തിരുവനന്തപുരം നഗരത്തില്‍ രാജകീയ പാരമ്പര്യത്തിന്റെ പെരുമ പേറുന്ന കവടിയാറിലും, വികസനത്തിലൂടെ മുഖച്ഛായ മാറിക്കൊണ്ടിരിക്കുന്ന ആക്കുളത്തും അന്തരാഷ്ട്ര നിലവാരത്തിലുള്ള ആധുനിക സൗകര്യങ്ങളോടെ മികവുറ്റ റെസിഡന്‍ഷ്യല്‍ പ്രോജക്ടുകള്‍ ഒരുക്കുകയാണ് പ്രമുഖ ബില്‍ഡര്‍മാരായ മുത്തൂറ്റ് ഹോംസ്. സാമ്പത്തിക സേവന മേഖലയിലെ മുന്‍നിര സ്ഥാപനങ്ങളില്‍ ഒന്നായ മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ റിയല്‍ എസ്റ്റേറ്റ് സംരംഭമാണ് മുത്തൂറ്റ് ഹോംസ്.
മുത്തൂറ്റ് ഹോംസ് കവടിയാര്‍
തിരുവനന്തപുരത്തിന്റെ രാജവീഥിയില്‍, കവടിയാറിലെ പോഷ് റെസിഡന്‍ഷ്യല്‍ ഏരിയയിലുള്ള ഈ പ്രീമയം പ്രോജക്ടില്‍ ഗസ്റ്റ് സ്യൂട്ട്, രണ്ട് കവേര്‍ഡ് കാര്‍ പാര്‍ക്കിംഗ്, ഗസ്റ്റ് കാര്‍പാര്‍ക്കിംഗ് തുടങ്ങിയ സൗകര്യങ്ങളെല്ലാം ഉപഭോക്താക്കള്‍ക്കായി മുത്തുറ്റ് ഹോംസ് നല്‍കുന്നുണ്ട്. 2020 ഏപ്രിലില്‍ നിര്‍മാണം പൂര്‍ത്തിയാകുന്ന പ്രോജക്ടാണിത്.
കവടിയാര്‍ കൊട്ടാരത്തിനടുത്തായി 63 സെന്റിലാണ് മുത്തൂറ്റ് ഹോംസ് കവടിയാര്‍ ഉയരുന്നത്. കന്റംപററി ഡിസൈനിലുള്ള ഈ പ്രോജക്ടില്‍ മൂന്നും നാലും ബെഡ്റൂമുകളോടു കൂടി 47 അപ്പാര്‍ട്ട്മെന്റുകളാണുള്ളത്. ഒരു ഫ്ളോറില്‍ നാല് ഫ്ളാറ്റുകള്‍ മാത്രമേ ഉണ്ടായിരിക്കുകയുള്ളു. അതുകൊണ്ടുതന്നെ താമസക്കാര്‍ക്ക് സ്വകാര്യത ഉറപ്പാക്കാം. കൂടാതെ, അകത്തളങ്ങളില്‍ സുഗമമായ വായുസഞ്ചാരവും വെളിച്ചവും ലഭിക്കുന്നതാണ്. രണ്ട് ഫ്ളാറ്റുകള്‍ മാത്രം ഷെയര്‍ ചെയ്യുന്ന വരാന്തയും സ്വകാര്യത നല്‍കുന്നു. ഈ പ്രോജക്ടിലെ എല്ലാ അപ്പാര്‍ട്ട്മെന്റുകളും സ്പേഷ്യസാണ്. 2715 സ്‌ക്വയര്‍ ഫീറ്റിലാണ് 4 BHK അപ്പാര്‍ട്ട്മെന്റുകള്‍ നിര്‍മിച്ചിട്ടുള്ളത്. 3 BHK അപ്പാര്‍ട്ട്മെന്റുകള്‍ 2395, 2080, 2030, 1980, 1785,1780, 1700 എന്നീ സ്‌ക്വര്‍ ഫീറ്റുകളില്‍ ലഭ്യമാണ്. ഇറ്റാലിയന്‍ മാര്‍ബിളിന്റെ പ്രൗഢിയില്‍ മുങ്ങിയ എക്സറ്റീരിയറും ഇന്റീരയറുമാണ് മുത്തൂറ്റ് ഹോംസ് കവടിയാറിന്റേത്. അകത്തളങ്ങള്‍ക്കു പുറമേ കോമണ്‍ ഏരിയയിലും ഇറ്റാലിയന്‍ മാര്‍ബിള്‍ ഉപയോഗിക്കുന്നു. എല്ലാ ബെഡ് റൂമുകള്‍ക്കും വുഡന്‍ ഫ്ളോറിംഗാണ് നല്‍കിയിട്ടുള്ളത്. വുഡന്‍ ഫ്ളോറിംഗും തേക്കില്‍ തീര്‍ത്തിട്ടുള്ള പ്രധാന വാതിലുകളും വേറിട്ടൊരു ആഢ്യത്തം പകരുന്നുണ്ട്. ബെസ്റ്റ് സ്പെഷിഫിക്കേഷനാണ് ഇതിന്റേത്. ഇന്റര്‍നാഷണല്‍ സ്റ്റാന്റേര്‍ഡിലുള്ള ബില്‍ഡിംഗ് മെറ്റീരിയലുകളാണ് ഇതിന്റെ നിര്‍മാണത്തിനായി ഉപയോഗിച്ചിട്ടുള്ളത്.
