1994ൽ സ്ഥാപിതമായത് മുതൽ കേരളത്തിലെ റിയൽ എസ്റ്റേറ്റ് മേഖലയിൽ മാറ്റത്തിന്റെ വെളിച്ചം വീശുന്ന പ്രൊജക്ടുകളും, സേവനങ്ങളും കാഴ്ചവെച്ച് ജനപ്രിയമായി മാറിയ ആർടെക് റിയാൽറ്റേഴ്സ് മികവിന്റെ പുതിയ പര്യായങ്ങൾ ഒരുക്കുന്നു. ടി. എസ്. അശോകി-ന്റെ നേതൃത്വത്തിൽ ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനങ്ങളാണ് ആർടെക്കിന്റെ വളർച്ചയെ സ്വാധീനിക്കുന്ന പ്രധാന ഘടകം.

തിരുവനന്തപുരം, കൊല്ലം, തിരുവല്ല, കോട്ടയം, തൃശ്ശൂർ തുടങ്ങിയ കേരളത്തിലെ മുൻനിര നഗരങ്ങളിലാണ് ആർടെക് റിയാൽറ്റേഴ്സ് പ്രൊജക്ടുകൾ സ്ഥിതി ചെയ്യുന്നത്. ഇതിനകം 67 പ്രൊജക്ടുകൾ പൂർത്തീകരിച്ചതിന് പുറമെ കൊച്ചിയിലും, കോഴിക്കോടും ലക്ഷ്വറി ഹോം പ്രൊജക്ടുകളും ആർടെക് വിഭാവനം ചെയ്യുന്നു. ഗുണനിലവാരമുള്ള റസിഡൻഷ്യൽ, കൊമേഴ്സ്യൽ, ഹോസ്പിറ്റാലിറ്റി പ്രൊജക്ടുകൾ ഉപഭോക്താക്കളുടെ മനസ്സിനൊത്ത്, കൃത്യസമയത്ത് നിർമ്മിച്ച് കൈമാറാൻ ആർടെക്കിന് സാധിച്ചിട്ടുണ്ട്. ഈ മേന്മകളുടെ മികവിൽ നിരവധി അംഗീകാരങ്ങളും ആർടെക്കിനെ തേടിയെത്തിയിട്ടുണ്ട്.

പുതിയ തലമുറയ്ക്ക് അനുയോജ്യമായ രീതിയിൽ സുരക്ഷിതത്വം ഉൾപ്പെടെയുള്ള കാര്യങ്ങൾ ഉറപ്പാക്കാൻ സ്മാർട്ട് സംവിധാനങ്ങളോടെയാണ് ആർടെക് റിയാൽറ്റേഴ്സ് ഓരോ പ്രൊജക്ടും നിർമ്മിക്കുന്നതെന്ന് ജനറൽ മാനേജർ വിനോദ് ജി. നായർ പറഞ്ഞു. 'പ്രൈം ലൊക്കേഷനുകളിൽ, പ്രീമിയം സൗകര്യങ്ങളുള്ള പ്രൊജക്ടുകൾ നൽകാനാണ് ആർടെക് ശ്രമിച്ച് വരുന്നത്. കൂടാതെ ആർടെക്കിന്റ എല്ലാ പ്രൊജക്ടുകളും റെറാ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ച്, ഉന്നത ഗുണനിലവാരം ഉറപ്പാക്കിയാണ് നിർമ്മിക്കുന്നത്', അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിൽ 4800-ലേറെ സംതൃപ്തരായ ഉപഭോക്താക്കൾ അടങ്ങിയ ആർടെക് പ്രൊജക്ടുകൾ തെരഞ്ഞെടുക്കാൻ പലർക്കും നിരവധി കാരണങ്ങളുണ്ട്. ഇഷ്ടപ്പെട്ട ലൊക്കേഷനിൽ, മികവാർന്ന പദ്ധതികൾ, ഉപഭോക്താക്കളുടെ ആഗ്രഹങ്ങൾ കണ്ടറിഞ്ഞ് ഡിസൈൻ ചെയ്ത് നൽകാനും സാധിക്കുന്നു. ഹോം കെയർ, ഇന്റീരിയർ ഡിവിഷനുകളിൽ പ്രൊഫഷണൽ സേവനങ്ങൾ ഉറപ്പാക്കാനും ആർടെക് ശ്രദ്ധിക്കുന്നു.

