bank of barodaകാലത്തിനനുസരിച്ച് മാറിക്കൊണ്ട് ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച സേവനം എന്നും ലഭ്യമാക്കുകയാണ് ബാങ്ക് ഓഫ് ബറോഡ. പല സേവനങ്ങളും ഇൻഡസ്ട്രിയിൽ ആദ്യമായി അവതരിപ്പിക്കുന്നതും ബാങ്ക് ഓഫ് ബറോഡ (BOB) തന്നെയാണ്.ഒരു നൂറ്റാണ്ട് മുൻപ്, 1908ൽ ബറോഡയിലെ ഒരു ചെറിയ കെട്ടിടത്തിലാണ് ബാങ്ക് ഓഫ് ബറോഡയുടെ തുടക്കം. ബറോഡ മഹാരാജാവായ മഹാരാജ സയാജിറാവു ഗായിക്വാഡ് III ഗുജറാത്തിലെ ബറോഡയിൽ 1908 ജൂലൈയ് 20നാണ് ഈ ബാങ്ക് സ്ഥാപിച്ചത്. 1953ൽ കെനിയയിലെ മോംബാസയിൽ ശാഖ സ്ഥാപിച്ചുകൊണ്ട് വിദേശത്തേക്കുള്ള യാത്രയ്ക്ക് തുടക്കമിട്ടു. അതിനു ശേഷം രാജ്യാന്തര ശൃംഖല വിപുലമാക്കിക്കൊണ്ട് അതത് രാജ്യങ്ങളിലെ ജനങ്ങൾക്കും എൻആർഐ/പിഐഒകൾക്കും ലോകമെങ്ങുമുള്ള ഇന്ത്യൻ കോർപ്പറേറ്റുകൾക്കും മികച്ച സേവനം ലഭ്യമാക്കിക്കൊണ്ട് ബിഒബി ബഹുദൂരം മുന്നോട്ട് പോയി. ഇന്ന് 8182 ശാഖകളും 11600ൽ അധികം എടിഎമ്മുകളും ക്യാഷ് റീസൈക്ലറുമായി ഇന്ത്യയിൽ ശക്തമായ സാന്നിധ്യമാണുള്ള ബാങ്കാണിത്. 18 രാജ്യങ്ങളിലായി 131 ദശലക്ഷം ഉപഭോക്താക്കളാണ് ബാങ്ക് ഓഫ് ബറോഡയ്ക്കുള്ളത്.

ഇന്ത്യൻ ബാങ്കിംഗ് രംഗത്ത് ഉപഭോക്തൃകേന്ദ്രീകൃതമായ പല സംരംഭങ്ങളും ആദ്യമായി അവതരിപ്പിച്ചത് ബാങ്ക് ഓഫ് ബറോഡയാണ്. എടിഎം, ഇന്റർനെറ്റ്, ഫോൺ, മൊബൈൽ, കിയോസ്‌ക്, കോൾ സെന്റർ തുടങ്ങിയ ഡിജിറ്റൽ ഡെലിവറി ചാനലുകളുമായി സംയോജിപ്പിച്ചുകൊണ്ട് സാങ്കേതിക വിദ്യയുടെ സഹായത്താൽ ലോകമെങ്ങും കോർ ബാങ്കിംഗ് പ്ലാറ്റ്‌ഫോം ഒരുക്കിക്കൊണ്ട് ഉപഭോക്താവിന് 24 x 7 അടിസ്ഥാനത്തിൽ സൗകര്യപ്രദമായ ബാങ്കിംഗ് ഉറപ്പാക്കുന്നു. ഹ്യൂമൻ റിസോഴ്‌സസ് മാനേജ്‌മെന്റിലെ മികവിന് 2020ലെ 'ഗോൾഡൻ പീക്കോക്ക് എച്ച്ആർ എക്‌സലൻസ് അവാർഡ്' ലഭിച്ചത് ബാങ്ക് ഓഫ് ബറോഡയ്ക്കാണ്. അന്താരാഷ്ട്ര നിലവാരത്തിലുള്ളതും ദേശീയതലത്തിൽ ഉയർന്ന റാങ്കിംഗുള്ളതുമായ ബാങ്ക് ആകുക എന്ന ലക്ഷ്യത്തോടെയാണ് ബാങ്ക് ഓഫ് ബറോഡ പ്രവർത്തിക്കുന്നത്.

എറണാകുളം സോൺ

01.04.2019ലെ ലയനത്തിനുശേഷമാണ് എറണാകുളം സോൺ രൂപീകൃതമായത്. എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, തൃശൂർ എന്നീ നാല് റീജിയനുകൾ ഉൾപ്പെടുന്നതാണ് ഈ സോൺ. സെപ്റ്റംബർ 2021 ലെ കണക്ക് അനുസരിച്ച് എറണാകുളം സോണിന്റെ ബിസിനസ് 26,721 കോടി രൂപ എന്ന നാഴികക്കല്ല് പിന്നിട്ടു. കേരളത്തിലെ 14 ജില്ലകളിലായി ബാങ്ക് ഓഫ് ബറോഡയ്ക്ക് 219 ശാഖകളും 235 എടിഎമ്മുകളും 11 റീസൈക്ലറുകളും ഏഴ് എക്‌സ്പ്രസ് ലോബികളും നാല് ഇ- ലോബികളും ഉണ്ട്.

