തൃശൂരിന്റെ സ്വന്തം ബിൽഡറാണ് ക്രിയേഷൻസ് ഇന്ത്യ അഥവാ സിഡ്ബി.  കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട എല്ലാ വിധ പ്രവർത്തനങ്ങളും കോൺട്രാക്ടർ ഇല്ലാതെ നേരിട്ട് നടത്തുന്നു എന്നതാണ് ഈ ഗ്രൂപ്പിന്റെ പ്രധാന സവിശേഷത. അതിനാൽ  കൂടുതൽ ലാഭകരമായ വിലയിൽ, കൃത്യസമയത്ത് തന്നെ ഉപഭോക്താക്കൾക്ക് ഉയർന്ന ഗുണനിലവാരത്തോടെ ഭവനങ്ങൾ കൈമാറ്റം ചെയ്യാൻ സിഡ്ബിക്ക് കഴിയുന്നു.
 
അഫോർഡബിൾ റെയ്റ്റിൽ മികവുറ്റ ഭവനങ്ങൾ സമയബന്ധിതമായി കൈമാറുക എന്ന ലക്ഷ്യത്തോടെ 2005- ലാണ് സിഡ്ബി തൃശൂരിൽ പ്രവർത്തനമാരംഭിച്ചത്. ഭവനനിർമാണ രംഗത്ത് 35 വർഷത്തെ അനുഭവ സമ്പത്തുള്ള ഈ ഗ്രൂപ്പ്, തൃശൂരിനകത്തും പുറത്തുമായി 110 ലക്ഷം ചതുരശ്ര അടിയിലേറെ വിസ്തീർണത്തിലുള്ള നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചിട്ടുണ്ട്. റെസിഡൻഷ്യൽ ഫ്ളാറ്റുകളും ഓഫീസ്/ഷോപ്പിംഗ് കോംപ്ലക്സുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും ഇക്കൂട്ടത്തിൽ പെടുന്നു. അബ്ദുൾ ലത്തീഫിന്റെ നേതൃത്വത്തിലുള്ള പരിചയ സമ്പന്നരായ ടീം സിഡ്ബിയുടെ നിർമിതികൾ മികവുറ്റതാക്കുന്നു. നിർമാണ മികവിനൊപ്പം ഗുണമേന്മയും സമയ ബന്ധിതമായ കൈമാറ്റവും ബജറ്റിനണങ്ങുന്ന വിലയുമാണ് ചുരുങ്ങിയ കാലത്തിനുള്ളിൽ സിഡ്ബി എന്ന ഐഎസ്ഒ അംഗീകൃത ബ്രാൻഡിനെ തൃശൂരിന്റെ സ്വന്തം ബിൽഡറാക്കി മാറ്റിയത്.

സിഡ്ബിയുടെ രണ്ട് പ്രോജക്ടുകൾ പരിചയപ്പെടാം.

സിഡ്ബി കാൻഡർ, പൂങ്കുന്നം

മികവിന്റെ മറുവാക്കാണ് തൃശൂരിൽ പൂങ്കുന്നത്ത് സിഡ്ബി നിർമിക്കുന്ന കാൻഡർ. 12 നിലകളിലായി 44 അപ്പാർട്ട്‌മെന്റുകളാണ് ഇതിൽ ഉള്ളത്. മനോഹരവും വിശാലവുമായ ലോബി, റൂഫ്‌ടോപ്പിൽ പ്ലേ ഏരിയ, മൾട്ടിപർപ്പസ് ഹാൾ, സിസിടിവി, എല്ലാ അപ്പാർട്ട്‌മെന്റുകളിലേക്കും ഇന്റർകോം കണക്ഷൻ, സോളാർ പാനൽ (5 കിലോവാട്ട് ഓൺ ഗ്രിഡ്), ഏസി ഹെൽത്ത് ക്ലബ്, റൂഫ് ടോപ്പ് സ്വിമ്മിംഗ് പൂൾ, കിഡ്‌സ് പൂൾ, ചിൽഡ്രൻസ് പ്ലേ ഏരിയ, ലോബിയിലെ ഡോറുകളിൽ ബയോമെട്രിക് കാർഡ് എൻട്രി, 24 മണിക്കൂർ സെക്യൂരിറ്റി, ലോഞ്ച് മ്യൂസിക്, പബ്ലിക് അഡ്രസിംഗ് സിസ്റ്റം, ലിഫ്റ്റിനും പൊതുഇടങ്ങൾക്കും ഓട്ടോ സ്റ്റാർട്ട് ജനറേറ്റർ തുടങ്ങിയ സൗകര്യങ്ങൾ എല്ലാം ഈ പ്രോജക്ടിൽ ഉണ്ട്.

സിഡ്ബി ഷാലെറ്റ്, കണ്ണംകുളങ്ങര

CIDBI

കംഫർട്ടബിൾ ലിവിംഗ് ഉറപ്പ് തരുന്ന റെസിഡൻഷ്യൽ പ്രോജക്ടാണ് തൃശൂർ കണ്ണങ്കരയിൽ സിഡ്ബി നിർമിക്കുന്ന ഷാലെറ്റ്. ഗ്രൗണ്ട് + നാല് നിലകളിലായി രണ്ടും മൂന്നും ബെഡ്‌റൂമുകളോടു കൂടിയ 28 അപ്പാർട്ട്‌മെന്റുകളാണ് ഈ പ്രോജക്ടിൽ ഉള്ളത്. നഗരസൗകര്യങ്ങളും ഗ്രാമത്തിന്റെ സ്വച്ഛതയും ഉറപ്പുതരുന്ന ലൊക്കേഷനിലാണ് സിഡ്ബി ഷാലറ്റ് സ്ഥിതി ചെയ്യുന്നത്. മനോഹരമായ എൻട്രൻസ് ലോബി, റൂഫ് ടോപ് പാർട്ടി ഏരിയ, കിഡ്‌സ് പ്ലേ ഏരിയ, സിസിടിവി, എല്ലാ അപ്പാർട്ട്‌മെന്റുകളിലേക്കും ഇന്റർകോം, സോളാർ പാനൽ ( 5 KW ഓൺ ഗ്രിഡ്), മെയിൻ ലോബിയിലെ വാതിലുകളിൽ ബയോമെട്രിക് എൻട്രി, 24 മണിക്കൂർ സെക്യൂരിറ്റി, ലിഫ്റ്റിലും പൊതുഇടങ്ങളിലും ഓട്ടോ സ്റ്റാർട്ട് ജനറേറ്റർ, എട്ട് പാസഞ്ചർ ലിഫ്റ്റുകൾ തുടങ്ങിയ അമിനിറ്റീസ് എല്ലാം ഈ പ്രോജക്ടിൽ സിഡ്ബി ഒരുക്കുന്നു.

ഡിഡ്ബി പ്രോജക്ടുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്
ഫോൺ - 94470 42655
ഇമെയിൽ - salescidbi@gmail.com

നവംബർ 26,27 തീയതികളിൽ ഷാർജ എക്‌സ്‌പോ സെന്ററിൽ നടക്കുന്ന കേരള പ്രോപ്പർട്ടി എക്‌സ്‌പോയിൽ സിഡ്ബിയുടെ സ്റ്റാൾ ഉണ്ടായിരിക്കുന്നതാണ്.