നിലവിൽ തിരുവനന്തപുരത്ത് ആർടെക് ലൈഫ് സ്പേസസ്, ആർടെക് റെയിൻഫോറസ്റ്റ്, തിരുവല്ലയിൽ ആർടെക് കാഴ്ച, കോട്ടയത്ത് ആർടെക് റിയോ, തൃശ്ശൂരിൽ ആർടെക് ഗേറ്റ്വേ തുടങ്ങിയവയാണ് നിർമ്മാണത്തിലുള്ള ആർടെക്കിന്റെ പ്രധാന പ്രൊജക്ടുകൾ.

ആർടെക് ലൈഫ് സ്പെയ്സസ്, തിരുവനന്തപുരം
 

tvm lifespaces

സന്തോഷകരമായ ജീവിതം ആഡംബരത്തിന്റെ അത്യുന്നതയിൽ ആഘോഷമാക്കാൻ ആഗ്രഹിക്കുന്നവരെ കാത്തിരിക്കുന്നു ആർടെക് ലൈഫ് സ്പെയ്സസ്. അത്യാധുനിക സാങ്കേതിക മികവിൽ, സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കി മികവോടെയാണ് ലൈഫ് സ്പെയ്സസ് ഒരുക്കുന്നത്. 4 ഏക്കറിൽ 4 ടവറുകളിലായ ഒരുങ്ങുന്ന ഈ ബൃഹത് പദ്ധതിയിൽ നൂതന സൗകര്യങ്ങളും, സംവിധാനങ്ങളും അണിനിരക്കുന്നു.

17000 സ്‌ക്വ. ഫീറ്റ് വിസ്തൃതിയിൽ ക്ലബ് ഹൗസ്, വിർച്വൽ ഗോൾഫ് കോഴ്സ്, ബിസിനസ്സ് സെന്റർ തുടങ്ങി 36-ലേറെ സവിശേഷ ഫീച്ചറുകൾ ലൈഫ് സ്പെയ്സസിന്റെ മുഖത്തിന് തിളക്കം നൽകും. കൂടാതെ തിരുവനന്തപുരത്തെ ഏറ്റവും സുരക്ഷിതമായ ഭവന സമുച്ഛയമായി മാറ്റാനായി കോമൺ ഏരിയ സർവ്വെയ്ലൻസ്, കീലെസ് എൻട്രി, വീഡിയോ ഡോർഫോൺ തുടങ്ങിയ സ്മാർട്ട് സേവനങ്ങളും ഇവിടെയുണ്ട്.

തിരുവനന്തപുരത്തിന്റെ ഐ.ടി ഹബ്ബായ ടെക്നോ പാർക്ക്, ഇൻഫോസിസ്, യു.എസ്.ടി ക്യാംപസ്, ഉദ്ഘാടനത്തിന് ഒരുങ്ങുന്ന ലുലു മാൾ തുടങ്ങിയവയുടെ തൊട്ടരികിൽ ആണെന്നത് ഈ പ്രൊജക്ടിന്റെ മേന്മ ഉയർത്തുന്നു. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും കേവലം 10 മിനിറ്റ് ഡ്രൈവ് ചെയ്തെത്താവുന്ന ദൂരത്തിലാണ് ആർടെക് ലൈഫ് സ്പെയ്സസ് സ്ഥിതി ചെയ്യുന്നത്. 2 ബിഎച്ച്കെ, 2 + സ്റ്റഡി, 3 ബിഎച്ച്കെ, 4 ബിഎച്ച്കെ ശ്രേണികളിലാണ് ലൈഫ് സ്പെയ്സസ് ലഭ്യമാകുന്നത്. തലസ്ഥാന നഗരത്തിൽ മികച്ച നിക്ഷേപസാധ്യതയും ആർടെക് ലൈഫ് സ്പെയ്സസ് മുന്നോട്ട് വെയ്ക്കുന്നു.