5400 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍, മൂന്ന് നിലകളിലായി നിര്‍മിച്ചിട്ടുള്ള എക്സ്‌ക്ല്യൂസിവ് ക്ലബ് ഹൗസ് മുത്തൂറ്റ് ഹോംസ് കവടിയാറിന്റെ മറ്റൊരു ആകര്‍ഷണീയതയാണ്. ക്ലബ് ഹൗസിന്റെ ആദ്യത്തെ നിലയില്‍ കിഡ്സ് പൂളോടു കൂടിയ സ്വിമ്മിംഗ് പൂള്‍, പൂള്‍ പാര്‍ട്ടി ഏരിയ, മള്‍ട്ടിപര്‍പ്പസ് ഹാള്‍, സോന, ജാക്വസി, ചെയ്ഞ്ചിംഗ് റൂം, ലാന്‍ഡ്സ്‌കേപ്ഡ് ഗാര്‍ഡന്‍ എന്നീ സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നു. രണ്ടാം നിലയില്‍ യൂണിസെക്സ് ഏസി ജിം, പവലിയന്‍, ഓപ്പണ്‍ ടെറസ് എന്നിവയും മൂന്നാം നിലയില്‍ ഇന്‍ഡോര്‍ ഗെയിംസ്, മിനി തീയേറ്റര്‍ എന്നിവയും സജ്ജീകരിച്ചിരിക്കുന്നു. ക്ലബ് ഹൗസിനുവേണ്ടി മാത്രമായി പ്രത്യേക ലിഫ്റ്റുമുണ്ട്. കാര്‍ ഡ്രോപ്പ് ഓഫിനായി വിശാലമായ ഇടവും ഇതിനുള്ളില്‍ സജ്ജീകരിച്ചിട്ടുണ്ട്. അതിഥികള്‍ക്കായി വൈ - ഫൈ സൗകര്യമുള്ള ലോബി, കിഡ്സ് ഇന്‍ഡോര്‍ പ്ലേ ഏരിയ, ഡ്രൈവേഴ്സ് റൂം, ഹൗസ്‌കീപ്പിംഗ് സ്റ്റാഫ് റൂം, സിസിടിവി സര്‍വെയ്ലന്‍സ്, ഇന്റര്‍കോം ഫെസിലിറ്റി, വീഡിയോ ഡോര്‍ ഫോണ്‍, ബയോമെട്രിക് എന്‍ട്രി സിസ്റ്റം, ലിവിംഗ് റൂമിനും മാസ്റ്റര്‍ ബെഡ്റൂമിനും കേബിള്‍ ടിവി പ്രൊവിഷന്‍, ജനറേറ്റര്‍ ബായ്ക്കപ്പ് എന്നീ സംവിധാനങ്ങളെല്ലാം ഇതിലുണ്ട്. കൂടാതെ എല്ലാ അപ്പാര്‍ട്ട്മെന്റുകള്‍ക്കും രണ്ട് കവേര്‍ഡ് കാര്‍ പാര്‍ക്കിംഗ് സൗകര്യവും ഗസ്റ്റ് പാര്‍ക്കിംഗിനായി പ്രത്യേക സൗകര്യവുമുണ്ട്. ഒന്നാമത്തെ ഫ്ളോറിലാണ് അതിഥികള്‍ക്കായുള്ള പ്രത്യേക ഗസ്റ്റ് സ്യൂട്ട് ഒരുക്കിയിട്ടുളളത്.
