• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Crime
  • Auto
  • Tech
  • MyHome
More
  • Your Home
  • News
  • Home Plans
  • Budget Homes
  • Vaasthu
  • Interior
  • Landscaping
  • Cine Home
  • Tips
  • Findhome.com
  • Photos
  • Videos

തലസ്ഥാനത്തെ മികച്ച ലൊക്കേഷനുകളിൽ മികവുറ്റ ഫ്ളാറ്റുകൾ

Jan 9, 2021, 01:43 PM IST
A A A
Nikunjam Constructions
X

.

തിരുവനന്തപുരത്ത് മികവുറ്റ അപ്പാർട്ട്മെന്റുകൾ തേടുകയാണോ നിങ്ങൾ? പ്രമുഖ ബിൽഡറായ നികുഞ്ജം കൺസ്ട്രക്ഷൻസ് തലസ്ഥാനത്തെ പ്രധാന റെഡിഡൻഷ്യൽ ഏരിയകളിൽ നിർമിക്കുന്ന മികവുറ്റ മൂന്ന് പ്രീമിയം പ്രോജക്ടുകൾ പരിചയപ്പെടുത്താം. തമ്പാനൂരിലുള്ള നികുഞ്ജം സെനറ്റ് സ്യൂട്ട്‌സ്, കേശവദാസപുരത്തുള്ള നികുഞ്ജം തരംഗിണി, ജഗതിയിലുള്ള നികുഞ്ജം മെറിഡിയൻ എന്നിവ മനോഹരമായ അപ്പാർട്ടുമെന്റുകൾ മാത്രമല്ല, സുഭദ്രമായ നിക്ഷേപങ്ങൾ കൂടിയാണ്.

നികുഞ്ജം സെനറ്റ് സ്യൂട്ട്‌സ്

ബിസിനസ് ക്ലാസ് സർവീസ് അപ്പാർട്ട്‌മെന്റ് കോൺസെപ്റ്റിലുള്ള തിരുവനന്തപുരത്തെ ആദ്യത്തെ പ്രോജക്ടാണ് തമ്പാനൂരിൽ അരിസ്റ്റോ ജംഗ്ഷനിലുള്ള നികുഞ്ജം സെനറ്റ് സ്യൂട്ട്സ്. ഒക്യുപൻസി സർട്ടിഫിക്കറ്റ് കിട്ടിയിട്ടുള്ള റെഡി ടു മൂവ് വിഭാഗത്തിലുള്ള പ്രോജക്ടാണിത്. 112 അപ്പാർട്ട്‌മെന്റുകളാണ് ഇതിലുള്ളത്. ശീതീകരിച്ച, ഫുള്ളി ഫർണീഷ്ഡായ 1 & 2 BHK അപ്പാർട്ട്‌മെന്റുകളാണ് അവ. കോൺഫെറൻസ് ഹോൾ, ബോർഡ്‌റൂം, റെസ്റ്ററന്റ്, സ്വിമ്മിംഗ് പൂൾ, റൂഫ് ടോപ് പാർട്ടി സ്‌പെയ്‌സ്, ബിസിനസ് ലൗൻജ്, ഹെൽത് ക്ലബ്, വാഷിംഗ് - ലോൺട്രി സൗകര്യങ്ങൾ തുടങ്ങിയ എല്ലാ അമിനിറ്റീസും ഇതിലുണ്ട്. 

യാത്രാസൗകര്യം ഏറെയുള്ള തമ്പാനൂരിലാണ് ഈ പ്രോജക്ട് എന്നതും ഇതിന്റെ മാറ്റ് കൂട്ടുന്നു. സെക്രട്ടറിയേറ്റ്, റെയിൽവേ സ്‌റ്റേഷൻ, ബസ് സ്റ്റാന്റ്, ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം, പിആർഎസ് ആശുപത്രി തുടങ്ങിയവെല്ലാം സമീപത്താണ്. എയർപോർട്ടിലേക്ക് 5.7 കിലോമീറ്റർ പോയാൽ മതി.


നികുഞ്ജം തരംഗിണി

Nikunjam Constructions

നികുഞ്ജം കൺസ്ട്രക്ഷൻസിന്റെ ഏറ്റവും പുതിയ പ്രോജക്ടാണ് നികുഞ്ജം തരംഗിണി. എൻഎച്ച് 47, എംസി റോഡ് എന്നീ പ്രധാന പാതകൾ ഒരുമിച്ചു ചേരുന്ന കേശവദാസപുരം ജംഗ്ഷനു തൊട്ടടുത്താണ് ഈ പ്രീമിയം റെസിഡൻഷ്യൽ പ്രോജക്ട് നിർമിക്കപ്പെടുന്നത്. തലസ്ഥാന നഗരിയിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ റെസിഡൻഷ്യൽ പ്രോജക്ടാണ് ഡിസംബർ രണ്ടിന് ഭൂമിപൂജ കഴിഞ്ഞ നികുഞ്ജം തരംഗിണി. (ഇവിടുത്തെ ഏറ്റവും ഉയരം കൂടിയ പ്രോജക്ടായ ഐപാർക്കും നികുഞ്ജം കൺസ്ട്രക്ഷൻസിന്റേതാണ്.)