ആർടെക് റെയിൻഫോറസ്റ്റ്, ജവഹർ നഗർ, തിരുവനന്തപുരം
 

tvm rainforest

പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്നതിനൊപ്പം നഗരത്തിന്റെ മികച്ച ലൊക്കേഷനിൽ മികവുറ്റ ജീവിതം ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ പ്രൊജക്ടാണ് ആർടെക് റെയിൻഫോറസ്റ്റ്. ഗ്രീൻ കൺസപ്റ്റിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ഡിസൈൻ ചെയ്ത ഈ അപ്പാർട്ട്മെന്റിൽ ഗ്രൗണ്ട് ഫ്ളോർ ലാൻഡ്സ്‌കേപ്, ട്രീ ഫീൽഡ് വോയ്ഡ് സ്പേസ്, മൾട്ടി ലെവൽ ഗ്രീൻ കമ്മ്യൂണിറ്റി തുടങ്ങിയവയാണ് റെയിൻഫോറസ്റ്റിനെ വ്യത്യസ്തമാക്കുന്നത്. 3 & 4 ബിഎച്ച്കെ ഫോർമാറ്റുകളിൽ 2000 സ്‌ക്വ. ഫീറ്റ് മുതൽ 3840 സക്വ. ഫീറ്റ് വരെയുള്ള പ്രൊജക്ടിൽ ഹെൽത്ത് ക്ലബ്, ഗസ്റ്റ് സ്യൂട്ട്, സോനാ, സ്പാ, പൂൾ, പാർട്ടി സ്പെയ്സ് തുടങ്ങിയ നിരവധി സൗകര്യങ്ങളും ഉൾപ്പെട്ടിരിക്കുന്നു.

ആർടെക് മെട്രോപൊളിസ്, തിരുവനന്തപുരം
 

tvm metropolis

തലസ്ഥാന നഗരത്തിലെ ആദ്യത്തെ ചൈൽഡ് ഫ്രണ്ട്ലി അപ്പാർട്ട്മെന്റ് പ്രൊജക്ടെന്ന മേന്മ ആർടെക് മെട്രോപൊളിസിന് അവകാശപ്പെട്ടതാണ്. ട്യൂഷൻ റൂമുകൾ, മൾട്ടി സ്പോർട്സ് കോർട്ടുകൾ കൂടാതെ മറ്റ് പല ചൈൽഡ് ഫ്രണ്ട്ലി സൗകര്യങ്ങളും അടങ്ങിയ ഈ പ്രൊജക്ട് തിരുവനന്തപുരത്തെ മുൻനിര വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തൊട്ടരികിലാണ് സ്ഥിതി ചെയ്യുന്നത്. 2 & 3 ബിഎച്ച്കെ ഫോർമാറ്റിൽ ഒരുക്കുന്ന ആർടെക് മെട്രോപൊളിസിൽ സ്പാ, സോനാ, പാർട്ടി സ്പേസ് ഹെൽത്ത് ക്ലബ് തുടങ്ങിയ സൗകര്യങ്ങളുമുണ്ട്.

ആർടെക് പാം മെഡോസ്, കൊല്ലം
 

kollam palm medows

ആർടെക് റിയാൽറ്റേഴ്സിന്റെ മേന്മയേറിയ ഭവനങ്ങൾ കൊല്ലത്തിന് സമ്മാനിച്ച് കൊണ്ടാണ് ആർടെക് പാം മെഡോസ് നിർമ്മാണം മുന്നേറുന്നത്. 2 & 3 ബിഎച്ച്കെ ഫോർമാറ്റുകളിൽ ഇന്റഗ്രേറ്റഡ് ലക്ഷ്വറി അപ്പാർട്ട്മെന്റുകളാണ് ഈ പദ്ധതിയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ടെറസ് സ്വിമ്മിംഗ് പൂൾ, യൂണിസെക്സ് ജിം, ചിൽഡ്രൻസ് പ്ലേ ഏരിയ, അസോസിയേഷൻ ഹാൾ, ഇൻഡോർ ഗെയിംസ് തുടങ്ങിയ സൗകര്യങ്ങൾ ആർടെക് പാം മെഡോസിൽ ഒരുക്കിയിട്ടുണ്ട്.

