നാല് പതിറ്റാണ്ടായി ഏറ്റവും വിജയകരമായി അകത്തളങ്ങൾ ഏതും, അവയുടെ ഉപയോഗക്ഷമത വർധിപ്പിച്ചുകൊണ്ട് മോടിയോടെ ഒരുക്കുന്നു - കോൺകോർഡ് എന്റർപ്രൈസസ്. കോൺകോഡ് ഡിസൈൻ സ്റ്റുഡിയോയുടെ കരുത്തും പ്രചോദനവുമായ കോൺകോർഡ് എന്റർപ്രൈസസിന്റെ വിജയഗാഥയുടെ പൊരുൾ ഇതാണ്. 1972ൽ കെ. കെ. മേനോൻ സ്ഥാപിച്ച കോൺകോർഡ് എന്റർപ്രൈസസ് ആരംഭത്തിൽ വാട്ടർ പ്രൂഫിംഗ് കെമിക്കലുകളുടെ ട്രേഡിംഗ് ആയിരുന്നു പ്രധാനമായും ചെയ്തിരുന്നത്. വീടുകളിലും ഓഫീസുകളിലും ആധുനികരീതിയിലുള്ള സൗകര്യങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ്, 1978ൽ അദ്ദേഹത്തിന്റെ മകൻ കെ. പ്രേമചന്ദ്രൻ ഈ സ്ഥാപനത്തിന്റെ സാരഥ്യം ഏറ്റെടുത്തത്. മികവുറ്റ ഉൽപ്പന്നങ്ങളുടെ ശ്രേണിയുമായി ഇന്ന് ഈ രംഗത്ത് വിശ്വാസ്യതയുള്ള മുൻനിര ബ്രാൻഡായി മാറിയിരിക്കുകയാണ് കോൺകോർഡ് ഡിസൈൻ സ്റ്റുഡിയോ (സി.ഡി.എസ്).

ഇന്നത്തെ പുത്തൻ ജീവിതശൈലിയുടെ സാധ്യതകളും സാങ്കേതിക മുന്നേറ്റത്തിലൂടെ കൈവന്ന സൗകര്യങ്ങളും ഉപയോഗപ്പെടുത്തിക്കൊണ്ട് വേറിട്ടു നിൽക്കുന്ന ഡിസൈൻ കോൺസെപ്റ്റുകൾ തയ്യാറാക്കുകയാണ് കോൺകോർഡ്. പ്രേമചന്ദ്രന്റെ മകൻ പ്രേം കിഷന്റെ നേതൃത്വത്തിലുള്ള കോൺകോർഡ് ഡിസൈൻ സ്റ്റുഡിയോയുടെ പ്രചോദനവും ആശയവും ഇതുതന്നെയാണ്. സിവിൽ എഞ്ചിനീയറായ പ്രേം, മൾട്ടി നാഷണൽ കമ്പനിയായ ശോഭ ഡെവലപ്പേഴ്‌സിൽ പ്രവർത്തിച്ചിട്ടുണ്ട്. അനുഭവസമ്പത്തും വെല്ലുവിളികൾ ഏറ്റെടുക്കുന്നതിൽ താൽപര്യവുമുള്ള ടീമാണ് സിഡിഎസിന്റേത്. സിഡിഎസ് നിങ്ങളുടെ ഇടങ്ങളെ, നിങ്ങളുടെ താൽപര്യങ്ങൾ മാനിച്ചുകൊണ്ടുതന്നെ വേറിട്ടതാക്കി മാറ്റുന്നു. ആധുനിക രീതിയിലുള്ള മാനുഫാക്ചറിംഗ് യൂണിറ്റും മികവുറ്റ ഡിസൈൻ ടീമും കഴിവുറ്റ നേതൃത്വവും കൈമുതലായുള്ള സിഡിഎസ് ലക്ഷ്യമാക്കുന്നത്, എല്ലായ്‌പ്പോഴും സമയബന്ധിതമായി ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ കൈമാറുക എന്നതാണ്.

