സാധാരണക്കാരെയും വളർന്നുവരുന്ന സംരംഭകരെയും സഹായിച്ചുകൊണ്ട് കരുത്തുറ്റ സമ്പദ്‌വ്യവസ്ഥയും രാഷ്ട്രവും കെട്ടിപ്പടുക്കുക എന്ന വീക്ഷണത്തോടെ 1935 സെപ്റ്റംബർ 16ന് രജിസ്റ്രർ ചെയ്യപ്പെട്ട ബാങ്ക് ഓഫ് മഹാരാഷ്ട്ര ഇന്ന് ഇന്ത്യയിലെ മുൻനിര പൊതുമേഖല ബാങ്കാണ്.

ഒൻപത് ദശാബ്ദങ്ങൾ പിന്നിട്ടപ്പോൾ ഇന്ത്യയിലുടനീളം 2000ത്തിലധികം ശാഖകളും 2021 എടിംഎം/റീസൈക്ലറുകളുമായി, രാജ്യത്തെ ഏറ്റവും പ്രിയപ്പെട്ട ദേശസാൽകൃത ബാങ്കുകളിൽ ഒന്നായി ബാങ്ക് ഓഫ് മഹാരാഷ്ട്ര മാറി. മഹാരാഷ്ട്രയിൽ ഏറ്റവും വിപുലമായ രീതിയിൽ ശാഖകളുടെ ശൃംഖലയുള്ള ബാങ്ക് ഓഫ് മഹാരാഷ്ട്രയ്ക്ക് 2021 സെപ്റ്റംബറിലെ കണക്കുകൾ അനുസരിച്ച് 29 മില്യണിലധികം ഉപഭോക്താക്കളുണ്ട്. ബാങ്കിന്റെ വീക്ഷണത്തോട് നീതി പുലർത്തിക്കൊണ്ട് പുരോഗമനപരമായി മുന്നോട്ടുപോകുന്ന ബാങ്ക്, ടെക്‌നോസാവിയായ ചെറുപ്പക്കാർക്കും സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നുള്ളവർക്കും സേവനം നൽകുന്നതിനും,  ഷെയർഹോൾഡർമാരുടെയും ജീവനക്കാരുടെയും മൂല്യം വർധിപ്പിക്കുന്നതിനും എപ്പോഴും സന്നദ്ധമാണ്. സമൂഹത്തിലെ എല്ലാ വിഭാഗക്കാരുടെയും ആവശ്യങ്ങൾ നിറവേറ്റുന്ന തരത്തിൽ ഉൽപ്പന്നങ്ങളെയും സേവനങ്ങളെയും നവീനമാക്കുക എന്ന ലക്ഷ്യത്തോടെ, നിത്യേനയെന്നോണം പുതിയ സാങ്കേതികവിദ്യകളുമായി പൊരുത്തപ്പെടുന്ന കാര്യക്ഷമതയും പ്രോഫഷണലിസവും പരപ്രേരണകൂടാതെ പ്രവർത്തിക്കുന്നവരുമായ ജീവനക്കാരെ ബാങ്ക് വളർത്തിയെടുത്തിട്ടുണ്ട്.

ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ സാരഥ്യം ഏറ്റെടുത്തതിനു ശേഷം മാനേജിംഗ് ഡയറക്ടറും സിഇഒയുമായ എ. എസ്. രാജീവ് വലിയ പരിവർത്തനങ്ങൾ സൃഷ്ടിച്ചു. 2019 മാർച്ച് മുതൽ തുടർച്ചയായി ലാഭം രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്ന ബാങ്ക് ഭാവിയിലും അത് നിലനിർത്തുവാൻ പര്യാപ്തമായ വിധത്തിലുള്ള പ്രവർത്തനം തുടരുന്നു. 2021 സെപ്റ്റംബർ 30ലെ കണക്കുകൾ അനുസരിച്ച് 1.15 ലക്ഷം കോടി രൂപയുടെ ടോട്ടൽ അഡ്വാൻസസോടെ ആകെ ബിസിനസ് 2.97 ലക്ഷം കോടി രൂപ വർധിച്ചു.

