തിരുവനന്തപുരത്ത് കഴക്കൂട്ടത്ത്, ഐടി ഹബ്ബായ ടെക്നോപാര്‍ക്കിനും ടെക്നോസിറ്റിക്കും അടുത്തുള്ള സെറീന് ബേയുടെ നിര്‍മാണം 2021 ഡിസംബറില്‍ പൂര്‍ത്തിയാകും. ആഡംബരപൂര്‍ണമായ സ്വകാര്യതയും ഉയര്‍ന്ന ലൈഫ്സ്റ്റൈലിന് അനുയോജ്യമായ സൗകര്യങ്ങളും ഉറപ്പേകുന്ന ഈ പ്രോജക്ടില്‍ 35 വില്ലകളാണ് ആകെ ഉണ്ടായിരിക്കുക.
വീടായാല്‍ മനോഹരമായ മുറ്റം വേണം, മുറ്റത്ത് ചെടികള്‍ വേണം, പ്രൗഢിയുള്ള പൂമുഖം വേണം... സ്വപ്നഭവനത്തെക്കുറിച്ച് നിങ്ങളുടെ പ്രതീക്ഷകള്‍ ഇതൊക്കെയാണോ? എങ്കില്‍, നിങ്ങളുടെ സ്വപ്നങ്ങളേക്കാള് ഒരു പടി മുകളിലാണ്, ഫേവറിറ്റ് ഹോംസ് തിരുവനന്തപുരത്ത് നിര്‍മിക്കുന്ന പുതിയ ലക്ഷ്വറി വില്ല പ്രോജക്ടായ സെറീന് ബേ. ആകാശം കണ്ട്, മഴ നനഞ്ഞ്, പൂക്കളോടും ചെടികളോടും കിന്നാരം പറഞ്ഞ്, തികഞ്ഞ സ്വകാര്യതയില്‍ കുളിക്കുവാനായി എല്ലാ വില്ലകളിലും ഒരുക്കുന്ന പ്രൈവറ്റ് ലാന്‍ഡ്സ്കേപ്ഡ് സ്കൈ ഷവര്‍ ഏരിയ നിങ്ങള്‍ക്ക് എന്നും പുതിയ ഊര്‍ജം പകരും. നിങ്ങളുടെ ആരോഗ്യസംരക്ഷണത്തിനും ഫിറ്റ്നസിനും വേണ്ടി ഓരോ വില്ലകളിലും പ്രൈവറ്റ് ജിം ഒരുക്കുന്നുണ്ട്. ആഘോഷവേളകള്‍ക്കായി പ്രൈവറ്റ് പാര്‍ട്ടി ഏരിയയും ഡെക് പ്ലാറ്റ്ഫോമും ഈ വില്ലകളില്‍ ഉണ്ടായിരിക്കും. പൂക്കളുടെ പൊലിമയും ഇലച്ചാര്‍ത്തും ഇഷ്ടമുള്ളവര്‍ക്കായി ലാന്‍ഡ് സ്കേപ്ഡ് ഗാര്‍ഡനായുള്ള പ്രത്യേക ഇടവും എല്ലാ വില്ലകളിലും സജ്ജീകരിച്ചിരിക്കുന്നു.
