വിശാലമായ പറമ്പും നടുമുറ്റവും, നാലുകെട്ടും, മാളികകളും.. അങ്ങനെ ഒരു വലിയ പ്രദേശത്തിനുള്ളില്‍ വീടുണ്ടാക്കി കൂട്ടുകുടുംബമായി കഴിഞ്ഞവരാണ് മലയാളികളുടെ മുന്‍തലമുറക്കാര്‍. എന്നാല്‍ കാലാന്തരത്തില്‍ കൂട്ടുകുടുംബങ്ങള്‍ അണുകുടുംബങ്ങള്‍ക്ക് വഴിമാറി, അതോടെ വീടുകളുടെ എണ്ണവും കൂടിവന്നു.

പക്ഷേ എല്ലാവര്‍ക്കും വീട് വയ്ക്കാനാവശ്യമായ ഭൂമി ഈ കൊച്ചുകേരളത്തില്‍ ലഭ്യമല്ലാതെ വന്നതോടെയാണ് പശ്ചാത്യരാജ്യങ്ങളിലും മെട്രോനഗരങ്ങളിലുമെന്ന പോലെ കേരളത്തിലേക്കും ഫ്ളാറ്റ് സംസ്‌കാരം കടന്നു വന്നത്. ആര്‍ഭാടത്തിന്റേയും പശ്ചാത്യവത്കരണത്തിന്റേയും അടയാളമായാണ് ആദ്യകാലത്ത് മലയാളി സമൂഹം ഫ്ളാറ്റുകളെ വിലയിരുത്തിയത്.

അംബരചുംബികളായ കെട്ടിട്ടങ്ങളിലെ ജീവിതം ഏകാന്തമായിരിക്കുമെന്നും, അയല്‍ക്കാരുമായും നാട്ടുകാരുമായും ഫ്ളാറ്റ് നിവാസികള്‍ക്ക് ബന്ധമുണ്ടാവില്ലെന്നുമുള്ള മുന്‍ധാരണകള്‍ ഫ്ളാറ്റുകളെ ഈ അടുത്ത കാലം വരേയും സാധാരണക്കാരില്‍ നിന്ന് അകറ്റിയിരുന്നു. 

എന്നാല്‍ ഇപ്പോള്‍ കാലം മാറി.. ഫ്ളാറ്റുകളോടുള്ള മലയാളികളുടെ കാഴ്ച്ചപ്പാടും. ഭൂമിയുടെ വിലയിലുണ്ടായ കുതിച്ചുകയറ്റവും വീട് നിര്‍മ്മാണത്തിലെ ചിലവും തലവേദനയും.... ഇതെല്ലാം വീടിന് പകരം ഫ്ളാറ്റ് എന്ന ചിന്തിലേക്ക് ആളുകളെ എത്തിച്ചു കഴിഞ്ഞു.  സജീവമായ അസോസിയേഷന്‍ സംവിധാനവും സെക്യൂരിറ്റിയും കൃത്യമായ മെയിന്റനന്‍സും ഇന്ന് ആളുകളെ ഫ്ളാറ്റുകളിലേക്ക് ആകര്‍ഷിക്കുന്ന ഘടകങ്ങളാണ്.

ഇതിന്റെയെല്ലാം ഫലമെന്നോണം കൊച്ചിയും തിരുവനന്തപുരവും കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച  വന്‍കിട ഫ്ളാറ്റ് നിര്‍മ്മാതാക്കളും ഇപ്പോള്‍ ഇടത്തരക്കാരെ ലക്ഷ്യമിട്ട് കേരളത്തിലെ മറ്റു ജില്ലകളിലേക്ക് കടന്നു ചെല്ലുകയാണ്. എന്ത് കൊണ്ടാണ് മെട്രോ നഗരങ്ങളില്‍ നിന്നും ചെറുപട്ടണങ്ങളിലേക്ക് ഫ്ളാറ്റ് നിര്‍മ്മാതാക്കള്‍ ചുവടുമാറ്റുന്നത്.

'നിര്‍മ്മാണരംഗത്ത് കാല്‍നൂറ്റാണ്ടിന്റെ പ്രവര്‍ത്തനപരിചയമുള്ളവരാണ് ഞങ്ങള്‍, ഇതിനോടകം 6.5 മില്ല്യണ്‍ സ്‌ക്വയര്‍ ഫീറ്റ് വരുന്ന 33 പ്രൊജക്ടുകള്‍ ഞങ്ങള്‍ പൂര്‍ത്തീകരിച്ചു. എന്നാല്‍ കൊച്ചിക്കും തിരുവനന്തപുരത്തിനും പുറത്ത് ഒരു പ്രൊജക്ടിന് ഞങ്ങള്‍ തുടക്കമിടുന്നത് ഇപ്പോള്‍ മാത്രമാണ്,' മുന്‍നിര ബില്‍ഡേഴ്സ് ഗ്രൂപ്പായ ദേശായി ഹോംസ് കോട്ടയം ബ്രാഞ്ച് മാനേജര്‍ അലക്സ് വര്‍ഗ്ഗീസ് പറയുന്നു. 

തിരക്കേറിയ ഒരു ദിവസത്തിന് ശേഷം വീട്ടിലെത്തി സ്വസ്ഥമായിരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ചെറുനഗരങ്ങളിലെ ഇത്തരം ഫ്ളാറ്റുകള്‍ അനുയോജ്യമാണ്. വിശ്രമജീവിതം നയിക്കുന്നവര്‍ക്കും വിദ്യാര്‍ത്ഥികളുള്ള കുടുംബങ്ങള്‍ക്കും ഇവ പ്രയോജനപ്പെടും. ഏതൊരു ആവശ്യവും വളരെ ദൂരം പോകാതെ നടക്കും എന്നുള്ളതും ചെറുനഗരങ്ങളിലെ ഫ്‌ളാറ്റുകളുടെ മേന്മയാണ്.

കേവലം വാസസ്ഥലം എന്നതിനൊപ്പം ഒരു സ്ഥിരനിക്ഷേപം, രണ്ടാം വീട്, എന്നിങ്ങനെ പലതരം താല്‍പര്യങ്ങളോടെയാണ്  ചെറുപട്ടണങ്ങളിലെ ഫ്‌ളാറ്റുകള്‍ ആളുകള്‍ സ്വന്തമാക്കുന്നത്. വന്‍വിലയും സ്ഥലദൗര്‍ബല്യവും കാരണം ചെറുനഗരങ്ങളില്‍  വീട് സ്വന്തമാക്കാന്‍ സാധിക്കാത്തവരും ഇപ്പോള്‍ ഫ്‌ളാറ്റുകളിലേക്ക് ചേക്കേറുകയാണ്. flat

കോട്ടയം നഗരത്തിനടുത്ത് തിരുനക്കരയിലാണ് ഞങ്ങളുടെ പുതിയ ഫ്ളാറ്റ് സമുച്ചയമായ ഡിഡി വെന്റര്‍ വണിന്റെ നിര്‍മ്മാണം നടക്കുന്നത്. പെട്ടെന്നു വളരുന്ന നഗരമാണ് കോട്ടയം അവിടെ എല്ലാത്തരം സൗകര്യങ്ങളോടും കൂടിയ ഒരു അപ്പാര്‍ട്ട്മെന്റിന് പ്രസക്തിയുണ്ട്. ഭൂമിവിലയിലുണ്ടാകുന്ന കുതിച്ചുകയറ്റവും കെട്ടിട സാമഗ്രികളുടെ വിലവര്‍ധനയും വീട് എന്ന നമ്മുടെ സ്വപ്‌നത്തിന് പലപ്പോഴും വിലങ്ങുതടിയാകാറുണ്ട്. ഈ ഫ്‌ളാറ്റ് അങ്ങനെയുള്ളവര്‍ക്ക് അനുയോജ്യമായിരിക്കും. 

ഒരാള്‍ വീടോ ഫ്ളാറ്റോ വാങ്ങുമ്പോള്‍ ആദ്യം പരിഗണിക്കുന്ന കാര്യം അവിടേക്കുള്ള യാത്രാസൗകര്യങ്ങളും, സ്‌കൂള്‍, ഹോസ്പിറ്റല്‍, ഷോപ്പിങ് മാള്‍ തുടങ്ങിയവയുടെ സാന്നിധ്യവുമാണ്. തിരുനക്കരയില്‍ ഈ സൗകര്യങ്ങള്‍ എല്ലാമുണ്ട്. അതോടൊപ്പം ഒരു ഗ്രാമന്തരീക്ഷവും ശാന്തതയും അവിടെ നിലനില്‍ക്കുന്നുമുണ്ട്.

നഗരസൗകര്യങ്ങളോടൊപ്പം സ്വസ്ഥമായ ജീവിതം ആഗ്രഹിക്കുന്നവരെ തീര്‍ച്ചയായും ഇതെല്ലാം ആകര്‍ഷിക്കും- അലക്‌സ് വര്‍ഗ്ഗീസ് വിശദീകരിക്കുന്നു. പ്രമുഖ ബില്‍ഡര്‍മാരെല്ലാം തന്നെ എസ്ബിഐ-എസ്ബിടി അടക്കമുള്ള മുന്‍നിര ബാങ്കുകളുമായി സഹകരിച്ച് തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ലോണ്‍ സൗകര്യം നല്‍കുന്നുണ്ട്.

കാര്‍ പാര്‍ക്കിങ്ങും സര്‍വ്വീസ് ചാര്‍ജും ഉള്‍പ്പെടെ മുപ്പത്തിയഞ്ച് ലക്ഷം മുതലാണ് ചെറുപട്ടണങ്ങളിലെ ഫ്‌ളാറ്റുകളുടെ വില നിലവാരം. കോട്ടയം മാത്രമല്ല കോഴിക്കോടും തൃശ്ശൂരും പോലുള്ള നഗരങ്ങളിലും തിരുവല്ലയും ഗുരുവായൂരും പോലുള്ള തിരക്കേറിയ പട്ടണങ്ങളിലും സാന്നിധ്യമറിയിക്കാന്‍ ശ്രമിക്കുകയാണ് വന്‍കിട ബില്‍ഡര്‍മാര്‍.