ഉപഭോക്താവിന്റെ താല്പര്യങ്ങളോടുള്ള പരിപൂര്‍ണ്ണമായ പ്രതിബദ്ധത, ഗുണനിലവാരത്തിലും മേന്മയിലും യാതൊരു വിട്ടുവീഴ്ചക്കും തയ്യാറാകാത്ത പ്രഖ്യാപിത നയം, വാണിജ്യപരമായ താല്പര്യങ്ങള്‍ക്കപ്പുറത്ത് പ്രകൃതി വിഭവങ്ങളുടെയും പരിസ്ഥിതിയുടെയും സംരക്ഷണത്തിനും സമൂഹത്തിന്റെ വികസനത്തിനും വേണ്ടിയുള്ള നിശ്ചയദാര്‍ഢ്യത്തോടെയുള്ള പ്രവര്‍ത്തനം നമ്മുടെ പ്രാഥമികാവശ്യങ്ങളിലൊന്നായ പാര്‍പ്പിടങ്ങളുടെ നിര്‍മാണ രംഗത്തെ 18 വര്‍ഷങ്ങളുടെ യാത്രയില്‍ വിശ്രാമിനെ വ്യത്യസ്തമാക്കുന്നത് ഇതെല്ലാമാണ്. ഇതിനോടകം പണി പൂര്‍ത്തിയാക്കിയ ഗാര്‍ഹിക ഉപയോഗത്തിനുള്ള ഒരു മില്യണ്‍ ചതുരശ്ര അടി സ്ഥലത്തിലെ ഓരോ ഇഞ്ചിലും വിശ്രാമിന്റെ ഈ പ്രതിബദ്ധതയുടെയും നിശ്ചയദാര്‍ഢ്യത്തിന്റെയും മുദ്രയുണ്ട്. തൃശ്ശൂര്‍, ഗുരുവായൂര്‍, എറണാകുളം, പാലക്കാട് എന്നിവിടങ്ങളിലായി 40 പാര്‍പ്പിട സമുച്ചയങ്ങള്‍ പൂര്‍ത്തിയാക്കിയ വിശ്രാം തങ്ങളുടെ ബ്രാന്‍ഡ് അംബാസഡര്‍മാരായി കാണുന്നത് തങ്ങളുടെ സംതൃപ്തരായ ഉപഭോക്താക്കളെത്തന്നെയാണ്. തങ്ങള്‍ക്കു ലഭിക്കുന്ന മികച്ച സേവനം തങ്ങളുടെ സുഹൃത്തുക്കളെയും ബന്ധുക്കളെയും വിശ്രാമുമായി ബന്ധിപ്പിക്കാന്‍ അവരെ എക്കാലത്തും പ്രേരിപ്പിച്ചിട്ടുണ്ട് എന്ന വസ്തുതയാണ് ഇതിനു കാരണം. ഇതിനായി വേണ്ടിവരുന്ന പരിശ്രമങ്ങള്‍ക്കും കഠിനാധ്വാനത്തിനും വിശ്രാമിന് ലഭിക്കുന്ന ഏറ്റവും വലിയ പ്രതിഫലവും ഉപഭോകതാക്കളുടെ മുഖത്തു വിരിയുന്ന സംതൃപ്തിയുടെ പുഞ്ചിരി തന്നെയാണ്. ഇടപാടിലെ സുതാര്യതയും ഉപഭോക്താക്കളോടുള്ള പ്രതിബദ്ധതയും വിശ്രാമിന് കേവലം വാക്കുകളല്ല, മറിച്ച് പ്രവര്‍ത്തനരീതികളാണ്.
