അതിമനോഹരങ്ങളായ ആഡംബര വില്ലകൾ നിർമിക്കുന്നതിൽ അതിവിദഗ്ധരായ ന്യൂ ഏജ് ബിൽഡറാണ് കൊച്ചി ആസ്ഥാനമായുള്ള ബിൽഡ് ഓൺ ഡവലപ്പേഴ്‌സ്. കസ്റ്റമൈസേഷനാണ് ഈ ബ്രാൻഡിന്റെ പ്രധാന സവിശേഷതകളിൽ ഒന്ന്. ബിൽഡ് ഓൺ എന്ന പേര് അന്വർഥമാക്കുന്ന വിധത്തിൽ, ഡിസൈനിംഗിലും മെറ്റീയലുകളുടെ തെരഞ്ഞെടുപ്പിലും എല്ലാം, ഉപഭോക്താവിന്റെ താൽപര്യങ്ങൾ പരിഗണിച്ചുകൊണ്ട് അവർക്കായി, അവർ സ്വപ്‌നം കണ്ട വീട് നിർമിച്ചുനൽകുന്ന ബ്രാൻഡാണിത്. രണ്ട് തലമുറകളുടെ പാരമ്പര്യവുമായി ഭവന നിർമാണരംഗത്ത് നിലകൊള്ളുന്ന ബിൽഡ് ഓൺ, സ്ഥലത്തിന്റെ ഉപയുക്തത ഏറ്റവും ഫലപ്രദമായി വിനിയോഗിച്ചുകൊണ്ട് ഗുണമേന്മയുള്ള വില്ലകൾ ഒരുക്കുക മാത്രമല്ല, സമയബന്ധിതമായി അവ കൈമാറ്റം ചെയ്യുന്നതിലും ശ്രദ്ധ പുലർത്തുന്നു.

ബിൽഡ് ഓൺ ഡെവലപ്പേഴ്‌സ് നിർമിക്കുന്ന എല്ലാ വില്ലകൾക്കും മൾട്ടിപ്പിൾ കാർ പാർക്കിംഗ് സൗകര്യം ഉണ്ടായിരിക്കുന്നതാണ്. കസ്റ്റം മെയ്ഡ് ഫ്‌ളോർ പ്ലാനുകൾ, വാസ്തു കൺസൾട്ടേഷൻ, സീറോ അഡ്വാൻസ് പേയ്‌മെന്റ് തുടങ്ങിയവയെല്ലാം ബിൽഡ് ഓണിന്റെ സവിശേഷതകളാണ്. വിവിധ ഘട്ടങ്ങളിലായി പേയ്‌മെന്റ് വാങ്ങുന്ന ബിൽഡ് ഓൺ, എല്ലാ വാറന്റി ബില്ലുകളും കസ്റ്റമർക്ക് കൈമാറ്റം ചെയ്യാറുണ്ട്. കൊച്ചിയിലുള്ള ബിൽഡ് ഓണിന്റെ മൂന്ന് ഓൺ ഗോയിംഗ് പ്രോജക്ടുകൾ പരിചയപ്പെടാം.

ഗ്രീൻ വില്ലെ

green ville

കാക്കനാട് ഇൻഫോപാർക്കിനടുത്ത് ബിൽഡ് ഓൺ ഒരുക്കുന്ന 3/4 BHK പ്രീമിയം വില്ല പ്രോജക്ടാണ് ഗ്രീൻ വില്ലെ. വേൾഡ് ക്ലാസ് അമിനിറ്റീസ്, മനോഹരമായ ലാൻഡ്‌സ്‌പേകുകൾ, അഫോഡബിളായ വില എന്നിവയെല്ലാം ഇതിന്റെ സവിശേഷതകളാണ്. ക്ലബ് ഹൗസ്, മൾട്ടി ജിം, ചിൽഡ്രൻസ് പ്ലേ ഏരിയ, റൗണ്ട് ദ ക്ലോക്ക് സെക്യൂരിറ്റി, ലാൻഡ്‌സ്‌കേപ്ഡ് ലോൺ തുടങ്ങിയ അമിനിറ്റികളെല്ലാം ഇതിലുണ്ട്.