തിരുവനന്തപുരത്ത് കഴക്കൂട്ടത്ത്, ഐടി ഹബ്ബായ ടെക്നോപാര്‍ക്കിനും ടെക്നോസിറ്റിക്കും അടുത്തുള്ള സെറീന് ബേയുടെ നിര്‍മാണം 2021 ഡിസംബറില്‍ പൂര്‍ത്തിയാകും. ആഡംബരപൂര്‍ണമായ സ്വകാര്യതയും ഉയര്‍ന്ന ലൈഫ്സ്റ്റൈലിന് അനുയോജ്യമായ സൗകര്യങ്ങളും ഉറപ്പേകുന്ന ഈ പ്രോജക്ടില്‍ 35 വില്ലകളാണ് ആകെ ഉണ്ടായിരിക്കുക. മൂന്നും നാലും കിടപ്പുമുറികളോടു കൂടിയ വില്ലകള്‍ മൂന്ന് നിലകളിലായി രൂപകല്‍പ്പന ചെയ്തിരിക്കുന്നു.ക്ലബ് ഹൗസ് വിത്ത് സ്വിമ്മിംഗ് പൂള്, ഹെല്‍ത്ത് ക്ലബ്, ടോഡ്ലേഴ്സ് പൂള്, വിശാലമായ ഹൈ റൂഫ് ഇന്‍ഡോര്‍ ബാഡ്മിന്റണ്‍ കോര്‍ട്ട്, ഗെയിംസ് റൂം, എല്ലാ സൗകര്യങ്ങളോടും കൂടിയ ചില്‍ഡ്രന്‍സ് പ്ലേ ഏരിയ, ബാര്‍ബിക്യൂ കൗണ്ടര്‍, റൂഫ്ടോപ് പാര്‍ട്ടി ഏരിയ, സോളാര്‍ ലൈറ്റില്‍ പ്രകാശിക്കുന്ന സ്ട്രീറ്റ് ലൈറ്റുകള്‍, മള്‍ട്ടിപ്പര്‍പ്പസ് ഹാള്‍/അസോസിയേഷന് റൂം, കാര്‍ വാഷ് റാംപ്, ബയോഡീഗ്രേഡബിള്‍ വെയ്സ്റ്റ് മാനേജ്മെന്റ് സിസ്റ്റം/ഇന്‍സിനറേറ്റര്‍, കോമണ്‍ ഏരിയയില്‍ ലാന്‍ഡ്സ്കേപ്ഡ് ഗാര്ഡന് എന്നിവയെല്ലാം സെറിന്‍ ബേയുടെ സവിശേഷതകളാണ്. ഡ്രൈവര്‍ക്കും മെയ്ഡിനും വേണ്ടി ടോയ്ലറ്റോടു കൂടിയ റെസ്റ്റ് റൂം, സെക്യൂരിറ്റി കാബിനും വില്ലകളും തമ്മില്‍ ഇന്റര്‍കോം സൗകര്യം എന്നിവയും ഉണ്ടായിരിക്കും. കോമണ്‍ ഇലക്ട്രിക് ട്രാന്‍സ്ഫോര്‍മര്‍ ഉള്ള ഈ പ്രോജക്ടില്‍ ഇലക്ട്രിക് കാര്‍ ചാര്‍ജിംഗിനുള്ള പ്രൊവിഷന്‍ ഓരോ വില്ലയിലും ഉണ്ടായിരിക്കും. എല്ലാ ബെഡ്റൂമുകളിലും ഡടആ ചാര്‍ജിങ് പോര്‍ട്ട്, 5.1 കോണ്ജ്യൂയിറ്റ് സ്പീക്കര്‍ സിസ്റ്റത്തിനുള്ള പ്രൊവിഷന്‍ തുടങ്ങിയ ഒട്ടനവധി സൗകര്യങ്ങള്‍ ഈ പ്രോജക്ടിന്റെ പ്രേത്യേകതകളാണ്.
ലൊക്കേഷന്‍
കഴക്കൂട്ടത്ത് ദേശീയപാതയില്‍ നിന്നും വെറും രണ്ട് കിലോമീറ്റര്‍ മാത്രം അകലെയാണ് സെറീന് ബേ വില്ലകള്‍ നിര്‍മിക്കപ്പെടുന്നത്. ടെക്നോപാര്‍ക്കിലേക്കും ടെക്നോസിറ്റിയിലേക്കും വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ എത്തി ചേരുവാന്‍ സാധിക്കും. ഈ സ്ഥാപനങ്ങള്‍ക്കു പുറമേ ഇന്‍ഫോസിസ് ക്യാംപസ്, യുഎസ്ടി ഗ്ലോബല്‍ ക്യാംപസ്, ഗ്രീന്‍ഫീല്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയം, ലുലു മാള്‍, ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, വേളി ടൂറിസ്റ്റ് വില്ലേജ്, റെയില്‍വേ സ്റ്റേഷന് എന്നീ പ്രമുഖ ഇടങ്ങളെല്ലാം ഇതിനടുത്താണ്. സൈനിക സ്കൂള്‍ മരിയന്‍ എഞ്ചിനീയറിംഗ് കോളേജ്, ട്രിവാന്‍ഡ്രം ഇന്റര്‍നാഷണല്‍ സ്കൂള്‍, എം ജി എം സ്കൂള്‍, തുടങ്ങിയവയാണ് സെറിന്‍ ബേയുടെ സമീപത്തുള്ള പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍.