കേശവദാസപുരത്ത് ഒരേക്കർ കോമ്പൗണ്ടിൽ 25 നിലകളിലായി തലയെടുപ്പോടെ ഉയരുന്ന നികുഞ്ജം തരംഗിണിയിൽ മൂന്നും നാലും കിടപ്പുമുറികളോടു കൂടിയ 89 അപ്പാർട്ട്മെന്റുകളാണ് ഉണ്ടായിരിക്കുക. അവ 1410 മുതൽ 2198 സ്‌ക്വയർ ഫീറ്റ് വരെ വിവിധ വലിപ്പത്തിൽ രൂപകൽപ്പന ചെയ്തിരിക്കുന്നു.

ഒരു പ്രീമിയം റസിഡൻഷ്യൽ പ്രോജക്ടിൽ നിങ്ങൾ പ്രതീക്ഷിക്കുന്നതിലും അപ്പുറത്തുള്ള സൗകര്യങ്ങളാണ് നികുഞ്ജം കൺസ്ട്രക്ഷൻസ് തരംഗിണിയിൽ സജ്ജീകരിക്കുന്നത്. ഡബിൾ ഹൈറ്റിലാണ് നികുഞ്ജം തരംഗിണിയുടെ എൻട്രൻസ് ലോബി രൂപകൽപ്പന ചെയ്തിരിക്കുന്നത്.

റൂഫ് ടോപ്പ് സ്വിമ്മിംഗ് പൂൾ, 40 സീറ്റുകളുള്ള ശീതീകരിച്ച ഹോം തീയേറ്റർ, 150 പേർക്കുള്ള സീറ്റിംഗ് കപ്പാസിറ്റിയുള്ള ശീതീകരിച്ച മൾട്ടിപർപ്പസ് ഹോൾ, ഓപ്പൺ പാർട്ടി ഏരിയയ്ക്കുള്ള പ്രൊവിഷൻ, ശീതീകരിച്ച ഹെൽത്ത് ക്ലബ്, ശീതീകരിച്ച പ്രൈവറ്റ് കോഫീ ബാറും റെസ്റ്റൊറന്റും, രണ്ട് ശീതീകരിച്ച ഗസ്റ്റ് റൂമുകൾ, കിഡ്സ് സോൺ, കാർ സർവീസിംഗ് ഏരിയ, സോളിഡ് വെയ്സ്റ്റ് ഡിസ്പോസൽ സിസ്റ്റം, ബയോമെട്രിക് ആക്സസ് & ക്യാമറ സംവിധാനം, പ്രധാന ഇടങ്ങളിൽ സിസിടിവി സർവെയ്ലൻസ്, ഇന്റർകോം & ടെലിഫോൺ ഫെസിലിറ്റി, ആധുനിക രീതിയിലുള്ള ഫയർ ഫൈറ്റിംഗ് സിസ്റ്റം, റെയിൻ വാട്ടർ ഹാർവെസ്റ്റിംഗ് തുടങ്ങിയ സംവിധാനങ്ങളെല്ലാം ഇതിലുണ്ടായിരിക്കും. രണ്ട് പാസഞ്ചർ എലിവേറ്ററുകളും ഒരു സ്ട്രെച്ചർ എലിവേറ്ററുമുണ്ടായിരിക്കും
താൽപര്യമുള്ളവർക്ക് ഓപ്ഷണലായി വീഡിയോ ഡോർ ഫോൺ, ഹോം ഓട്ടോമേഷൻ, വിആർഎഫ് എയർകണ്ടീഷനിംഗ്, കവേർഡ് കാർ പാർക്കിംഗ്, റെറ്റിക്കുലേറ്റഡ് ഗ്യാസ് കണക്ഷൻ എന്നിവ എടുക്കാനുള്ള സൗകര്യവും ഒരുക്കുന്നുണ്ട്.

തിരുവനന്തപുരത്തെ പ്രധാന റസിഡൻഷ്യൽ ഏരിയകളിൽ ഒന്നായ കേശവദാസപുരം ഗതാഗത സൗകര്യവും ജീവിതസൗകര്യവും ഏറെയുള്ള ലൊക്കേഷനാണ്. കേശവദാസപുരം ജംഗ്ഷന് തൊട്ടടുത്താണ് നികുഞ്ജം തരംഗിണി. പ്രമുഖ ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥപനങ്ങൾ, ഓഫീസുകൾ, ഷോപ്പിംഗ് കേന്ദ്രങ്ങൾ, റെയിൽവേ സ്റ്റേഷൻ, എയർപോർട്ട് എല്ലാം ഈ പ്രോജക്ടിനു സമീപത്തായുണ്ട്. നികുഞ്ജം തരംഗിണിയുടെ നിർമാണം 2023-ൽ പൂർത്തിയാകും.