തിരുവനന്തപുരത്തെ പ്രധാന റെസിഡന്‍ഷ്യല്‍ ഏരിയകളില്‍ ഒന്നായ കവടിയാര്‍ ജംഗ്ഷനില്‍ നിന്ന് നൂറ് മീറ്റര്‍ ദൂരേമേ മുത്തൂറ്റ് ഹോംസ് കവടിയാറിലേക്കുള്ളു. കവടിയാര്‍ പാലസ് അടക്കം തിരുവനന്തപുരത്തെ പ്രധാന ഇടങ്ങളുടെ സാന്നിധ്യവും രാജവീഥികളും കണക്ടിവിറ്റിയും ഈ ലൊക്കേഷന്റെ പ്രത്യേകതകളാണ്. ഇവിടെ നിന്നും നഗരത്തിന്റെ ഏതു ഭാഗത്തേക്കും വളരെ പെട്ടെന്ന് എത്താനാകും.
മുത്തൂറ്റ് ഹോംസ് ആക്കുളം
കടലും കായലും കൈകോര്‍ക്കുന്ന ആക്കുളത്ത്, ലുലു മാളിന് എതിര്‍വശത്തായി മുത്തൂറ്റ് ഹോംസ് നിര്‍മിക്കുന്ന സൂപ്പര്‍ ലക്ഷ്വറി പ്രോജക്ടാണ് മുത്തൂറ്റ് ഹോംസ് ആക്കുളം. ആഡംബരവും ആധുനിക സൗകര്യങ്ങളും കൊണ്ട് സമ്പന്നമായ ഈ പ്രോജക്ടിന്റെ നിര്‍മാണം 2023ല്‍ പൂര്‍ത്തിയാകും.വിശാലമായ 2.12 ഏക്കറില്‍ ഉയരുന്ന ഈ സൂപ്പര്‍ ലക്ഷ്വറി റെസിഡന്‍ഷ്യല്‍ പ്രോജക്ടില്‍ 14 നിലകളിലായി ആകെ 211 അപ്പാര്‍ട്ട്‌മെന്റുകളാണ് ഉള്ളത്. 2 BKH, 2 + study, 3 BHK, 3+ study, 4 BHK അപ്പാര്‍ട്ട്‌മെന്റുകളായി ഇവ ഒരുക്കുന്നു. 1299 മുതല്‍ 2539 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണത്തിലാണ് ഇവ രൂപകല്‍പ്പന ചെയ്യുന്നത്. അറബിക്കടലിന്റെയോ ആക്കുളം കായലിന്റെയോ കാഴ്ചകള്‍ കിട്ടുന്ന വിധത്തിലാണ് ഇതിലെ അപ്പാര്‍ട്ട്‌മെന്റുകള്‍ ഒരുക്കിയിട്ടുള്ളത്. ഓരോ പ്രഭാതത്തിലും സായംസന്ധ്യയിലും പ്രകൃതിയൊരുക്കുന്ന മനോഹരമായ ദൃശ്യങ്ങളും വീടിനുള്ളിലിരുന്ന് ആസ്വദിക്കാം. മാത്രമല്ല, അപ്പാര്‍ട്ട്‌മെന്റുകള്‍ക്കുള്ളില്‍ തണുത്ത കാറ്റും സ്വാഭാവികമായ വെളിച്ചവും വായുവും ധാരാളമായി ലഭിക്കുകയും ചെയ്യും. 2.12 ഏക്കര്‍ പ്ലോട്ടിലെ ഏകദേശം 60 ശതമാനം ഭാഗവും ഓപ്പണ്‍ സ്‌പേസ് ആണ്. ബാക്കി 40 ശതമാനം ഭാഗത്ത് മാത്രമാണ് നിര്‍മിതികള്‍ ഉള്ളത്. ഇതിന്റെ ആദ്യത്തെ മൂന്ന് നിലകള്‍ കൊമേഴ്‌സ്യല്‍ സ്‌പേസിനായി മാറ്റിവച്ചിരിക്കുന്നു.
