മാവൂര്‍ റോഡില്‍ നിന്നും എന്‍എച്ച് ബൈപാസില്‍ നിന്നും എളുപ്പത്തില്‍ ഈ പ്രോജക്ടിലേക്ക് എത്താം. മെഡിക്കല്‍ കോളേജ്, സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികള്‍, പ്രമുഖ സ്‌കൂളുകള്‍, കോളജുകള്‍, ഐടി ഹബുകള്‍, ഷോപ്പിംഗ് മാള്‍, ആരാധനാലയങ്ങള്‍ തുടങ്ങിയവയെല്ലാം ഇതിനടുത്തായുണ്ട്.
രാജ്യാന്തര തലത്തില്‍ ശ്രദ്ധേയരായ ശോഭ ഡെവലപ്പേഴ്‌സ് കോഴിക്കോട്ട് ഒരുക്കുന്ന രണ്ട് സൂപ്പര്‍ ലക്ഷ്വറി പ്രോജക്ടുകളാണ് ശോഭ ബെല എന്‍കോസ്റ്റയും ശോഭ റിയോ വിസ്റ്റയും. ഗുണമേന്മയില്‍ അന്തര്‍ദേശീയ നിലവാരമുള്ള ഭവനങ്ങള്‍ നിര്‍മിക്കുന്ന ശോഭയുടെ ഈ രണ്ട് പ്രോജക്ടുകള്‍ പരിചയപ്പെടാം.
ശോഭ ബെല എന്‍കോസ്റ്റ
കോഴിക്കോട് വെള്ളിപ്പറമ്പയില്‍ മനോഹരമായൊരു കുന്നിന്‍ചരിവില്‍ വിശാലമായ പത്തേക്കറില്‍ ഉയരുന്ന ടൗണ്‍ഷിപ്പ് പ്രോജക്ടാണ് ശോഭ ബെല എന്‍കോസ്റ്റ. 2019 സെപ്റ്റംബറില്‍ പൂര്‍ത്തിയാകുന്ന ഈ പ്രോജക്ടില്‍, നാലും അഞ്ചും കിടപ്പുമുറികളോടു കൂടിയ 41 സൂപ്പര്‍ ലക്ഷ്വറി വില്ലകളാണുള്ളത്. പോര്‍ച്ചുഗീസ് വാസ്തുശില്‍പ മാതൃകയിലാണ് ഇവ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ടൗണ്‍ഷിപ്പിനുള്ളിലെ 60 ശതമാനവും തുറസായ ഇടങ്ങളാണ്. ലാന്‍ഡ്‌സ്‌കേപ് ഗാര്‍ഡനും തണല്‍മരങ്ങളും ചേര്‍ന്നൊരുക്കുന്ന മനോഹരമായ കാഴ്ചകളും വിശാലമായ നടപ്പാതകളും ലോകോത്തര നിലവാരത്തിലുള്ള സംവിധാനങ്ങളും ഇതിലുണ്ട്.
ഓരോ വില്ലയ്ക്കും രണ്ട് കവേര്‍ഡ് കാര്‍ പാര്‍ക്കിംഗ് സൗകര്യമുണ്ടായിരിക്കും. ക്ലബ് ഹൗസ്, കണ്‍വീനിയന്‍സ് സ്‌റ്റോര്‍, ജിംനേഷ്യം, സ്വിമ്മിംഗ് പൂള്‍, ടെന്നിസ് കോര്‍ട്ട്, ബാസ്‌കറ്റ് ബോള്‍ കോര്‍ട്ട്, ചില്‍ഡ്രന്‍സ് പ്ലേ ഏരിയ, ഇന്‍ഡോര്‍ ബാഡ്മിന്റണ്‍ കോര്‍ട്ട് തുടങ്ങിയ സൗകര്യങ്ങളെല്ലാമുള്ള ഈ പ്രോജക്ടിലെ ഓരോ വില്ലയ്ക്കും 3.6 കിലോ വാട്ട് പവര്‍ ബായ്ക്കപ്പുമുണ്ട്. സൗജന്യമായി അജീവനാന്ത മെയ്ന്റനന്‍സും ലഭ്യമാക്കുന്നുണ്ട്. മാവൂര്‍ റോഡില്‍ നിന്നും എന്‍എച്ച് ബൈപാസില്‍ നിന്നും എളുപ്പത്തില്‍ ഈ പ്രോജക്ടിലേക്ക് എത്താം. മെഡിക്കല്‍ കോളേജ്, സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികള്‍, പ്രമുഖ സ്‌കൂളുകള്‍, കോളജുകള്‍, ഐടി ഹബുകള്‍, ഷോപ്പിംഗ് മാള്‍, ആരാധനാലയങ്ങള്‍ തുടങ്ങിയവയെല്ലാം ഇതിനടുത്തായുണ്ട്.