നികുഞ്ജം മെറിഡിയൻ

nijynjam

ജഗതിപ്പാലത്തിനടുത്തുള്ള നികുഞ്ജം മെറിഡിയൻ റെഡി ടു മൂവ് വിഭാഗത്തിലുള്ളതും ഒക്യുപൻസി ഡോർ നമ്പർ ലഭിച്ചിട്ടുള്ളതുമായ പ്രോജക്ടാണ്. 21 ഫ്ളോറുകളുള്ള ഈ പ്രോജക്ടിലെ ആദ്യത്തെ മൂന്ന് നിലകളും പാർക്കിംഗ് സപെയ്സായും 18 നിലകൾ റെസിഡൻഷ്യൽ സ്പെയ്സായും ഉപയോഗപ്പെടുത്തിയിരിക്കുന്നു. രണ്ടും മൂന്നും ബെഡ്റൂമുകളോടു കൂടിയ അപ്പാർട്ട്മെന്റുകളും മൂന്നും നാലും ബെഡ്റൂമുകളോടു കൂടിയ ഡ്യൂപ്ലെക്സ് അപ്പാർട്ട്മെന്റുകളുമാണ് ഇതിലുള്ളത്. 1127 മുതൽ 2451 സ്‌ക്വയർ ഫീറ്റുകളിൽ ഇവ രൂപകൽപ്പന ചെയ്തിരിക്കുന്നു.

ഹോം തീയേറ്റർ, എൻട്രൻസിൽ ബയോമെട്രിക് ആക്സസ്, പാർട്ടി ഏരിയ, ചിൽഡ്രൻസ് പ്ലേ ഏരിയ, ഹെൽത്ത് ക്ലബ്, എമർജൻസി ബായ്ക്ക്അപ്പ്, റൗണ്ട് ദ ക്ലോക്ക് സെക്യൂരിറ്റി, മൂന്ന് എലിവേറ്ററുകൾ, കാർ പാർക്കിംഗ്, റെറ്റിക്കുലേറ്റഡ് ഗ്യാസ് സപ്ലൈ തുടങ്ങിയ അമിനിറ്റീസെല്ലാം ഇതിൽ ഒരുക്കിയിട്ടുണ്ട്.ജഗതി പാലത്തിനടുത്താണ് നികുഞ്ജം മെറിഡിയൻ. ട്രിവാൻഡ്രം ക്ലബ്, ശ്രീമൂലം ക്ലബ്, രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി, റെയിൽവേ സ്റ്റേഷൻ, ഓൾ ഇന്ത്യാ റേഡിയോ എന്നിവയെല്ലാം ഈ പ്രോജക്ടിനടുത്താണ്.

 1999 മുതൽ ഭവനനിർമാണ രംഗത്തുള്ള നികുഞ്ജം കൺസ്ട്രക്ഷൻസ്, മികവോടെ നിർമിക്കുന്ന ഈ അപ്പാർട്ട്മെന്റുകളിലെ താമസം നിങ്ങളുടെ ജീവിതം കൂടുതൽ അർഥപൂർണമാക്കുമെന്ന് ഉറപ്പാണ്. ഉടൻ ബുക്ക് ചെയ്യൂ, തിരുവനന്തപരുത്ത് നിങ്ങൾക്കിഷ്ടപ്പെട്ട അപ്പാർട്ട്മെന്റുകൾ സ്വന്തമാക്കൂ.

തരംഗിണി, മെറിഡിയൻ എന്നീ പ്രോജക്ടുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്
ഫോൺ:  98470 92200, 9061335559, 9947265559
ഇമെയിൽ: salesnikunjam@gmail.com 
, marketingnikunjam@gmail.com
വെബ്സൈറ്റ്: www.nikunjambuilders.com

PRINT
EMAIL
COMMENT

 

Related Articles

തലസ്ഥാനത്തെ മികച്ച ലൊക്കേഷനുകളിൽ മികവുറ്റ ഫ്‌ളാറ്റുകൾ
Nikunjam Constructions |
MyHome |
തിരുവനന്തപുരത്ത് ഉടന്‍ വാങ്ങാന്‍ ഫ്ളാറ്റുകള്‍, സര്‍വീസ് അപ്പാര്‍ട്ട്മെന്റുകള്‍
 
  • Tags :
    • Nikunjam Constructions
More from this section
SFS Home
എസ്എഫ്എസ് ഹോംസ്: വിശ്വാസ്യതയുടെ 36 വർഷങ്ങൾ
Abad builders
കൊച്ചിയിൽ അബാദിൻ്റെ പ്രീമിയം ലൈഫ് സ്റ്റൈൽ അപ്പാർട്ട്മെൻ്റുകൾ
 Favourite Homes
ഫേവറിറ്റ് ഹോംസ്: ചാരുതയാര്‍ന്ന നിര്‍മിതി, നഗരജീവിതത്തിന് യോജിച്ച സൗകര്യങ്ങള്‍
salim associates
തൃശൂരിൽ അഫോർഡബിൾ റെയ്റ്റിൽ റെഡി ടു മൂവ് ഫ്‌ളാറ്റുകൾ
Crescent Builders
മികച്ച ലൊക്കേഷനുകളിൽ പ്രീമിയം പ്രോജക്ടുകളുമായി ക്രെസെന്റ് ബിൽഡേഴ്‌സ്
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Audio Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
         
© Copyright Mathrubhumi 2021. All rights reserved.