജെക്ടുകൾ അനവധിയാണ്.

കോൺഡോർ സൈബർ ഗാർഡൻസ്

Condor

നവ തിരുവനന്തപുരം എന്നറിയപ്പെടുന്ന വികസന കോറിഡോറായ കഴക്കൂട്ടത്ത്, നഗരത്തിന്റെ ഭാവി ജീവിതത്തിനായി കോൺഡോർ ഗ്രൂപ്പ് കാഴ്ച വയ്ക്കുന്ന കെട്ടിട സമുച്ചയമാണ് കോൺഡോർ സൈബർ ഗാർഡൻസ്. നാഗരിക ആഡംബര ജീവിതത്തിനു വേണ്ട എല്ലാ സുഖ സൗകര്യങ്ങളും ഒരുക്കുമ്പോൾ പ്രകൃതിയോട് ഇഴുകി ചേർന്നുള്ള ദൈനംദിന ജീവിതവും കോൺഡോർ സൈബർ ഗാർഡൻസ് ഉറപ്പാക്കുന്നു. ജോലി സ്ഥലവും വാസസ്ഥലവുമായുള്ള അകലം വെറും 2 മിനുട്ട് ഡ്രൈവിലോതുങ്ങുന്നു എന്നതാണ് കോൺഡോർ സൈബർ ഗാർഡൻസിന്റെ സവിശേഷതകളിൽ ഒന്ന്.  ടെക്‌നോപാർക്ക്, ഇൻഫോസിസ്, തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം, ലുലു മാൾ, കിംസ്, അനന്തപുരി ഹോസ്പിറ്റൽ തുടങ്ങിയ പ്രമുഖ കേന്ദ്രങ്ങളെല്ലാം തൊട്ടരികിൽ തന്നെയുണ്ട്.  
543 വീടുകൾ, 19 നിലകളിൽ രണ്ടും മൂന്നും നാലും ബെഡ്‌റൂമുകളുള്ള അതിവിശാലവും ആർഭാടപൂർവവുമായ വാസഗൃഹങ്ങൾ, അത്യാധുനിക ഡിസൈനിൽ സമകാലിക അംശങ്ങളുടെ ആകർഷണീയമായ ഇന്റീരിയർ, ലാന്റ്‌സ്‌കേപ്പിംഗ് ചെയ്ത ഉദ്യാനവും പുൽത്തകിടിയും, കുട്ടികൾക്ക് കളിസ്ഥലം, ഭിന്നശേഷിക്കാർക്കും കടന്നെത്താവുന്ന സജ്ജീകരണം, ഫർണിഷ് ചെയ്ത സന്ദർശകരുടെ ലോഞ്ച്, വൈഫൈ സൗകര്യം, റൂഫ് ടോപ് ഗാർഡൻ, പാർട്ടി ഏരിയ, മാലിന്യ സംസ്‌കരണത്തിന് ബയോബിൻ, ഇൻസിനറേറ്റർ തുടങ്ങി എല്ലാ അത്യാധുനിക സൗകര്യങ്ങളും സൈബർ ഗാർഡൻസിൽ ഉണ്ട്.

കോൺഡോർ സൈബർ ഗാർഡൻസ് കാസിയ

Condor

പ്രകൃതി മനോഹാരിതയും കടൽ കാഴ്ചകളും നിത്യവും ആസ്വദിക്കാവുന്ന വിധത്തിലാണ് കോൺഡോർ സൈബർ ഗാർഡൻസ് കാസിയ സ്ഥിതി ചെയ്യുന്നത്. കടൽ കാഴ്ചകളിലേക്ക് ജനാല തുറക്കുന്ന അപ്പാർട്‌മെന്റുകൾ. നഗരത്തിന്റെ നിത്യ തിരക്കുകളിൽ നിന്നകന്നും, അതേസമയം പുതിയ തിരുവനന്തപുരത്തിന്റെ ഹൃദയ ഭാഗത്ത് ആയും ആണ് കാസിയ ഒരുക്കിയിരിക്കുന്നത്.
റൂഫ് ടോപ്പ് സ്വിമ്മിങ് പൂൾ, ഫിറ്റ്‌നസ് സെന്റർ, ചിൽഡ്രൻസ് പ്ലേ ഏരിയ, മൾട്ടി പർപ്പസ് ഹാൾ, ക്ലബ് ഹൗസ് തുടങ്ങിയ അത്യാധുനിക സുഖ സൗകര്യങ്ങൾ കോൺഡോർ കാസിയയിൽ ഒരുക്കിയിരിക്കുന്നു.

കോൺഡോർ സൈബർ ഗാർഡൻസ് കാർനേഷൻസ്  

Condor

മോഡേൺ ഡിസൈനിങ് രീതിയിലെ പുത്തൻ ട്രെൻഡുകൾ പ്രകാരമാണ് കോൺഡോർ സൈബർ ഗാർഡൻസ് കാർണേഷൻസ് നിർമ്മിച്ചിരിക്കുന്നത്. അന്താരാഷ്ട്ര തലത്തിൽ പ്രചാരത്തിലുള്ള ഇന്റീരിയർ ഡിസൈൻ, ലാൻഡ്‌സ്‌കേപ്പ്ഡ് ഗാർഡൻ, റൂഫ്‌ടോപ്പ് ഗാർഡൻ, പാർട്ടി ഏരിയ, ഭിന്നശേഷിക്കാർക്കും കടന്നു ചെല്ലാനുള്ള സൗകര്യം, മാലിന്യ സംസ്‌കരണത്തിന് ബയോബിൻ, ഇൻസിനറേറ്റർ തുടങ്ങി എല്ലാ അത്യാധുനിക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

കൊച്ചു വേളി റെയിൽവേ സ്റ്റേഷനിൽ നിന്ന് 4.4 കിലോമീറ്റർ ദൂരവും ടെക്‌നോപാർക്കിൽ നിന്ന് 3.3 കിലോമീറ്റർ ദൂരവും കഴക്കൂട്ടത്ത് നിന്ന് 5 കിലോമീറ്റർ ദൂരവും മാത്രമേയുള്ളൂ.  