പ്രൗഢസുന്ദരമായ പുറംകാഴ്ചയാണ് മുത്തൂറ്റ് ഹോംസ് ആക്കുളത്തിന്റേത്. മൂന്ന് നിലകളുടെ ഉയരത്തില്‍ ഡിസൈന്‍ ചെയ്തിരിക്കുന്ന പ്രൗഢിയാര്‍ന്ന ലോബി, മുതിര്‍ന്നവര്‍ക്കായി 21 സെന്റില്‍ ഒരുക്കിയിട്ടുള്ള ഗസീബോയോടു കൂടിയ എല്‍ഡേര്‍ലി പാര്‍ക്ക്, റൂഫ് ടോപ്പിലെ ജോഗിംഗ് ട്രാക്ക്, റീഡിംഗ് റൂം, പ്രത്യേക കാര്‍ വാഷ് ബേ, ഇലക്ട്രിക് ചാര്‍ജിംഗ് പോയിന്റോടു കൂടിയ കവേര്‍ഡ് കാര്‍ പാര്‍ക്കിംഗ് തുടങ്ങി എടുത്തുപറയത്തക്ക നിരവധി സൗകര്യങ്ങള്‍ ഈ പ്രോജക്ടിലുണ്ട്. ഇവയ്ക്കു പുറമേ വെല്‍നസ് സെന്റര്‍, എജ്യൂക്കേഷന്‍ സ്‌പെയ്‌സ്, ഇന്‍ഡോര്‍ റെക്രിയേഷന്‍ ഏരിയ, ഓഡിയോ വിഷ്വല്‍ റൂം, ആംഫി തീയേറ്റര്‍, കിഡ്‌സ് പ്ലേ ഏരിയ, റൂഫ് ടോപ് ഗാര്‍ഡന്‍, ക്ലബ് ഹൗസ്, ഇന്‍ഫിനിറ്റി സ്വിമ്മിംഗ് പൂള്‍, സ്റ്റീം റൂം, മസാജ് റൂം, ഫുള്ളി എക്യുപ്പ്ഡ് ഏസി ഫിറ്റ്നസ് സെന്റര്‍, മള്‍ട്ടിപര്‍പ്പസ് ഹാള്‍, ഗെയിം ഏരിയ, ഡ്രൈവര്‍/മെയ്ഡിനു വേണ്ടിയുള്ള ടോയ്‌ലറ്റുകള്‍, യൂട്ടിലിറ്റി റൂമുകള്‍, ഡിസേബ്ള്‍ഡ് ഫ്രണ്ട്‌ലി ആക്‌സസ്, പൊതുഇടങ്ങളില്‍ സൗരോര്‍ജം തുടങ്ങിയ അമിനിറ്റീസെല്ലാം ഈ പ്രോജക്ടിലുണ്ട്.
ലുലുമാള്‍, ഇന്‍ഫോസിസ്, യുഎസ്ടി ഗ്ലോബല്‍, ടെക്‌നോപാര്‍ക്ക്, മെഡിക്കല്‍ കോളജ്, കിംസ് ഹോസ്പിറ്റല്‍, ഗുഡ് ഷെപ്പേര്‍ഡ് സ്‌കൂള്‍, എംജിഎം സ്‌കൂള്‍ എന്നിവയെല്ലാം ഇതിന് സമീപത്താണ്. തിരുവനന്തപുരത്തിന്റെ ഏത് ഭാഗത്തേക്കും ഇവിടെ നിന്ന് എളുപ്പത്തില്‍ എത്താനാകും. അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് കേവലം നാല് കിലോമീറ്റനും വേളി റെയില്‍വേ സ്റ്റേഷനിലേക്ക് രണ്ടും കിലോമീറ്ററും ദൂരമേയുള്ളു. 78 ലക്ഷം രൂപ മുതല്‍ വിലയില്‍ അപ്പാര്‍ട്ട്‌മെന്റുകള്‍ ലഭ്യമാണ്.
ഈ രണ്ടു പ്രോജക്ടുകള്‍ക്കു പുറമേ, റെഡി ടു മൂവ് വിഭാഗത്തിലുള്ള മുത്തൂറ്റ് ഹോംസ് ശാസ്തമംഗലവും മുത്തൂറ്റ് ഹോംസിന്റെ തിരുവനത്തപുരത്തെ സൂപ്പര്‍ ലക്ഷ്വറി റെസിഡന്‍ഷ്യല്‍ പ്രോജക്ടുകളാണ്.
കൂടുതല്‍ വിവരങ്ങള്‍ക്കായി വിളിക്കുക- 7592 841 841, 7592 840 840