സേവനങ്ങൾ വിരൽത്തുമ്പിൽ

സാങ്കേതിക വിദ്യയുടെ സഹായത്താൽ ബാങ്കിംഗ് സേവനങ്ങൾ ഏറ്റവും വേഗത്തിൽ ലളിതമായി ഉപഭോക്തക്കളിൽ എത്തിക്കുന്നതിൽ മുൻപന്തിയിലാണ് ബാങ്ക് ഓഫ് ബറോഡ. BOB - NOWW, BOB WORLD ഇവയിലുടെ ലഭ്യമാകുന്ന ഡിജിറ്റൽ സേവനങ്ങളെക്കുറിച്ച് കൂടുതലായി മനസിലാക്കാം.

BOB - NOWW

ബാങ്കിംഗ് രംഗത്ത് ആദ്യമായി അവതരിപ്പിക്കപ്പെട്ട BOB - NOWW, ഉപഭോക്താവിനും ജീവനക്കാർക്കും ഒരുപോലെ ഗുണകരമാണ്. ഇരുകൂട്ടർക്കും സമയവും സ്ഥലവും ബാധമകല്ലാത്ത വിധത്തിൽ ഫ്‌ളെക്‌സിബിളായ രീതിയിലാണ് ഇതിന്റെ പ്രവർത്തനം. ഡിജിറ്റൽ ചാനലുകൾ കൂടുതലായി ഉപയോഗപ്പെടുത്തുന്നതും ഉപഭോക്താക്കളുടെ ടച്ച് പോയിന്റുകൾ കുറയ്ക്കുന്നതുമായ BOB - NOWW ഈ ഇൻഡസ്ട്രിയിലെ ആദ്യ സംരംഭമാണ്.

BOB WORLD

ഉപഭോക്താക്കൾക്ക് കൂടുതൽ മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിനു വേണ്ടി ഈയിടെ പുറത്തിറക്കിയ, നവീകരിച്ച ഡിജിറ്റൽ കോർപ്പറേറ്റ് സബ് - ബ്രാൻഡ് ആണ് ബിഒബി വേൾഡ് എന്ന മൊബൈൽ ബാങ്കിംഗ് ആപ്ലിക്കേഷൻ. അതിന്റെ സവിശേഷതകൾ താഴെചേർക്കുന്നു.