ശോഭ റിയോ വിസ്റ്റ
കോഴിക്കോട് ശോഭ ഒരുക്കുന്ന സൂപ്പര്‍ ലക്ഷ്വറി റിവര്‍ ഫ്രണ്ട് അപ്പാര്‍ട്ട്‌മെന്റ് പ്രോജക്ടാണ് ശോഭ റിയോ വിസ്റ്റ. 3.36 ഏക്കറിലുള്ള വിശാലമായ കോമ്പൗണ്ടില്‍ അതിമനോഹരമായി രൂപകല്‍പ്പന ചെയ്ത ഈ പ്രോജക്ടില്‍ ലോകോത്തര നിലവാരത്തിലുള്ള സംവിധാനങ്ങളെല്ലാം ഒരുക്കിയിട്ടുണ്ട്. 27 നിലകളിലായി മൂന്നും നാലും കിടപ്പുമുറികളോടു കൂടിയ 216 പ്രീമിയം ലക്ഷ്വറി അപ്പാര്‍ട്ട്‌മെന്റുകളാണ് ഇതിലുള്ളത്. 9,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ക്ലബ്ഹൗസ്, ഡിസൈനര്‍ ലാന്‍ഡ്‌സ്‌കേപിംഗ്, സ്വിമ്മിംഗ് പൂള്‍, ജിംനേഷ്യം, ചില്‍ഡ്രന്‍സ് പ്ലേ ഏരിയ, കവേര്‍ഡ് കാര്‍ പാര്‍ക്കിംഗ് തുടങ്ങിയ നിരവിധി ആധുനിക സൗകര്യങ്ങള്‍ ഇതിലുണ്ട്. ഇതിനു പുറമേ ഓരോ അപ്പാര്‍ട്ട്‌മെന്റിനും 4000 5000 കിലോ വാട്ട് പവര്‍ ബായ്ക്ക് അപ്പും ലൈഫ്‌ടൈം ഫ്രീ മെയിന്റനന്‍സുമുണ്ട്. 2023ല്‍ ഈ പ്രോജക്ടിന്റെ നിര്‍മാണം പൂര്‍ത്തിയാകും.
ശോഭ ഡെവലപ്പേഴ്‌സ്
മിഡില്‍ ഈസ്റ്റില്‍, ഇന്റീരിയര്‍ ഡിസൈനിംഗിലെ മൂന്ന് ദശാബ്ദക്കാലത്തെ അനുഭവസമ്പത്തുമായി പി.എന്‍.സി മേനോന്‍ 1995ല്‍ ആരംഭിച്ച ശോഭ ഇന്ന് 28 ബില്യന്‍ (2800 കോടി) രൂപ ആസ്തിയുള്ള കമ്പനിയാണ്. റെസിഡന്‍ഷ്യല്‍ പ്രോജക്ടുകളും ക്രോണ്‍ട്രാക്ച്വല്‍ പ്രോജക്ടുകളും ചെയ്യുന്ന ശോഭ, 2018 ഡിസംബര്‍ 31 വരെയുള്ള കണക്കുകള്‍ പ്രകാരം 100.31 മില്യണ്‍ സ്‌ക്വയര്‍ ഫീറ്റ് ഏരിയ വരുന്ന പ്രോജക്ടുകള്‍ നിര്‍മിച്ചുകഴിഞ്ഞു. ലോകോത്തര നിലവാരത്തിലുള്ള അത്യാധുനിക സംവിധാനങ്ങളോടെ ശോഭ ഒരുക്കുന്ന റസിഡന്‍ഷ്യല്‍ പ്രോജക്ടുകളില്‍ പ്രസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്‌മെന്റുകള്‍, വില്ലകള്‍, ലക്ഷ്വറി & സൂപ്പര്‍ ലക്ഷ്വറി അപ്പാര്‍ട്ട്‌മെന്റുകള്‍ തുടങ്ങിയവയെല്ലാം ഉള്‍പ്പെടുന്നു. കരാര്‍ അടിസ്ഥാനത്തില്‍ ചെയ്യുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ പഞ്ചനക്ഷത്ര ഹോട്ടലുകളും പ്രമുഖ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ ആസ്ഥാനമന്ദിരങ്ങളുമെല്ലാമുണ്ട്. ഇന്‍ഫോസിസ്, ലുലു, ടാജ് ഗ്രൂപ്പ്, ഡെല്‍, എച്ച്പി, ബയോകോണ്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് എന്റര്‍പ്രൈസസ് തുടങ്ങി നിരവധി പ്രമുഖ കമ്പനികളാണ് ശോഭയുടെ കോര്‍പ്പറേറ്റ് ക്ലൈന്റുകളുടെ ഗണത്തിലുള്ളത്.
