ദക്ഷിണേന്ത്യയിലെ മുൻനിര റിയാൽറ്റി ബ്രാൻഡായ അസറ്റ് ഹോംസിന്റെ കിരീടത്തിൽ തൂവലുകൾ ഏറെയാണ്. കേരളത്തിലെ ബിൽഡർമാർക്ക് ഇതുവരെ ലഭിച്ചിട്ടുള്ള ഏറ്റവും ഉയർന്ന ക്രിസിൽ റേറ്റിംഗായ ഡിഎ2+ 2021-ലും നിലനിലനിർത്താനായതാണ് അവയിലൊന്ന്. ക്രിസിലിന്റെ ഈ ഉയർന്ന റേറ്റിംഗ് ഉന്നത ഗുണനിലവാരത്തിലും നിശ്ചിത സമയത്തിനുള്ളിലും പദ്ധതികൾ പൂർത്തീകരിക്കാനുള്ള ഒരു ഡെവലപ്പറുടെ കഴിവിനെയും 100% നിയമാനുസൃതമായ ഉടമസ്ഥാവകാശം കെമാറുന്നതിനേയുമാണ് സൂചിപ്പിക്കുന്നത്. ഈ രംഗത്തെ എല്ലാ തുറകളിലുമുള്ള മികച്ച പ്രകടനം കണക്കിലെടുത്താണ് കമ്പനിക്ക് ഈ റേറ്റിംഗ് നിലനിർത്താനായത്. ഉന്നത ഗുണനിലവാരത്തിന്റെ കാര്യത്തിൽ അസറ്റ് ഹോം സ്വന്തമാക്കിയ ഈ നേട്ടത്തിന്റെ അവിശ്വസനീയമായ മറുപുറമാണ് വളർച്ചയുടെ കാര്യത്തിലും കമ്പനി കാഴ്ച വെയ്ക്കുന്നത്. 15 വർഷത്തിനിടെ ലക്ഷ്വറി, സൂപ്പർ ലക്ഷ്വറി വിഭാഗങ്ങളിലെ 67 പദ്ധതികളിലായി 5000-ത്തിലേറെ അപ്പാർട്‌മെന്റുകളും വില്ലകളും അസറ്റ് ഹോംസ് കൈമാറിക്കഴിഞ്ഞു. ഇവയ്ക്കു പുറമെ നിലവിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലായി കമ്പനിക്ക് 20 ഭവനപദ്ധതികൾ നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിലുണ്ട്.

സിവിൽ എൻജിനീയറിംഗ് ബിരുദധാരിയും അമേരിക്കയിലെ പ്രസിദ്ധമായ ഹാർവാർഡ് ബിസിനസ്സ് സ്‌കൂളിൽ മാനേജ്‌മെന്റ് പഠനം നടത്തിയിട്ടുള്ളയാളുമാണ് അസറ്റ് ഹോംസ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ സുനിൽ കുമാർ വി. എന്നറിയുമ്പോഴാണ് ഈ നേട്ടങ്ങളുടെ അടിത്തറ എത്ര ദൃഢമാണെന്ന് ബോധ്യമാകുന്നത്. 30 വർഷത്തെ അനുഭവസമ്പത്താണ് നിർമാണ മേഖലയിൽ അസറ്റിന്റെ സാരഥി സുനിൽ കുമാറിനുള്ളത്. എന്നാൽ ഗുണനിലവാരമുള്ള നിർമാണം മാത്രം നടത്തിയാണ് അസറ്റ് എന്നൊരു ബ്രാൻഡ് സൃഷ്ടിച്ചതെന്ന് സുനിൽ കുമാർ കരുതിന്നില്ല. 'ഗുണനിലവാരമുള്ള നിർമാണംപോലെ തന്നെ പ്രധാനപ്പെട്ടതാണ് ഈ രംഗത്തെ തുടർ സേവനങ്ങളുടെ കാര്യം. ഓണേഴ്സ് അസോസിയേഷൻ രൂപീകരിച്ചു കഴിഞ്ഞാൽ തീരുന്നതുമല്ല അത്. ഇതു കണക്കിലെടുത്താണ് 17 സേവനങ്ങളുൾപ്പെട്ട അസറ്റ് ഡിലൈറ്റ് എന്ന സേവന വിഭാഗം പ്രവർത്തിക്കുന്നത്,' സുനിൽ കുമാർ പറയുന്നു. വീട് ഒരു കെട്ടിടം മാത്രമല്ലെന്ന് മനസ്സിലാക്കുന്ന ഈ ഉത്തരവാദിത്തമാണ് അസറ്റ് ഹോംസിനെ വ്യത്യസ്തമാക്കുന്നത്.

കേരളത്തിലെ എട്ട് ജില്ലകളിൽ നിർമാണം പൂർത്തിയായതും നിർമാണം പുരോഗമിക്കുന്നതുമായ നിരവധി പ്രോജക്ടുകൾ അസറ്റ് ഹോംസിനുണ്ട്. അവയെല്ലാം റെറ അംഗീകൃത പ്രോജക്ടുകളാണ്. പ്രീമിയം ലൈഫ്‌സ്റ്റൈലിന് അനുയോജ്യമായ അമിനിറ്റീസും എക്കോ ഫ്രണ്ട്‌ലി - ടെക്‌നോളജി ഫീച്ചറുകളും സുരക്ഷാ സംവിധാനങ്ങളും എല്ലാ പ്രോജക്ടുകളിലും അസറ്റ് ഹോംസ് ഒരുക്കുന്നുണ്ട്. അവയിൽ ഏതാനും പ്രോജക്ടുകൾ പരിചയപ്പെടുത്താം.

അസറ്റ് സോവറിൻ

soveriegn

തിരുവന്തപുരത്ത് സ്റ്റാച്യു ജംഗ്ഷനിലുള്ള ഓൺഗോയിംഗ് ലക്ഷ്വറി അപ്പാർട്ട്‌മെന്റ് പ്രോജക്ടാണ് അസറ്റ് സോവറിൻ. സെക്രട്ടറിയേറ്റും പ്രമുഖ ഗവൺമെന്റ് ഓഫീസുകളും ബിസിനസ് - ഷോപ്പിംഗ് സെന്ററുകളും അടുത്ത മികച്ചൊരു ലൊക്കേഷനിലാണ് ഈ പ്രോജക്ട്. ഇൻഫിനിറ്റി സ്വിമ്മിംഗ് പൂൾ, ഇൻഡോർ ഗെയിംസ്, എല്ലാ സജ്ജീകരണങ്ങളോടും കൂടിയ ശീതീകരിച്ച ഫിറ്റ്‌നസ് സെന്റർ, ചിൽഡ്രൻസ് പ്ലേ ഏരിയ, പാർട്ടി ഡെക്ക്, ആകർഷമായ ലോബി, ലാൻഡ്‌സ്‌കേപ്ഡ് ഔട്ട്‌ഡോർ തുടങ്ങിയ അമിനിറ്റീസ് എല്ലാം ഈ പ്രോജക്ടിലുണ്ട്. ഇതുകൂടാതെ അസറ്റ് വോൾഗ, അസറ്റ് സണ്ണി ഡെയ്‌സ്, അസറ്റ് ലെഗസി എന്നീ പ്രോജക്ടുകളും തിരുവനന്തപുരത്തുണ്ട്.

