നൂതന സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട്, പുതുമയുള്ള ഡിസൈനില്‍ മികവുറ്റ റെഡിഡന്‍ഷ്യല്‍ പ്രോജക്ടുകളും കൊമേഴ്സ്യല്‍ ബില്‍ഡിംഗുകളും നിര്‍മിക്കുന്ന സണ്‍ പ്രോജക്ട്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, തലസ്ഥാന നഗരിയിലെ മുന്‍നിര ബില്‍ഡര്‍മാരില്‍ ഒന്നാണ്. 1998 മുതല്‍ ഭവന നിര്‍മാണ മേഖലയിലുള്ള സണ്‍ പ്രോജക്ട്സ് ഇന്ത്യയുടെ ഫ്ളാറ്റുകള്‍ക്ക് ആഡംബരവും ആഢ്യത്വവും മുഖമുദ്രയാണ്. അഫോഡബിള്‍ റേറ്റിലുള്ള ഈ പ്രോജക്ടുകളില്‍ ഉയര്‍ന്ന ജീവിതശൈലിക്ക് യോജിച്ച അമിനിറ്റീസും അനുബന്ധ സൗകര്യങ്ങളും ഉറപ്പായും ഉണ്ടായിരിക്കും. ഉപഭോക്താവ് മനസില്‍ ആഗ്രഹിക്കുന്ന വീടൊരുക്കാന്‍ എന്നും താല്‍പര്യപ്പെടുന്ന സണ്‍ പ്രോജക്ട്സ് ഇന്ത്യ ഒരു ഐഎസ്ഒ അംഗീകൃത കമ്പനിയാണ്.

2018 ഡിസംബറില്‍ നിര്‍മാണം പൂര്‍ത്തിയായ റെഡി ടു ഒക്യുപൈ വിഭാഗത്തിലുള്ള മൂന്ന് പ്രോജക്ടുകളാണ് ഇവര്‍ക്ക് തിരുവനന്തപുരത്തുള്ളത്. പിഎംജിയിലുള്ള സണ്‍ എലൈറ്റ്, മുട്ടടയിലെ സണ്‍ നീലകണ്ഠ, കിംസ് ആശുപത്രിക്കും വരാനിരിക്കുന്ന ലുലുമാളിനും അടുത്തുള്ള സണ്‍ എലിക്കാസ എന്നിവയാണ് ആ പ്രോജക്ടുകള്‍. ഉള്ളൂര്‍ ആക്കുളം റോഡിലുള്ള സണ്‍ മെഡാന്റ, മുട്ടടയിലെ ഫെയ്സ് 2 വില്ലാ പ്രോജക്ടായ സണ്‍ ടെമ്പിള്‍ സ്‌ക്വയര്‍ എന്നിവ ഓണ്‍ ഗോയിംഗ് പ്രോജക്ടുകളാണ്. പേട്ടയിലെ സണ്‍ എയ്റോലൈറ്റ്, സണ്‍ എലിക്കാസ ഫെയ്സ് 2, കഴക്കൂട്ടത്തെ വില്ലാ പ്രോജക്ടായ സണ്‍ ഇക്കോ എന്നിവ ഉടന്‍ ലോഞ്ച് ചെയ്യുന്ന പ്രോജക്ടുകളാണ്.
സണ്‍ എലിക്കാസ
തിരുവനന്തപുരത്ത് പ്രകൃതി പ്രൗഢി ചാര്‍ത്തുന്ന മനോഹരമായ സ്‌കൈ വില്ലാസ് തേടുകയാണോ നിങ്ങള്‍? എങ്കില്‍ ആക്കുളത്ത്, വരാനിരിക്കുന്ന ലുലു മാളിന് എതിര്‍വശത്തായി നിര്‍മാണം പൂര്‍ത്തിയായ സണ്‍ എലിക്കാസ എന്ന പ്രീമിയം അപ്പാര്‍ട്ട്മെന്റുകള്‍ കണ്ടുനോക്കൂ. ഹരിതാഭമായ അന്തരീക്ഷത്തില്‍ മനോഹരമായ രൂപകല്‍പന ചെയ്തിരിക്കുന്ന ഈ ഭവനങ്ങള്‍ ജീവിതം അതിന്റെ പൂര്‍ണതയില്‍ ആസ്വദിക്കാന്‍ അവസരമൊരുക്കുന്ന ഇടങ്ങളാണ്. ഇന്‍ഫോപാര്‍ക്ക്, ടെക്നോപാര്‍ക്ക്, എയര്‍പോര്‍ട്ട്, കൊച്ചുവേളി റെയില്‍വേസ്റ്റേഷന്‍, കിംസ് ആശുപത്രി എന്നിവയെല്ലാം ഈ പ്രോജക്ടിനടുത്താണ്.
