ചാരുതയാർന്ന നിർമിതി, അനുപമമായ ഡിസൈൻ, അതിശയകരമായ കസ്റ്റമർ കെയർ, പണത്തിനൊത്ത മൂല്യം... അബാദ് ബിൽഡേഴ്‌സ് കേരളത്തിലെ മുൻനിര ബിൽഡറായി എന്നും എണ്ണപ്പെടുന്നതിന്റെ കാരണം ഇവയൊക്കയാണ്. കേരളത്തിലെ ആദ്യത്തെ ക്രിസിൽ റെയ്റ്റഡ് ബിൽഡറായ അബാദിന്റെ തുടക്കം 1995-ലാണ്. ആദ്യ ചുവടുവയ്പ് മുതൽ മികവോടെ ഇന്നും ഈ രംഗത്ത് തുടരുന്ന അബാദ് ബിൽഡേഴ്‌സ് റിയൽ എസ്റ്റേറ്റ് രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച ബ്രാൻഡാണ്. അതിനുള്ള തെളിവാണ് ഇവരെ തേടിയെത്തിയ അംഗീകാരങ്ങൾ. 2019-ലെ ഗ്ലോബൽ റിയൽ എസ്റ്റേറ്റ് പ്രോപ്പർട്ടി അവാർഡ്, കേരള ബ്രാൻഡ് ലീഡർഷിപ് അവാർഡ്, റിയൽറ്റി പ്ലസ് എക്സലൻസ് അവാർഡ്, ദക്ഷിണേന്ത്യയിലെ 2020-ലെ ബെസ്റ്റ് റെസിഡൻഷ്യൽ പ്രോപ്പർട്ടി അവാർഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ അബാദ് സ്വന്തമാക്കിയിട്ടുണ്ട്. ഗുണമേന്മയുള്ള റെസിഡൻഷ്യൽ, കൊമേഴ്ഷ്യൽ പ്രോപ്പർട്ടികളുടെ നിർമാണത്തിലൂടെ കേരളത്തിന്റെ വളർച്ചയ്ക്ക് സംഭാവനകൾ നൽകുക എന്നതാണ് അബാദ് ബിൽഡേഴ്സ് തങ്ങളുടെ ദൗത്യമായി ഉയർത്തിക്കാണിക്കുന്നത്.

വിശ്വാസ്യതയും  സത്യസന്ധതയും മുഖമുദ്രയാക്കി സുതാര്യമായി പ്രവർത്തിക്കുന്ന അബാദ് ബിൽഡേഴ്‌സിന്റെ കൊച്ചിയിലെ നിർമാണം പൂർത്തിയായതും നിർമാണം പുരോഗമിക്കുന്നതുമായ പ്രോജക്ടുകൾ പരിചയപ്പെടാം.

അബാദ് ഇൻസ്പിരേഷൻസ്

inspirations

കൊച്ചിയിലെ കലൂരിൽ സ്റ്റേഡിയം ലിങ്ക് റോഡിലാണ് അബാദ് ഇൻസ്പിരേഷൻ എന്ന ഓൺഗോയിംഗ് ലക്ഷ്വറി റസിഡൻഷ്യൽ പ്രോജക്ട്. 2958 മുതൽ 3846 ചതുരശ്ര അടി വരെ വിസ്തീർണമുള്ളവ അപ്പാർട്ട്മെന്റുകളാണ് ഇതിലുള്ളത്. ഒരു ഫ്‌ളോറിൽ രണ്ട് 4 BHK എയർകണ്ടീഷൻഡ് അപ്പാർട്ട്മെന്റുകൾ മാത്രമാണ് ഉണ്ടായിരിക്കുക.  ലോകോത്തര നിലവാരത്തിലുള്ള ഇൻഡിവിജ്വൽ റൂഫ്‌ടോപ്പ് സ്വിമ്മിംഗ് പൂൾ, ഇൻഡിവിജ്വൽ ഇലക്ട്രിക് വെഹിക്കിൾ ചാർജിംഗ് അടക്കം ആധുനിക സൗകര്യങ്ങളെല്ലാം ഇതിൽ ഉണ്ടായിരിക്കും.