ഉപഭോക്താവിന് ഏറ്റവും മികച്ച സേവനം നല്‍കുവാനുള്ള വിശ്രാമിന്റെ ശ്രമം ഓരോ കെട്ടിടത്തിനുമുള്ള സ്ഥലം കണ്ടെത്തുന്ന ഘട്ടം മുതല്‍ ആരംഭിക്കുന്നു. നിത്യജീവിതത്തില്‍ ആവശ്യം വരുന്ന സൗകര്യങ്ങളെല്ലാം വിളിപ്പാടകലത്തില്‍ ലഭ്യമാണെന്ന് വിശ്രാം എപ്പോഴും ഉറപ്പുവരുത്തുന്നു. ഭൂമിക്ക് ദൗര്‍ലഭ്യവും ഉയര്‍ന്ന വിലയുമുള്ള കേരളത്തില്‍ ഇത് പലപ്പോഴും ശ്രമകരമാണെങ്കിലും ഉപഭോക്താവിന് ഏറ്റവും മികച്ചത് നല്‍കാനുള്ള വിശ്രാമിന്റെ നിശ്ചയദാര്‍ഢ്യത്തെ അത് ഒരിക്കലും ബാധിക്കാറില്ല. അതോടൊപ്പം പ്രകൃതി വിഭവങ്ങളുടെ അശാസ്ത്രീയമായ ചൂഷണം ഒഴിവാക്കിയും മാലിന്യങ്ങളുടെ ഉല്‍പ്പാദനവും അന്തരീക്ഷ മലിനീകരണവും പരമാവധി കുറച്ചും പ്രകൃതിയോടും പരിസ്ഥിതിയോടുമുള്ള കടമകള്‍ നിറവേറ്റാനും വിശ്രാം എന്നും മുന്നിലുണ്ട്. സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി വിശ്രാം നട്ടുപിടിപ്പിച്ച് പരിപാലിക്കുന്ന ഒട്ടേറെ തണല്‍മരങ്ങള്‍, വൃത്തിയാക്കി പുനരുപയോഗയോഗ്യമാക്കിയ ശുദ്ധജല സ്രോതസ്സുകള്‍, പൊതുസ്ഥലങ്ങളിലെ പൂന്തോട്ടങ്ങള്‍ എന്നിവയെല്ലാം ഭൂമിയില്‍ മനുഷ്യജീവന്‍ നിലനിര്‍ത്തുന്ന പ്രകൃതിക്ക് വിശ്രാം നല്‍കുന്ന എളിയ സംഭാവനകളാണ്.
അംഗീകാരങ്ങള്‍
ഉപഭോക്താക്കളുടെ സംതൃപ്തിയോടൊപ്പം തൊഴിലാളികളുടെ സുരക്ഷിതത്വത്തിനും സൗകര്യങ്ങള്‍ക്കും എന്നും മുന്‍തൂക്കം നല്കിപ്പോന്നിട്ടുള്ള വിശ്രാമിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ബഹുമുഖമായ അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കെട്ടിട നിര്‍മ്മാണ രംഗത്തെ മികവിനായി കേരള സര്‍ക്കാര്‍ തൊഴില്‍ വൈദഗ്ദ്ധ്യ വകുപ്പ് ഏര്‍പ്പെടുത്തിയ വജ്ര അവാര്‍ഡ് ആദ്യമായി നേടിയത് വിശ്രാം ബില്‍ഡേഴ്‌സ് ആണ്. ഇതിനു പുറമെ ഇതിനു പുറമെ തൃശ്ശൂരിലെ ആദ്യത്തെ ഗ്രീന്‍ സെര്‍ട്ടിഫൈഡ് ബില്‍ഡര്‍ ആയ വിശ്രാമിന് ISO 9001: 2015 (QUALITY MANAGEMENT) ക്രെഡായ് നാഷണല്‍ സി.എസ്.ആര്‍. അവാര്‍ഡ്, നിര്‍മാണ്‍ രത്‌ന അവാര്‍ഡ്, ബെസ്റ്റ് എന്റര്‍പ്രെന്യൂര്‍ അവാര്‍ഡ് എന്നിങ്ങനെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
പുതിയ പദ്ധതികള്‍
വിശ്രാം ആനന്ദിത ക്ഷേത്ര നഗരമായ ഗുരുവായൂര്‍ തങ്ങളുടെ സൗകര്യപ്രദമായ താമസത്തിനായി എന്നും മലയാളികള്‍ തെരഞ്ഞെടുത്തുപോന്നിട്ടുണ്ട്. ഗുരുവായൂരപ്പന്റെ നിത്യസാന്നിധ്യത്തിനു പുറമെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, ഗതാഗത സൗകര്യങ്ങള്‍ എന്നിവയെല്ലാം മാറ്റു കൂട്ടുന്ന ഗുരുവായൂരിന് മറ്റൊരു ആകര്‍ഷണീയത കൂടി കൂട്ടിച്ചേര്‍ക്കുകയാണ് വിശ്രാം. ജീവിത സായാഹ്നത്തില്‍ ദൈനംദിന കാര്യങ്ങള്‍ക്കായി സഹായം ആവശ്യമായി വരുന്നവര്‍ക്കും, നിത്യജീവിതത്തിലെ തിരക്കുകള്‍ മൂലം ഗാര്‍ഹിക കാര്യങ്ങള്‍ക്ക് സമയം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന ജോലിക്കാര്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന അസിസ്റ്റഡ് ലിവിങ് കണ്‍സെപ്റ്റ് ആണ് ആനന്ദിത നല്‍കുന്നത്. തങ്ങള്‍ക്ക് യോജിച്ച സ്റ്റുഡിയോ/വണ്‍/ടു ബെഡ്‌റൂം ഫഌറ്റുകള്‍ക്കൊപ്പം ആനന്ദിതയുടെ പൊതു അുെക്കള/ഡൈനിങ്ങ് സൗകര്യം ഏതു സമയത്തും താമസക്കാര്‍ക്ക് ആരോഗ്യകരമായ ഭക്ഷണം ലഭ്യമാക്കുന്നു. കാര്യക്ഷമമായ ഫ്രണ്ട് ഓഫിസിലൂടെ താമസക്കാര്‍ക്കായി ഡോക്ടര്‍/ആശുപത്രി ബുക്കിംഗ്, ട്രാവല്‍ ഏജന്‍സി, വീട്ടുജോലിക്കാരുടെ സേവനം തുടങ്ങി നാനാതരം സേവനങ്ങള്‍ ലഭ്യമാക്കുന്നു. ഇങ്ങനെ സ്വന്തം വീട്ടില്‍ സൗകര്യപ്രദമായ താമസത്തിനൊപ്പം ഒരു ഹോട്ടലിന്റെ സേവനങ്ങളും ആവശ്യമുള്ളവര്‍ക്ക് ആനന്ദിതയില്‍ ലഭ്യമാകുന്നു. താമസക്കാരുടെ പൂര്‍ണ്ണ സുരക്ഷക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള ഏറ്റവും ആധുനികമായ സെക്യൂരിറ്റി സിസ്റ്റവും 24 ത 7 നിരീക്ഷണവും ആനന്ദിതയുടെ സവിശേഷതകളാണ്.
വിശ്രാം ഐക്കണ്‍
തൃശ്ശൂര്‍ നഗരകേന്ദ്രത്തിന് തൊട്ടടുത്തായി പൂങ്കുന്നത്ത് ഏറ്റവും സൗകര്യപ്രദമായ ലൊക്കേഷനില്‍ വിശ്രാം ഒരുക്കുന്നു ആഢംബരത്തിന്റെ അവസാനവാക്കായ ഐക്കണ്‍. 2, 3, 4 ബെഡ്‌റൂം ഫ്‌ളാറ്റുകളുടെ 75 യൂണിറ്റുകള്‍ അടങ്ങുന്ന ഈ സമുച്ചയം ആധുനിക ലോകം ആഗ്രഹിക്കുന്ന എല്ലാ സൗകര്യങ്ങളും വിളിപ്പാടകലെ ലഭ്യമാക്കുന്നു. നഗരത്തിലെ എല്ലാ പ്രധാന കേന്ദ്രങ്ങളെല്ലാം സാമീപത്താണ്. അതോടൊപ്പം ശാന്തവും ഹരിതമനോഹരവുമായ അന്തരീക്ഷത്തിലുള്ള ഏറ്റവും സുഖപ്രദമായ താമസവും ഐക്കണ്‍ വാഗ്ദാനം ചെയ്യുന്നു. ഇന്‍ഫിനിറ്റി പൂള്‍, സണ്‍ ഡെക്ക്, കിഡ്‌സ് പൂള്‍, ഡിസൈനര്‍ ലോബി, ഹെല്‍ത്ത് ക്ലബ്, ഇന്‍ഡോര്‍ ഗെയിംസ്, ടെറസ് ഗാര്‍ഡന്‍, ഗസ്റ്റ് പാര്‍ക്കിംഗ്, സെക്യൂരിറ്റി സിസ്റ്റം, ഹോം തീയേറ്റര്‍, പാര്‍ട്ടി ഹാള്‍, റിഫഌ്‌സോളജി വാക്‌വേ, കിഡ്‌സ് പ്ലേ ഏരിയ എന്നിവയെല്ലാം ഐക്കണ്‍ നല്‍ശുന്ന ആധുനിക സൗകര്യങ്ങളില്‍ ചിലതു മാത്രമാണ്. വിശ്രാം മികച്ച ഭവനങ്ങളോടൊപ്പം ഞങ്ങള്‍ പുഞ്ചിരികളും നിര്‍മ്മിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
Vishraam builders
Near Post Office, Punkunnam,Thrissur, Kerala. Pin – 6800 02
Tel: +91 487 2387168
Mob: +91 9895 22 44 33
eMail: mail@vishraam.com
www.vishraam.com
ജൂണ്‍ 28, 29 തീയതികളില്‍ ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ നടക്കുന്ന കേരള പ്രോപ്പര്‍ട്ടി എക്‌സ്‌പോയില്‍ വിശ്രാം ബില്‍ഡേഴ്‌സിന്റെ സ്റ്റാള്‍ ഉണ്ടായിരിക്കുന്നതാണ്.
Content Highlights: vishraam builders 18 years legacy