ബഹുനില കെട്ടിട നിര്‍മ്മാണത്തില്‍ അഗ്രഗണ്യര്‍.ഐഎസ്ഒ സര്‍ട്ടിഫിക്കേഷന്‍ നേടിയ ബില്‍ഡര്‍.എസ്‌ഐ പ്രോപ്പര്‍ടിയുടെ സവിഷേതകള്‍ ഇവയൊക്കെയാണ്.ഇത് തന്നെയാണ് മറ്റുള്ള ബില്‍ഡര്‍മാരില്‍ നിന്ന് എസ്‌ഐ പ്രോപ്പര്‍ട്ടിയെ വേറിട്ടു നിര്‍ത്തുന്ന ഘടകവും.അതിനൂതനമായ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി പ്രവര്‍ത്തന മേഖല വിപുലീകരിക്കാന്‍ എസ്‌ഐ പ്രോപ്പര്‍ട്ടി എപ്പോഴും ശ്രദ്ധിച്ചു പോരുന്നുണ്ട്.മാറിക്കൊണ്ടിരിക്കുന്ന ഉപഭോക്തൃ ആവശ്യങ്ങള്‍ക്കനുസൃതമായി പദ്ധതികള്‍ ആവിഷ്‌ക്കരിക്കാനും നടപ്പാക്കാനും എസ്‌ഐ പ്രോപ്പര്‍ടി പ്രത്യേക ശ്രദ്ധ ചെലുത്തുന്നു.സമയബന്ധിതമായ പദ്ധതി പൂര്‍ത്തീകരണത്തോടൊപ്പം തന്നെ സാമൂഹ്യവും പാരിസ്ഥിതകവുമായ മൂല്യങ്ങളില്‍ ഉറച്ചുനില്‍ക്കാനും കമ്പനി ശ്രദ്ധിക്കാറുണ്ട്.ഉപഭോക്താക്കളുമായി ആജീവനാന്ത ബന്ധം പുലര്‍ത്താനും എസ്‌ഐ പ്രോപ്പര്‍ടി ശ്രമിക്കുന്നുണ്ട്.വിപുലവും സമൃദ്ധവുമായ അനുഭവസമ്പത്ത് കൊണ്ട് നിര്‍മ്മാണ മേഖലയില്‍ ചിരപ്രതിഷ്ഠ നേടാന്‍ കമ്പനിക്ക് കഴിഞ്ഞു. ഗുണമേന്‍മയുള്ള വീടുകള്‍ മിതമായ വിലക്ക് നല്‍കുന്നുവെന്നതാണ് എസ്‌ഐ പ്രോപ്പര്‍ടി നിര്‍മ്മിക്കുന്ന വീടുകളുടെ പ്രത്യേകത.
''ഡെഡ്‌ലൈനുകളും നിര്‍മ്മാണ ചട്ടങ്ങളും കൃത്യമായി പാലിച്ച്,കാലഘട്ടത്തിന്റെ മാറുന്ന ആവശ്യങ്ങള്‍ക്കനുസരിച്ച് സ്വയം നവീകരിക്കുകയും ഉത്പന്നത്തിന്റെ ഗുണനിലവാരത്തില്‍ വിട്ടുവീഴ്ച്ചയില്ലാതിരിക്കുകയും ചെയ്യുക വഴി ഈ രംഗത്ത് സമാനതകളില്ലാത്ത ബില്‍ഡര്‍മാരായി മാറാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്'' മാനേജിങ് ഡയറക്ടര്‍ രഘുചന്ദ്രന്‍ നായരുടെ വാക്കുകള്‍.
എസ്‌ഐ പ്രോപ്പര്‍ടിയുടെ പ്രധാനപ്പെട്ട പദ്ധതികള്‍ ഏതെന്ന് നോക്കാം.