അസറ്റ് ഗ്രാൻഡിയോസ് - സ്‌റ്റെർലിംഗ് ആൻഡ് സ്റ്റാൻഫോർഡ്

sanford

കൊല്ലം കടപ്പാക്കടയിലാണ് അസറ്റ് ഗ്രാൻഡിയോസ് എന്ന ലക്ഷ്വറി അപ്പാർട്ട്‌മെന്റ് പ്രോജക്ട്.  നിർമാണം പൂർത്തിയായ സ്‌റ്റെർലിംഗ്,  നിർമാണം പുരോഗമിക്കുന്ന സ്റ്റാൻഫോർഡ് എന്നീ രണ്ട് ടവറുകളിലായി ഈ പ്രോജക്ടിൽ 122 യൂണിറ്റുകളാണ് ഉള്ളത്. 2,3 & 4 BHK അപ്പാർട്ട്‌മെന്റുകളാണ് ഇതിൽ നിർമിച്ചിട്ടുള്ളത്. സ്വിമ്മിംഗ് പൂൾ, പാർട്ടി ഏരിയ, ഗ്രാൻഡ് ലോബി, ഹെൽത്ത് ക്ലബ്, മൾട്ടിപർപ്പസ് ഹാൾ തുടങ്ങിയ അമിനിറ്റീസ് എല്ലാം ഇതിലുണ്ട്.

അസറ്റ് സെലസ്റ്റ്

asset homes

കോട്ടയത്ത് മാധവൻപടിയിൽ അസറ്റ് ഹോംസ് നിർമിക്കുന്ന ബജറ്റ് അപ്പാർട്ട്‌മെന്റുകളാണ് അസറ്റ് സെലസ്റ്റ്. മൾട്ടി റെക്രിയേഷൻ ഹാൾ, ലാൻഡ്‌സ്‌കേപ്ഡ് ഗാർഡൻ, വെയ്സ്റ്റ് മാനേജ്‌മെന്റ് സിസ്റ്റം, ഇലക്ട്രിക് കാർ ചാർജിംഗ് പോയിന്റ്, ഹെൽത് ക്ലബ്, 24 മണിക്കൂർ സെക്യൂരിറ്റി/പവർ/വാട്ടർ തുടങ്ങിയ സൗകര്യങ്ങളെല്ലാം ഈ പ്രോജക്ടിൽ ലഭ്യമാണ്.

അസറ്റ് ഗെയ്റ്റ്‌വേ

gateway

പത്തനംതിട്ട റിംഗ് റോഡിൽ അസറ്റ് ഹോംസ് ഒരുക്കുന്ന ലക്ഷ്വറി അപ്പാർട്ട്‌മെന്റ് പ്രോജക്ടാണ് അസറ്റ് ഗെയ്റ്റ് വേ. 13 നിലകളിലായി 58 യൂണിറ്റുകളാണ് ഇതിലുള്ളത്. 2, 3 BHK ആയി അവ ഒരുക്കുന്നു. സ്വിമ്മിംഗ് പൂൾ, ഹെൽത്ത് ക്ലബ്, ക്ലബ് ഹൗസ് തുടങ്ങിയ അമിനിറ്റീസെല്ലാം ഈ പ്രോജക്ടിൽ ഉണ്ടായിരിക്കുന്നതാണ്.

അസറ്റ് ലൈംലൈറ്റ്

limelight

എറണാകുളത്ത് ഇടപ്പള്ളിയിലുള്ള ഓൺഗോയിംഗ് ലക്ഷ്വറി അപ്പാർട്ട്‌മെന്റ് പ്രോജക്ടാണ് അസറ്റ് ലൈംലൈറ്റ്. 17 നിലകളിൽ ഉയരുന്ന ഈ പ്രോജക്ടിൽ 2 & 3 BHK ഫ്‌ളാറ്റുകളാണ് ഉള്ളത്. ഇൻഫിനിറ്റി സ്വിമ്മിംഗ് പൂൾ, ഹെൽത്ത് ക്ലബ്, റിക്രിയേഷൻ റൂം, റെയിൻ വാട്ടർ ഹാർവെസ്റ്റിംഗ്, വീഡിയോ ഡോർ ഫോൺ, സെക്യൂരിറ്റി ക്യാമറ തുടങ്ങിയ സംവിധാനങ്ങളെല്ലാം ഇതിലുണ്ടായിരിക്കുന്നതാണ്. ഇതിനു പുറമേ ആൽപൈൻ ഓക്‌സ്, ഈസ്റ്റ്ബ്രൂക്ക്, ആൽപൈൻ മേപ്പിൾ എന്നീ പ്രോജക്ടുകളും അസറ്റ് ഹോംസിന് എറണാകുളത്ത് നിലവിലുണ്ട്.