ക്ലൗഡ് വില്ലെ

cloud village

കൊച്ചിയിൽ കാക്കനാട് ബിൽഡ് ഓൺ നിർമിക്കുന്ന 3/4 BHK ലക്ഷ്വറി വില്ല പ്രോജക്ടാണ് ക്ലൗഡ് വില്ലെ. ലോകോത്തര നിലവാരത്തിലുള്ള അമിനിറ്റികളും മനോഹരമായ ലാൻഡ്‌സ്‌കേപ്പുമുള്ള ഈ പ്രോജക്ടും അഫോർഡബിൾ റെയ്റ്റിൽ ലഭ്യമാണ്. ക്ലബ് ഹൗസ്, ബാഡ്മിന്റൺ കോർട്ട്, മൾട്ടി ജിം, ചിൽഡ്രൻസ് പ്ലേ ഏരിയ, അസോസിയേഷൻ റൂം, ഔട്ട്‌ഡോർ ഗ്യാതറിംഗ് പവലിയൻ, റൗണ്ട് ദ ക്ലോക്ക് സെക്യൂരിറ്റി, ലാൻഡ്‌സ്‌കേപ്ഡ് ലോൺ, ഗസ്റ്റ് കാർ പാർക്കിംഗ് തുടങ്ങിയ അമിനിറ്റീസ് എല്ലാം ഇതിലുണ്ട്.

ഗോൾഡൻ ഹൈറ്റ്‌സ്

golden

ആലുവയിലെ ചൂണ്ടിയിൽ ബിൽഡ് ഓൺ ഒരുക്കുന്ന 3/4 BHK ലക്ഷ്വറി വില്ല പ്രോജക്ടാണ് ഗോൾഡൻ ഹൈറ്റ്‌സ്. വിശാലമായ രണ്ടര ഏക്കറിൽ വ്യപിച്ചുകിടക്കുന്ന ഈ പ്രോജക്ടിൽ 32 വില്ലകളാണ് ഉള്ളത്. 25 അമിനിറ്റികളോടു കൂടിയ ഈ വില്ലകളുടെ വിലയും അഫോർഡബിളാണ്. ക്ലബ് ഹൗസ്, ബാസ്‌കറ്റ് ബോൾ കോർട്ട്, വോളിബോൾ കോർട്ട്, ബാഡ്മിന്റൺ കോർട്ട്, ജോഗിംഗ് ട്രാക്ക്, സിസിടിവി സർവെയ്‌ലൻസ്, 6 മീറ്റർ വീതിയുള്ള ഇന്റേണൽ റോഡ്, ഗസ്റ്റ് കാർ പാർക്കിംഗ്, പോഡിയം, ഇന്റേണൽ വാക്ക്‌വേ, റൗണ്ട് ദ ക്ലോക്ക് സെക്യൂരിറ്റി, ജിം, യോഗ/സുംബ സെന്റർ, ബാർബിക്യൂ സെന്റർ, മിനി ലൈബ്രറി തുടങ്ങി 25 അമിനിറ്റീസാണ് ഈ വില്ല പ്രോജക്ടിലുള്ളത്.

ഹെവൻസ്

heavens

കാര്യവട്ടത്ത് ബിൽഡ് ഓൺ നിർമിക്കുന്ന ലക്ഷ്വറി വില്ല പ്രോജക്ടാണ് ഹെവൻസ്. ടെക്‌നോപാർക്കും കഴക്കൂട്ടവും ഈ പ്രോജക്ടിന്റെ തൊട്ടടുത്താണ്. ക്ലബ് ഹൗസ്, റൗണ്ട് ദ ക്ലോക്ക് സെക്യൂരിറ്റി, ജിം, ബാസ്‌കറ്റ് ബോൾ കോർട്ട്, വോളിബോൾ കോർട്ട്. ബാഡ്മിന്റൺ കോർട്ട്, സിസിടിവി സർവെയ്‌ലൻസ്, ബാർബിക്യൂ പോയിന്റ് തുടങ്ങി 20 വേൾഡ് ക്ലാസ് അമിനിറ്റീസ് ഇതിൽ ഉണ്ടായിരിക്കുന്നതാണ്. ഇവയ്ക്കു പുറമേ കൊച്ചിയിൽ പൂർത്തിയായ നിരവധി വില്ല പ്രോജക്ടുകൾ ഇവർക്കുണ്ട്.

കൂടുതൽ വിവരങ്ങൾക്ക്
+91 62 3531 3531
+91 790 2222 052

info@buildowndevelopers.com

നവംബർ 26, 27 തീയതികളിൽ എക്‌സ്‌പോ സെന്റർ ഷാർജയിൽ നടക്കുന്ന കേരള പ്രോപ്പർട്ടി എക്‌സ്‌പോയിൽ ബിൽഡ് ഓണിന്റെ സ്റ്റാൾ ഉണ്ടായിരിക്കുന്നതാണ്.