കോൺഡോർ സെബർ ഗാർഡൻ ഐറിസ്

Condor

ആർക്കിട്ടെക്ചറിലെ പുത്തൻ പ്രവണതകൾ സമന്വയിപ്പിച്ചുകൊണ്ട്, മാറുന്ന നാഗരിക ജീവിതത്തിനു വേണ്ട സൗകര്യങ്ങൾ എല്ലാം ഒരുക്കുന്ന അപ്പാർട്‌മെന്റുകളാണ് കോൺഡോർ ഐറിസിലുള്ളത്. മനം നിറയ്ക്കുന്ന കടൽ കാഴ്ചകൾ ആവോളം ആസ്വദിച്ചു പുത്തൻ ജീവിതത്തിന്റെ അലയൊലികളിലേക്കു ഇറങ്ങി ചെല്ലുന്ന ഒരു പുതിയ ജീവിത വീക്ഷണം തന്നെയാണ്  കോൺഡോർ ഐറിസിന് പ്രചോദനമായിട്ടുള്ളത്. അതിവിശാലമായ ലിവിങ്, ബെഡ്‌റൂമുകൾ, ഏറ്റവും മികച്ച ഇന്റീരിയർ ഡിസൈൻ എന്നീ മോഡേൺ ലൈഫിന് വേണ്ട എല്ലാ ജീവിത സൗകര്യങ്ങളും ഐറിസിന്റെ പ്രത്യേകതകളാണ്.

കോൺഡോർ പ്രിംറോസ്

Condor

വീട്ടിൽ വസിക്കുന്നവരുടെ ചെറിയ ചെറിയ ആവശ്യങ്ങൾക്കു പോലും മുൻതൂക്കം നൽകി, അതിസൂക്ഷമതയോടെ ഡിസൈൻ ചെയത  2, 3 BHK  അപ്പാർട്‌മെന്റുകളാണ് കുമാരപുരത്ത് ഉയർന്നു വരുന്ന പ്രിംറോസിലുള്ളത്. പ്രശസ്തമായ സ്‌കൂളുകൾ, മറ്റു ഷോപ്പിംഗ് സെന്ററുകൾ, സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങൾ, ആശുപത്രികൾ എന്നിവ സ്ഥിതി ചെയ്യുന്ന കേന്ദ്ര സ്ഥാനത്താണ് കോൺഡോർ പ്രിംറോസിന്റെ നിർമ്മാണം പുരോഗമിക്കുന്നത്.

Condor

കോൺഡോറിന്റെ മറ്റു പ്രോജെക്ടുകളിലെ പോലെ തന്നെ മോഡേൺ ജീവിത ശൈലിക്ക് വേണ്ട എല്ലാ ആധുനിക സൗകര്യങ്ങളും പ്രിംറോസിലും കോൺഡോർ ഉറപ്പ് വരുത്തിയിരിക്കുന്നു.
മിഡിൽ ഈസ്റ്റിലെ ആദ്യത്തെയും ലോകത്തെ 16 - മത്തെയും പ്ലാറ്റിനം റെയ്റ്റഡ് ഗ്രീൻ ബിൽഡിങ് നിർമാതാക്കളാണ് ദുബായ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കോൺഡോർ. അൺലിമിറ്റഡ് ഫ്‌ളോറുകൾക്കുള്ള കോൺട്രാക്ടേഴ്‌സ് ലൈസൻസും, ദുബായ് മുനിസിപ്പാലിറ്റിയുടെ 2004, 2006 വർഷങ്ങളിലെ ബെസ്‌ററ് കൺസ്ട്രക്ഷൻ ഗ്രൂപ്പ് അവാർഡുകൾ എന്നിവ കോൺഡോർ ഗ്രൂപ്പിന്റെ പ്രവർത്തന മികവിനെ തേടിയെത്തിയ അംഗീകാരങ്ങളാണ്.കോൺഡോർ ഡിസൈൻസ്, കോൺഡോർ ഹോം കെയർ എന്നിങ്ങനെ അകത്തള വിതാനത്തിനും മെയിന്റനൻസിനും മറ്റു വിൽപ്പനാനന്തര സേവനങ്ങൾക്കുമായി സമഗ്ര സേവനം നൽകുന്ന വിഭാഗങ്ങൾ കൂടി കോൺഡോർ സജ്ജമാക്കിയിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്ക്
ഫോൺ - 91 9447777822 , +91 9447777933  

നവംബർ 26, 27 തീയതികളിൽ ഷാർജ എക്‌സ്‌പോ സെന്ററിൽ നടക്കുന്ന കേരള പ്രോപ്പർട്ടി എക്‌സ്‌പോയിൽ കോൺഡോറിന്റെ സ്റ്റാൾ ഉണ്ടായിരിക്കുന്നതാണ്.