1. 95 ശതമാനത്തോളം റീറ്റെയ്ൽ ബാങ്കിംഗ് സേവനങ്ങൾ ഉൾപ്പെടുന്ന, ഒറ്റ ആപ്ലിക്കേഷനിൽ 220ലധികം സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന ഈ ആപ്പ്, ഉപഭോക്താക്കൾക്ക് 24  x 7  ഉപയോഗിക്കാം.
2. വളരെ എളുപ്പത്തിൽ പണം സൂക്ഷിക്കാനും നിക്ഷേപിക്കാനും ലോൺ എടുക്കാനും സാധനങ്ങൾ വാങ്ങാനും ഉപഭോക്താക്കളെ അനുവദിക്കുന്നു.
3. ബിഒബി വേൾഡ് ഉപയോഗിച്ച് 10 മിനിറ്റിനുള്ളിൽ അക്കൗണ്ട് തുറക്കാം, ഇൻസ്റ്റന്റ് വെർച്വൽ ഡെബിറ്റ് കാർഡും ലഭിക്കുന്നതാണ്.
4. മൈക്രോ, മിനി പേഴ്‌സണൽ ലോണുകൾ പോലുള്ള തെരഞ്ഞെടുക്കപ്പെട്ട ലോണുകൾക്ക് ഓൺലൈനായി അപേക്ഷിച്ചാൽ 30 മിനിറ്റിനുള്ളിൽ പണം ലഭിക്കുന്നതാണ്.
5. ഏറ്റവും മികച്ച ഷോപ്പിംഗ് അനുഭവം പ്രദാനം ചെയ്യുന്ന ബിഒബി വേൾഡ് ആകർഷകമായ റിവാർഡ് പോയന്റുകൾ നൽകുന്നു. അതുപോലെതന്നെ ആമസോൺ, ഫ്‌ളിപ്കാർട്ട്, ടാറ്റ ക്ലിക്, ബിഗ് ബാസ്‌കറ്റ്, മിന്ത്ര തുടങ്ങിയ ഇ- കൊമേഴ്‌സ് സൈറ്റുകൾ താരതമ്യം ചെയ്ത് ആവശ്യമുള്ളവ വാങ്ങാനുള്ള അവസരവും നൽകുന്നു.
6. ഇന്റഗ്രേറ്റഡ് ഇ - കൊമേഴ്‌സിലൂടെ ബിഒബി വേൾഡ് മികച്ച ബാങ്കിംഗ് അനുഭവം ലഭ്യമാക്കുന്നു.
7. ഈ ആപ്പ് ഉപയോഗിച്ച് ഇക്വിഫാക്‌സ് ക്രെഡിറ്റ് ഇൻഫർമേഷൻ സർവീസസിൽ നിന്നും ഒരുതവണ ഫ്രീയായി ക്രെഡിറ്റ് സ്‌കോർ അറിയാൻ സാധിക്കും.
8. ഉപഭോക്താവിന് ക്യാഷ് ഓൺ മൊബൈൽ സേവനവും ഡെബിറ്റ് കാർഡ് മാനേജ്‌മെന്റിലെ സേവനങ്ങളായ വെർച്വൽ ഡെബിറ്റ് കാർഡ് ഇഷ്യൂ ചെയ്യുക, ലിമിറ്റ് സെറ്റ് ചെയ്യൽ, ഹോട്ട് ലിസ്റ്റിംഗ്, പുതിയ കാർഡിന് അപേക്ഷിക്കുക തുടങ്ങിയവും ഈ ആപ്പിൽ ലഭ്യമാണ്.
9. Save - ഡിജിറ്റൽ ഒൺലി അക്കൗണ്ടുകൾ തുറക്കുക:  ആമസോൺ പ്രൈം, ഇറോസ് നൗ, ടൈംസ് പ്രൈം തുടങ്ങിയവയിൽ ഫ്രീ ഒടിടി സബ്‌സ്‌ക്രിപ്ഷൻ ഉൾപ്പടെയുള്ള ആനുകൂല്യങ്ങളോടെ ബി3 പ്ലസ്, ബി3 എഡ്ജ്, ബി3 അൾട്ര തുടങ്ങിയ അക്കൗണ്ടുകൾ തുറക്കാം.
10. Invest - ഇൻവെസ്റ്റ്‌മെന്റ് സർവീസസ് അക്കൗണ്ടുകൾ തുറക്കാനും ബറോഡ വെൽത്ത് പോർട്ട്‌ഫോളിയോ ഉപയോഗിക്കുവാനും ഉപഭോക്താവിനെ അനുവദിക്കുന്നു. PPF, SSA, PMJJBY, PMSBY, APY തുടങ്ങിയവയിൽ നിക്ഷേപിക്കുവാനും അവസരം ലഭിക്കുന്നു.
11. Borrow-  പ്രോസസിംഗ് ചാർജ് ഇല്ലാത്ത മൈക്രോ പേഴ്‌സണൽ ലോൺ, മിനി പേഴ്‌സണൽ ലോൺ, LABOB/ODBOB തുടങ്ങിയവ 30 മിനിറ്റിനുള്ളിൽ ഉപഭോക്താവിന് ലഭിക്കുന്നു. ഹോംലോൺ, കാർ ലോൺ, എംഎസ്എംഇ ലോൺ തുടങ്ങിയവയ്ക്ക് അപേക്ഷിക്കാം.
12. Shop and Pay-  ആകർഷകമായ വിലയിൽ ഹോട്ടൽ, ബസ്, ഫ്‌ളൈറ്റ് ഇവ ബുക്ക് ചെയ്യാം. വിവിധ ഇ- കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിൽ നിന്ന് (ആമസോൺ, ഫ്‌ളിപ്കാർട്ട്, ടാറ്റ ക്ലിക്, ബിഗ് ബാസ്‌കറ്റ്, മിന്ത്ര പോലുള്ളവയിൽ നിന്ന്) താരതമ്യം ചെയ്ത് വാങ്ങാം.
13. ബിഒബി വേൾഡ് ബെനിഫിറ്റ്‌സ് - ബിഒബി വേൾഡിന് ആകർഷമായ ലോയൽറ്റി, റിവാർഡ് പ്രോഗ്രാമുകൾ ഉണ്ട്. ഈ ലോയൽറ്റി പോയിന്റുകൾ വൗച്ചറുകൾക്കും മെർച്ചൻഡൈസുകൾക്കും വേണ്ടി ഉപയോഗപ്പെടുത്താം.
പുതിയ ഉപഭോക്താക്കൾക്ക് ഈ ആപ്പ് ഡൗൺലോഡ് ചെയ്ത് വീഡിയോ കെവൈസി വഴി ഡിജിറ്റൽ ഒൺലി അക്കൗണ്ട് തുറക്കാം. അതിനു ശേഷം മുകളിൽ പറഞ്ഞ എല്ലാ ബാങ്കിംഗ്, ഫിനാൻഷ്യൽ സേവനങ്ങളും എവിടെയിരുന്നും പ്രയോജനപ്പെടുത്താം, നിങ്ങളുടെ വിലയേറിയ സമയം ലാഭിക്കാം.