ആർടെക് വിജിപി സ്‌കൈ വില്ലേജ്, കൊല്ലം
 

kollam sky village

അപ്പാർട്ട്മെന്റുകളിലെ താമസം പ്രകൃതിദത്തമായ ജീവിതരീതിയിൽ നിന്നും അകന്നതാകരുതെന്ന് ആർടെക്കിന് നിർബന്ധമുണ്ട്. ഈ ആശയത്തിൽ നിന്നാണ് മികവുറ്റ ആകാശക്കാഴ്ചകൾ ഉറപ്പാക്കുന്ന ലക്ഷ്വറി അപ്പാർട്ട്മെന്റുകളുമായി ആർടെക് വിജിപി സ്‌കൈ വില്ലേജ് നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്. ഉടനടി താമസം മാറാൻ അവസരം നൽകുന്ന ഈ പ്രൊജക്ടിൽ 2 ബിഎച്ച്കെ, 3 ബിഎച്ച്കെ അപ്പാർട്ട്മെന്റുകളാണ് ഒരുക്കിയിരിക്കുന്നത്. ഇൻഫിനിറ്റി പൂൾ, യൂണിസെക്സ് ജിം, ബയോമെട്രിക് എൻട്രി, റൂഫ്ടോപ്പ് പാർട്ടി ഏരിയ, ചിൽഡ്രൻസ് പ്ലേ ഏരിയ തുടങ്ങിയ സൗകര്യങ്ങൾ ഈ പദ്ധതിയെ സവിശേഷമാക്കുന്നു.

ആർടെക് കാഴ്ച, തിരുവല്ല
 

thiruvalla kazcha

നഗരഹൃദയത്തിൽ ഏവരുടെയും കാഴ്ചയെ കവരുന്ന മനോഹരമായ നിർമ്മിതിയാണ് ആർടെക് കാഴ്ച. ഭംഗിയ്ക്കൊപ്പം സൗകര്യങ്ങളുടെയും, സുരക്ഷയുടെയും കാര്യത്തിലും കാഴ്ച അവസാനവാക്കായി മാറുന്നു. ഡോക്ടർ ഓൺ കോൾ, വീൽചെയർ സൗകര്യം, വീഡിയോ ഡോർ ഫോൺ, കോമൺ ഏരിയാ സർവ്വെയ്ലസൻസ് തുടങ്ങിയ സൗകര്യങ്ങൾ ആർടെക് കാഴ്ചയിൽ ഇടംപിടിക്കുന്നു. പ്രശസ്ത സംവിധായകൻ ബ്ലെസിയുമായി കൈകോർത്താണ് അത്യാധുനിക സുക്ഷാ സംവിധാനങ്ങളുള്ള ഈ പ്രൊജക്ട് ഒരുക്കുന്നത്. വിദേശത്ത് താമസിക്കുന്ന കുടുംബങ്ങൾക്ക് അവരുടെ മാതാപിതാക്കളുടെ സുരക്ഷയിൽ യാതൊരു ആശങ്കയുമില്ലാതെ ഇവിടെ താമസസൗകര്യം നൽകാമെന്നതും മേന്മയാണ്. 2 & 3 ബിഎച്ച്കെ അപ്പാർട്ട്മെന്റുകളാണ് ഈ പ്രൊജക്ടിൽ ലഭ്യമാകുന്നത്.