2016ലാണ് കോൺകോർഡ് ഡിസൈൻ സ്റ്റുഡിയോ സ്ഥാപിതമായത്. കൊച്ചിയിൽ ഹെഡ് ഓഫീസും കളമശ്ശേരിയിൽ ഫാക്ടറിയുമുള്ള സിഡിഎസ് 120 ജീവനക്കാർ അടങ്ങുന്ന ടീമാണ്. മാർക്കറ്റിംഗ് എക്‌സിക്യൂട്ടിവുകൾ, ഇന്റീരിയർ ഡിസൈനർമാർ, പ്രോജക്ട് കോർഡിനേറ്റർമാർ, സൈറ്റ് സൂപ്പർവൈസർമാർ, അസംബ്ലർമാർ തുടങ്ങിയവരെല്ലാം ഉൾപ്പെടുന്ന ടീമാണത്. 500ലേറെ വർക്കുകൾ ചെയ്തിട്ടുള്ള സിഡിഎസിന്റെ എല്ലാവർക്കുകൾക്കും ഉപഭോക്താക്കളുടെ പ്രശംസ ലഭിച്ചിട്ടുണ്ട്.

concordkerala

ലഭ്യമായതിൽ ഏറ്റവും ഉയർന്ന ഗുണമേന്മയുള്ള പ്ലൈവുഡായ 710 ഗ്രേഡ് മറൈൻ പ്ലൈവുഡ് ആണ് സിഡിഎസ് എല്ലാ വർക്കുകൾക്കും ഉപയോഗിക്കുന്നത്. കഴിഞ്ഞ 40 വർഷമായി മാതൃസ്ഥാപനമായ കോൺകോർഡ് എന്റർപ്രൈസസ് വിതരണം ചെയ്യുന്ന ബ്രാൻഡായ എബ്‌കോ ആണ് ഹാർഡ്‌വെയറിൽ ഉപയോഗിക്കുന്നത്. ഇതു രണ്ടും സംയോജിപ്പിച്ചുകൊണ്ട് 'ഔട്ട് ഓഫ് ദ് ബോക്‌സ്' ഡിസൈനുകളാണ് സിഡിഎസ് ടീം തയ്യാറാക്കുന്നത്.

500ഓളം റെസിഡൻഷ്യൻ വർക്കുകൾ പൂർത്തിയാക്കിയ കോൺകോർഡ് ഡിസൈൻ സ്റ്റുഡിയോ താഴെപ്പറയുന്ന കൊമേഴ്‌സ്യൽ വർക്കുകളും ചെയ്തിട്ടുണ്ട്.· രാജ്യത്തെ ഏറ്റവും വലിയ ബ്ലഡ് ബാഗ് നിർമാതാക്കളായ തെറുമോ പെൻപോൾ ലിമിറ്റഡിന്റെ ഓഫീസ്, തിരുവനന്തപുരം.· ഔഡി ജർമൻ കാർ ഷോറൂം ഓഫീസ്, തിരുവനന്തപുരം.· ഡിബി റൂഫിംഗ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ഇൻകെൽ ബിസിനസ് പാർക്ക്, അങ്കമാലി.· കൺസീലിയം മറൈൻ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (ഓൺഗോയിംഗ്). വൂൾഫ്പായ്ക്ക് കോ- വർക്കിംഗ് സ്‌പെയ്‌സ്, കൊച്ചി (ഓൺഗോയിംഗ്).

കൂടുതൽ വിവരങ്ങൾക്ക്
Phone - 8111 98 2007, 3007, 4007, 5007, 8111 98 6007
Email- interiors@concordkerala.com
Website- concordkerala.com

ഈ വരുന്ന നവംബർ 26,27 തീതയികളിൽ ഷാർജ എക്‌സ്‌പോ സെന്ററിൽ നടക്കുന്ന കേരള പ്രോപ്പർട്ടി എക്‌സ്‌പോയിൽ കോൺകോർഡ് ഡിസൈൻ സ്റ്റുഡിയോയുടെ സ്റ്റാൾ ഉണ്ടായിരിക്കുന്നതാണ്.