മൂന്ന് ദശാബ്ദക്കാലമായി ഭവനനിര്‍മാണ രംഗത്തുള്ള പെന്റിയം കണ്‍സ്ട്രക്ഷന്‍സ് ഈ മേഖലയിലെ മുന്‍നിര സ്ഥാപനങ്ങളിലൊന്നാണ്. കോഴിക്കോട് ആസ്ഥാനമായുള്ള പെന്റിയം, വേറിട്ട ബിസിനസ് സംസ്‌കാരവും ഉപഭോക്താക്കളോടുള്ള ഉത്തരവാദിത്തം കാത്തുസൂക്ഷിക്കുന്നതിലെ പാഷനും കൊണ്ട് ഈ രംഗത്ത് തകര്‍ക്കപ്പെടാനാകാത്ത സ്ഥാനം നേടിയെടുത്ത ബ്രാന്‍ഡാണ്. 
 
ശ്രദ്ധേയമായ നിരവധി പ്രോജക്ടുകള്‍ കേരളത്തില്‍ നിര്‍മിച്ചിട്ടുള്ള പെന്റിയം കണ്‍സ്ട്രക്ഷന്റെ ഭവനങ്ങള്‍ അവരുടെ എഞ്ചിനീയറിംഗ് വൈദഗ്ധ്യത്തിന്റെയും ആത്മാര്‍പ്പണത്തോടെയുള്ള പ്രവര്‍ത്തനശൈലിയുടെയും പ്രതീകങ്ങളാണ്. 'ചെയ്യുന്നതെന്തും ഗുണമേന്മയോടെ ചെയ്യുക' എന്ന മന്ത്രം മനസില്‍ സൂക്ഷിക്കുന്ന ടീം പെന്റിയം, ഓരോ കുടുംബത്തിന്റെയും 'എന്റെ സ്വന്തം വീട്' എന്ന സ്വപ്നം സാക്ഷാല്‍ക്കരിച്ചുകൊണ്ട് വിജയപാതയില്‍ ഉയരങ്ങള്‍ കീഴടക്കുകയാണ്.
pentium
 
സ്പ്രിംഗ് ഗ്രീന്‍ വില്ലാസ്
 
മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയില്‍ പെന്റിയം കണ്‍സ്ട്രക്ഷന്‍സ് ഒരുക്കിയിട്ടുള്ള റെഡി ടു ഒക്യുപൈ വിഭാഗത്തിലുള്ള പ്രീമിയം വില്ലകളാണ് സ്പ്രിംഗ് ഗ്രീന്‍ വില്ലാസ്. വിശാലമായ 3.67 ഏക്കര്‍ പ്ലോട്ടില്‍ ചാരുതയോടെ നിര്‍മിച്ചിട്ടുള്ള ഈ പ്രോജക്ടില്‍ നാലും അഞ്ചും ബെഡ് റൂമുകളോടു കൂടിയ 39 വില്ലകളാണുള്ളത്. പ്രകൃതിരണീയമായ മികച്ചൊരു റെസിഡന്‍ഷ്യല്‍ ഏരിയയിലുള്ള ഈ വില്ലാ പ്രോജക്ടില്‍ ആഡംബരസൗകര്യങ്ങളെല്ലാം ഒരുക്കിയിട്ടുണ്ട്. നഗരത്തിലെ പ്രധാന സ്‌കൂളിലേക്കും ഷോപ്പിംഗ് കേന്ദ്രങ്ങളിലേക്കും ആശുപത്രികളിലേക്കും ഇവിടെ നിന്ന് എളുപ്പത്തില്‍ എത്താനാകും.
pentium
 
ഇറ്റേണിയ വെര്‍ട്ടിക്കല്‍ ഹോംസ്
 
കോഴിക്കോട് എരഞ്ഞിപ്പാലം ജംഗ്ഷനടുത്തുള്ള കാരപ്പറമ്പയിലുള്ള ലക്ഷ്വറി അപ്പാര്‍ട്ട്മെന്റ് പ്രോജക്ടാണ് ഇറ്റേണിയ വെര്‍ട്ടിക്കല്‍ ഹോംസ്. റെഡി ടു ഒക്യുപൈ വിഭാഗത്തിലുള്ള ഈ പ്രോജക്ടില്‍ രണ്ടും മൂന്നും ബെഡ് റൂമുകളോടു കൂടിയ 52 ലക്ഷ്വറി അപ്പാര്‍ട്ട്മെന്റുകളാണ് ഉള്ളത്. 55.33 സെന്റിലുള്ള പ്ലോട്ടില്‍, ഗ്രൗണ്ട് +  14 നിലകളിലായി ഇവ ഒരുക്കിയിരിക്കുന്നു. 
pentium
 
സ്പ്ലെന്റോറ പ്രീമിയം വില്ലാസ്
 
കോഴിക്കോട് മാലിക്കടവില്‍ പെന്റിയം കണ്‍സ്ട്രക്ഷന്‍സ് പുതിയതായി ലോഞ്ച് ചെയ്ത പ്രോജക്ടാണ് സ്പ്ലെന്റോറ പ്രീമിയം വില്ലാസ്. ആധുനിക ജീവിതത്തിന് ആവശ്യമായതെല്ലാം ഉള്‍ക്കൊള്ളുന്ന നെക്സറ്റ് ലെവല്‍ പ്രോജക്ടാണിത്. 106 സെന്റില്‍ മൂന്നും നാലും അഞ്ചും ബെഡ് റൂമുകളോടു കൂടിയ പ്രൗഢിയേറിയ വില്ലകളാണ് ഇതില്‍ ഉണ്ടായിരിക്കുക. 
 
 
കൂടുതല്‍ വിവരങ്ങള്‍ക്ക്

2nd Floor, Mananchira Tower,
A.G.Road, Calicut, Kerala
Tel    : 9544141000
Email: sales@pentiumconstructions.in  
Web : www.pentiumconstructions.in 
 
ജൂണ്‍ 28, 29 തീയതികളില്‍ ഷാര്‍ജ എക്സ്പോ സെന്ററില്‍ നടക്കുന്ന കേരള പ്രോപ്പര്‍ട്ടി എക്സ്പോയില്‍ പെന്റിയം കണ്‍സ്ട്രക്ഷന്റെ സ്റ്റാള്‍ ഉണ്ടായിരിക്കുന്നതാണ്.