ഡിസൈന്‍
മൂന്നും നാലും കിടപ്പുമുറികളോടു കൂടിയ മൂന്ന് ടൈപ്പ് വില്ലകളാണ് സെറീന് ബേയിലുള്ളത്. 3 BHK വില്ലകള്‍ 2274, 2938 ചതുരശ്ര അടി വിസ്തീര്‍ണത്തിലും, 4 BHK വില്ല 3300 ചതുരശ്ര അടി വിസ്തീര്‍ണത്തിലും ഒരുക്കുന്നു. 2274 ചതുരശ്ര അടി വിസ്തീര്‍ണമുള്ള 3 BHKവില്ലയില്‍ (ടൈപ്പ് A) ഗ്രൗണ്ട് ഫ്ളോറില്‍ സിറ്റൗട്ടിനും ലിവിംഗ് റൂമിനും ഡൈനിംഗ് റൂമിനും പുറമേ ഡ്രസിംഗ് ഏരിയോടു കൂടിയ വിശാലമായ കിടപ്പുമുറിയും വര്‍ക്ക് ഏരിയയോടു കൂടിയ കിച്ചണും ഒരു ഡെക്ക് ഏരിയയുമാണ് ഉള്ളത്. രണ്ടാം നിലയില്‍ ഡ്രസറും ബാല്‍ക്കണിയുമുള്ള അറ്റാച്ച്ഡ് മാസ്റ്റര്‍ ബെഡ്റൂം, മറ്റൊരു ബെഡ്റൂം, ഫാമിലി ലിവിംഗ് റൂം, പാര്‍ട്ടി ഏരിയ ഇവ ഒരുക്കിയിരിക്കുന്നു. മൂന്നാം നിലയില്‍ ജിം, വിശാലമായ ഡെക്, റെയിന്‍ ഷവര്‍, യൂറ്റിലിറ്റി ഏരിയ, ഓപ്പണ്‍ ടെറസ് ഇവ ഒരുക്കിയിരിക്കുന്നു. 2938 ചതുരശ്രഅടി വിസ്തീര്‍ണത്തില്‍ ഒരുക്കിയിരിക്കുന്ന ടൈപ്പ് ബി 3 ആഒഗ വില്ലയില്‍, എ ടൈപ്പ് വില്ലയില്‍ നിന്ന് വ്യത്യസ്തമായി രണ്ട് കാറുകള്‍ പാര്‍ക്ക് ചെയ്യാവുന്ന പോര്ച്ചാണുള്ളത്. ഇതിന്റെ ഗ്രൗണ്ട് ഫ്ളോറില്‍, ടൈപ്പ് എയിലുള്ള ഇടങ്ങള്‍ക്കു പുറമേ, ഒരു ഫോയറും കോമണ്‍ ടോയ്ലറ്റും കൂടി ഒരുക്കുന്നുണ്ട്. രണ്ടാം നിലയിലെ രണ്ട് ബെഡ് റൂമുകള്‍ക്കും ഡ്രസര്‍ നല്‍കിയിട്ടുണ്ട്. മൂന്നാം നിലയില്‍ യൂട്ടിലിറ്റി ഏരിയയ്ക്കു പുറമേ യുട്ടിലിറ്റി ടെറസും നല്കിയിരിക്കുന്നു. 3300 ചതുരശ്ര അടി വിസ്തീര്‍ണമുള്ള 4 ആഒഗ വില്ലയിലും രണ്ട് കാറുകള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്. ഗ്രൗണ്ട് ഫ്ളോറിലും ഫസ്റ്റ് ഫ്ളോറിലും രണ്ട് കിടപ്പുമുറികള്‍ വീതം ക്രമീകരിച്ചിരിക്കുന്നു. മൂന്നാം നിലയില്‍ ജിം, വിശാലമായ ഡെക്, റെയിന്‍ ഷവര്‍, യൂറ്റിലിറ്റി ഏരിയ, ഓപ്പണ്‍ ടെറസ് എന്നിവയുണ്ട്.