സണ്‍ എലിക്കാസയില്‍ 3BHK അപ്പാര്‍ട്ട്മെന്റുകളാണ് നിലവിലുള്ളത്. മള്‍ട്ടിപര്‍പ്പസ് റിക്രിയേഷന്‍ ഹാള്‍, രണ്ട് പാസഞ്ചര്‍ ലിഫ്റ്റുകള്‍, രണ്ട് ബെഡ് ലിഫ്റ്റുകള്‍, രണ്ട് ഫ്ളോറുകളില്‍ കവേര്‍ഡ് കാര്‍ പാര്‍ക്കിംഗ് തുടങ്ങിയ സൗകര്യങ്ങളെല്ലാം ഈ പ്രോജക്ടിലുണ്ട്.

സണ്‍ മെഡാന്റ
അനുപമമായ ഡിസൈനില്‍ ഒരുക്കിയിട്ടുള്ള സണ്‍ മെഡാന്റ ആഡംബരപൂര്‍വമായ ജീവിതം സമ്മാനിക്കുന്ന പ്രേജക്ടാണ്. തിരുവനന്തപുരത്ത് ഉള്ളൂരിലുള്ള ഈ പ്രോജക്ടില്‍ രണ്ടും മൂന്നും ബെഡ്റൂമുകളോടു കൂടിയ അപ്പാര്‍ട്ട്മെന്റുകളാണുള്ളത്. 1099 മുതല്‍ 1536 വരെ സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണത്തിലാണ് ഇവ ഒരുക്കിയിട്ടുള്ളത്. സ്വന്തം താല്‍പര്യങ്ങള്‍ക്കനുസരിച്ച് അപ്പാര്‍ട്ട്മെന്റുകളുടെ ഇന്റീരിയര്‍ ഒരുക്കി അവയ്ക്ക് തനിമ പകരണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അവസരവും സണ്‍ ഹോംസ് ലഭ്യമാക്കുന്നുണ്ട്.
മനോഹരമായ ലോബി, ബയോമെട്രിക് എന്‍ട്രി, മെഡിക്കല്‍ റൂം, ഹെല്‍ത് ക്ലബ്, റൂഫ് ടോപ് പാര്‍ട്ടി ഏരിയ, ഗെയിം റൂം, രണ്ട് പാസഞ്ചര്‍ ലിഫ്റ്റുകള്‍, ഒരു ബെഡ് ലിഫ്റ്റ്, സോളിഡ് വെയ്സ്റ്റ് മാനേജ്മെന്റ്, സീവിജ് ട്രീറ്റ്മെന്റ് പ്ലാന്റ്, 24 മണിക്കൂര്‍ സെക്യൂരിറ്റി പ്രൊവിഷന്‍, ഇന്റര്‍കോം, റെയിന്‍വാട്ടര്‍ ഹാര്‍വെസ്റ്റിംഗ് തുടങ്ങിയ സംവിധാനങ്ങളെല്ലാം ഈ പ്രോജക്ടിലുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളജ്, ജി.ജി. ഹോസ്പിറ്റല്‍, കോസ്മോപൊളിറ്റന്‍ ഹോസ്പിറ്റല്‍ എന്നീ ആശുപ്രതികള്‍ അടുത്തുള്ള, എല്ലാ വിധ സൗകര്യങ്ങളോടും കൂടിയ ലൊക്കേഷനിലാണ് ഈ പ്രോജക്ട്.

