മത്സരബുദ്ധിയുടെയും ഊര്‍ജ്ജസ്വലതയുടെയും മേഖലയായി കണക്കാക്കപ്പെടുന്ന കെട്ടിട നിര്‍മ്മാണ രംഗത്ത് സ്ഥിരമായി പുതു ട്രെന്‍ഡുകള്‍ അവതരിപ്പിക്കുന്ന ബില്‍ഡറേതെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളൂ.അത് പിവിഎസ് ബില്‍ഡേഴ്‌സാണ്.കോഴിക്കോട്,കണ്ണൂര്‍,കൊച്ചി എന്നിവിടങ്ങളിലെ ഒന്നാംനിര ബില്‍ഡര്‍ ഗ്രൂപ്പ്.നിര്‍മ്മാണ മേഖലയില്‍ ദശാബ്ദങ്ങളുടെ അനുഭവ സമ്പത്തും സദാ പുതുമ നിലനിര്‍ത്താന്‍ ആര്‍ജ്ജവവുമുള്ള പിവിഎസ് ഗ്രൂപ്പ്,ഗുണനിലവാരവും ആദര്‍ശങ്ങളിലടിയുറച്ച ഉപഭോക്തൃ സേവനവും ഈ വ്യവസായത്തില്‍ അത്യന്താപേക്ഷിതമാണെന്ന് അടിവരയിടുന്നു.
ഈ സവിശേഷതകള്‍ തന്നെയാണ് ഇന്ത്യയിലെ മുന്‍നിര ബില്‍ഡര്‍മാരായി നിലകൊള്ളാന്‍ പിവിഎസ്സിനെ സഹായിക്കുന്നതും.സൂപ്പര്‍ ലക്ഷ്വറി,ലക്ഷ്വറി,സെമി ലക്ഷ്വറി ,സ്മാര്‍ട് ഹോംസ് എന്നിങ്ങനെ വൈവിധ്യമാര്‍ന്ന പദ്ധതികള്‍ ഏത് മേഖലയിലുള്ള ഉപഭോക്താവിനെയും ആകര്‍ഷിക്കാന്‍ പോന്നതാണ്.പാരിസ്ഥിതിക സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടാണ് പിവിഎസ് ഗ്രൂപ്പിന്റെ നിര്‍മ്മാണ പദ്ധതികളൊക്കെയും.
തുടക്കം
കെടിസി ഗ്രൂപ്പിന്റെ പ്രോപ്പര്‍ടി ഡെവലപ്‌മെന്റ് വിഭാഗമായ പിവിഎസ് ബില്‍ഡേഴ്‌സ് ആന്റ് ഡവലപേഴ്‌സ് 1991 ലാണ് നിലവില്‍ വന്നത്.വിവിധ തരത്തിലുള്ളതും മിതമായ വിലക്കുള്ളതുമായ ലക്ഷ്വറി അപാര്‍ട്‌മെന്റുകള്‍ നിര്‍മ്മിക്കുക എന്നതായിരുന്നു ലക്ഷ്യം.
പ്രധാനപ്പെട്ട പദ്ധതികള്‍
50 ക്രോസ്‌റോഡ്‌സ്,പിവിഎസ് എമറാള്‍ഡ്, സില്‍വര്‍ സ്പ്രിങ്‌സ്,പിവിഎസ് ക്‌ളാസിക് എന്നിവയാണ് പ്രമുഖ പദ്ധതികള്‍
50 ക്രോസ്‌റോഡ്‌സ് -വൈഎംസിഎ ക്രോസ് റോഡ്,കോഴിക്കോട്
പുതിയ ആഢംബര ഭവനങ്ങളായ 50 ക്രോസ്‌റോഡ്‌സ് സമാനതകളില്ലാത്ത ആഢംബര ജീവിതമാണ് വാഗ്ദ്ധാനം ചെയ്യുന്നത്.തെക്കേ ഇന്ത്യയിലെ പേര് കേട്ട ആര്‍ക്കിടെക്ടുകളായ എന്‍എം സലിം ആന്റ് അസോസിയേറ്റ്‌സാണ് വാസ്തുവിദ്യ.നിരവധി അന്താരാഷ്ട്ര അംഗീകാരങ്ങള്‍ കരസ്ഥമാക്കിയിട്ടുള്ള ഈ വിദഗ്ദ്ധ ആര്‍ക്കിടെക്ടുകളെ പദ്ധതിയുമായി സഹകരിപ്പിക്കാന്‍ കഴിഞ്ഞു എന്നത് വലിയ നേട്ടമാണ്.
52 സെന്റ് ഭൂമിയില്‍ 14 നിലകളിലായി 46 യൂണിറ്റുകളുണ്ട്.2,3,4 ബെഡ്‌റൂമൂകളുള്ള അപാര്‍ട്‌മെന്റുകള്‍ ഇവിടെ ലഭ്യമാണ്.1408 മുതല്‍ 2330 സ്‌ക്വയര്‍ ഫീറ്റ് വരെയുള്ള അപാര്‍ട്‌മെന്റുകളുണ്ട്.