നടപ്പ് സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ ലോൺ, സേവിംഗ്‌സ് ഡെപ്പോസിറ്റുകളുടെ വളർച്ചയുടെ കാര്യത്തിൽ പൊതുമേഖല ബാങ്കുകളുടെ കൂട്ടത്തിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചത് ബാങ്ക് ഓഫ് മഹാരാഷ്ട്രയാണ്. ഈ വർഷം സെപ്റ്റംബർ ക്വാട്ടറിൽ (Q2) നെറ്റ് പ്രോഫിറ്റ് 103 ശതമാനത്തിലേക്ക് വളർന്ന് അത് 264 കോടിയിലെത്തി. റീറ്റെയ്ൽ അഡ്വാൻസസിൽ 14.47 ശതമാനവും, എംഎസ്എംഇ അഡ്വാൻസസിൽ ഇയർ ഓവർ ഇയർ ബെയ്‌സിസിൽ 20.66 ശതമാനവും ഉയർച്ച ബാങ്ക് രേഖപ്പെടുത്തി. കറണ്ട് അക്കൗണ്ട് സേവിംഗ്‌സ് അക്കൗണ്ടുകൾ (കാസാ) 54 ശതമാനത്തിലേക്ക് ഉയർന്നു; ഇത് ബാങ്കിംഗ് മേഖലയിലെ ഏറ്റവും ഉയർന്ന ശതമാനമാണ്. ഇയർ ഓവർ ഇയർ ബെയ്‌സിസിൽ നെറ്റ് ഇന്ററസ്റ്റ് ഇൻകം 34 ശതമാനം വർധിച്ച് 1061 കോടി രൂപയിലെത്തി. ഇയർ ഓവർ ഇയർ ബെയ്‌സിസിൽ നോൺ ഇന്ററസ്റ്റ് ഇൻകം 54 ശതമാനം വർധിച്ച് 1128 കോടി രൂപയിലെത്തി.

കോർപ്പറേറ്റ് സ്ട്രാറ്റജിയുടെ ഭാഗമായി, വരുംകാലങ്ങളിൽ പ്രബലമായ സ്ഥാനം നേടുക എന്ന ലക്ഷ്യത്തോടെ തെക്കൻ സംസ്ഥാനങ്ങളിലേക്ക് ബാങ്ക് ശക്തമായി കടന്നുകയറിക്കൊണ്ടിരിക്കുകയാണ്. ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, വിജയവാഡ, എറണാകുളം എന്നിവിടങ്ങളിൽ ബാങ്കിന് സോണൽ ഓഫീസുകളുണ്ട്. ഇതിനു പുറമേ ഡിജിറ്റൽ ബാങ്കിംഗ് ഉല്പ്പന്നങ്ങൾക്ക് ഗണ്യമായ പ്രചാരം നൽകിക്കൊണ്ട്, ഡിജിറ്റൽ എനേബിൾഡ് സർവീസുകളിലൂടെ അതിന്റെ സാന്നിധ്യം വിപുലപ്പെടുത്തുന്നതിനു വേണ്ടി ഉത്സാഹപൂർവം പ്രവർത്തിക്കുകയും ചെയ്യുന്നു.

അടുത്ത കാലത്ത് 23 ശാഖകളുടെ ശൃംഖലയുമായി എറണാകുളത്ത് ബാങ്ക് സോണൽ ഓഫീസ് തുറന്നു. 10 ശാഖകൾ കൂടി ഉടൻതന്നെ തുടങ്ങാനും പദ്ധതിയുണ്ട്. കേരളത്തിന്റെ എല്ലാ ജില്ലകളിലും ബാങ്ക് ഓഫ് മഹാരാഷ്ട്രയ്ക്ക് ഇപ്പോൾ സാന്നിധ്യമുണ്ട്. കേരളത്തിലെ സാധാരണക്കാരുടെ ജീവിതത്തെ സ്പർശിക്കുവാനും അവരെ സാമ്പത്തികമായി കൂടുതൽ ശക്തിപ്പെടുത്താനുമായി കേരളത്തിലെ സാന്നിധ്യം കൂടുൽ വ്യാപിപ്പിക്കുന്നതിനെക്കുറിച്ച് വിഭാവനം ചെയ്യുകയാണ് ബാങ്ക് ഓഫ് മഹാരാഷ്ട്ര.