സണ്‍ എലൈറ്റ്
പിഎംജി ജംഗ്ഷനിലുള്ള സണ്‍ എലൈറ്റ് റെഡി ടു ഒക്യുപൈ ലക്ഷ്വറി ഫ്ളാറ്റുകളാണ്. 1704 സ്‌ക്വയര്‍ ഫീറ്റില്‍ ഒരുക്കിയിട്ടുള്ള 3 ബെഡ്റൂം അപ്പാര്‍ട്ട്മെന്റുകളാണ് ഇതിലുള്ളത്. പട്ടം പിഎംജി ജംഗ്ഷനില്‍ വികാസ് ഭവനിന് അടുത്താണ് ഈ പ്രോജക്ട്. ലോ കോളേജ്, കേരള യൂണിവേഴ്സിറ്റി, ബാര്‍ട്ടണ്‍ ഹില്‍ എഞ്ചിനീയറിംഗ് കോളജ്, ജനറല്‍ ആശുപത്രി, മ്യൂസിയം എന്നിവയെല്ലാം ഇതിനടുത്താണ്. ഈ പ്രോജക്ടില്‍ നിന്ന് എയര്‍പോര്‍ട്ടിലേക്കും തമ്പാനൂരിലേക്കും നാല് കിലോമീറ്റര്‍ ദൂരമേയുള്ളു.
ബയോമെട്രിക് എന്‍ട്രി, മനോഹരമായ ലോബി, ഹെല്‍ത്ത് ക്ലബ്, പാര്‍ട്ടി ഏരിയ, ഗെയിം റൂം, വൈഫൈ ഇന്റര്‍നെറ്റ് കണക്ഷന്‍, ഒരു പാസഞ്ചര്‍ ലിഫ്റ്റ്, ഒരു സര്‍വീസ് ലിഫ്റ്റ്, റെറ്റികുലേറ്റഡ് ഗ്യാസ് സപ്ലൈ, ഇന്റര്‍കോം തുടങ്ങിയ സൗകര്യങ്ങളും കെയര്‍ ടെയ്ക്കേഴ്സ് റൂമിനും ഡ്രൈവേഴ്സ് റൂമിനുമുള്ള പ്രൊവിഷനും ഈ പ്രോജക്ടിലുണ്ട്.
സണ്‍ ടെമ്പിള്‍ സ്‌ക്വയര്‍
നാലാഞ്ചിറയ്ക്കടുത്ത് മുട്ടടയില്‍ സണ്‍ ഹോംസ് ഒരുക്കുന്ന ടെമ്പിള്‍ സ്‌ക്വയര്‍ വില്ലാ പ്രോജക്ടാണ്. 1491 മുതല്‍ 1588 വരെ സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണത്തില്‍ മനോഹരമായി ഒരുക്കുന്ന 3, 4 BHK വില്ലകളാണ് ഈ പ്രോജക്ടിലുണ്ടായിരിക്കുക. എം.ജി കോളജ്, മാര്‍ ഇവാനിയോസ് കോളജ്, സെന്റ് തോമസ് കോളജ് തുടങ്ങിയ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, ഷോപ്പിംഗ് സെന്ററുകള്‍ തുടങ്ങിയവയെല്ലാം ഇതിനടുത്തുണ്ട്. ഉയര്‍ന്ന ജീവിതശൈലിക്ക് ആവശ്യമായ അമിനിറ്റീസ് ഈ വില്ലാ പ്രോജക്ടില്‍ ഉണ്ടായിരിക്കുന്നതാണ്.
അപ്പാര്‍ട്ട്മെന്റ് നിര്‍മാണത്തിനു പുറമേ, ഇന്റീരിയല്‍ ഡിസൈനിംഗ്, ഹോം കെയര്‍, ഹോം ലോണ്‍ എളുപ്പത്തില്‍ ലഭ്യമാക്കല്‍ തുടങ്ങിയ സേവനമേഖലകളിലേക്ക് കൂടി സണ്‍ പ്രോജക്ട്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് പ്രവര്‍ത്തനം വ്യാപിപ്പിച്ചിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക്
Sun Projects India Pvt Ltd
T.C. 4/1044, 'Sreebhas', Kowdiar, Trivandrum -695003
Tel: +91 471 2539933, 2432747
Contact Perosn- Deepthi: 9745000156
Email- info@sunprojectsindia.com
Website- www.sunprojectsindia.com
ജൂണ്‍ 28, 29 തീയതികളില്‍ ഷാര്‍ജ എക്സ്പോ സെന്ററില്‍ നടക്കുന്ന കേരള പ്രോപ്പര്‍ട്ടി എക്സ്പോയില്‍ സണ്‍ ഹോംസിന്റെ സ്റ്റാള്‍ ഉണ്ടായിരിക്കുന്നതാണ്.