പിവിഎസ് എമറാള്‍ഡ് ,ഗുരുവായൂരപ്പന്‍ കോളജിന് സമീപം,കോഴിക്കോട്
കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളെജിനടുത്താണ് പിവിഎസ് എമറാള്‍ഡ് സ്ഥിതി ചെയ്യുന്നത്.ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ നിന്നുള്ള ശുദ്ധവായുവും വിദഗ്ദ്ധ ഡിസൈനും ഈ 2,3 ബെഡ്‌റൂം അപാര്‍ട്‌മെന്റുകളെ ആകര്‍ഷണീയമാക്കുന്നു.എയര്‍പോര്‍ട്,ബൈപ്പാസ്,വിദ്യാഭ്യാസ സ്ഥാപനങ്ങള്‍,ആരാധനാലയങ്ങള്‍,ആശുപത്രികള്‍,സെബര്‍ പാര്‍ക്കുകള്‍ എന്നിവ സമീപത്തുണ്ട്.16 നിലകളിലായുള്ള 112 അപാര്‍ട്‌മെന്റുകളില്‍ നിന്ന് 2,3 ബെഡ്‌റൂം അപാര്‍ട്‌മെന്റുകള്‍ സ്വന്തമാക്കാം.
എമറാള്‍ഡ് തെരഞ്ഞെടുക്കുന്നത് വഴി ഒരു ജീവിത ശൈലി തന്നെയാണ് നിങ്ങള്‍ തെരഞ്ഞെടുക്കുന്നത്.സന്ദര്‍ശക ലോബി,എലിവേറ്ററുകള്‍ ,വൈഫൈ ഉള്ള ലൈബ്രറി,റിക്രിയേഷന്‍ സെന്ററുകള്‍,കേന്ദ്രീകൃത പാചകവാതക വിതരണം എന്നിവ ഇവിടെയുണ്ട്.കുട്ടികള്‍ പ്രായമായവര്‍ എന്നിവരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന് 24 മണിക്കൂര്‍ സെക്യൂരിറ്റി സംവിധാനമുണ്ട്.ഇതിനുപുറമെ ഫിറ്റ്‌നസ് സെന്റര്‍,മഴവെള്ള സംഭരണി,ജോഗിങ് ട്രാക്ക്,ഹോംതീയേറ്റര്‍,ഔട്‌ഡോര്‍ ഗെയിം എന്നിവയുമുണ്ട്.
സില്‍വര്‍ സ്പ്രിങ്ങ്സ്-പെരുമണ്ണ,പന്തീരാങ്കാവിനു സമീപം,കോഴിക്കോട്
കോഴിക്കോട്ടെ അതിവേഗം പുരോഗമിക്കുന്ന കമേഴ്‌സ്യല്‍ ഹബ്ബായ പെരുമണ്ണയിലാണ് സില്‍വര്‍ സ്പ്രിങ്ങ്സ്.സൈബര്‍പാര്‍ക്ക്,സ്‌പെഷ്യാലിറ്റി ആശുപത്രികള്‍,ഷോപ്പിങ് മാളുകള്‍,റസ്റ്റോറണ്ടുകള്‍ എന്നിവ തൊട്ടടുത്തുണ്ട്.8 നിലകളിലായി 1,2,3 ബെഡ്റൂം അപാര്‍ട്‌മെന്റുകളാണിവിടെ.തിരക്കേറിയ ജീവിതത്തിനുതകുന്ന രീതിയില്‍ ഉയര്‍ന്ന നിലവാരം,സ്റ്റൈല്‍,മനോഹരമായി നിര്‍മ്മിച്ച ലിവിങ് സ്‌പെയ്‌സുകള്‍ എന്നിവ സുഖകരമായ താമസം പ്രദാനം ചെയ്യുന്നവയാണ്.കോഴിക്കോട്ട് സ്മാര്‍ട് ഹോംസ് അന്വേഷിക്കുന്നവര്‍ക്ക് അനുയോജ്യമാണ് ഇത്.ജോലി മാത്രമല്ല ജീവിതം എന്നിരിക്കെ ഇവിടത്തെ താമസം ജോലിയെയും ജീവിതത്തെയും സമതുലിതാവസ്ഥയില്‍ മുന്നോട്ട് കൊണ്ടുപോവാന്‍ സഹായിക്കുന്നതാണ്
പിവിഎസ് ക്‌ളാസിക്-ചാല,കണ്ണൂര്‍
മനോഹരമായ ലൊക്കേഷനാണ് ഈ പദ്ധതിയുടെ ഏറ്റവും വലിയ ആകര്‍ഷണം.ചാലയുടെ സൗന്ദര്യം മുഴുവന്‍ ദൃശ്യമാവുന്ന രീതിയിലാണ് ഇതിന്റെ നിര്‍മ്മാണം.67.38 സെന്റ് ഭൂമിയില്‍ 14 നിലകളിലായി 75 യൂണിറ്റുകള്‍ ഉണ്ട്.2,3 ബെഡ്റൂം അപാര്‍ട്‌മെന്റുകളും ഡ്യൂപ്ളക്‌സ് അപാര്‍ട്മെന്റുകളുമുണ്ട്.
എല്ലാ കെട്ടിടത്തിനും അതിന്റേതായ പ്രൗഡിയും ആത്മാവും ഉണ്ട് എന്നാണ് പിവിഎസ് ബില്‍ഡേഴ്‌സ് അടിയുറച്ചു വിശ്വസിക്കുന്നത്.
ജൂണ്‍മാസം 28,29 തിയ്യതികളില്‍ ഷാര്‍ജയില്‍ നടക്കുന്ന കേരള പ്രോപ്പര്‍ടി എക്‌സ്‌പോയില്‍ പിവിഎസ് ബില്‍ഡേഴ്‌സും പങ്കെടുക്കും
കൂടുതല്‍ വിവരങ്ങള്‍ക്ക്
Corporate Office
PVS Builders & Developers
KTC Building, YMCA Road, Calicut - 673 001, Kerala, India.
+91 495 2766244 , 2766362
9747900777
sales@pvsbuilders.com
Web -www.pvsbuilders.com,
Content Highlights: PVS Builders and Developers