ഫേവറിറ്റ് ഹോംസ്
2001 മുതല്‍ ഭവനനിര്‍മാണ മേഖലയിലെ ശ്രദ്ധേയ സാന്നിധ്യമായ ഫേവറിറ്റ് ഹോംസ് ഇന്ന് കേരളത്തിലെ ഏറ്റവും വിശ്വാസ്യതയുള്ള ബ്രാന്‍ഡുകളില്‍ ഒന്നാണ്. ഐഎസ്ഒ അംഗീകാരവും ക്രെഡായ് അക്രഡിറ്റേഷനുമുള്ള ഈ ബ്രാന്‍ഡിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങളെല്ലാം ഐഎസ്ഒ അനുശാസിക്കുന്ന നിലവാരത്തിലാണ്. ഇതിനകം 20 ലക്ഷം സ്ക്വയര്‍ ഫീറ്റ് റെസിഡന്‍ഷ്യല്‍ ഏരിയ നിര്‍മിച്ചു നല്‍കിയിട്ടുള്ള ഈ ബ്രാന്‍ഡിന്റെ വിജയമന്ത്രം ഗുണമേന്മയുള്ള ഭവനങ്ങള്‍ ഒരുക്കുക എന്നതാണ്. ഇക്കഴിഞ്ഞ 19 വര്‍ഷങ്ങളിലായി ഫേവറിറ്റ് ഹോംസ് ചെയ്ത 21 റെസിഡന്‍ഷ്യല്‍ പ്രോജക്ടുകളുടെ ഏതു കോണിലും കാണാം ഗുണമേന്മയോടുള്ള ഇവരുടെ പ്രതിബദ്ധത. തികഞ്ഞ സൗന്ദര്യാത്മകതയോടെ ഉയര്‍ന്ന നിലവാരത്തില്‍, ആധുനിക സംവിധാനങ്ങളോടെ ഭവനങ്ങള്‍ നിര്‍മിക്കുമ്പോഴും ഉപഭോക്താക്കള്‍ക്ക് ആകര്‍ഷകമായ വിലയില്‍ അവ ലഭ്യമാക്കാനും ഫേവറിറ്റ് ഹോംസ് ശ്രദ്ധിക്കാറുണ്ട്.
സമയബന്ധിതമായി പ്രൊജെക്ടുകള്‍ പൂര്‍ത്തീകരിക്കുന്നതില്‍ ഫേവറിറ് ഹോംസ് പ്രത്യേകം ശ്രദ്ധിക്കുന്നു. കഴിഞ്ഞ ജനുവരി 31 ന് ഹാന്‍ഡ് ഓവര്‍ ചെയ്ത ഫേവറിറ് ഹോംസിന്റെ ദി ടൗണ്‍ സ്ക്വയര്‍ അപാര്‍ട്മെന്റ് പ്രൊജക്റ്റ് പറഞ്ഞതിലും 5 മാസം മുന്‍പേ തന്നെ അതിലെ ഉടമസ്ഥര്‍ക്ക് കൈമാറാന്‍ കഴിഞ്ഞത് ഫേവറൈറ് ഹോംസിനെ മറ്റുള്ളവരില്‍നിന്നും തികച്ചും വ്യത്യസ്തമാക്കുന്നു.ദുബായിലും തിരുവനന്തപുരത്തും ഓഫീസുകളുള്ള ഫേവറിറ്റ് ഹോംസിന്റെ സുതാര്യമായ പ്രവര്‍ത്തനരീതികളും കൃത്യസമയത്തെ കൈമാറ്റവും ഇവരെ ഉപഭോക്താക്കളുടെ ഫേവറിറ്റ് ആക്കുന്നു. സെറീന് ബേയും ആര്‍ക്കും ഫേവറിറ്റാകുന്ന വില്ല പ്രോജക്ടാണ്. വില്ലകളുടെ പ്രൗഢിയും അതിലെ സ്വകാര്യതയും പ്രസന്നതയും ജീവിതത്തിലേക്ക് ഒപ്പം ചേര്‍ക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഈ വില്ലകള്‍ ഇപ്പോള്‍ ബുക്ക് ചെയ്യൂ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..