അസറ്റ് പ്രഷ്യസ്

precious

തൃശൂരിൽ നെല്ലിക്കുന്നിലുള്ള ഓൺഗോയിംഗ് ലക്ഷ്വറി അപ്പാർട്ട്‌മെന്റ് പ്രോജക്ടാണ് അസറ്റ് പ്രഷ്യസ്.2, 3 BHK അപ്പാർട്ട്‌മെന്റുകൾ 11 നിലകളിലായി ഒരുക്കുന്നു. തൃശൂരിലെ പ്രമുഖ ആശുപത്രികളും സ്‌കൂളുകളും ഷോപ്പിംഗ് മാളുകളും അടുത്തുള്ള ലൊക്കേഷനിലാണ് ഈ പ്രോജക്ട്. റൂഫ് ടോപ് സ്വിമ്മിംഗ് പൂൾ, ഓപ്പൺ ടെറസ് പാർട്ടി ഏരിയ, ഹെൽത് ക്ലബ്, മൾട്ടി റിക്രിയേഷൻ ഹാൾ, ലാൻഡ്‌സ്‌കേപ്ഡ് ഗാർഡൻ തുടങ്ങി സംവിധാനങ്ങളെല്ലാം ഈ പ്രോജക്ടിലുണ്ട്. ഇതു കൂടാതെ പ്ലാറ്റിന എന്ന പ്രോജക്ടും തൃശൂരിൽ നിലവിലുണ്ട്.

അസറ്റ് എൻസൈൻ

ensign

കോഴിക്കോട് കോവൂരിലുള്ള ഓൺഗോയിംഗ് ലക്ഷ്വറി അപ്പാർട്ട്‌മെന്റ് പ്രോജക്ടാണ് അസറ്റ് എൻസൈൻ. 13 നിലകളിലായി 2,2.5,3 BHK അപ്പാർട്ട്‌മെന്റുകളാണ് ഇതിലുള്ളത്. സ്വിമ്മിംഗ് പൂൾ, മൾട്ടി റെക്രിയേഷൻ ഹാൾ, ഹെൽത് ക്ലബ് തുടങ്ങി ക്ലാസി ലിവിംഗ് ഉറപ്പാക്കുന്ന അമിനിറ്റീസ് എല്ലാം ഇതിലുണ്ട്. എൻസൈനിനു പുറമേ അസറ്റ് ഹെറിറ്റൻസ് ആണ് കോഴിക്കോട് അസറ്റ് ഹോംസിന്റെ മറ്റൊരു പ്രോജക്ട്.

അസറ്റ് ചെയ്മ്പർ

chamber

കണ്ണൂർ മേലേ ചൊവ്വയിലുള്ള ന്യൂ ലോഞ്ച് പ്രോജക്ടാണ് അസറ്റ് ചെയ്മ്പർ. മൾട്ടി റിക്രിയേഷൻ ഹാൾ, ഇൻഫിനിറ്റി സ്വിമ്മിംഗ് പൂൾ, ഫിറ്റ്‌നസ് സെന്റർ തുടങ്ങി പ്രീമിയം ലിവിംഗിന് വേണ്ടുന്ന ആധുനിക സൗകര്യങ്ങളെല്ലാം ഇതിലുണ്ട്.
ഈ പ്രോജക്ടുകൾക്കു പുറമേ എട്ട് ജില്ലകളിലും നിർമാണം പൂർത്തിയ പ്രോജക്ടുകളിൽ ഏതാനും അപ്പാർട്ട്‌മെന്റുകൾ ലഭ്യമാണ്.  

അസറ്റ് ഹോംസിന്റെ വിവിധ പ്രോജക്ടുകളെക്കുറിച്ചു കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
Phone- India: 98464 99999
Email: enquiry@assethomes.in
Website: www.assethomes.in

നവംബർ 26, 27 തീയതികളിൽ ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന കേരള പ്രോപ്പർട്ടി എക്സ്പോയിൽ അസറ്റ് ഹോംസിന്റെ സ്റ്റാൾ ഉണ്ടായിരിക്കുന്നതാണ്.