ടെമ്പിള്‍ ട്രീ
കവടിയാര്‍ കൊട്ടാരത്തിനു സമീപം അമ്പലമുക്കില്‍ ഏറ്റവും അഭിമാനകരമായ ഗാര്‍ഹിക പദ്ധതിയാണ് ടെമ്പിള്‍ ട്രീ.പ്രൗഡിയും സൗന്ദര്യാത്മക ഡിസൈനും ഒന്നിക്കുന്ന അപൂര്‍വ്വ പദ്ധതിയാണിത്.പോക്കറ്റിലൊതുങ്ങുന്ന മിതമായ നിരക്കില്‍ ഈ ആഢംബര ജീവിതം സ്വന്തമാക്കാമെന്നതാണ് ഇതിന്റെ സവിശേഷത.ഒരു ടവറില്‍ 11 നിലകളിലായി 33 യൂണിറ്റുകള്‍ ഉള്‍പ്പെടുന്നതാണ് പദ്ധതി.1275 സ്‌ക്വയര്‍ ഫീറ്റില്‍ 2 ബെഡ്‌റൂം അപാര്‍ട്‌മെന്റുകളും 1710 മുതല്‍ 1720 സ്‌ക്വയര്‍ ഫീറ്റ് വരെ വരുന്ന 3 ബെഡ്‌റൂം അപാര്‍ട്‌മെന്റുകളും ഇവിടെയുണ്ട്.അനുയോജ്യമായ ,ഏറ്റവും എളുപ്പത്തില്‍ എത്തി ചേരാന്‍ കഴിയുന്ന ലൊക്കേഷനിലാണ് ടെമ്പിള്‍ ട്രീ.വിദ്യാഭ്യാസ സ്ഥാപനങ്ങള്‍,റസ്റ്റോറന്റുകള്‍,ഷോപ്പിങ് മാളുകള്‍ എന്നിവ സമീപത്തുണ്ട്.
വിദഗ്ദ്ധ ശ്രദ്ധ നല്‍കിയാണ് ഇവയുടെ അകത്തളങ്ങളും അവയുടെ ഇന്റീരിയറുകളും സജ്ജീകരിച്ചിരിക്കുന്നത്.നീന്തല്‍ക്കുളം,ഏസി ഫിറ്റ്‌നസ് സെന്റര്‍,മിനി ഹോം തിയേറ്റര്‍,അസോസിയേഷന്‍ റൂം,റൂഫ് ടോപ് പാര്‍ടി ഏരിയ,സെക്യൂരിറ്റി നിരീക്ഷണം,സിസിടിവി ക്യാമറ,ഇന്റര്‍കോം കണക്ടിവിറ്റി,ബയോമെട്രിക് പ്രവേശന സംവിധാനം,വൈഫൈയോടു കൂടിയ ലോബി,മഴവെള്ള സംഭരണി,സൗരോര്‍ജ്ജ പദ്ധതി എന്നിവ ഇവിടെയുള്ള സൗകര്യങ്ങളില്‍ ചിലതാണ്
വെര്‍ണ
പരുത്തിപ്പാറക്കും നാലാഞ്ചിറക്കുമിടയിലെ മനോഹരമായ പ്രദേശത്ത് സജ്ജീചരിച്ചിട്ടുള്ള 'വെര്‍ണ' വാസ്തു വിദ്യാ കലയുടെയും നൂതന ഗൃഹനിര്‍മ്മാണ ശേലിയുടെയും ആധുനിക സൗകര്യങ്ങളുടെയും ആകെത്തുകയാണ്.പ്രശാന്തസുന്ദരമായ സ്ഥലത്ത് താമസിക്കണമെന്നും എന്നാല്‍ നഗരത്തില്‍ നിന്ന് വളരെ അകലെയല്ലാതെ ജീവിക്കണമെന്നും ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും അനുയോജ്യമായ പദ്ധതിയാണിത്.
2 ബെഡ്‌റൂം,2 ബെഡ്‌റൂമൂം സ്റ്റഡി റൂമും,3 ബെഡ്‌റൂം,3 ബെഡ്‌റൂമും സ്റ്റഡി റൂമും ,നാല് ബെഡ്‌റൂം എന്നിങ്ങനെ ഫ്‌ളാറ്റുകളുടെ വൈവിധ്യമാര്‍ന്ന ശ്രേണി തന്നെ ഇവിടെ ഒരുക്കിയിട്ടുണ്ട്.1210 മുതല്‍ 3204 സ്‌ക്വയര്‍ ഫീറ്റ് വരെയാണ് ഇവയുടെ വിസ്തൃതി.മാര്‍ ഇവാനിയോസ് കോളെജ്,സര്‍വ്വോദയ വിദ്യാലയ തുടങ്ങിയ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഗവണ്‍മെന്റ് മെഡിക്കല്‍ കോളെജ്,എസ്യുടി,കോസ്‌മോപോളിറ്റന്‍,ക്രെഡെന്‍സ് എന്നീ ആശ്ുപത്രികളും അടുത്തു തന്നെയുണ്ട്.റെയില്‍വേ സ്റ്റേഷന്‍,ബസ് സ്റ്റാന്‍ഡ്,എയര്‍പോര്‍ട്,സെക്രട്ടേറിയേറ്റ്,ടെക്‌നോപാര്‍ക്ക് എന്നിവിടങ്ങളിലേക്കും എളുപ്പത്തില്‍ എത്തിച്ചേരാം.
