പച്ചപ്പിന്റെ നടുവിൽ സ്വച്ഛമായി താമസിക്കണം, ജീവിതസൗ കര്യങ്ങളെല്ലാം തൊട്ടടുത്തുണ്ടാകണം.. സ്വന്തമാക്കാനുള്ള ഭവനത്തെക്കുറി ച്ച് ഇതാണ് നിങ്ങളുടെസ്വപ്‌നമെങ്കിൽ, തൃശൂരിലെ നന്ദനം ഹെവൻ അപ്പാർട്ട്‌മെന്റ്‌സ് നിങ്ങൾക്ക് ഉറപ്പായും ഇഷ്ടപ്പെടും. ഭവന നിർമാണ രംഗത്ത് 33 വർഷത്തെ പാരമ്പര്യമുള്ള, ക്രെഡായ് മെമ്പറായ സലിം അസോസിയേറ്റ് സ് ഒരുക്കിയിട്ടുള്ള റെഡി ടു മൂവ് അപ്പാർട്ട്‌മെന്റ് പ്രോജക്ടാണിത്.
എല്ലാ സൗകര്യങ്ങളും വിളിപ്പാട് അകലെയുള്ള മികച്ചൊരു റസിഡൻഷ്യൽ ഏരിയ ആയ വിയ്യൂരിലെ പാടുക്കാടാണ് നന്ദനം ഹെവൻ സ്ഥിതിചെയ്യുന്നത്. തൃശൂർ സിറ്റിയിൽ നിന്നും 5.7 കിലോമീറ്റർ ദൂരത്തുള്ള ഈ പ്രോജക്ടിലേക്ക് തൃശൂർ ഷൊർണൂർ ഹൈവേയിൽ നിന്നും 1.3 കിലോ മീറ്റർ അകല മേയുള്ളു. മൂന്ന് മിനിറ്റ് ഡ്രൈവ് ചെയ്താൽ മതി. നഗരത്തിൽ നിന്നും അൽപം മാറിയായതിനാൽ തിരക്കുകളിലാതെ, പൊടിയും ചൂടും കുറവുള്ള, പച്ചപ്പ് നിറഞ്ഞ അന്തരീക്ഷത്തിൽ നന്ദനം ഹെവനിലെ അപ്പാർട്ട്‌മെന്റുകളിൽ നിങ്ങൾക്കു താമസിക്കാം.
വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും ആരാധനാലായങ്ങളും എല്ലാം അടുത്തുള്ള ലൊക്കേഷനിലാണ് നന്ദനം ഹെവൻ. ഈ പ്രോജക്ടിന്റെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ മെഡിക്കൽ കോളേ ജ്, ദയ ഹോസ്പിറ്റൽ, ഗിരിജ തീയേറ്റർ, ബിഗ് ബസാർ ഷോപ്പിംഗ് മാൾ, തിരുവമ്പാടി ക്ഷേത്രം, ദേവ മാതാ സിഎംഐ പബ്ലിക് സ്‌കൂൾ, ഗവൺമെന്റ് എഞ്ചിനീയ റിംഗ് കോളേജ്, വിമലാ കേളേജ് എന്നീ സ്ഥാപനങ്ങളെല്ലാം ഉണ്ട്. ഹരി ശ്രീ വിദ്യാ നിധി സ്‌കൂളിലേക്ക് ആറ് കിലോ മീറ്ററും അമൃത വിദ്യാലയത്തിലേക്ക് ഒമ്പത് കിലോമീറ്ററുമാണ് ഇവിടെ നിന്നുള്ള ദൂരം.
മികച്ച ഡിസൈൻ, തികവുറ്റ സൗകര്യങ്ങൾ
മനോഹരമായി രൂപകൽപന ചെയ്തിട്ടുള്ള നന്ദനം ഹെവനിലെ എല്ലാ അപ്പാർട്ട്‌മെന്റുകൾക്കും ക്രോസ് വെന്റിലേഷൻ നൽകിയിട്ടുണ്ട്. വായുസഞ്ചാരം ധാരാളമായി ലഭ്യമാക്കുന്ന തിനാൽ മുറി കൾക്കുള്ളിലെ ചൂട് കുറവാണ്; സ്വാഭാവിക വെളിച്ചവും ലഭിക്കുന്നു. രണ്ടും മൂന്നും ബെഡ്‌റൂമുകളോടു കൂടിയ അപ്പാർട്ട്‌മെന്റുകളാണ് ഇതിലുള്ളത്. യഥാക്രമം 32.4 ലക്ഷം, 43. 8 ലക്ഷം രൂപയാണ് ഇവയുടെ വില.
ചിൽഡ്രൻസ് പ്ലേ ഏരിയ, റൂഫ് ടോപ് പാർട്ടി ഏരിയ, ഹെൽത് ക്ലബ്, ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് പ്രൊവിഷൻ തുടങ്ങിയ അമിനിറ്റീസ് എല്ലാം ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. 24 മണിക്കൂർ സെക്യൂരിറ്റിയുള്ള ഗെയ്റ്റഡ് കമ്യൂണിറ്റിയാണിത്.
സലിം അസോസിയേറ്റ്‌സ്
ഗുരുവായൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സലിം അസോസിയേറ്റ്‌സിന് ഭവന നിർമാണ രംഗത്ത് 33 വർഷത്തെ സേവന പാരമ്പര്യമുണ്ട്. ഐഎസ്ഒ സർട്ടിഫൈഡ് കമ്പനിയായ ഈ ഗ്രൂപ്പ്, നിർമാണ പ്രവർത്തനങ്ങളുടെ ഓരോ ഘട്ടത്തിലും തികഞ്ഞ പ്രൊഫഷണലിസത്തോടെ ഗുണമേന്മ ഉറപ്പുവരുത്തുന്നു. സലിം അസോസിയേറ്റ്‌സിന്റെ നന്ദനം ഹെവൻ താമസത്തിനും നിക്ഷേപത്തിനും ഒരുപോലെ യോജിച്ച പ്രോജക്ടാണ്.
കൂടുതൽ വിവരങ്ങൾക്ക്:
ഫോൺ-9846500001
ഇമെയിൽ-sales@salimassociates.com
വെബ്‌സൈറ്റ്- www.salimassociates.com