അബാദ് റിഫ്ളക്ഷൻസ്

ABAD Builders

കൊച്ചി കടവന്തറയിലാണ് അബാദ് റിഫ്ളക്ഷൻസ്. നിർമാണം പൂർത്തിയായ സൂപ്പർ ലക്ഷ്വറി റെസിഡൻഷ്യൽ പ്രോജക്ട് ആണിത്. 2258 മുതൽ 4934 ചതുരശ്ര അടി വരെ വിസ്തീർണമുള്ള 3 BHK, 4 BHK, 5BHK അപ്പാർട്ട്മെന്റുകളാണ് ഇവിടെയുള്ളത്. ഒരു നിലയിൽ രണ്ട് യൂണിറ്റുകൾ മാത്രമായി ഇവ ഒരുക്കിയിരിക്കുന്നു. ആകെ 22 യൂണിറ്റുകൾ ആണുള്ളത്. ആഡംബരപൂർണമായി അമിനിറ്റീസ് ആണ് ഈ പ്രോജക്ടിലുള്ളത്.

അബാദ് ഒയാസിസ്

oasis

കൊച്ചിയിലെ പ്രധാന ലൊക്കേഷനുകളിൽ ഒന്നായ ഇടപ്പള്ളിയ്ക്കു സമീപം ഉണിച്ചിറയിലാണ് അബാദ് ഒയാസിസ് എന്ന റെഡി ടു മൂവ് ലക്ഷ്വറി റസിഡൻഷ്യൽ പ്രോജക്ട് സ്ഥിതി ചെയ്യുന്നത്. 1115 മുതൽ 2803 ചതുരശ്ര അടി വരെ വിസ്തീർണമുള്ള 2,3,4 BHK  അപ്പാർട്ട്മെന്റുകളാണ് ഇവിടെയുള്ളത്. 81.61 സെന്റിൽ ഗ്രൗണ്ട് + 18 ഫ്‌ളോറുകളിലായി ഇവ ഒരുക്കിയിരിക്കുന്നു. വിശാലമായ ഇടങ്ങളും ഹൈ - ടെക് സൗകര്യങ്ങളും ഇതിനെ വേറിട്ടതാക്കുന്നു.

അബാദ് ഗോൾഡൻ ഓക്ക്

golden oak

കൊച്ചിയിലെ മരടിലുള്ള റെഡി ടു മൂവ് പ്രീമിയം ലൈഫ്‌സ്റ്റൈൽ അപ്പാർട്ട്‌മെന്റുകളാണ അബാദ് ഗോൾഡൻ ഓക്ക്. 1135 മുതൽ 2395 ചതുരശ്ര അടി വരെ വിസ്തീർണമുള്ള 2 BHK, 3 BHK, 4 BHK ഫ്ളാറ്റുകളാണ് ഫ്ളാറ്റുകളാണ് ഇവിടെയുള്ളത്. 14 നിലകളിലായി ഇവ ഒരുക്കിയിരിക്കുന്നു. അപ്പാർട്ട്‌മെന്റ് കോംപ്ലക്‌സിനു പുറത്തായി നിർമിച്ചിരിക്കുന്ന ക്ലബ് ഹൗസ് ഉൾപ്പടെ ആധുനിക രീതിയിലുള്ള സംവിധാനങ്ങളെല്ലാം ഈ പ്രോജക്ടിലുണ്ട്.

കൂടുതൽ വിവരങ്ങൾക്ക്
ഫോൺ - 8086555999

നവംബർ 26, 27 തീയതികളിൽ ഷാർജ എക്‌സ്‌പോ സെന്ററിൽ നടക്കുന്ന കേരള പ്രോപ്പർട്ടി എക്‌സ്‌പോയിൽ അബാദ് ബിൽഡേഴ്‌സിന്റെ സ്റ്റാൾ ഉണ്ടായിരിക്കുന്നതാണ്