ആർടെക് റിയോ, കോട്ടയം
 

kottayam rio

കോട്ടയത്ത് ആർടെക്കിന്റെ ആദ്യ സംരംഭമായ ആർടെക് റിയോ 2 & 3 ബിഎച്ച്കെ അപ്പാർട്ട്മെന്റുകളായാണ് ഒരുക്കുന്നത്. മീനച്ചിലാറിന് സമീപം നഗരത്തിരക്കുകളില്ലാതെ ശാന്തമായ ജീവിതമാണ് ആർടെക് റിയോ പ്രദാനം ചെയ്യുന്നത്. ഇൻഡോർ ഗെയിംസ് റൂം, ഡബിൾ ഹൈറ്റ് എൻട്രൻസ് ലോബി, എസി യൂണിസെക്സ് ജിം, വീഡിയോ ഡോർ ഫോൺ, മാസ്റ്റർ ബെഡ് റൂമിലും ലിവിംഗ് റൂമിലും ഡി.ടി.എച്ച്, കേബിൾ പ്രൊവിഷൻ, വെയ്സ്റ്റ് മാനേജ്മെന്റ് സിസ്റ്റം എന്നിവയാണ് ഈ പ്രൊജക്ടിന്റെ സവിശേഷതകൾ.

ആർടെക് ഗേറ്റ്വേ, തൃശൂർ

സാംസ്‌കാരിക നഗരത്തിന്റെ ജീവിതശൈലിയിലേക്ക് വാതായനങ്ങൾ തുറക്കുന്ന പ്രൊജക്ടാണ് ആർടെക് ഗേറ്റ്വേ. 2 & 3 ബിഎച്ച്കെ ഫോർമാറ്റിൽ നഗരത്തിന്റെ സൗകര്യങ്ങളിലേക്ക് അനായാസം എത്തിച്ചേരാനും, അതോടൊപ്പം ശാന്തസുന്ദരമായ ജീവിതവും ഒരുക്കുന്നുവെന്നതാണ് ആർടെക് ഗേറ്റ്വേയുടെ സവിശേഷത. ടിബി റോഡിൽ സ്ഥിതി ചെയ്യുന്ന പ്രൊജക്ടിൽ സ്വിമ്മിംഗ് പൂൾ, ചിൽഡ്രൻസ് പ്ലേ ഏരിയ, വീഡിയോ ഡോർ ഫോൺ, ഇന്റർ കോം, വൈഫൈ ലോബി, എ.ടി.എം സ്പെയ്സ്, കാർ വാഷ് സൗകര്യം, എസി യൂണിസെക്സ് ഹെൽത്ത് ക്ലബ്, ഗസ്റ്റ് സ്യൂട്ട് എന്നിവ ഉൾപ്പെട്ടിരിക്കുന്നു. പദ്ധതിയുടെ മേന്മ ഉറപ്പാക്കാൻ ഇറക്കുമതിചെയ്ത മോഡ്യുലർ കിച്ചൺ, യൂറോപ്യൻ ബ്രാന്റ് സാനിറ്ററി, ജി.പി ഫിറ്റിംഗ്സ്, മൾട്ടിലെവൽ സെക്യൂരിറ്റി സിസ്റ്റം എന്നിവയും ഒരുക്കിയിട്ടുണ്ട്.

കേരളത്തിലെ സുപ്രധാന നഗരങ്ങളിൽ അനുയോജ്യമായ, ആഡംബരത്തിന്റെ അവസാനവാക്കായി മാറുന്ന പ്രൊജക്ടുകൾ ആകർഷകമായ ബജറ്റിൽ ആർടെക് സമ്മാനിക്കുന്നു. തിരുവനന്തപുരം, കൊല്ലം ജില്ലകളുടെ ഹൃദയഭാഗങ്ങളിൽ മറ്റ് പതിമൂന്ന് പ്രൊജക്ടുകളും ആർടെക് നിർമ്മാണം പൂർത്തീകരിച്ചും, പൂർത്തീകരണത്തിന്റെ പാതയിലുമുണ്ട്.

കൂടുതൽ വിവരങ്ങൾക്കായി: 9847 600 600, www.artechrealtors.com

നവംബർ 26, 27 തീയതികളിൽ ഷാർജ എക്‌സ്‌പോ സെന്ററിൽ നടക്കുന്ന കേരള പ്രോപ്പർട്ടി എക്‌സ്‌പോയിൽ ആർടെക് റിയാൽറ്റേഴ്‌സിന്റെ സ്റ്റാൾ ഉണ്ടായിരിക്കുന്നതാണ്.