ബാക്ക്‌വേഡ് ഇന്റഗ്രേറ്റഡ് മോഡലില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ഒരേയൊരു റിയല്‍ എസ്‌റ്റേറ്റ് ബ്രാന്‍ഡും ശോഭയാണ്. അതായത്, ഒരു പ്രോജക്ടിന്റെ പ്ലാനിംഗ് മുതല്‍ നിര്‍മാണം പൂര്‍ത്തിയാക്കി താക്കോല്‍ കൈമാറുന്നതു വരെയുള്ള വിവിധ ഘട്ടങ്ങളിലെ നിര്‍മാണപ്രവര്‍ത്തനങ്ങളെല്ലാം കമ്പനി സ്വയം കൈകാര്യം ചെയ്യുന്നു. മെറ്റല്‍വര്‍ക്കുകള്‍, സ്ട്രക്ചറല്‍ ഗ്ലേസിംഗ്, അത്യാധുനിക മെഷീന്‍ സംവിധാനത്തില്‍ തയ്യാറാക്കുന്ന വുഡ് വര്‍ക്കുകള്‍, അലൂമിനിയം വാതിലുകള്‍, ജനാലകള്‍, അലൂമിനിയം കോമ്പസിറ്റ് പാനലുകള്‍, എസ്എസ് ക്ലാഡിംഗ്, ആര്‍ക്കിടെക്ചറല്‍ ടൈല്‍ വര്‍ക്കുകള്‍, പേവിംഗ് സ്ലാബുകള്‍, കോണ്‍ക്രീറ്റ് ബ്ലോക്കുകള്‍, വാട്ടര്‍ ഡ്രെയ്‌നേജ് സിസ്റ്റം, ലാന്‍ഡ്‌സ്‌കേപ് പ്രോഡക്ടുകള്‍, ബ്ലോക്ക് വര്‍ക്ക്, മെഷ് ഫിക്‌സിംഗ്, ഇലക്ട്രിക്കല്‍ ഡിസ്ട്രിബ്യൂഷന്‍ ബോക്‌സ്, ഷിയര്‍ വാള്‍, പ്ലാസ്റ്റര്‍ കോര്‍ണര്‍ ബീഡ്, ഇന്റേണല്‍ പ്ലാസ്റ്ററിംഗ്/പെയിന്റിംഗ്, ടെറസ് വാട്ടര്‍ പ്രൂഫിംഗ്/ടൈലിംഗ്, തെര്‍മല്‍ ഇന്‍സുലേഷന്‍ തുടങ്ങി കെട്ടിട നിര്‍മാണത്തിന് ആവശ്യമായ ഉല്‍പ്പന്നങ്ങള്‍ രാജ്യാന്തര നിലവാരത്തില്‍ സ്വന്തമായി നിര്‍മിക്കുന്നു. അതിനാല്‍ ശോഭ ചെയ്യുന്ന പ്രോജക്ടുകള്‍ ഗുണമേന്മയില്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നു, കൃത്യസമയത്ത് തന്നെ പ്രോജക്ട് കൈമാറുന്നു. ഗുണമേന്മയെ മുന്‍നിര്‍ത്തിയുള്ള 1550 പരിശോധനകള്‍ക്കു ശേഷമാണ് ഏത് പ്രോജക്ടും ശോഭ ഉപഭോക്താവിന് കൈമാറുന്നത്.
2006ല്‍ പ്രഥമ ഓഹരി വില്‍പ്പന (ഐ.പി.ഒ)യിലൂടെ ശോഭ ലിമിറ്റഡിന്റെ ഓഹരികള്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ വില്‍പ്പനയ്ക്ക് വച്ച ഓഹരികളേക്കാള്‍ 126 മടങ്ങ് അപേക്ഷകളാണ് ലഭിച്ചത്. രാജ്യാന്തര തലത്തില്‍ ശോഭയ്ക്കുള്ള വിശ്വാസ്യതയും അംഗീകാരവുമാണ് ഇത് സൂചിപ്പിക്കുന്നത്. ഐഎസ്ഒ സര്‍ട്ടിഫിക്കേഷനുള്ള ഈ കമ്പനി ഗുണമേന്മയ്ക്കു പുറമേ സുരക്ഷയ്ക്കും പരിസ്ഥിതിക്കും സവിശേഷമായ പരിഗണന നല്‍കുന്നു. മികവിന്റെ മുദ്രയായി 170ലേറെ പ്രമുഖ അംഗീകാരങ്ങള്‍ ശോഭയെ തേടിയെത്തിയിട്ടുണ്ട്. ട്രാക് ടു റിയാലിറ്റിയുടെ വാര്‍ഷിക ബ്രാന്‍ഡ്എക്‌സ് റിപോര്‍ട്ടില്‍ തുടര്‍ച്ചയായി നാലാം വര്‍ഷവും ഇന്ത്യയിലെ ടോപ് ബ്രാന്‍ഡായി തിരഞ്ഞെടുക്കപ്പെട്ടത് ശോഭയാണ്. ബെംഗളൂരു ആസ്ഥാനമായുള്ള ശോഭ ലിമിറ്റഡിന് ബെംഗളൂരു, ഗുര്‍ഗാവ്, ചെന്നൈ, പുണെ, കോയമ്പത്തൂര്‍, മൈസൂര്‍, തൃശൂര്‍, കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളില്‍ റിയല്‍ എസ്‌റ്റേറ്റ് പ്രോജക്ടുകളുണ്ട്. ഇന്ത്യയിലെ 13 സംസ്ഥാനങ്ങളിലും 26 നഗരങ്ങളിലും ശോഭ പാദമുദ്ര പതിപ്പിച്ചിട്ടുണ്ട്.
ശോഭ ഡെവലപ്പേഴ്‌സിന്റെ കോഴിക്കോട്ടെ പ്രോജക്ടുകളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക്