ശോഭനമായൊരു ഭാവി കെട്ടിപ്പടുക്കാന്‍ കെട്ടിട നിര്‍മാണരംഗത്തെ ഉത്തമസുഹൃത്ത്... 'കൂള്‍ ഹോം ബില്‍ഡേഴ്‌സി'നു നല്‍കാവുന്ന ഏറ്റവും മികച്ച വിശേഷണമാണിത്. വിദേശമലയാളികളുടെ പിന്‍തുണയോടെ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം മിഡില്‍ ഈസ്റ്റിലെ നിര്‍മ്മാണ മേഖലയില്‍ കഴിഞ്ഞ മുപ്പത് വര്‍ഷമായി സജീവ സാന്നിധ്യമാണ്. 

മിഡില്‍ ഈസ്റ്റില്‍ എഞ്ചിനീയറിംഗ് രംഗത്ത് ദീര്‍ഘകാലത്തെ പരിചയമുള്ള ശ്രീ അബ്ദുള്‍ ലാഹിര്‍ ഹസ്സന്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ കൂള്‍ ഹോം ബില്‍ഡേഴ്‌സ് (കെ.എച്ച്.ബി) 2011 ലാണ് കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. മികച്ച എഞ്ചിനീയര്‍മാരും മാനേജ്‌മെന്റ് സംവിധാനവും നിര്‍മാണ മേഖലാ രംഗത്ത് കെ.എച്ച്.ബിയെ വ്യത്യസ്തരാക്കുന്നു. 

അതോടൊപ്പം തന്നെ, യാതൊരു സാമ്പത്തിക ബാധ്യതയും ഇല്ലാത്ത സ്ഥാപനം എന്ന നിലയില്‍ ഉപഭോക്താക്കള്‍ക്ക് കെ.എച്ച്.ബിയെ പൂര്‍ണമായും ആശ്രയിക്കാം എന്നതും ഇവരുടെ പ്രത്യേകതയാണ്. മാത്രമല്ല, 30 മാസം കൊണ്ട് മരട്, കണ്ണാടിക്കാട് 4,00,000 (നാലു ലക്ഷം) സ്‌ക്വയര്‍ ഫീറ്റിന്റെ ഷോപ്പിങ് മാള്‍ കം ഹോട്ടല്‍ പ്രൊജക്ട് വിജയകരമായി പൂര്‍ത്തിയാക്കിയതിന്റെ റെക്കോര്‍ഡും കെ.എച്ച്.ബിക്ക് സ്വന്തമാണ്. 

കഴിഞ്ഞ മാസം പണി പൂര്‍ത്തിയായ ഈ കെട്ടിടം ഇന്ത്യന്‍ ഗ്രീന്‍ ബില്‍ഡിംഗ് പ്രോട്ടോക്കോള്‍ കൗണ്‍സിലിന്റെ (ഐ.ജി.ബി.സി.) പ്ലാറ്റിനം റേറ്റിംഗിന് അനുയോജ്യമായ നിലയില്‍ കൂടിയാണ് നിര്‍മിച്ചിരിക്കുന്നത്. കെട്ടിട നിര്‍മാണ രംഗത്തെ ഉത്തമ സുഹൃത്ത് എന്നതിനൊപ്പം തന്നെ എഞ്ചിനീയറിങ് മേഖലയിലെ മറ്റു ചില സൗകര്യങ്ങള്‍ കൂടി കെ.എച്ച്.ബി. ഉപഭോക്താക്കള്‍ക്ക് നല്‍കുന്നു. 

KHB Starlet mallകുറഞ്ഞ ചിലവില്‍ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സഹായിക്കുന്ന വാല്യു എഞ്ചിനീയറിങ്, കൃത്യതയുള്ള മികച്ച ഡിസൈനിങ്, പ്ലാനിംഗ് എന്നിവയിലും കെ.എച്ച്.ബി. ഉപഭോക്താക്കളെ സഹായിക്കുന്നു. പ്രിന്‍സിപ്പല്‍ കോണ്‍ട്രാക്ടിംഗ് സംവിധാനത്തിലാണ് കെ.എച്ച്.ബി. വിവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

കെ.എച്ച്.ബിയുടെ ഫ്‌ലാഗ്ഷിപ്‌ പ്രൊജക്ടാണ്‌ കൊച്ചിയിലെ കെ.എച്ച്.ബി. പ്ലാറ്റിനം മാള്‍ ആന്റ് ഹോട്ടല്‍. 

ഒരു ലക്ഷം സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയില്‍ ഹോട്ടല്‍ ഏരിയ, 1,75,000/ സ്‌ക്വയര്‍ ഫീറ്റില്‍ ഷോപ്പിംഗ് മാള്‍ എന്നിവയാണ് ഇവിടെ സജ്ജമാക്കിയിട്ടുള്ളത്. ഇതുകൂടാതെ പാര്‍ക്കിംഗ് സര്‍വീസ് സൗകര്യങ്ങള്‍ക്കായി 1,25,000 സ്‌ക്വയര്‍ ഫീറ്റും നീക്കി വെച്ചിട്ടുണ്ട്. KHB Starlet mall

ഇത്രയും നിര്‍മാണത്തിന് 30 മാസം മാത്രമേ വേണ്ടി വന്നുള്ളൂ എന്നതിലാണ് കെ.എച്ച്.ബിയുടെ വിജയം. ഫൗണ്ടേഷന്‍ വര്‍ക്ക്, പൈലിംഗ്, അനുബന്ധ ജോലികള്‍ എന്നിവയ്ക്കായി ആറു മാസവും നിര്‍മാണത്തിന് 12 മാസവും ഫിനിഷിംഗ് ജോലികള്‍ക്കായി 12 മാസവുമാണ് വേണ്ടി വന്നത്. 

ഊര്‍ജ സംരക്ഷണത്തിന്റെ പരമാവധി സാധ്യതകള്‍ ഉപയോഗപ്പെടുത്തിയാണ് പ്ലാറ്റിനം മാളിന്റെയും ഹോട്ടലിന്റെയും നിര്‍മാണരീതി അവലംബിച്ചിട്ടുള്ളത് എന്നത് എടുത്തു പറയേണ്ട പ്രത്യേകതയാണ്. എല്‍.ഇ.ഡി. ലാംബുകള്‍, എ.എ.സി. ബ്ലോക്കുകള്‍, ക്ഷമതയേറിയ ഗ്ലാസ് പാനലുകള്‍, മേല്‍ക്കൂരയില്‍ ഉപയോഗിച്ചിരിക്കുന്ന തെര്‍മല്‍ ഇന്‍സുലേഷന്‍ സംവിധാനം എന്നിവ ഇവയില്‍ ചിലതു മാത്രമാണ്. 

ഇതു കൂടാതെ സൗരോര്‍ജ പാനലുകള്‍, 21 ലക്ഷം സംഭരണ ശേഷിയുള്ള ജലസംഭരണികള്‍, ജലം ശുദ്ധീകരിച്ച് പുനരുപയോഗിക്കാനുള്ള ട്രീറ്റ് മെന്റ് പ്ലാന്റ് എന്നിവയും കെട്ടിടത്തില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കെ.എച്ച്.ബി. മാളിലും ഹോട്ടലിലും മികച്ച വെര്‍ട്ടിക്കല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സിസ്റ്റവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

12 ലിഫ്റ്റുകള്‍, ഏഴു മൂവിങ്‌ വാക്‌സ്, രണ്ടു എസ്‌കലേറ്ററുകള്‍, രണ്ടു ഡംബ് വെയിറ്റേഴ്‌സ് തുടങ്ങി 23 വിവിധ വെര്‍ട്ടിക്കല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സംവിധാനങ്ങളും ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

KHB Starlet mall