സിസിടിവി ക്യാമറകള്‍,ബയോമെട്രിക് ആക്‌സസ് കണ്‍ട്രോള്‍,ഫിറ്റ്‌നസ് സെന്റര്‍,വൈഫൈ,വിഡിയോ ഡോര്‍ ഫോണ്‍,റൂഫ് ടോപ് പാര്‍ടി ഏരിയ,കേബിള്‍ ടിവി കണക്ഷന്‍,ഗസ്റ്റ് സ്യൂട്ട്,കുട്ടികളുടെ കളിസ്ഥലം,അസോസിയേഷന്‍ റൂം,മഴവെള്ള സംഭരണി,കോമണ്‍ ഏരിയകള്‍ക്കായുള്ള സൗരോര്‍ജ്ജ സംവിധാനം എന്നിവ ഇവിടെയുണ്ട്.
താന
സ്വന്തം വീട് എങ്ങിനെ വേണമെന്ന് ഉപഭോക്താവിന് സ്വയം തീരുമാനിക്കാവുന്ന സ്വാതന്ത്ര്യം നല്‍കുന്നതാണ് 'താന' എന്ന പദ്ധതി.ആശയരൂപീകരണം മുതല്‍ പദ്ധതി പൂര്‍ത്തീകരണം വരെയുള്ള ഘട്ടങ്ങളിലെല്ലാം ഉപഭോക്താവിന്റെ താല്‍പര്യങ്ങള്‍ക്കാണ് മുന്‍തൂക്കം നല്‍കുക.മഹാരാജാസ് കോളെജ് ഫോര്‍ വിമണ്‍,ചിന്‍മയ വിദ്യാലയ,ഗവ ലോ കോളെജ്,മാര്‍ ഇവാനിയോസ് കോളെജ്,മെഡിക്കല്‍ കോളെജ്,ആര്‍സിസി,എസ്‌യുടി എന്നിവ അടുത്താണ് .മാത്രമല്ല സിനിമാ ഹാളുകള്‍,ഹോട്ടലുകള്‍ എന്നിവയും തൊട്ടടുത്തുണ്ട്.
രണ്ട് ബെഡ്‌റൂം 3 ബെഡ്‌റൂം,3 ബെഡ്‌റൂമും സ്റ്റഡി റൂമും,4 ബെഡ്‌റൂം അപാര്‍ട്‌മെന്റുകള്‍ ഇവിടെയുണ്ട്.1110 സ്‌ക്വയര്‍ ഫീറ്റ് മുതല്‍ 2760 സ്‌ക്വയര്‍ ഫീറ്റ് വരെയാണ് വിസ്തൃതി.24 മണിക്കൂര്‍ നേരം നീളുന്ന സിസിടിവി നിരീക്ഷണം,ലോബിയിലേക്ക് ബയോമെട്രിക് പ്രവേശനം,ഫിറ്റ്‌നസ് സെന്റര്‍,വൈഫൈ കണക്ടിവിറ്റി,വീഡിയോ ഡോര്‍ ഫോണ്‍,സ്‌ട്രെച്ചര്‍ ലിഫ്റ്റ്,റൂഫ് ടോപ് പാര്‍ടി ഏരിയ,കേബിള്‍ ടിവി കണക്ഷന്‍,കുട്ടികളുടെ കളിസ്ഥലം,ഗസ്റ്റ് സ്യൂട്ട്,അസോസിയേഷന്‍ റൂം,മഴവെള്ള സംഭരണി,കോമണ്‍ ഏരിയകളില്‍ സൗരോര്‍ജ്ജ സംവിധാനം തുടങ്ങി വിപുലമായ സൗകര്യങ്ങളാണിവിടെയുള്ളത്
ജൂണ്‍ 28,29 തിയ്യതികളില്‍ ഷാര്‍ജയില്‍ നടക്കുന്ന കേരള പ്രോപ്പര്‍ടി എക്‌സപോയില്‍ എസ്‌ഐ പ്രോപ്പര്‍ടിയുടെ സ്റ്റാളുമുണ്ടായിരിക്കും
കൂടുതല്‍ വിവരങ്ങള്‍ക്ക്
SI Property (Kerala) Pvt. Ltd.
‘Silver Oaks’, Near Golf Club, Kowdiar
Thiruvananthapuram
T : +91-471-2430177/ 277/ 377
F :+91-471-2539022
E-mail : mail@siproperty.in
web -www.siproperty.in
Content Highlights: SI Property